Latest Updates
-
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം
പതിനായിരം വര്‍ഷം തപസ്സു ചെയ്തതിന് തുല്യമായ പുണ്യഫലം, വരുത്തിനി ഏകാദശി വ്രതം
Varuthini Ekadashi 2024 : സനാതന ധര്‍മ്മത്തില്‍ ഏകാദശി തീയതിക്ക് വലിയ പ്രാധാന്യമുണ്ട്. ഹിന്ദു കലണ്ടര്‍ പ്രകാരം എല്ലാ മാസവും രണ്ട് തവണ ഏകാദശി വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിനുള്ളതാണ്. ഏകാദശി നാളില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നതിലൂടെ ഈശ്വരന്റെ അനുഗ്രഹം ഭക്തരില്‍ നിലനില്‍ക്കുമെന്നും ഇത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു.
ഹിന്ദു കലണ്ടറിലെ വൈശാഖ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ഏകാദശി തിഥിയിലാണ് വരുത്തിനി ഏകാദശി വ്രതം ആചരിക്കുന്നത്. വരുത്തിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഭയത്തില്‍ നിന്ന് മോചനം ലഭിക്കും. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ സൗഭാഗ്യം വര്‍ദ്ധിക്കുന്നു. പാപങ്ങള്‍ ഇല്ലാതാകുകയും മോക്ഷം ലഭിക്കുകയും ചെയ്യുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ പതിനായിരം വര്‍ഷം തപസ്സു ചെയ്തതിന് തുല്യമായ പുണ്യ ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു. വരുത്തിനി ഏകാദശിയുടെ (ekadashi vrat) ശുഭമുഹൂര്‍ത്തവും പൂജാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

വരുത്തിനി ഏകാദശി 2024
ഈ വര്‍ഷത്തെ വരുത്തിനി ഏകാദശി വ്രതം മെയ് 4 ശനിയാഴ്ച ആചരിക്കും. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥി മെയ് 03 വെള്ളിയാഴ്ച രാത്രി 11:24 ന് ആരംഭിച്ച് മെയ് 4 വെള്ളിയാഴ്ച രാത്രി 08:38 ന് അവസാനിക്കും. ഉദയതിഥി പ്രകാരം വരുത്തിനി ഏകാദശി മെയ് നാലിനാണ്. (ekadashi 2024)
ശുഭയോഗങ്ങള്‍
വരുത്തിനി ഏകാദശി നാളില്‍ ത്രിപുഷ്കരയോഗം, ഇന്ദ്രയോഗം, വൈധൃതിയോഗം എന്നിവയുണ്ടാകും. ത്രിപുഷ്കര യോഗം രാത്രി 08:38 മുതല്‍ 10:07 വരെ നീണ്ടുനില്‍ക്കും. രാവിലെ മുതല്‍ 11.04 വരെ ഇന്ദ്രയോഗമാണെങ്കില്, അതിനുശേഷം വൈധൃതിയോഗം രൂപപ്പെടും. അന്നേ ദിവസം പൂരുരുട്ടാതി നക്ഷത്രം രാവിലെ മുതല്‍ രാത്രി 10.07 വരെ നിലനില്ക്കും. അതിനു ശേഷം ഉത്രട്ടാതി നക്ഷത്രം ഉണ്ടാകും. ഈ വര്‍ഷം വരുത്തിനി ഏകാദശിയുടെ അനുകൂല സമയം അല്ലെങ്കില്‍ അഭിജിത മുഹൂര്‍ത്തം 11:51 AM മുതല്‍ 12:45 PM വരെയാണ്. അതേസമയം, പുലര്‍ച്ചെ 04:12 മുതല്‍ 04:55 വരെയാണ് ബ്രാഹ്മ മുഹൂര്‍ത്തം. വ്രതാനുഷ്ഠാനത്തിലെ ശുഭമുഹൂര്‍ത്തം രാവിലെ 07:18 മുതല്‍ 08:58 വരെയാണ്. രാവിലെ കുളി കഴിഞ്ഞ് ഒരു ശുഭ സമയത്ത് നിങ്ങള്‍ക്ക് വിഷ്ണുവിനെ ആരാധിക്കാം.
വരുത്തിനി ഏകാദശി പ്രാധാന്യം
വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയാണ് വരുത്തിനി ഏകാദശി. വൈശാഖത്തിലെ ഏകാദശിയില്‍ ജലം ദാനം ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം ഈ സമയത്ത് ചൂട് അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. വരുത്തിനി ഏകാദശി ദിനത്തില്‍ ഒരു പാത്രം നിറയെ വെള്ളം ദാനം ചെയ്യുകയും വഴിയാത്രക്കാര്‍ക്കായി ഒരു പൊതുസ്ഥലത്ത് ഒരു തണ്ണീര്‍ത്തടം സ്ഥാപിക്കുകയും ചെയ്താല്‍ അനേക ജന്മങ്ങളിലെ പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു. ലക്ഷ്മി നാരായണന്റെ അനുഗ്രഹത്താല്‍ ശരീരം ആരോഗ്യത്തോടെ നിലകൊള്ളുന്നു.
വരുത്തിനി ഏകാദശി പൂജാവിധി
വരുത്തിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ ഈ ദിവസം ഭക്ഷ്യധാന്യങ്ങള്‍ കഴിക്കരുത്. ദിവസം മുഴുവന്‍ വ്രതമെടുക്കാന്‍ കഴിയാത്തവര്‍ക്ക് പഴങ്ങള്‍ കഴിക്കാവുന്നതാണ്. രാവിലെ പഞ്ചാമൃതവും പാലും തൈരും നെയ്യും പഞ്ചസാരയും തേനും ചേര്‍ത്ത് ശ്രീ ഹരിയെ അഭിഷേകം ചെയ്യുക. ഓം നമോ ഭഗവതേ വാസുദേവായ മന്ത്രം ജപിക്കുക, ആരാധിക്കുക. നിവേദ്യത്തില്‍ തുളസി ദളം വയ്ക്കുക. വിഷ്ണു സഹസ്ത്രനാമം ജപിക്കുക. കഴിയുമെങ്കില്‍ ഈ ദിവസം ആവശ്യക്കാര്‍ക്ക് ദാനകര്‍മ്മങ്ങളും ചെയ്യുക. ഇതിനുശേഷം അടുത്ത ദിവസം ദ്വാദശിയില്‍ വ്രതം മുറിക്കുക.
വ്രത നിയമങ്ങള്‍
* വരുത്തിനി ഏകാദശി ദിനത്തില്‍, ലോകരക്ഷകനായ ശ്രീഹരി വിഷ്ണുവിനൊപ്പം ലക്ഷ്മീദേവിയെയും ആരാധിക്കുക. ദിവസം മുഴുവന്‍ ദൈവത്തെ ധ്യാനിച്ച് ഉപവസിക്കുകയും ചെയ്യുക.
* ദ്വാദശി തീരുന്നതിന് മുമ്പ് ഏകാദശി വ്രതം പൂര്‍ത്തിയാക്കണം. ഇതുകൂടാതെ, ഏകാദശി ദിനത്തില്‍ ദാനധര്‍മ്മങ്ങളും ചെയ്യുന്നത് വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഏകാദശി ദിനത്തില്‍ നിങ്ങളുടെ കഴിവിന് അനുസരിച്ച് ദാനധര്‍മ്മങ്ങള്‍ ചെയ്യുക.
വ്രത നിയമങ്ങള്‍
* ഈ ദിവസം, മഹാവിഷ്ണുവിനെ ആരാധിക്കുമ്പോള്‍ നിങ്ങള്‍ നിവേദ്യമായി തുളസിയും അര്‍പ്പിക്കണം. വിഷ്ണുവിന് തുളസി വളരെ പ്രിയപ്പെട്ടവതാണ്. നിങ്ങള്‍ ഏകാദശി വ്രതം ആചരിച്ചില്ലെങ്കിലും ഈ ദിവസം സാത്വികമായ കാര്യങ്ങള്‍ മാത്രം ഭക്ഷിക്കുക.
* ഏകാദശി നാളില്‍ മാംസവും മദ്യവും, ഒരു തരത്തിലുള്ള ലഹരിയും കഴിക്കരുത്. ഏകാദശിയില്‍ അരി ഭക്ഷണം കഴിക്കുന്നതും നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം നിങ്ങള്‍ വ്രതമെടുത്തില്ലെങ്കിലും അരി കഴിക്കരുത്.
വ്രത നിയമങ്ങള്‍
* ഈ ദിവസം ആരോടും നിങ്ങള്‍ ദേഷ്യപ്പെടരുത്. ആരോടും മോശമായ വാക്കുകള്‍ ഉപയോഗിക്കരുത്. ഇതുകൂടാതെ ഏകാദശി തിഥിയില്‍ നിങ്ങള്‍ പൂര്‍ണ്ണമായും ബ്രഹ്മചര്യം പാലിക്കണം.
* വരുത്തിനി ഏകാദശി നാളില്‍ മഹാവിഷ്ണുവിന്റെ വരാഹരൂപത്തെ ആരാധിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിന്റെ വരാഹ രൂപത്തെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മികച്ച ആശയവിനിമയ കഴിവ് ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. പുരാണങ്ങള്‍ പ്രകാരം, വരുത്തിനി ഏകാദശി നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നതായി പറയുന്നു.



Click it and Unblock the Notifications