Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
വാസ്തുവിലുണ്ട് താക്കോലിനും സ്ഥാനം, വീട് ഭദ്രമാക്കാന്‍ അനുയോജ്യം ഈ നിയമം
വീട്, അലമാര, സേഫുകള്‍, വാഹനങ്ങള്‍ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാന്‍ എല്ലാവരും തന്നെ താക്കോലുകള്‍ ഉപയോഗിക്കുന്നു. എല്ലാവര്ക്കും വീട്ടില്‍ താക്കോലുകള്‍ ഉണ്ട്. എന്നാല്‍ അവ എവിടെ സൂക്ഷിക്കണമെന്ന് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ. കാരണം വാസ്തുശാസ്ത്രത്തില്‍ വീട്ടിലെ താക്കോല്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം, വീട്ടില്‍ സൂക്ഷിക്കുന്ന താക്കോലുകളും പോസിറ്റീവ് - നെഗറ്റീവ് ഊര്‍ജ്ജങ്ങളെ സ്വാധീനിക്കുന്നു.
മിക്ക ആളുകളും വീട്ടില്‍ താക്കോല്‍ സൂക്ഷിക്കുന്നത് എളുപ്പത്തില്‍ കാണുന്ന സ്ഥലത്തായിരിക്കും. എന്നാല്‍ വാസ്തു ശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ താക്കോലുകള്‍ വീട്ടില്‍ കണ്ടയിടത്ത് സൂക്ഷിക്കരുത്. ഇതിനായി നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ പാലിക്കണം. വാസ്തു ശാസ്ത്ര പ്രകാരം വീട്ടില്‍ താക്കോലുകള്‍ എവിടെ, ഏത് ദിശയില്‍ വയ്ക്കണമെന്ന് നമുക്ക് നോക്കാം.

ഇവിടെ താക്കോല്‍ വയ്ക്കരുത്
വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ താക്കോലുകള്‍ ഒരിക്കലും ഡ്രോയിംഗ് റൂമില്‍ സൂക്ഷിക്കരുത്. കാരണം വീടിന്റെ താക്കോല്‍ ഡ്രോയിംഗ് റൂമില്‍ സൂക്ഷിക്കുമ്പോള്‍ പുറത്ത് നിന്ന് വരുന്ന എല്ലാവര്ക്കും അത് കാണാം. ഇത് അത്ര നല്ലതായി കണക്കാക്കുന്നില്ല.
പൂജാമുറി വേണ്ട
വാസ്തു ശാസ്ത്ര പ്രകാരം പൂജാമുറിയില്‍ ഒരിക്കലും നിങ്ങള്‍ താക്കോല്‍ സൂക്ഷിക്കരുത്. തുരുമ്പെടുത്തതോ ചീത്തയായതോ ആയ താക്കോലുകള്‍ വയ്ക്കാന്‍ പറ്റിയ സ്ഥലമല്ല പൂജാമുറി. വീട്ടിലെ ഏറ്റവും പവിത്രമായ സ്ഥലമാണ് ഇത്. ഇതുമൂലം വീട്ടില്‍ കൂടുതല്‍ നെഗറ്റീവ് ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നു.
ആരോഗ്യത്തിന് പ്രശ്നം
വാസ്തു ശാസ്ത്രമനുസരിച്ച് വീട്ടിലെ അടുക്കള എന്നത് മുഴുവന്‍ കുടുംബത്തിന്റെയും പുരോഗതിയും ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ വീടിന്റെ താക്കോല്‍ ഒരിക്കലും അടുക്കളയില്‍ സൂക്ഷിക്കരുത്.
താക്കോല്‍ സൂക്ഷിക്കുന്നതിനുള്ള മികച്ച ദിശ
വാസ്തു ശാസ്ത്രം അനുസരിച്ച് നിങ്ങള്‍ വീട്ടില്‍ താക്കോല്‍ സൂക്ഷിക്കാനുള്ള ഏറ്റവും നല്ല ദിശ ലോബിയിലെ പടിഞ്ഞാറ് ദിശയാണ്. അതേസമയം താക്കോല്‍ സൂക്ഷിക്കാനുള്ള മരം സ്റ്റാന്‍ഡ് മുറിയുടെ വടക്ക് അല്ലെങ്കില്‍ കിഴക്ക് മൂലയില്‍ വയ്ക്കണം. ഇത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും.
