Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
രാഹുകേതു ദോഷം പിടികൂടും; കുളിച്ചതിന് ശേഷം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത 8 കാര്യങ്ങള്‍
Vastu Tips: സനാതന ധര്‍മ്മത്തില്‍ വാസ്തു ശാസ്ത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വാസ്തു നിയമങ്ങള്‍ പാലിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്കുന്നു. എന്നാല്‍ വാസ്തുപരമായുള്ള അശ്രദ്ധ മൂലം വീടിന്റെ സന്തോഷവും മങ്ങുന്നു. വാസ്തുദോഷമുള്ള വീട്ടില്‍ പ്രശ്നങ്ങള്‍ ഒരിക്കലും മാറില്ല.
അതിനാല്‍, വാസ്തു നിയമങ്ങള്‍ പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീട്ടിലെ കുളിമുറിയുടെ കാര്യത്തിലും വാസ്തു നിയമങ്ങള്‍ പാലിക്കേണ്ടതാണ്. കുളിമുറിയില്‍ കൂടുതല്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുമൂലം സാമ്പത്തിക നഷ്ടങ്ങളും നേരിടേണ്ടിവരുന്നു. കുളി കഴിഞ്ഞ ഉടന്‍ നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. വാസ്തു പറയുന്ന അത്തരം നിയമങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബക്കറ്റിലെ വെള്ളം
കുളികഴിഞ്ഞാല് ബാത്ത്റൂമിലെ ബക്കറ്റില്‍ വെള്ളം വയ്ക്കരുത്. ബക്കറ്റില്‍ ബാക്കിയുള്ള വെള്ളം കൊണ്ട് മറ്റാരെങ്കിലും കുളിച്ചാല്‍ അത് ആ വ്യക്തിയുടെ ജീവിതത്തെ ബാധിക്കുമെന്ന് വിശ്വസിക്കുന്നു. അതിനാല്‍ കുളി കഴിഞ്ഞ ശേഷം ബക്കറ്റില്‍ ബാക്കി വരുന്ന വെള്ളം മറിച്ചുകളയുക.
ബക്കറ്റ് കാലിയാക്കി വയ്ക്കരുത്
കുളികഴിഞ്ഞാല് ബക്കറ്റ് കാലിയായി വയ്ക്കരുത്. വാസ്തു പ്രകാരം ബക്കറ്റില്‍ ശുദ്ധജലം നിറയ്ക്കണം. വെള്ളം നിറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ബക്കറ്റ് തലകീഴായി വയക്കുക. ഇത് വാസ്തു ദോഷങ്ങളുടെ പ്രശ്നം വരുത്തില്ല.
നനഞ്ഞ തലയില്‍ സിന്ദൂരം പാടില്ല
വിവാഹിതരായ സ്ത്രീകള്‍ കുളികഴിഞ്ഞ ഉടന്‍ നനഞ്ഞ മുടിയില്‍ സിന്ദൂരം വയ്ക്കരുത്. ഇത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു, അതുപോലെ തന്നെ നെഗറ്റീവ് ചിന്തകളും അവരുടെ മനസ്സില്‍ വരുന്നു.
മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത്
കുളികഴിഞ്ഞ ഉടനെ മൂര്‍ച്ചയുള്ള വസ്തുക്കളൊന്നും ഉപയോഗിക്കരുത്. എന്നാല്‍ കുളിക്കുന്നതിന് മുമ്പ് നെയില്‍ കട്ടര്‍ ഉപയോഗിക്കാം.
അഗ്നി
കുളികഴിഞ്ഞ ഉടന്‍ തന്നെ അഗ്നിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യരുത്. തീ കത്തിക്കരുത്. ആദ്യം എന്തെങ്കിലും കഴിച്ചിട്ട് അടുക്കളയിലേക്ക് പോവുക.
മേക്കപ്പ് വേണ്ട
കുളികഴിഞ്ഞാല് ഉടന്‍ മേക്കപ്പ് ചെയ്യരുത്. നിങ്ങളുടെ മുടി നനഞ്ഞതാണെങ്കില്‍, മേക്കപ്പ് ചെയ്യുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. നനഞ്ഞുകിടക്കുന്ന മുടിയില്‍ വളരെ വേഗത്തില്‍ നെഗറ്റീവ് ഊര്‍ജം പ്രവേശിക്കുന്നു. അതിനാല്‍ ഈ കാര്യം നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം.
കുളിമുറി വൃത്തിഹീനമാക്കരുത്
കുളി കഴിഞ്ഞശേഷം ഒരിക്കലും കുളിമുറി വൃത്തിഹീനമായും അലങ്കോലമായും സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നത് വീട്ടില്‍ പണത്തിന് ക്ഷാമം ഉണ്ടാക്കും. കുളി കഴിഞ്ഞ് എല്ലായ്പ്പോഴും ബാത്ത്റൂം ശരിയായി വൃത്തിയാക്കുക.
നനഞ്ഞ വസ്ത്രങ്ങള്‍ വയ്ക്കരുത്
നനഞ്ഞ വസ്ത്രങ്ങള്‍ പിന്നീട് കഴുകാനായി മാറ്റിവയ്ക്കരുത്. വാസ്തു പ്രകാരം, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജാതകത്തിലെ സൂര്യനെ ദുര്‍ബലപ്പെടുത്തുന്നു. അതിനാല്‍, കുളിച്ച ശേഷം ഒരിക്കലും നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റിവയ്ക്കരുത്. മറിച്ച് കുളിക്കുന്നതിന് മുമ്പ് അത് കഴുകി വയ്ക്കണം. അല്ലെങ്കില്‍, സൂര്യന്റെ ദുര്‍ബലമായ സ്ഥാനം കാരണം നിങ്ങളുടെ ബഹുമാനം കുറയും. ഇതോടൊപ്പം പണനഷ്ടവും പല കഷ്ടപ്പാടുകളും നേരിടേണ്ടിയും വന്നേക്കാം.
കുളിമുറി വൃത്തിയാക്കുക
കുളികഴിഞ്ഞാല് ഉടന്‍ കുളിമുറി വൃത്തിയാക്കുക. അല്ലാത്തപക്ഷം രാഹുവും കേതുവും ശനി ഗ്രഹവും നിങ്ങളെ ശല്യം ചെയ്യും. ഇതുമൂലം ഈ മൂന്ന് ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ അതിവേഗം വര്‍ദ്ധിക്കും. അത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയേക്കാം.
ബാത്ത്റൂം ഡോര്‍
കുളിമുറിയുടെ വാതില്‍ വടക്കോ കിഴക്കോ ചുവരിലായിരിക്കണം. വാസ്തു പ്രകാരം വാതില്‍ ഒരിക്കലും തെക്ക്-പടിഞ്ഞാറ് ദിശയിലായിരിക്കരുത്. നിങ്ങളുടെ ബാത്ത്റൂം നിങ്ങളുടെ കിടപ്പുമുറിയോട് അറ്റാച്ച് ചെയ്തിരിക്കുന്നതായതിനാല്, ഉപയോഗിക്കാത്തപ്പോള്‍ എപ്പോഴും ബാത്ത്റൂമിന്റെ വാതില്‍ അടച്ചിടുക.
നിലത്തേക്കാള്‍ ഉയര്‍ന്ന സ്ഥലം
ചെറിയ വീടുകള്‍ക്ക് വിശാലമായ കുളിമുറി നിര്‍മ്മിക്കുന്നത് അല്പം വെല്ലുവിളിയായി തോന്നിയേക്കാം. ഈ പ്രശ്നത്തിനുള്ള പ്രതിവിധി വളരെ ലളിതമാണ്. ശുചിമുറി തറനിരപ്പില്‍ നിന്ന് അല്പം ഉയരത്തില്‍ നിര്‍മിക്കുന്നതാണ് നല്ലത്. വാസ്തു ഒരിക്കലും ഗ്രൗണ്ടിന്റെ അതേ തലത്തിലുള്ള ഒരു കുളിമുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല.
ബാത്ത്റൂമില്‍ കണ്ണാടിക്കുള്ള സ്ഥലം
കണ്ണാടികള്‍ ഊര്‍ജ്ജത്തെ പ്രതിഫലിപ്പിക്കും. ബാത്ത്റൂം ഇന്റീരിയര്‍ ശരിയായി സജ്ജീകരിച്ചാല്‍, അത് നിങ്ങളുടെ വീടിന്റെ മറ്റ് ഭാഗങ്ങളുമായി സന്തുലിതമാക്കാന്‍ കഴിയുമെന്ന് വാസ്തു പറയുന്നു. ഉദാഹരണത്തിന്, ബാത്ത്റൂമിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ചുവരില്‍ ഒരു കണ്ണാടി തൂക്കിയിടുന്നതിലൂടെ കിഴക്ക് ദിശയിലെ ഊര്‍ജ്ജം പ്രതിഫലിപ്പിക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications