Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
സമ്പത്തും സനേഹവും ഐശ്വര്യവും നിറയാന്‍ ശ്രീകൃഷ്ണ വിഗ്രഹം ഇപ്രകാരം വെക്കാം
വീടുകളിലെ പൂജാമുറിയില്‍ ഭഗവാന് ശ്രീകൃഷ്ണന്റെ വിഗ്രഹം അനിവാര്യമായ ഒന്നാണ്. പലപ്പോഴും ദൈവം എന്നതിലുപരി നമ്മളിലൊരാളായാണ് ഭഗവാനെ കണക്കാക്കുന്നതും. പലരും വീട്ടില്‍ വലുതോ ചെറുതോ ആയ വിഗ്രഹം വെക്കാറുണ്ട്. ഭഗവാന് ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരും എന്നാണ് ഇതിന്റെ വിശ്വാസവും. എന്നാല്‍ വിഗ്രഹം വെക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ശരിയായ ദിശയും ചുറ്റുപാടുകളും ആദ്യം തിരഞ്ഞെടുക്കേണ്ടതാണ്. ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ സ്ഥാനം തെറ്റാണെങ്കില്‍ നിങ്ങള്‍ക്ക് നിര്‍ഭാഗ്യമാണ് അതുകൊണ്ട് ഉണ്ടാവുന്നതും.
ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി വിഗ്രഹം പൂജാമുറിയില്‍ വെക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളെ കൈവിടാത്ത ഭഗവാന് വേണ്ടി നാം ചെയ്യേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്. വാസ്തുപ്രകാരം ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

സ്ഥലത്തിന്റെ ഉയരം പ്രധാനം
നാം വിഗ്രഹം സ്ഥാപിക്കുന്ന സ്ഥലം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. വലിയ വിഗ്രഹമെങ്കില്‍ വെക്കുന്ന തറയുടെ സ്ഥാനം ഉള്‍പ്പടെ മനസ്സിലാക്കി വേണം വിഗ്രഹം സ്ഥാപിക്കുന്നതിന്. കണ്ണിന് നേരെ വരുന്ന പൊസിഷനില്‍ വേണം വിഗ്രഹം സ്ഥാപിക്കാന്‍. വിഗ്രഹത്തിന്റെ മുകളിലേക്ക് കാഴ്ച എത്താതെ നേരെ കണ്ണിലേക്ക് എത്തുന്ന രീതിയില്‍ വേണം വിഗ്രഹം സ്ഥാപിക്കുന്നതിനും വിളക്ക് കൊളുത്തുവന്നതിനും. ഇതാണ് പോസിറ്റീവിറ്റ് നിറക്കുന്നത് എന്നാണ് വാസ്തു പറയുന്നത്.
മുറികളിലെ മൂലകളില്‍ വേണ്ട
ഭഗവാന്റെ വിഗ്രഹംഒരു കാരണവശാലും ഈ മുറികളിലും മൂലകളിലും വെക്കരുത്. ഇത് നിങ്ങളില്‍ ഐശ്വര്യക്കേടും സമാധാനക്കേടും നിറക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. വാസ്തുപ്രകാരം വടക്കുകിഴക്കന്‍ മൂലയില്‍ കൃഷ്ണന്റെ വിഗ്രഹം സ്ഥാപിക്കുകയും ദര്‍ശനം എപ്പോഴും കിഴക്കോട്ട് പടിഞ്ഞാറോ ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. എന്നാല്‍ വിഗ്രഹം സ്ഥാപിക്കുന്ന മുറിയുടെ അടുത്തായി ഒരു കുളിമുറിയോ കിടപ്പ് മുറിയോ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ടത്
വീട്ടില്‍ സ്ഥാപിക്കുമ്പോള്‍ ചുമരിെറ ദിക്കും ശ്രദ്ധിക്കണം. മുകളില്‍ സൂചിപ്പിച്ചതുപോലെ വിഗ്രഹം വീടിന്റെ വടക്കുകിഴക്കന്‍ മൂലയില്‍ സ്ഥാപിക്കുമ്പോള്‍ ഏറ്റവും ഫലപ്രദമാവുകയും പോസിറ്റീവ് ഊര്‍ജ്ജം നിറയുകയും ചെയ്യുന്നു. കിഴക്ക് നിന്നോ പടിഞ്ഞാറോ, അല്ലെങ്കില്‍ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അഭിമുഖീകരിക്കുന്നതാണ് ഏറ്റവും നല്ലത്. പക്ഷേ ഒരിക്കലും വടക്ക് നിന്ന് തെക്കോട്ട് വിഗ്രഹം സ്ഥാപിക്കരുത്. ഇത് നെഗറ്റീവ് ഫലം നല്കുന്നു. എന്ന് മാത്രമല്ല പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
പ്രകാശത്തിന്റെ ദിശ
സൂര്യപ്രകാരം നേരിട്ട് വിഗ്രഹത്തില്‍ പതിക്കുന്ന രീതിയിലാണ് വിഗ്രഹം സ്ഥാപിക്കുന്നതെങ്കില്‍ അത് അത്യുത്തമമായാണ് കണക്കാക്കുന്നത്. തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് വിഗ്രഹത്തില്‍ പതിക്കുന്ന രീതിയില്‍ ആയിരിക്കണം. നിങ്ങള്‍ ശ്രദ്ധിച്ചാല്‍, ക്ഷേത്രങ്ങളില്‍, വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഈ ദിശയിലാണ് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. സന്തോഷവും ഐശ്വര്യവും വീട്ടില്‍ നിറക്കുന്നതിന് ഇതിലൂെ സാധിക്കുന്നു. ഇനി മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.
വിഗ്രഹത്തിന്റെ തരം നോക്കണം
വിഗ്രഹം ഏത് തരത്തിലുള്ളതാണ് എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ അത് ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. വിഗ്രഹം തിരഞ്ഞെടുക്കുന്ന രീതിയും അതുപോലെ തന്നെയാണ്. നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നമുക്ക് പശുവിനൊപ്പമുള്ള ശ്രീകൃഷ്ണ വിഗ്രഹം വീട്ടില്‍ പ്രതിഷ്ഠിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് അറിഞ്ഞിരിക്കേണ്ടതാണ്.
വീട്ടില്‍ വിഗ്രഹം സ്ഥാപിക്കുമ്പോള്‍
ഇത് കൂടാതെ ഓടക്കുഴലോട് കൂടിയ കൃഷ്ണനെ വേണം വീട്ടില്‍ സ്ഥാപിക്കുന്നതിന്. ഭഗവാന് കൃഷ്ണന്റെ പുല്ലാങ്കുഴല്‍ എല്ലാ ആളുകളെയും ഒന്നിപ്പിക്കുകയും അവരില്‍ സ്നേഹവും സമാധാമവും സന്തോഷവും നിറക്കുമെന്ന് പറയപ്പെടുന്നു, അതായത് വീട്ടിലെ ഐക്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വാസ്തുപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സ്നേഹവും ഭഗവാന് നല്കുന്നു.
മയില്‍പ്പീലി
മയില്പ്പീലിയോടെയുള്ള കൃഷ്ണ വിഗ്രഹമാണെങ്കില്‍ നിങ്ങളുടെ സൗന്ദര്യവും വ്യക്തിത്വവും ചര്‍ച്ചാ വിഷയമാവും എന്നാണ് വിശ്വാസം. ഭഗവാന്റെ മയില്‍പ്പീലി സൂചിപ്പിക്കുന്നത് സന്തോഷത്തെയാണ്. ഏത് പ്രതിസന്ധിയിലും വെല്ലുവിളികളെ അതിജീവിച്ച് സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടില്‍ ഐശ്വര്യവും നന്മയും നിലനില്ക്കുകയും ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ടാവുകയും ചെയ്യും.



Click it and Unblock the Notifications
