Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
വാസ്തുപ്രകാരം കണ്ണാടിയില്‍ ആരോഗ്യവും സമ്പത്തും
cനിങ്ങള്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയിടുകയാണോ? എന്നാല്‍ വീട്ടില്‍ അല്പം പോസിറ്റീവ് ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. വീട്ടില്‍ ധാരാളം പോസിറ്റീവ് ഊര്‍ജ്ജം കൊണ്ടുവരുന്നതിന് വേണ്ടി നമുക്ക് പല കാര്യങ്ങളും ശ്രദ്ധിക്കാവുന്നതാണ്. വാസ്തുശാസ്ത്രപ്രകാരം നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. അതില്‍ കണ്ണാടി ഒരു പ്രധാനപ്പെട്ടതാണ്. ഒരു കണ്ണാടി എന്ന് പറയുത് വളരെ ചെറിയ ഒരു വസ്തുവാണ്, പക്ഷേ ഇത് നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി എത്തിക്കുന്നതില്‍ കണ്ണാടിക്ക് ഒരു പ്രധാനപ്പെട്ട പങ്കുണ്ട്. പോസിറ്റീവ്, നെഗറ്റീവ് എനര്‍ജി എന്നിവയെ ബാധിക്കാന്‍ കഴിവുള്ള ഒരു പ്രധാന വാസ്തു ഘടകമുണ്ട്. കണ്ണാടി ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഊര്‍ജ്ജത്തെ നിശ്ചലമാക്കാനും നശിപ്പിക്കാനും കഴിവുള്ള കണ്ണാടികളെ വാസ്തു ശാസ്ത്രം തരംതിരിക്കുന്നു. അതിനാല്‍, സുഖകരവും സമാധാനപരവുമായ ജീവിതം നയിക്കാന്‍, ഉചിതമായ സ്ഥാനങ്ങളിലും ദിശകളിലും കണ്ണാടികള്‍ സ്ഥാപിക്കേണ്ടത് പ്രധാനമാണ്. അതിനായി

സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍
കണ്ണാടി സ്ഥാപിക്കുന്നത് കൃത്യമല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനിക്കേണ്ടതുണ്ട്. കണ്ണാടി സ്ഥാപിക്കുന്നത് അനുസരിച്ച് എന്തൊക്കെ കാര്യങ്ങളാണ് വീട്ടിലേക്ക് എത്തിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. പോസിറ്റീവ് ഇഫക്റ്റ് നല്‍കുന്നുണ്ട് കണ്ണാടി സ്ഥാപിക്കുമ്പോള്‍. നിങ്ങളുടെ വീടിന്റെ ലോക്കറിന് എതിര്‍വശത്ത് കണ്ണാടികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, ഇത് സമ്പത്തിനെ ഇരട്ടിയാകും. ഇത് കൂടാതെ വടക്കേ ദിശയില്‍ കണ്ണാടികള്‍ സ്ഥാപിക്കുന്നത് ഫലപ്രദമാണ്.

കുബേര പ്രഭുവിന്റെ കേന്ദ്രം
കണ്ണാടി സ്ഥാപിക്കുന്നതിലൂടെ അത് കുബേര പ്രഭുവിന്റെ സ്ഥാനം നോക്കി പാലിക്കേണ്ടതാണ്. സമ്പത്തിന്റെ ഈശ്വരന് എന്നാണ് കുബേരപ്രഭുവിനെ പറയുന്നത്. വടക്കേ ദിശയില്‍ കുബേര പ്രതിമ സ്ഥാപിക്കുന്നതും അതനുസരിച്ച് കണ്ണാടി സ്ഥാപിക്കുന്നതും ഊര്‍ജ്ജസ്വലവും പോസിറ്റീവും ആയി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നല്ല ഊര്‍ജ്ജം നിലനിര്‍ത്താന്‍, ഏത് ബിസിനസുകാരനും പണപ്പെട്ടിയോട് ചേര്‍ന്ന് കണ്ണാടികള്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് സമ്പത്ത് വര്‍ദ്ധിപ്പിക്കുക മാത്രമല്ല കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യും.

മെച്ചപ്പെട്ട ആരോഗ്യത്തിന്
മെച്ചപ്പെട്ട ആരോഗ്യത്തിനായി, കുളിമുറിയിലെ കണ്ണാടികള്‍ കിഴക്ക് അല്ലെങ്കില്‍ വടക്ക് ചുമരുകളില്‍ ആയിരിക്കണം. ഇത് നെഗറ്റീവിറ്റി നീക്കംചെയ്യാനും തെളിച്ചം നല്‍കാനും സഹായിക്കുന്നു. ഡ്രസ്സിംഗ് റൂമുകളില്‍, തറനിരപ്പില്‍ നിന്ന് 4 മുതല്‍ 5 അടി വരെ കണ്ണാടികള്‍ സ്ഥാപിക്കണം. ഇതെല്ലാം പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ണാടി വെക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്.

നെഗറ്റീവ് ഫലം
തെക്ക് കിഴക്ക് ഒരു മോശം ദിശയാണ്. ഒരു കണ്ണാടി ഈ വശത്ത് സ്ഥാപിക്കുകയാണെങ്കില്‍ വഴക്കുകള്‍ക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, ഈ ദിശയില്‍ അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല പൊട്ടിയ കണ്ണാടിയോ മറ്റോ വീട്ടിലുണ്ടെങ്കില്‍ അതും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നെഗറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. പരസ്പരം എതിര് ദിശയില്‍ സ്ഥാപിക്കുന്ന കണ്ണാടികള്‍ നല്ലതല്ല എന്നുള്ളതും വാസ്തുശാസ്ത്രം പറയുന്നുണ്ട്. ഇത് കുടുംബ ജീവിതത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും.

അടുക്കളയുടെ സ്ഥാനം
വാസ്തു പറയുന്നതനുസരിച്ച് അടുക്കള വടക്കുകിഴക്കന്‍ ദിശയിലായിരിക്കരുത്. ഈ ദിശ കാന്തിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വാസ്തു പറയുന്നതനുസരിച്ച്, കണ്ണാടികള്‍ വടക്കോ കിഴക്കോ അഭിമുഖീകരിക്കരുത്. ഇത് വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ നിന്ന് പ്രവേശിക്കുന്ന പോസിറ്റീവ് എനര്‍ജിയെ പ്രതിഫലിപ്പിച്ചേക്കാം. നല്ല ആരോഗ്യത്തിനും സമാധാനപരമായ ഉറക്കത്തിനും കിടപ്പുമുറിയില്‍ കണ്ണാടികള്‍ ഒഴിവാക്കണം. ഇനി കിടപ്പു മുറിയില്‍ കണ്ണാടി ഉണ്ടെങ്കില്‍ അത് കിടക്കയുടെ എതിര്‍ദിശയില്‍ ആയിരിക്കാതിരിക്കാന് ശ്രദ്ധിക്കണം.

വീടിന് മുന്നില്‍
വീട്ടില്‍ പ്രവേശിക്കുന്ന ഊര്‍ജ്ജത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ കണ്ണാടികള്‍ വീടിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ വെക്കരുത്. ഇത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാവാതിരിക്കുന്നതിന് എന്തുകൊണ്ടും വാസ്തു ശ്രദ്ധിക്കേണ്ടതാണ്. വാസ്തുശാസ്ത്രപ്രകാരം ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും വീട് വെക്കുമ്പോഴും വീട്ടില്‍ സമാധാനപരമായി താമസിക്കുമ്പോഴും നമുക്ക് വാസ്തു നോക്കേണ്ടതാണ്



Click it and Unblock the Notifications