പഴസിനുളളില്‍ ഈ വസ്തുക്കളുണ്ടോ, പണം വരില്ല, ഐശ്വര്യത്തിനും തടസ്സം, ഉടന്‍ മാറ്റിക്കോളൂ

വീട് വെക്കുമ്പോഴും വീട്ടിലെ മുറികള്‍ ക്രമീകരിക്കുമ്പോഴുമെല്ലാം ആളുകള്‍ വാസ്തു നിയമങ്ങള്‍ പാലിക്കാറുണ്ട്. ഭാരതത്തില്‍ പിറവികൊണ്ട പുരാതന വാസ്തുവിദ്യശാസ്ത്രമാണ് ശാസ്തുശാസ്തം. കെട്ടിട നിര്‍മ്മാണം, രൂപകല്‍പ്പന, സ്ഥാനങ്ങള്‍ എന്നിങ്ങനെ പലതും അതില്‍ വരുന്നു. ഊര്‍ജ്ജത്തിന്‍രെ ഒഴുക്കിനെ സന്തുലിതമാക്കുകയും അനുകൂലമാക്കുകയുമാണ് വാസ്തുശാസ്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

empty purse
Photo Credit: AI Generated

പല വാസ്തുനിയമയങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അടുക്കളയുടെ സ്ഥാനം, വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടാകാനുള്ള വാസ്തുതന്ത്രങ്ങള്‍ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകാനുള്ള വാസ്തുവിദ്യകള്‍ അങ്ങനെ. വാസ്തുശാസ്ത്രത്തില്‍ ചെറുതും വലുതുമായി അത്തരം ഒട്ടനവധി കാര്യങ്ങള്‍ പറയുന്നുണ്ട്. പണം വരുന്നതിനും സമ്പത്ത് ആകര്‍ഷിക്കുന്നതിനും ചില വാസ്തുവിദ്യകള്‍ ഉണ്ട്. അതിലൊന്നാണ് നമ്മുടെ പണം വയ്ക്കുന്ന പഴ്‌സിനെ സംബന്ധിച്ച വാസ്തുവിദ്യകള്‍.

വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് പണം വരുന്നതിനും സമ്പാദ്യം വളരുന്നതിനും തടസ്സമാകുന്നത് കൊണ്ട് പഴ്‌സില്‍ ഒരിക്കലും വെക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ എന്തെല്ലാമാണെന്ന് നോക്കാം.

കാലാവധി കഴിഞ്ഞ കാര്‍ഡുകള്‍

കാലാവധി കഴിഞ്ഞ വസ്തുക്കള്‍, പ്രത്യേകിച്ച് പഴ്‌സില്‍ ആണെങ്കില്‍ കാര്‍ഡുകള്‍ കൊണ്ടുനടക്കുന്നത് ഐശ്വര്യത്തിന് വിഘാതമാണ്. വാസ്തുശാസ്ത്രപരമായി കാലഹരണപ്പെട്ട ഊര്‍ജ്ജമാണ് അതില്‍ ഉള്ളതെന്ന് കരുതപ്പെടുന്നു. പുതിയ അവസരങ്ങളുടെയും ഊര്‍ജത്തിന്റെയും ഒഴിക്കിന് ഇത് വിഘാതമാകുന്നു.

മൂര്‍ച്ചയുള്ള വസ്തുക്കള്‍

നമ്മുടെ പഴ്‌സിനുള്ളില്‍ പിന്നുകള്‍, സൂചികള്‍ പോലെ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒരിക്കലും കൊണ്ടുനടക്കരുതെന്ന് വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. കാരണം ഇവ നെഗറ്റീവ് പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. പോസിറ്റീന് എനര്‍ജി കാത്തുസൂക്ഷിക്കുന്നതിന് ഇവ പഴ്‌സില്‍ വെക്കരുത്.

താക്കോല്‍

മിക്കയാളുകളും, പ്രത്യേകിച്ച് സ്ത്രീകള്‍ താക്കോല്‍ പഴ്‌സില്‍ വെക്കാറുണ്ട്. ഇത് ഭാഗ്യമില്ലാതാക്കുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. അനാവശ്യമായ ഭാരത്തെയാണ് അവ പ്രതിനിദാനം ചെയ്യുന്നത്. ഇത് സമ്പത്തിന്റെ ഒഴുക്കിനെ ഹനിക്കും.

പഴയ കറന്‍സികള്‍

ചിലയാളുകള്‍ക്ക് നിലവില്‍ ഉപയോഗത്തിലില്ലാത്ത, പഴയ കറന്‍സികള്‍ പഴ്‌സില്‍ കൊണ്ടുനടക്കുന്ന ശീലമുണ്ട്. എന്നാല്‍ ഊ ശീലം നല്ലതല്ലെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ഇവ സാമ്പത്തികോര്‍ജ്ജത്തിന്റെ ഒഴുക്കിന് തടസ്സമാകും. ഐശ്വര്യം വരുന്നതിനായി ഇവയ്ക്ക് പകരം ഉപയോഗത്തിലുള്ള കറന്‍സികള്‍ മാത്രമ പഴ്‌സില്‍ വെക്കുക.

പഴയ ബില്ലുകള്‍

കിട്ടുന്ന ബില്ലുകളെല്ലാം പഴ്‌സില്‍ സൂക്ഷിച്ച് വെക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ദൗര്‍ഭാഗ്യം കൊണ്ടുവരും ആ ബില്ലുകള്‍. പഴയ ഇടപാടുകളുടെ ഭാണ്ഡമാണ് അവ സൂചിപ്പിക്കുന്നത്. ഇത് കൂടുതല്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മരണപ്പെട്ടവരുടെ ഫോട്ടോകള്‍

പഴ്‌സില്‍ പ്രിയപ്പെട്ടവരുടെ ഫോട്ടോ കൊണ്ടുനടക്കുന്നതും മിക്കവരുടെയും ശീലമാണ്. ഇതും നല്ലതല്ലെന്ന് വാസ്തുശാസ്ത്രം പറയുന്നു, പ്രത്യേകിച്ച് മരണപ്പെട്ടവരുടെ. മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ പഴ്‌സില്‍ വെക്കുന്നത് അശുഭകരമായും ഐശ്വര്യത്തിന് തടസ്സമാകുന്നതായും കരുതപ്പെടുന്നു.

ഒരുപാട് നാണയങ്ങള്‍

പഴ്‌സിനുള്ളില്‍ നിരവധി നാണയങ്ങള്‍ കൊണ്ടുനടക്കുന്നത് അനാവശ്യമായ ഭാരം പഴ്‌സിന് നല്‍കുന്നു. സാമ്പത്തികപ്രയാസമാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ആവശ്യത്തിനുള്ള നാണയങ്ങള്‍ മാത്രം പഴ്‌സില്‍ വെക്കുക.

വായ്പാരേഖകള്‍

വായ്പാരേഖകളും കടവുമായി ബന്ധപ്പെട്ട പേപ്പറുകളും പഴ്‌സിനുള്ളില്‍ സൂക്ഷിച്ചാല്‍ സാമ്പത്തിക പ്രയാസങ്ങളും മാനസിക സമ്മര്‍ദ്ദവും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

The image used in the story is AI-generated

Story first published: Tuesday, November 19, 2024, 19:24 [IST]
X
Desktop Bottom Promotion