Latest Updates
-
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം
ഈ വാസ്തു പ്രശ്നങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണം, വീട്ടില്‍ സന്തോഷത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Vastu Tips: ഒരു പുതിയ വീട്ടില്‍ നിങ്ങളുടെ ഭാവി ജീവിതത്തിലെ സന്തോഷം നിങ്ങളുടെ വീട് എത്ര കാര്യക്ഷമമായി നിര്‍മ്മിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വാസ്തു നിയമങ്ങള്‍ പാലിക്കുന്നതിലൂടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ഇതിനായി വീട് പണിയുമ്പോള്‍ എപ്പോഴും വാസ്തു നിയമങ്ങള്‍ പാലിക്കണമെന്ന് പറയുന്നു. എന്നാല്‍ വാസ്തുവുമായി ബന്ധപ്പെട്ട ചെറിയ തെറ്റുകള്‍ കാരണം, ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവരും.
മനസ്സ് അസ്വസ്ഥമായി തുടരുന്നു, കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വളരുന്നു, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നു, നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും ആരോഗ്യം തോന്നാതെ വരുന്നു. വാസ്തുദോഷം ബാധിച്ചാല്‍ ഈ പ്രശ്നങ്ങളെല്ലാം നിങ്ങളെ ബാധിച്ചേക്കാം. അതിനാല്‍ വാസ്തുപരമായ ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നതിലൂടെ ഈ പ്രശ്നങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് മുക്തി നേടാനാകും. വീട്ടില്‍ സന്തോഷം നിലനിര്‍ത്താനുള്ള അത്തരം ചില വാസ്തു ടിപ്പുകള്‍ ഇതാ.

ചതുരാകൃതി നല്ലത്
വാസ്തു ശാസ്ത്രം അനുസരിച്ച്, ചതുരാകൃതിയില്‍ ഉള്ള വീട് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. വൃത്താകൃതിയിലുള്ള വീട് വാങ്ങുകയോ പണിയുകയോ ചെയ്യരുത്. വീടിന്റെ മുറികള്‍ വിശാലവും വായുസഞ്ചാരമുള്ളതുമാകണം. അവ വൃത്തിയായി സൂക്ഷിക്കുക. കുട്ടികളുടെ മുറിയില്‍ സരസ്വതി ദേവിയുടെ പ്രതിമ സൂക്ഷിക്കുക.
സ്വീകരണമുറി
വീട്ടിലെ ഏറ്റവും സജീവമായ മുറിയാണ് സ്വീകരണമുറി. അതിഥികള്‍ ആദ്യം കടന്നുവരുന്നത് ഇവിടെയാണ്. അതിനാല്‍ നിങ്ങളുടെ വീടിന്റെ മുന്‍ഭാഗമോ സ്വീകരണമുറിയോ കിഴക്ക്, വടക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് മൂലയില്‍ പണിയുക.
ഫര്‍ണിച്ചറുകള്‍
വീടിനായി നിര്‍മ്മിച്ച കട്ടില്, മേശ, അലമാര തുടങ്ങിയ ഭാരമുള്ള ഫര്‍ണിച്ചറുകള്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ സൂക്ഷിക്കണം. ഇത് വീട്ടില്‍ സമാധാനം നിലനിര്‍ത്തും.
കിടപ്പുമുറി
നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിന് വീടിന്റെ കിടപ്പുമുറി തെക്ക്-പടിഞ്ഞാറ് ദിശയിലായിരിക്കണം. വടക്ക് കിഴക്ക് ദിശ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. തെക്ക് കിഴക്ക് അഭിമുഖമായുള്ള കിടപ്പുമുറി ദമ്പതികള്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടാക്കുന്നു, അതിനാല്‍ വീടിന്റെ കിടപ്പുമുറിയും വാസ്തു പ്രകാരം നിര്‍മ്മിക്കുക.
