Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
വീട്ടില്‍ ഐശ്വര്യം ഇല്ലാത്തതിന് കാരണം മിക്കവര്‍ക്കും സംഭവിക്കുന്ന ഈ അബദ്ധങ്ങള്‍
വീട്ടില്‍ ഐശ്വര്യം ഉണ്ടെങ്കിലേ ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഉയര്‍ച്ചയും മനസമാധാനവും സന്തോഷവും ഉണ്ടാകുകയുള്ളു. വീട്ടിനുള്ളില്‍ പോസിറ്റീവ് ആയ അന്തരീക്ഷവും വീട്ടുകാരുടെ ക്ഷേമവും ഉറപ്പാക്കണമെങ്കില്‍ വാസ്തുപരമായി നമ്മള് വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആളുകള്‍ക്ക് സാധാരണയായി സംഭവിക്കുന്ന ചില അബദ്ധങ്ങള്‍ ആണ് വീട്ടില്‍ ഐശ്വര്യവും അവിടെയുള്ളവരുടെ വിജയവും ക്ഷേമവും ഇല്ലാതാക്കുന്നത്.

കിടപ്പുമുറിയുടെ സ്ഥാനം
വീട്ടിലെ പ്രധാന കിടപ്പുമുറി എപ്പോഴും വീടിന്റെ തെക്ക്പടിഞ്ഞാറേ മൂലയില്‍ ആയിരിക്കണം. വീട്ടില്‍ സ്ഥിരതയും ഐശ്വര്യവും സമൃദ്ധിയും വരണമെങ്കില്‍ കിടപ്പുമുറി ഈ ദിശയില്‍ ആയിരിക്കണമെന്ന് വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നു.
കണ്ണാടിയുടെ സ്ഥാനം
വീട്ടിനുള്ളിലെ കണ്ണാടികള്‍ ഒരിക്കലും കിടക്കയെയോ പ്രവേശനകവാടത്തെയോ അഭിമുഖീകരിച്ചായിരിക്കരുത്. ഈ സ്ഥാനങ്ങളില്‍ കണ്ണാടി വന്നാല്‍ നെഗറ്റീവ് എനര്‍ജി പ്രതിഫലിപ്പിക്കും എന്നാണ് വിശ്വാസം.
ജനലുകളിലും വാതിലുകളിലും തടസ്സം
എന്തെങ്കിലും വസ്തുക്കള്‍ തടസ്സമായി വരുന്നത് കൊണ്ടോ അല്ലെങ്കില്‍ ശരിയായി പ്രവര്‍ത്തിക്കാത്തത് കൊണ്ടോ വീടിനുള്ളിലെ ജനലുകളും വാതിലുകളും തുറക്കാന്‍ പറ്റാതിരിക്കുന്നത് ഊര്‍ജ്ജത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള പ്രവാഹത്തെ തടയും. വീട്ടിനുള്ളിലെ എല്ലാ ജനലുകളും വാതിലുകളും ശരിയായി തുറക്കുന്നുണ്ടെന്നും അടയ്ക്കാന്‍ പറ്റുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. പോസിറ്റീവ് എനര്‍ജിയുടെ തടസ്സമില്ലാത്ത പ്രവാഹം ഉറപ്പാക്കാന്‍ ഇത് ആവശ്യമാണ്.
വീട്ടിനുള്ളിലെ നിറങ്ങള്‍
വാസ്തുശാസ്ത്രം നിറങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കുന്നു. വീടിന്റെ ചില സ്ഥലങ്ങളില്‍ ഇരുണ്ടത് അല്ലെങ്കില്‍ കണ്ണില്‍ കുത്തുന്ന നിറങ്ങള്‍ ഉണ്ടെങ്കില്‍ അത് വീടിനുള്ളിലെ ഊര്‍ജ സന്തുലിതാവസ്ഥയെ അവതാളത്തിലാക്കുമെന്ന് വാസ്തുശാസ്ത്രത്തില്‍ പറയുന്നു.
അടുക്കളയുടെ സ്ഥാനം
വടക്ക് കിഴക്കേ മൂലയില്‍ അടുക്കള വരുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. പകരം തെക്ക്പടിഞ്ഞാറോ അല്ലെങ്കില്‍ വടക്കുപടിഞ്ഞാറോ അടുക്കളയുടെ സ്ഥാനം വെക്കുക. ഊര്‍ജത്തിന്റെ ശരിയായ ഒഴുക്ക് ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണ്.
വെന്റിലേഷന്
വീട്ടിനുള്ളില്‍ പോസിറ്റീവ് അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ വെന്റിലേഷന് നിര്‍ണായക പങ്ക് വഹിക്കുന്നു. ശരിയായ വെന്റിലേഷന് ഇല്ലെങ്കില്‍ വീടിനുള്ളില്‍ വായു കെട്ടിക്കിടക്കുകയും, ഫ്രഷ് വായു സുഗമമായി ഉള്ളിലേക്ക് കടക്കാതിരിക്കുകയും ചെയ്യും. ഇത് അസ്വസ്ഥതകളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. ശരിയായ വായുസഞ്ചാരം ശുദ്ധവായു പ്രചരിക്കുന്നതിനും ഈര്‍പ്പം കുറയ്ക്കുന്നതിനും പൂപ്പല്‍ വളര്‍ച്ച തടയുന്നതിനും സഹായിക്കുന്നു. ഇത് കൂടുതല്‍ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു, ഇത് ഒരാളുടെ മാനസികാവസ്ഥയെയും ജോലി കാര്യക്ഷമതയെയും ഗുണപരമായി സ്വാധീനിക്കും.
ലൈറ്റിംഗ്
മതിയായ പ്രകാശത്തിന്റെ അഭാവം വീടിനുള്ളിലെ പോസ്റ്റീവേ അന്തരീക്ഷത്തെ ഇല്ലാതാക്കും. മോശം ലൈറ്റിംഗ് കണ്ണിന്റെ ആയാസത്തിനും ക്ഷീണത്തിനും കാരണമാകും, ഇത് ഉത്പാദനക്ഷമതയെയും ബാധിക്കും. മതിയായ ലൈറ്റിംഗ് ശ്രദ്ധയും ഊര്‍ജ്ജ നിലയും വര്‍ദ്ധിപ്പിക്കുന്നു, ജോലികള്‍ എളുപ്പമാക്കുന്നു. മാനസികാവസ്ഥയും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനാല്‍ പ്രകൃതിദത്ത വെളിച്ചം പ്രത്യേകിച്ചും പ്രയോജനകരമാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും വാസ്തുപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