ഇവിടെ വയ്ക്കരുത്
താക്കോലുകള്‍ വെറുതേ എവിടെയും സൂക്ഷിക്കരുത്. പകരം ഒരു മരത്തിന്റെ സ്റ്റാന്‍ഡ് ഉപയോഗിക്കണം. കാരണം വാസ്തു ശാസ്ത്ര പ്രകാരം ഡൈനിംഗ് ടേബിളിലോ കസേരയിലോ കുട്ടികളുടെ മുറിയിലോ താക്കോല്‍ സൂക്ഷിക്കുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും.
ഇത്തരം താക്കോലുകള്‍ വീട്ടില്‍ വയ്ക്കരുത്
നിങ്ങളുടെ വീട്ടിലെ ഉപയോഗശൂന്യമായ ഏതെങ്കിലും താക്കോല്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അത് നീക്കം ചെയ്യുക. കാരണം ഇത് പണനഷ്ടത്തിന് കാരണമാകും. തുരുമ്പെടുത്തതോ പൊട്ടിയതോ ആയ പൂട്ടുകളും താക്കോലുകളും ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്, ഉടന്‍ തന്നെ അവ വീട്ടില്‍ നിന്ന് നീക്കണം.
ഓരോ ദിശക്കും ഓരോ പൂട്ട്
കിഴക്ക്
സൂര്യദേവനുമായി ബന്ധപ്പെട്ട ദിശയാണ് കിഴക്ക്. ഈ ദിശയില്‍ ഉപയോഗിക്കുന്ന ലോക്കുകള്‍ ചുവപ്പ് അല്ലെങ്കില്‍ സമാനമായ മറ്റ് നിറങ്ങളുലുള്ളവ ആയിരിക്കണം. ചെമ്പ് കൊണ്ട് നിര്‍മിച്ച പൂട്ടുകളാണ് കൂടുതല്‍ നല്ലത്. ഇത് നിങ്ങളുടെ വീടിനെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നു.
പടിഞ്ഞാറ്
പടിഞ്ഞാറ് ദിശ ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ഈ ദിശയില്‍ ഉപയോഗിക്കേണ്ട ലോക്കുകള്‍ കറുപ്പ് നിറവും ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ചതുമായിരിക്കണം. ഈ ദിശയില്‍ ഒരിക്കലും ചെമ്പ് കൊണ്ട് നിര്‍മ്മിച്ച പൂട്ടുകള്‍ ഉപയോഗിക്കരുത്.
വടക്ക്
വടക്ക് ദിശയില്‍ ഉപയോഗിക്കുന്നതിന് പിച്ചളയില്‍ നിര്‍മിച്ച പൂട്ടുകള്‍ ഉപയോഗിക്കുക. മറ്റൊരു ലോഹവും ഉപയോഗിക്കരുത്. കൂടാതെ, ഈ ലോക്കുകള്‍ ചുവപ്പ് അല്ലെങ്കില്‍ സമാനമായ മറ്റ് നിറമുള്ളവയായിരിക്കണം. ഈ ദിശയില്‍ വലിയ മുറികളുണ്ടെങ്കില്‍, അത് കൂടുതല്‍ സുരക്ഷിതമാക്കാന്‍ അഞ്ച് ലോക്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
തെക്ക്, വടക്ക്-കിഴക്ക്
തെക്ക് ദിശയില്‍ നിങ്ങള്‍ പഞ്ചലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പൂട്ടുകള്‍ ഉപയോഗിക്കുക. പൂട്ടുകള്‍ക്ക് ചുവപ്പ് നിറവും ഭാരവും ഉണ്ടായിരിക്കണം. വടക്ക്-കിഴക്ക് ദിശയില്‍ ഉപയോഗിക്കുന്ന പൂട്ടുകള്‍ക്ക് മഞ്ഞ നിറമാണ് ഏറ്റവും നല്ലത്.



Click it and Unblock the Notifications











