Just In
- 12 min ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 55 min ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 3 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
- 9 hrs ago
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
Don't Miss
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: റെക്കോര്‍ഡിനരികെ കെഎല്‍ രാഹുല്‍
- News
സജ്ജനറിനേയും പോലീസിനേയും ആഘോഷിച്ച് ജനം; വാറങ്കല്‍ ഇര പ്രണിത പറയുന്നത് ഇതാണ്
- Finance
ഐസിഐസിഐ ബാങ്കിന്റെ പുതിയ ഇടപാട് നിരക്കുകൾ ഇങ്ങനെ, അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും
- Movies
ഞാനും ഞാനുമെന്റാളും, അഞ്ചു വര്‍ഷത്തെ പ്രണയം, ഫൈസല്‍ റാസിയുടെയും ശിഖയുടെയും കഥ..!
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
ചവിട്ടി നിൽക്കും മണ്ണിൽ വാസ്തു ദോഷമോ,സൂചനകൾ ഇതാണ്
വാസ്തു ദോഷം അത് വീടിനും മണ്ണിനും വസ്തുവിനും എല്ലാം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. വാസ്തു ദോഷമുള്ള ഭൂമിയാണോ അല്ലയോ എന്നത് പലപ്പോഴും താമസിച്ച് കഴിഞ്ഞതിന് ശേഷമായിരിക്കും മനസ്സിലാക്കാൻ സാധിക്കുക. ലക്ഷങ്ങൾ മുടക്കി വീടി പണിതിട്ടും ഒരിക്കലും സന്തോഷത്തോടെയും സമാധാനത്തോടെയും വീട്ടില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥ നിങ്ങളിലുണ്ടോ? ഇഷ്ടപ്പെട്ട വിധം വീട് പണിതിട്ടും പലപ്പോഴും മനസമാധനത്തോടെ ആ വീട്ടിൽ താമസിക്കാൻ കഴിയാനാവാത്തതാണ് വാസ്തു ദോഷം എന്ന് പറയുന്നത്. സാമ്പത്തികമായും മാനസികമായും എല്ലാം പ്രതിസന്ധിയില്‍ ആവുന്നു നമ്മൾ.
വാസ്തു ദോഷം പലപ്പോഴും പലരേയും വിടാതെ പിന്തുടരുന്നു. എന്നാൽ ഇതിന് വേണ്ട രീതിയിൽ പരിഹാരം ചെയ്യുന്നതിന് പലപ്പോഴും കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ വളരെയധികം പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു. ദോഷമുണ്ടെങ്കിൽ അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം ദുരിത പൂര്‍ണമാക്കുന്നു. അത് പലപ്പോഴും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് നിങ്ങൾ ശ്രദ്ധിക്കാതെ വിടുന്നത് ജീവിതം കൂടുതൽ ദുരിതമാക്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ട് തന്നെ വാസ്തു ദോഷം ജീവിതത്തെ ബാധിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതം ദുരിത പൂര്ഠണമാക്കുകയാണ് ചെയ്യുന്നത്. ഏത് കാര്യത്തിലും നമ്മൾ കാണിക്കുന്ന അശ്രദ്ധയാണ് ജീവിതത്തെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നത്. അതുകൊണ്ട് എല്ലാം വളരെയധികം ശ്രദ്ധിക്കണം.
most read: ഈ സമയത്തെ ദീപാരാധന ഫലം സർവ്വൈശ്വര്യത്തിലേക്ക്
നിങ്ങള്‍ ആഗ്രഹിച്ച് സ്വന്തമാക്കിയ മണ്ണിൽ വാസ്തു ദോഷമുണ്ടോ എന്ന് അറിയേണ്ടേ? അല്ലെങ്കിൽ പലപ്പോഴും കടം വാങ്ങിയും ഉയർന്ന പലിശക്ക് വായ്പയെടുത്തുമാണ് പലരും വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കുന്നത്. അതുകൊണ്ട് തന്നെ അത്രയേറെ ആഗ്രഹിച്ച വീട്ടിൽ താമസിക്കാൻ സാധിക്കാതെ വരുമ്പോള്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന മാനസിക വിഷമം അത് ചില്ലറയല്ല. ഇതോടെ വീടിന്റേയും വീട്ടുകാരുടേയും താളം തെറ്റുന്നു. വീട്ടിൽ അല്ലെങ്കിൽ കുടുംബാഗങ്ങൾക്ക് ദോഷമുണ്ടാക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തുന്നു. വീട്ടില്‍ അല്ലെങ്കില്‍ വീടു പണിയുന്ന ദിക്കില്‍ വാസ്തു ദോഷം ഉണ്ടെങ്കിൽ ഇത്തരം അവസ്ഥ നിങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. വാസ്തു ദോഷങ്ങൾ കുറക്കുന്നതിനും അത് കണ്ടെത്തുന്നതിനും ചില മാർഗ്ഗങ്ങൾ ഉണ്ട്.

ദുരനുഭവങ്ങൾ തുടരെ തുടരെ
നിങ്ങൾക്ക് ദുരനുഭവങ്ങൾ തുടരെ തുടരെ അനുഭവപ്പെടുന്നുണ്ടോ? വീട് വെച്ച് മാറിയതിന് ശേഷമായിരിക്കും ഇത്തരം പ്രശ്നം കൂടുതൽ അനുഭവപ്പെടുന്നതെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. വാസ്തു ദോഷം തന്നെയാണ് ഇതിന് പിന്നിലെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ജീവിതത്തിൽ പല വിധത്തിലുള്ള തിരിച്ചടികളും നേരിടേണ്ടതായി വരുന്നു. അതെല്ലാം പലപ്പോഴും നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു.

സാമ്പത്തിക നഷ്ടം
തുടര്‍ച്ചയായി സാമ്പത്തിക നഷ്ടം അനുഭവപ്പെടുന്നുണ്ടോ നിങ്ങൾക്ക്? എത്രയൊക്കെ സമ്പാദിച്ചിട്ടും ഈ പ്രതിസന്ധികൾ ജീവിതത്തിൽ വിട്ടു മാറുന്നില്ലെങ്കിൽ അൽപം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും വലിയൊരു വാസ്തു പ്രതിസന്ധിയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സാമ്പത്തിക നഷ്ടത്തെ ഒരിക്കലും കുറച്ച് കാണരുത്. ഇത് ചില സൂചനകൾ ആയിരിക്കാം.

അസ്ഥി, തകിട് തുടങ്ങിയവ കണ്ടെത്തുന്നത്
വീടിനോട് ചേർന്നുള്ള സ്ഥലത്ത് അല്ലെങ്കിൽ വീട് വെക്കാൻ പ്ലാൻ ചെയ്യുന്ന സ്ഥലത്ത് അസ്ഥി, തകിട് എന്നിവ കണ്ടെത്തുന്നത് പലപ്പോഴും വാസ്തു ദോഷത്തിന് കാരണമാകാവുന്നതാണ്. ഇത് അന്ധവിശ്വാസമെന്ന് കണ്ട് തള്ളിക്കളയുന്നവർ ധാരാളമാണ്. എന്നാല്‍ ചിലപ്പോൾ ശരീരം മറവ് ചെയ്ത സ്ഥലത്തായിരിക്കും വീട് വെക്കാൻ പലരും അറിയാതെ പദ്ധതിയിടുന്നത്. ഇത് വീട്ടുകാർക്കും വീട്ടുടമസ്ഥനും ദോഷം ചെയ്യുന്നതാണ്.

പരിഹാരം ഇങ്ങനെ
ശരീരം മറവ് ചെയ്ത സ്ഥലത്താണ് വീട് പണി തുടങ്ങിയതെങ്കിൽ അതിന് പരിഹാരം കാണുന്നതിനും വാസ്തു പറയുന്നുണ്ട്. അസ്ഥി കണ്ടെത്തിയ മണ്ണ് മാറ്റി പകരം അവിടെ പുതുമണ്ണ് നിറക്കാൻ ശ്രദ്ധിക്കുക. ഇത് ഒരു പരിധി വരെ നിങ്ങളുടെ വാസ്തു ദോഷത്തിന് പരിഹാരം കാണുന്നു. മാത്രമല്ല ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്ത് വീടു പണിയുമ്പോഴും ഇത്തരത്തിൽ ചെയ്യണം. അല്ലെങ്കിൽ അത് കൂടുതൽ ദോഷം നൽകുന്നു.

നവധാന്യങ്ങൾ നടുക
വാസ്തു നോക്കാതെ വീടു വെച്ചു, എല്ലാം കഴിഞ്ഞിട്ടും ദുരിതങ്ങൾക്ക് അറുതിയില്ല. എങ്കിൽ അത് പലപ്പോഴും വാസ്തു പ്രശ്നം തന്നെയായിരിക്കും. അതുകൊണ്ട് വീടുപണി കഴിഞ്ഞുള്ള വാസ്തു ദോഷത്തിന് പരിഹാരം കാണുന്നതിന് നവധാന്യങ്ങൾ പറമ്പിൽ കുഴിച്ചിടാവുന്നതാണ്. നവധാന്യങ്ങളാകട്ടെ നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ധാന്യങ്ങൾ മുളച്ചില്ലെങ്കിൽ നിങ്ങളുടെ സ്ഥലം വാസ്തു ദോഷമുള്ളതാണ് എന്ന് മനസ്സിലാക്കാം. അതിന് പരിഹാരത്തിനായി നല്ലൊരു വാസ്തു വിദഗ്ധനെ വിളിച്ച് വരുത്തി ദോഷഫലങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കേണ്ടതാണ്.

വടക്ക് ഭാഗത്തൊരു നെല്ലിമരം
വീടിന്റെ വടക്ക് ഭാഗത്തായി ലക്ഷ്മീ ദേവതാ സങ്കൽപ്പത്തിൽ ഒരു നെല്ലിമരം നടാവുന്നതാണ്. ഇത് നിങ്ങളിലെ വാസ്തു ദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മാത്രമല്ല തുളസി തറയിൽ തുളസിയോടൊപ്പം ഒരു കഷ്ണം മഞ്ഞൾ നടുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം വാസ്തു ദോഷത്തെ കുറക്കുന്നതിന് സഹായിക്കുന്നു.

ചാണകം കലക്കി തളിക്കാം
വാസ്തു ദോഷം വളരെയധികം നിങ്ങളെ അലട്ടുന്നുവെങ്കിൽ താമസിക്ക സ്ഥലത്ത് അൽപം ചാണക വെള്ളം മൂന്ന് വട്ടം പുലർച്ചെ തളിക്കുക. ഇത് നിങ്ങളുടെ വാസ്തു ദോഷത്തെ ഇല്ലാതാക്കി വീട്ടിൽ ഐശ്വര്യവും ക്ഷേമവും നിറക്കുന്നു.മാത്രമല്ല കറുകമാല, വെറ്റിലമാല എന്നിവ പ്രധാന വാതിലിന് മുകളിൽ തൂക്കിയിടുന്നതും പോസിറ്റീവ് എനർജി വീട്ടില്‍ നിറക്കുന്നു. മാത്രമല്ല ഇത് വാസ്തു ദോഷത്തെ പാടേ മാറ്റുന്നു.