Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
വാസ്തുദോഷം മാറും, സമ്പത്ത് കൈവരും; വീട്ടില്‍ ഈ ദിശയില്‍ വേണം ഹനുമാന് വിഗ്രഹം
വീടും വാസ്തു ശാസ്ത്രവും തമ്മില്‍ പരസ്പര ബന്ധമുണ്ട്. അതിനാലാണ് പലരും വീട് പണിയുമ്പോള്‍ വാസ്തുവിന് പ്രാധാന്യം നല്‍കുന്നത്. ഒരു വ്യക്തിയുടെ വീട്ടിലെ ഏത് തരത്തിലുള്ള വാസ്തു ദോഷവും ആ വ്യക്തിയുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. ഹിന്ദു മതത്തില്‍ ദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങളും വിഗ്രഹങ്ങളും വളരെ പ്രാധാന്യമുള്ളതും ശുഭകരവുമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ ദൈവങ്ങളുടെ ഫോട്ടോകളും വിഗ്രഹങ്ങളും വയ്ക്കുമ്പോള്‍ ആളുകള്‍ അറിഞ്ഞിരിക്കേണ്ട ചില വാസ്തു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്.
ഇന്ന് നമ്മള് സംസാരിക്കുന്നത് ഭഗവാന് ഹനുമാന്റെ വിഗ്രഹത്തെക്കുറിച്ചാണ്. ഹനുമാന്‍സ്വാമിയെ കലിയുഗത്തിന്റെ ദേവനായി കണക്കാക്കപ്പെടുന്നു. എളുപ്പത്തില്‍ പ്രസാദിക്കുന്ന ദൈവമാണ് ഹനുമാന്. വീട്ടില്‍ ഹനുമാന് സ്വാമിയുടെ ചിത്രമോ വിഗ്രഹമോ വയ്ക്കുന്നത് വളരെയേറെ ശുഭകരമായി കണക്കാക്കുന്നു. വാസ്തു ശാസ്ത്രത്തില്‍ ദിശകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വീടിന്റെ ഏത് ദിശയിലാണ് ഏതൊക്കെ സാധനങ്ങള്‍ സൂക്ഷിക്കേണ്ടത്, ഏതൊക്കെ കാര്യങ്ങള്‍ പാടില്ല എന്നതിന് വാസ്തു നിയമങ്ങളുണ്ട്. ഹനുമാന്റെ വിഗ്രഹം വീടിന്റെ ഏത് ദിശയിലാണ് വയ്ക്കേണ്ടതെന്നും എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നതെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഹനുമാന് വിഗ്രഹവും വാസ്തുവും
ഹനുമാന് സ്വാമിയുടെ ചിത്രമോ വിഗ്രഹമോ വീട്ടില്‍ വയ്ക്കുന്നതിലൂടെ എല്ലാത്തരം പ്രശ്നങ്ങളും തടസ്സങ്ങളും നീങ്ങുന്നു. ഹനുമാന് സ്വാമിയുടെ ചിത്രം വയ്ക്കുന്നത് ദുഷ്ടശക്തികളെ അകറ്റുമെന്നാണ് വിശ്വാസം. വാസ്തു പ്രകാരം, തെക്ക് ദിശയില്‍ ഹനുമാന് സ്വാമിയുടെ വിഗ്രഹമോ ഫോട്ടോയോ സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
വീടിന്റെ തെക്ക് ദിശയില്‍ ഹനുമാന് സ്വാമിയുടെ വിഗ്രഹമോ ഫോട്ടോയോ സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിശയില്‍ ഹനുമാന് സ്വാമിയുടെ ഒരു ഇരിക്കുന്ന നിലയിലുള്ള വിഗ്രഹം വേണം സൂക്ഷിക്കാന്‍.
ഹനുമാന് സ്വാമിയുടെ ഫോട്ടോയോ വിഗ്രഹമോ വീടിന്റെ വടക്ക് ദിശയില്‍ സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിശയില്‍ ഹനുമാന് സ്വാമിയുടെ ചിത്രം വയ്ക്കുന്നത് പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടിത്തരുമെന്നാണ് വിശ്വാസം. കൂടാതെ, നെഗറ്റീവ് എനര്‍ജി വീട്ടിലേക്ക് വരികയുമില്ല.
വാസ്തു ശാസ്ത്രമനുസരിച്ച്, പഞ്ചമുഖ ഹനുമാന്റെ ഒരു ചിത്രം വീട്ടില്‍ വയ്ക്കുന്നത് പ്രശ്നങ്ങളില്‍ നിന്നും സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും ആശ്വാസം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. പഞ്ചമുഖ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുമ്പോള്‍, ദിശ തെക്ക് ആയിരിക്കണമെന്ന് ഓര്‍മ്മിക്കുക.
ഹനുമാന് സ്വാമി പര്‍വ്വതം ഉയര്‍ത്തുന്ന ചിത്രം വീട്ടില്‍ വയ്ക്കുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു. ഏത് സാഹചര്യത്തെയും എളുപ്പത്തില്‍ നേരിടാന്‍ ഇത് നിങ്ങളെ പ്രാപ്തമാക്കുമെന്ന് വിശ്വസിക്കുന്നു.
ഹനുമാന് സ്വാമിയുടെ ചിത്രമോ വിഗ്രഹമോ വയ്ക്കുന്ന വീട്ടില്‍ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നല്‍കണം. പതിവായി ആരാധന നടത്തണം. ഹനുമാന് സ്വാമിയുടെ വിഗ്രഹമുള്ള വീടുകളില്‍, എല്ലാ ചൊവ്വാഴ്ചകളിലും ആചാരങ്ങളോടെ ആരാധിക്കുകയും സുന്ദരകാണ്ഡം പാരായണം ചെയ്യുകയും ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.
വാസ്തു നിയമങ്ങള്‍ അനുസരിച്ച്, ഹനുമാന് സ്വാമിയുടെ ഫോട്ടോയോ വിഗ്രഹമോ ഒരിക്കലും കിടപ്പുമുറിയില്‍ സൂക്ഷിക്കാന്‍ പാടില്ല. വീടിന്റെ വടക്ക് കിഴക്ക് ദിശയില്‍ ഹനുമാന് സ്വാമിയുടെ വിഗ്രഹം വയ്ക്കുന്നത് എപ്പോഴും ശുഭകരവും ഗുണകരവുമാണ്. ഹനുമാന് സ്വാമിയുടെ വിഗ്രഹം കിടപ്പുമുറിയില്‍ വയ്ക്കുന്നത് വാസ്തു ദോഷങ്ങള്‍ക്ക് കാരണമാകുന്നു. വാസ്തു പ്രകാരം, തെക്ക് ദിശ ഹനുമാന്റെ വിഗ്രഹമോ ഫോട്ടോയോ സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിശയില്‍ വയ്ക്കുമ്പോള്‍ ഹനുമാന് സ്വാമിയുടെ ഇരിക്കുന്ന രൂപത്തിലുള്ള വിഗ്രഹം വയ്ക്കണം.
വാസ്തു ശാസ്ത്ര പ്രകാരം, ഹനുമാന് സ്വാമിയുടെ ഫോട്ടോയോ വിഗ്രഹമോ ഒരിക്കലും ഗോവണിക്ക് താഴെയോ അടുക്കളയിലോ വയ്ക്കരുത്.



Click it and Unblock the Notifications
