Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
വാസ്തു: സ്വീകരണമുറി ഇങ്ങനെ ക്രമീകരിച്ചാല്‍ ഐശ്വര്യവും സമ്പത്തും തേടിയെത്തും
ഇന്ത്യക്കാര്‍ വാസ്തുശാസ്ത്രത്തില്‍ വിശ്വസിക്കുന്നുണ്ട്. വീട് പണിയുമ്പോള്‍ സ്ഥാനം കാണുന്നതും വാസ്തുശാസ്ത്ര പ്രകാരം മുറികള്‍ ക്രമീകരിക്കുന്നതും ഇതിനുള്ള ഏറ്റവും വലിയ തെളിവാണ്. വാസ്തു നിയമങ്ങള്‍ തെറ്റിച്ചാല്‍ കഷ്ടകാലവും അനര്‍ത്ഥം വരുമെന്നും വിശ്വാസമുണ്ട്. മുറികളുടെ സ്ഥാനം മാത്രമല്ല, മുറികളിലെ ക്രമീരണങ്ങളും വസ്തുക്കളുടെ സ്ഥാനവും എങ്ങനെ വേണമെന്നും വാസ്തുശാസ്ത്രത്തില്‍ പറയുന്നുണ്ട്.

വാസ്തുശാസ്ത്രം പറയുന്നത് അനുസരിച്ച് നിങ്ങളുടെ സ്വീകരണമുറി ക്രമീകരിക്കുന്നത് ഐശ്വര്യവും പോസിറ്റിവിറ്റിയും ക്ഷണിച്ചുവരുത്തും. ഊര്‍ജ്ജത്തെ ഒഴുക്കിനെ അനുകൂലമാക്കി മാറ്റുന്നതിലാണ് വാസ്തു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമ്പത്ത് ആകര്‍ഷിക്കുന്നതിനായി നിങ്ങളുടെ സ്വീകരണമുറി ക്രമീകരിക്കണം എന്നതിനുള്ള ചില ടിപ്പുകള്‍ ഇതാ.
ഫര്‍ണിച്ചറുകള്‍ സ്ഥാപിക്കല്‍
നിങ്ങളുടെ ഫര്‍ണിച്ചറുകള്‍ സ്വീകരണമുറിയുടെ തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ദിശയില്‍ സ്ഥാപിക്കുക. ഇത് സ്ഥിരത ഉറപ്പാക്കുന്നു. മുറിയുടെ മധ്യഭാഗം ഒന്നുമില്ലാതെ ഒഴിച്ചിടുക. അലങ്കോലങ്ങള്‍ ഒഴിവാക്കുക. ഇത് ഊര്‍ജ്ജം സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കുന്നു, സന്തുലിതാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു.
നിറങ്ങളും അലങ്കാരവും
വെള്ള, ക്രീം അല്ലെങ്കില്‍ പാസ്തല്‍ ഷേഡുകള്‍ പോലെയുള്ള ഇളം നിറങ്ങള്‍ സ്വീകരണമുറിക്കായി ഉപയോഗിക്കുക. ഈ നിറങ്ങള്‍ പോസിറ്റീവ് വൈബ് വര്‍ദ്ധിപ്പിക്കുന്നു. വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പ്രതീകമായി സ്വീകരണമുറിയില്‍ ചെടികളോ പൂക്കളോ വെക്കുക. മുറികള്‍ക്ക് ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കുക, കാരണം അവ ഊര്‍ജ്ജ പ്രവാഹത്തെ തടഞ്ഞേക്കാം.
പ്രധാന വാതില്‍
വീടിന്റെ പ്രധാന വാതില്‍ വടക്കോട്ടോ കിഴക്കോട്ടോ ആയിരിക്കണം. ഈ ദിശകള്‍ വാസ്തുവില്‍ ശുഭകരമായി കണക്കാക്കുന്നു. നിങ്ങളുടെ വീട്ടിലേക്ക് ഐശ്വര്യം സ്വാഗതം ചെയ്യുന്നതിനായി പ്രവേശന കവാടം നല്ല വെളിച്ചമുള്ളതും തടസ്സങ്ങളില്‍ നിന്ന് മുക്തവുമാണെന്ന് ഉറപ്പാക്കുക.
ലൈറ്റിംഗും കണ്ണാടികളും
സമ്പത്ത് ആകര്‍ഷിക്കുന്നതിന് മതിയായ വെളിച്ചം നിര്‍ണായകമാണ്. എല്ലാ ഇടവും തുല്യമായി പ്രകാശിപ്പിക്കുന്നതിന് ശോഭയുള്ള ലൈറ്റുകള്‍ ഉപയോഗിക്കുക. പോസിറ്റീവ് എനര്‍ജി പ്രതിഫലിപ്പിക്കാനും വളര്‍ച്ചയുടെ ബോധം സൃഷ്ടിക്കാനും കണ്ണാടികള്‍ വടക്ക് ദിശയിലെ ഭിത്തിയില്‍ സ്ഥാപിക്കുക.
അലങ്കാരം
വടക്കുകിഴക്കന്‍ മൂലയില്‍ ജലധാര അല്ലെങ്കില്‍ ഫിഷ് അക്വേറിയം പോലെയുള്ള സമ്പത്തിന്റെ ചിഹ്നങ്ങള്‍ ചേര്‍ക്കുക. ഈ ഘടകങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ പ്രതിനിധീകരിക്കുന്നു. ഇവയുടെ ഫലം ശരിയാംവണ്ണം ലഭിക്കാന്‍ അവ വൃത്തിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമാണെന്ന് ഉറപ്പാക്കുക.
ഇലക്ട്രോണിക് ഉപകരണങ്ങള്‍
സ്വീകരണമുറിയുടെ തെക്കുകിഴക്കേ മൂലയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കുക. സാങ്കേതികവിദ്യയിലൂടെ അഭിവൃദ്ധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വാസ്തു തത്വങ്ങളുമായി ഈ ദിശ പൊരുത്തപ്പെടുന്നു.
ഈ വാസ്തു നുറുങ്ങുകള്‍ പിന്തുടരുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തിലേക്ക് സമ്പത്തും പോസിറ്റിവിറ്റിയും ആകര്‍ഷിക്കാന്‍ കഴിയും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും വാസ്തുപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
