Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
അകാരണമായ ഭീതി, അടിക്കടി പരാജയം; വീട്ടിലെ വാസ്തുദോഷത്തിന് കാരണം പലത്
Vastu Tips: ഓരോ വ്യക്തിയും തന്റെ വീട്ടില്‍ സന്തോഷവും സമൃദ്ധിയും വസിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതിനായി, വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം ഉണ്ടെങ്കില്‍ മാത്രമേ നിങ്ങളുടെ ജീവിതത്തില്‍ എല്ലാ നല്ല കാര്യങ്ങളും ആകര്‍ഷിക്കപ്പെടുകയുള്ളൂ. ഉദാഹരണത്തിന്, ഒരു വീട്ടില്‍ എപ്പോഴും കലഹങ്ങളും പ്രശ്നങ്ങളുമാണെങ്കില്‍ വീട്ടിലെ അംഗങ്ങള്‍ക്ക് പരസ്പരം ഏകോപനം നിലനിര്‍ത്താന്‍ കഴിയില്ല. ഇക്കാരണത്താല്‍, എല്ലാവരുടെയും മാനസികാവസ്ഥ മോശമായി തുടരുകയും വീട്ടിലുള്ള ആളുകള്‍ എപ്പോഴും സമ്മര്‍ദ്ദം അനുഭവിക്കുകയും ചെയ്യുന്നു.
വാസ്തുദോഷം ബാധിച്ചാല്‍ വീട്ടിലെ ആളുകള്‍ക്ക് ബിസിനസ്സിലും ജോലിയിലും ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ഇത് കാരണം വീടിന്റെ സാമ്പത്തിക സ്ഥിതിയും മോശമാകും. നെഗറ്റീവ് എനര്‍ജി നിങ്ങളുടെ വീട്ടില്‍ വന്നാല്‍ അത് നിങ്ങളുടെ ജീവിതത്തെ മുഴുവന്‍ ബാധിക്കും. വാസ്തുദോഷങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ചില കാര്യങ്ങള്‍ വീട്ടില്‍ ഉണ്ട്. അത് എന്തൊക്കെയാണെന്നും അത് എങ്ങനെ നീക്കം ചെയ്യാമെന്നും നമുക്ക് നോക്കാം.

എന്താണ് വാസ്തുദോഷം
വീട് പണിയുന്നതുമായി ബന്ധപ്പെട്ട് വാസ്തു ശാസ്ത്ര പ്രകാരം ചില നിയമങ്ങളുണ്ട്. ഇവ പാലിച്ചേ വീട് പണിയാവൂ. വീട്ടിലെയും വീട്ടിലെ താമസക്കാരുടെയും പോസിറ്റീവ്, നെഗറ്റീവ് എനര്‍ജികള്‍ ഈ നിയമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വീട് പണിയുമ്പോള്‍ ഒരു ദിശയും മനസ്സില്‍ വെച്ചില്ലെങ്കില്‍ അത് ഭാവിയില്‍ വീട്ടില്‍ വാസ്തു ദോഷങ്ങള്‍ക്ക് കാരണമായേക്കാം. ഉദാഹരണത്തിന്, വാസ്തു ശാസ്ത്രം അനുസരിച്ച് പ്രധാന വാതില്‍ തെക്ക് ദിശയില്‍ ഉള്ളത് അത്ര ശുഭകരമായി കണക്കാക്കുന്നില്ല. കിഴക്ക് ദിശയില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ പാടില്ല. അതേസമയം വീടിന്റെ പ്രധാന കവാടം കിഴക്ക് ദിശയില്‍ ഉള്ളത് ഐശ്വര്യമായി കരുതുന്നു.