അടുക്കള
വാസ്തു പ്രകാരം വീടിന്റെ അടുക്കള തെക്ക് കിഴക്ക് ദിശയില്‍ ആയിരിക്കണം. വാസ്തു ശാസ്ത്ര പ്രകാരം കിഴക്ക് ദിശ ഉയര്‍ന്നിരിക്കുന്ന വീട്ടില്‍ വാസ്തു ദോഷമുണ്ടാകും. വീട്ടിലിരിക്കുന്നവര്‍ക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. വീടിന്റെ വരാന്തയുടെ ചരിവ് പടിഞ്ഞാറ് ഭാഗത്താണെങ്കിലും കുടുംബനാഥന് പല രോഗങ്ങളും പിടിപെടും. കിഴക്ക് ഭാഗത്തെ ഭിത്തിയില്‍ സൂര്യ യന്ത്രം സ്ഥാപിക്കുന്നത് വാസ്തു ദോഷങ്ങളില്‍ നിന്ന് മോചനം നല്‍കും.
പ്രധാന വാതില്‍
വീടിന്റെ പ്രധാന വാതില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി നില്‍ക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. പടിഞ്ഞാറ് ദിശയിലുള്ള പ്രധാന വാതില്‍ വീട്ടില്‍ പണച്ചെലവ് വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ നിന്ന് മോചനം ലഭിക്കാന്‍ വീടിന്റെ പടിഞ്ഞാറെ ഭിത്തിയില്‍ വരുണ യന്ത്രം സ്ഥാപിക്കണം. വീടിന്റെ പടിഞ്ഞാറ് ദിശയില്‍ അശോകവൃക്ഷം നട്ടുപിടിപ്പിക്കുന്നതിലൂടെയും വാസ്തു ദോഷങ്ങള്‍ മാറും.
കുബേര യന്ത്രം
സമ്പത്തിന്റെയും സമൃദ്ധിയുടെയും ദൈവമാണ് കുബേരന്. അദ്ദേഹം മഹത്വത്തെയും സ്വര്‍ണ്ണത്തെയും പ്രതിനിധീകരിക്കുന്നു. വടക്കുകിഴക്കന്‍ ദിശ നിയന്ത്രിക്കുന്നത് കുബേരനാണ്. നിങ്ങളുടെ വീടിന്റെ വടക്കുകിഴക്കന്‍ കോണ്‍ അലങ്കോലമില്ലാതെ സൂക്ഷിക്കുക, നല്ല ഊര്‍ജ്ജത്തിനായി ഈ സ്ഥലം വിശാലമായിരിക്കണം. വീടിന്റെ വടക്ക് ഭാഗത്തെ വടക്ക് ഭിത്തിയില്‍ കണ്ണാടിയോ അല്ലെങ്കില്‍ കുബേര യന്ത്രമോ സ്ഥാപിക്കുന്നത് നല്ലതാണ്.
കണ്ണാടിയുടെ സ്ഥാനം
വീടിന്റെ ചുമരുകളില്‍ ഒരു കണ്ണാടി സ്ഥാപിക്കുമ്പോള്‍, കണ്ണാടി നിങ്ങളുടെ തൊട്ടുമുകളിലോ വളരെ താഴ്ന്നതോ ആയിരിക്കരുത് എന്ന് ഓര്‍മ്മിക്കുക. ഇത് ചെയ്യുന്നതിലൂടെ, വീട്ടിലെ അംഗങ്ങള്‍ തലവേദന അനുഭവിക്കുന്നു. മറുവശത്ത്, വീടിന്റെ കിടപ്പുമുറിയില്‍ കട്ടിലിന് മുന്നില്‍ ഒരു കണ്ണാടി ഉണ്ടെങ്കില്‍, അത് ഉടന്‍ നീക്കംചെയ്യുക, കാരണം ഇവിടെ കണ്ണാടി വയ്ക്കുന്നത് ദാമ്പത്യജീവിതത്തില്‍ കുഴപ്പമുണ്ടാക്കുന്നു. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു.



Click it and Unblock the Notifications