Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
വാസ്തു: ആഗ്രഹിച്ച ജോലി നിങ്ങളെ തേടിയെത്തും, ഈ വാസ്തു ടിപ്പുകള്‍ ഒന്ന് പ്രയോഗിച്ചുനോക്കൂ
പ്രകൃതിയില്‍ തന്നെയുള്ള പഞ്ചഭൂതങ്ങളുമായും വസ്തുക്കളുമായും പ്രപഞ്ച ഊര്ജ്ജങ്ങളുമായും ഘടനകളെ ചേര്‍ത്തുനിര്‍ത്തുന്ന പൗരാണിക വിജ്ഞാനശാഖയാണ് വാസ്തുശാസ്ത്രം. പ്രകൃതിയോട് ചേര്‍ന്ന് നില്ക്കുന്ന ജീവിത ഇടങ്ങള്‍ തീര്‍ക്കാന്‍ മനുഷ്യന് മാര്‍ഗ്ഗദര്‍ശ്ശിയായി നിലകൊള്ളുകയാണ് വാസ്തുശാസ്ത്രത്തിന്റെ ധര്‍മ്മം. ജീവിത ഇടങ്ങളിലേക്ക് പോസിറ്റീവ് എനര്‍ജിയെ കടത്തിവിട്ട് ഊര്‍ജ്ജ ഏകോപനം സാധ്യമാക്കുന്ന പൗരാണിക ശാസ്ത്രമായും വാസ്തുശാസ്ത്രം അറിയപ്പെടുന്നു. ഐശ്വര്യം സമൃദ്ധി, പോസിറ്റീവ് എനര്‍ജി എന്നിവയെ വീടുകളിലേക്ക് ആകര്‍ഷിക്കുന്നതിനായി അനേകം വര്‍ഷങ്ങളായി മനുഷ്യരാശി വാസ്തുശാസ്ത്രം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

വാസ്തുപരമായി ജീവിതത്തിലും വീട്ടിലും തൊഴിലിടത്തും ചെറിയ ചില മാറ്റങ്ങള്‍ വരുത്തന്നതിലൂടെ ജീവിതത്തില്‍ അപൂര്‍വ്വ ഭാഗ്യങ്ങള്‍ തേടിയെത്തുന്ന ആളുകളുണ്ട്. അതുപോലെ വാസ്തു ശരിയല്ലാത്തത് കൊണ്ട് ജീവിതത്തില്‍ പല അനിഷ്ട സംഭവങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നവരും ഉണ്ട്. വാസ്തുശാസ്ത്രം അച്ചട്ടാണെന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ കരുതുന്നത്.
ആഗ്രഹിച്ച ജോലി നേടാനും വാസ്തു
സ്വപ്നം കണ്ട ജോലിക്കായി ഏറെക്കാലമായി കാത്തിരിക്കുന്നവര്‍ക്കുള്ളതാണ് ഈ ലേഖനം. പ്രഫഷണല്‍ ജീവിതത്തിന്റെ വിജയത്തിന് പിന്നില്‍ പല ഘടകങ്ങള്‍ ഉണ്ട്. ഇതില്‍ പലരും തിരിച്ചറിയപ്പെടാതെ പോകുന്ന ഒന്നാണ് വാസ്തുശാസ്ത്രം. ആഗ്രഹിച്ച ജോലി സ്വന്തമാക്കുന്നതിനുള്ള ചില വാസ്തു ടിപ്പുകളാണ് ഇനി പറയാന്‍ പോകുന്നത്.
പ്രചോദനാത്മകമായ ജോലി അന്തരീക്ഷം
നമ്മള് നിലകൊള്ളുന്ന ഇടം നമ്മുടെ മാനസികനിലയെയും കാഴ്ചപ്പാടുകളെയും ഉല്‍പ്പാദനക്ഷമതയെയും സ്വാധീനിക്കുന്നുണ്ട്. ജോലി ചെയ്യുന്ന ഇടം കിഴക്ക് ദിശയെ അല്ലെങ്കില്‍ വടക്ക് ദിശയെ അഭിമുഖമായിരിക്കാന്‍ ശ്രദ്ധിക്കുക. വാസ്തുശാസ്ത്രപ്രകാരം ജോലി ചെയ്യാന്‍ ഈ ദിശയാണ് നല്ലത്. ഇതിലൂടെ പോസ്റ്റീവ് എനര്‍ജി ഉദ്യോഗസ്ഥരിലേക്ക് പ്രവഹിക്കുകയും ഏകാഗ്രതയും ക്രിയേറ്റിവിറ്റിയും ഉണരുകയും ചെയ്യും. അങ്ങനെ മികച്ച രീതിയില്‍ തൊഴില്‍ ചെയ്യാനുള്ള അന്തരീക്ഷം സംജാതമാകും.