വീട്ടിലെ വാസ്തുദോഷം തിരിച്ചറിയാന്‍
* വീടിന്റെ വാതില്‍ തുറന്നാലുടന്‍ ഒരു അജ്ഞാത ഭയം അനുഭവപ്പെടാന്‍ തുടങ്ങിയാല്‍, വീട്ടില്‍ എന്തെങ്കിലും നെഗറ്റീവ് എനര്‍ജി ഉണ്ടെന്ന് മനസ്സിലാക്കുക.
* നിങ്ങളുടെ വീട്ടില്‍ എപ്പോഴും വിചിത്രമായ ഗന്ധം ഉണ്ടാകുകയും ഈ ഗന്ധത്തിന്റെ കാരണം കണ്ടെത്താനാകാതെ വരികയും ചെയ്താല്‍, വാസ്തു ദോഷങ്ങള്‍ ഉണ്ടെന്ന് മനസിലാക്കുക.
* വീട്ടുപകരണങ്ങള്‍ ശരിയായ സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെങ്കിലും, നിങ്ങള്‍ വാതില്‍ തുറന്നയുടനെ സാധനങ്ങള്‍ അവിടെയും ഇവിടെയും ചിതറിക്കിടക്കുന്നതായി കണ്ടാല്‍ നിങ്ങളുടെ വീട്ടില്‍ വാസ്തുദോഷം ഉണ്ടെന്ന് മനസിലാക്കുക.
* വീടിന്റെ ഏതെങ്കിലും കോണില്‍ നിന്ന് വിചിത്രമായ എന്തെങ്കിലും ശബ്ദം കേള്‍ക്കുകയാണെങ്കില്‍, അത് നെഗറ്റീവ് എനര്‍ജിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
* വവ്വാലുകള്‍ വീട്ടില്‍ കയറി വരാന്‍ തുടങ്ങുന്നതാണ് വാസ്തു ദോഷത്തിന്റെ മറ്റൊരു ലക്ഷണമാണ്.
രാത്രി പെര്‍ഫ്യൂം അടിക്കരുത്
വാസ്തു പ്രകാരം പെര്‍ഫ്യൂം തുടങ്ങിയ മണമുള്ള വസ്തുക്കള്‍ രാത്രിയില്‍ ഒരിക്കലും ഉപയോഗിക്കരുത്. ശക്തമായ സുഗന്ധം നിങ്ങളില്‍ നെഗറ്റീവ് ശക്തികളെ ആകര്‍ഷിക്കും. വീട് എല്ലായ്പ്പോഴും വൃത്തിഹീനമായിരിക്കുകയും ദിവസവും വൃത്തിയാക്കാതിരിക്കുകയും ചെയ്താല്‍, അവിടെ പെട്ടെന്ന് നെഗറ്റീവ് എനര്‍ജി ബാധിക്കും. ഇത്തരം വീട്ടില്‍ വാസ്തു ദോഷങ്ങള്‍ പെട്ടെന്ന് വര്‍ദ്ധിക്കും. അതിനാല്‍ നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക. ആരാധന നടത്താത്ത വീട്ടില്‍ ദുഷ്ടശക്തികള്‍ പെട്ടെന്ന് വസിക്കാന്‍ തുടങ്ങും. അതിനാല്‍ വീട്ടില്‍ നിത്യവും വിളക്ക് വയ്ക്കുക. ഇത് നെഗറ്റീവ് ഊര്‍ജം വീട്ടിലേക്ക് വരുന്നത് തടയുന്നു.
കിടപ്പുമുറിയില്‍ കണ്ണാടി പാടില്ല
നിങ്ങളുടെ കിടപ്പുമുറിയില്‍ കട്ടിലിന് മുന്നില്‍ കണ്ണാടി സ്ഥാപിക്കുന്നത് വളരെ തെറ്റായി കണക്കാക്കപ്പെടുന്നു. വാസ്തു ദോഷത്തിന് പ്രധാന കാരണങ്ങളിലൊന്നാണ് ഇത്. നിങ്ങളുടെ വീട്ടിലും ഇതാണ് അവസ്ഥയെങ്കില്‍ ഇപ്പോള്‍ തന്നെ അത് മാറ്റുക. ഇത്തരം വീടുകളില്‍ പലപ്പോഴും ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ വഴക്കുണ്ടാകുകയും സന്തോഷവും സമാധാനവും ഇല്ലാതാവുകയും ചെയ്യുന്നു. അബദ്ധത്തില്‍ പോലും കട്ടിലിന് മുന്നില്‍ കണ്ണാടി വയ്ക്കരുത്. അത് മാറ്റാന്‍ സാധ്യമല്ലെങ്കില്‍ തുണി ഉപയോഗിച്ച് മൂടി വയ്ക്കുക.
ഗ്യാസ് സ്റ്റൗവും ജലസ്രോതസ്സും
നിങ്ങളുടെ വീടിന്റെ അടുക്കളയില്‍ ഒരേ ദിശയില്‍ ഗ്യാസ് സ്റ്റൗവും ടാപ്പും ഉണ്ടെങ്കില്‍ അത് വലിയ വാസ്തു ദോഷമാണ്. ഉടന്‍ തന്നെ അത് ശരിയാക്കുക. അടുക്കളയില്‍ ഗ്യാസ് സ്റ്റൗ തെക്ക് ദിശയില്‍ സൂക്ഷിക്കുന്നതാണ് വളരെ ഉത്തമമെന്ന് കരുതുന്നു. ഈ ദിശയില്‍ ഗ്യാസ് സ്റ്റൗ വയ്ക്കുന്നത് പരസ്പര ബന്ധങ്ങള്‍ സൗഹാര്‍ദ്ദപരമായി നിലനിര്‍ത്തും. പണത്തിന് ഒരു കുറവുമുണ്ടാകില്ല.
ശബ്ദമുണ്ടാക്കുന്ന ജനാലകളും വാതിലും
നിങ്ങളുടെ വീടിന്റെ ജനലുകളും പഴകി തരകുകയോ അടയ്ക്കുമ്പോഴും തുറക്കുമ്പോഴും വലിയ ശബ്ദമുണ്ടാകുകയോ ചെയ്താല്‍ അത് വലിയ വാസ്തു ദോഷമായി കണക്കാക്കപ്പെടുന്നു. ജനലില്‍ നിന്നും വാതിലുകളില്‍ നിന്നും വരുന്ന ശബ്ദവും നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു. അതുകൊണ്ട് ശബ്ദം ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്കിടെ അവ വൃത്തിയാക്കിക്കൊണ്ടിരിക്കുക.
ഭാരവസ്തുക്കള്‍
നിങ്ങളുടെ വീടിന്റെ മധ്യഭാഗത്ത് ഭാരമുള്ള വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യുക. ഇത് ചെയ്താല്‍ കുടുംബനാഥന് കടബാധ്യതയില്‍ മുങ്ങും. ഒരിക്കലും കടത്തില്‍ നിന്ന് ആശ്വാസം ലഭിക്കില്ല. അബദ്ധത്തില്‍ പോലും ഭാരമുള്ള സാധനങ്ങള്‍ വീടിന്റെ നടുവില്‍ സൂക്ഷിക്കരുത്. ഇത് വീട്ടിലെ പോസിറ്റീവ് എനര്‍ജി പ്രവാഹത്തെ തടസ്സപ്പെടുത്തുമെന്ന് വാസ്തു പറയുന്നു.
പ്രധാന വാതില്‍
വീട്ടില്‍ പോസിറ്റീവ് എനര്‍ജി പ്രവഹിക്കുന്നതിന് പ്രധാന വാതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നു. പ്രധാന വാതിലിനു മുന്നില്‍ വലിയ മരങ്ങളോ വലിയ തൂണുകളോ മറ്റേതെങ്കിലും തരത്തിലുള്ള തടസ്സങ്ങളോ ഉണ്ടാകാന്‍ പാടില്ല.



Click it and Unblock the Notifications