കരിയര്‍ സോണിനെ ആക്ടിവേറ്റ് ചെയ്യുക
കരിയര്‍, വിജയം എന്നിവയുമായി ബന്ധപ്പെട്ട ദിശ വടക്കാണ്. അതുകൊണ്ട് ജോലി ചെയ്യുന്ന ഇടത്തെ ഡെസ്ക്, ഫയലുകള്‍, കംപ്യൂട്ടര്‍, എന്നിവയെല്ലാം ഈ ദിശയില്‍ വെച്ച് പോസിറ്റിവിറ്റി അനുഭവിക്കുക. അലങ്കോലപ്പെടാതെ എല്ലാം വൃത്തിയിലും അച്ചടക്കത്തിലും വെച്ചിരിക്കുന്ന ഒരു തൊഴിലിടം കരിയര്‍ ഉയര്‍ച്ചയ്ക്ക് തുടക്കമേകും.
നിറങ്ങളുടെ ശക്തി ഊര്‍ജ്ജമാക്കുക
നിറങ്ങള്‍ക്ക് നമ്മുടെ മൂഡുകളെയും ഊര്‍ജ്ജനിലയെയും സ്വാധീനിക്കാനുള്ള കഴിവുണ്ടെന്ന് അറിയുമോ. വാസ്തുശാസ്ത്രം അനുസരിച്ച് ചില പ്രത്യേക നിറങ്ങള്‍ ജീവിത വിജയവുമായും സമൃദ്ധിയുമായും ബന്ധപ്പെട്ടിരിക്കുന്നു. പച്ച, നീല പോലുള്ള നിറങ്ങള്‍ ഓഫീസുകളിലെ ചുമരുകള്‍ക്ക് നല്കിയാല് അത് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുകയും അത് നിങ്ങളുടെ കരിയറിനെ ബഹുദൂരം മുന്നിലെത്തിക്കുകയും ചെയ്യും.
ക്രിസ്റ്റലുകളിലൂടെ വ്യക്തിഗത വളര്‍ച്ച
അമൂല്യരത്നങ്ങള്ക്കും കല്ലുകള്‍ക്കും പോസിറ്റീവ് എനര്‍ജിയെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ടെന്ന് നമ്മള് കേട്ടിട്ടുണ്ട്. പച്ചകലര്‍ന്ന മഞ്ഞനിറത്തിലുള്ള സിട്രീന്‍, അല്ലെങ്കില്‍ സുതാര്യമായ സ്ഫടികം എന്നിവ ജോലി ചെയ്യുന്ന സ്ഥലത്ത് തെക്ക്കിഴക്ക് ദിശയിലായി വെക്കുക. അത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരികയും പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിച്ച് കരിയറില്‍ വിജയം കൊണ്ടുവരികയും ചെയ്യും.
പഞ്ചഭൂതങ്ങളുടെ സന്തുലനം
പഞ്ചഭൂതങ്ങളായ ഭൂമി, വായു, ജലം, അഗ്നി, ആകാശം എന്നിവയ്ക്ക് ഊന്നല്നല്കി തൊഴിലിടം ക്രമീകരിക്കുക. ഭൂമിയെ പ്രതിനീധികരിക്കുന്നതിന് തൊഴിലിടങ്ങളില്‍ ചെടികള്‍ വെക്കുക, ചെറിയൊരു ജലവിതാനം, നിലവിളക്ക് അല്ലെങ്കില്‍ മെഴുകുതിരി ജ്വാല, വായുസഞ്ചാരമുള്ള മുറികള്‍ ആകാശത്തെ സൂചിപ്പിക്കുന്നതിനായി ഒതുക്കിവെച്ചിരിക്കുന്ന വൃത്തിയുള്ള ചുറ്റുപാട് എന്നിവ ജോലി സ്ഥലത്ത് ഒരുക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications