തുടക്കം മുതല്‍ ഒടുക്കം വരെ ഭാഗ്യനേട്ടം; 2024ല്‍ രാജയോഗം സ്വന്തമാക്കുന്ന നക്ഷത്രക്കാര്‍

2024 പുതുവര്‍ഷം വന്നെത്തി. ഇതോടൊപ്പം രാശിമാറ്റങ്ങളും പല ഗ്രഹങ്ങളുടെ ശുഭ യോഗങ്ങളും പുതുവര്‍ഷത്തില്‍ വരുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ വര്‍ഷം എല്ലാവരും അവരുടെ ജീവിതത്തില്‍ സന്തോഷം വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങളുടെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും അവസ്ഥ നിങ്ങള്‍ക്ക് വരാനിരിക്കുന്ന സമയം എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കുന്നു.

ജ്യോതിഷ പ്രകാരം 2024 വര്‍ഷം എല്ലാ നക്ഷത്രക്കാരുടെയും ജീവിതത്തില്‍ വളരെ സവിശേഷവും പ്രധാനപ്പെട്ടതുമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഇത് നിങ്ങളുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളെയും ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കും. ചില നക്ഷത്രക്കാര്‍ക്ക് 2024 വര്‍ഷം വളരെ സൗഭാഗ്യം കൈവരുന്ന വര്‍ഷമാണെന്ന് പറയുന്നു. ആ ഭാഗ്യ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

Varsha Phlam 2024

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഇത് ഭാഗ്യം ഉദിക്കുന്ന സമയമാണ്. അല്‍പം ശ്രദ്ധിച്ച് മുന്നേറിയാല്‍ ജീവിതം നിങ്ങളെ ഉയരങ്ങളിലെത്തിക്കുന്ന കാലമാണ് വരാന്‍ പോകുന്നത്. ബിസിനസിലായാലും ജോലിയിലായാലും ഇക്കാര്യം മനസില്‍ വയ്ക്കുക. ഈ സമയം കടം വാങ്ങുന്നതോ കടം കൊടുക്കുകയോ ചെയ്യാതിരിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശുഭകരം തന്നെയായിരിക്കും. ഒരുപാട് നേട്ടങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. ധന്വന്തരി ഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറിം സൗഭാഗ്യം വന്നുചേരുന്നതിന് സഹായിക്കും.

രോഹിണി

ശ്രീകൃഷ്ണ ഭഗവാന്റെ നാളാണ് രോഹിണി. ഭാഗ്യം ഒരുപാട് വന്നുചേരുന്ന സമയമാണ് നിങ്ങള്‍ക്ക് 2024. നിങ്ങളുടെ കഷ്ടപ്പാടുകളെല്ലാം ഈ സമയം വിട്ടകലും. ആദ്യകാലങ്ങളില്‍ നിങ്ങള്‍ ദുരിതങ്ങള്‍ അനുഭവിച്ചിരുന്നുവെങ്കില്‍ അതെല്ലാം വിട്ടുമാറി നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യകാലം വന്നണയുന്ന സമയമാണ് ഇത്. ഈ സമയം നിങ്ങള്‍ക്ക് നല്ലതാണ്. ഗണേശനെ ആരാധിക്കുന്നതും ശ്രീകൃഷ്ണനെ ആരാധിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചെന്ന് ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നത് നിങ്ങളുടെ ഭാഗ്യം ഒരുപാട് ഉയരെയെത്തിക്കാന്‍ സഹായിക്കും. രോഹിണി നക്ഷത്രക്കാരെ സംബന്ധിച്ച് ഒരുപാട് നല്ല നേട്ടങ്ങള്‍ കൈവരുന്ന സമയം തന്നെയാണ് അടുത്ത വര്‍ഷം.

മകം

മകം നക്ഷത്രക്കാര്‍ക്കും ഇത് കഷ്ടതകള്‍ വിട്ടുമാറുന്ന സമയമാണ്. ഒരുപാട് ദുഖങ്ങള്‍ അനുഭവിച്ചിരുന്നവര്‍ക്ക് സൗഭാഗ്യം മാടിവിളിക്കുന്ന സമയമായിരിക്കും 2024. നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തുന്ന ഒരു കാലമാണ് മകം നക്ഷത്രജാതകര്‍ക്ക് മുന്നിലുള്ളത്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനാകും. എടുത്തുചാട്ടം ഒഴിവാക്കി സംയമനത്തോടെ കാര്യങ്ങള്‍ ഗ്രഹിച്ചാല്‍ എല്ലാ കാര്യങ്ങളിലും നിങ്ങള്‍ വിജയം സുനിശ്ചിതമായിരിക്കും. ജീവിതത്തില്‍ ഒരുപാട് സൗഭാഗ്യങ്ങള്‍ വന്നുചേരും. ജീവിതത്തില്‍ സന്തോഷം വളരും. നിങ്ങള്‍ ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഇത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. എല്ലാ സങ്കടങ്ങളും ദുരിതങ്ങളും മാറിക്കിട്ടും.

അത്തം

അത്തം നക്ഷത്രജാതകര്‍ക്കും ഒരുപാട് നേട്ടങ്ങള്‍ വന്നുചേരാന്‍ പോകുന്ന സമയമാണ് ഇത്. ഭാഗ്യത്തിന്റെ വാതില്‍ തുറക്കുന്ന കാലമാണ് ഇത്. സെപ്റ്റംബര്‍ മാസം പകുതിയോടെ തന്നെ നിങ്ങള്‍ക്ക് നേട്ടത്തിന്റെ ശുഭസൂചനകള്‍ കണ്ടുതുടങ്ങുന്നതായിരിക്കും. ഒരുപാട് സമൃദ്ധി നിങ്ങളുടെ ജീവിതത്തില്‍ കൈവരും. കഷ്ടപ്പാടുകള്‍ വിട്ടൊഴിഞ്ഞ് നല്ലകാലം പിറക്കുന്ന സമയമാണ് നിങ്ങള്‍ക്ക് വരും വര്‍ഷം. വളരെ നല്ല ഫലങ്ങളാണ് വരുംവര്‍ഷം നിങ്ങളെ കാത്തിരിക്കുന്നത്.

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്കും അവരുടെ കഷ്ടതകള്‍ വിട്ടൊഴിയുന്ന സമയമാണ് വരുന്നത്. ധന്വന്തരി ഭഗവാനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നതായിരിക്കും. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കാണാനാകും. ഇതുവരെ നിലനിന്നിരുന്ന കഷ്ടപ്പാകുകളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടിയെടുക്കാന്‍ സാധിക്കും. ജീവിതത്തില്‍ അപ്രതീക്ഷിതമായി പല ഗുണാനുഭവങ്ങളും വരും വര്‍ഷം നിങ്ങളെ തേടിയെത്തുന്നതായിരിക്കും.

പൂരാടം

മാറ്റത്തിന്റെ സമയമാണ് പൂരാടം നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. 2024 വര്‍ഷം ഒരുപാട് സമൃദ്ധിയും സന്തോഷവും നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരുന്നതായിരിക്കും. ആഗ്രഹിച്ച കാര്യങ്ങളൊക്കെ നേടിയെടുക്കാനാകും. ഇതുവരെ നിലനിന്നിരുന്ന കഷ്ടപ്പാടുകളൊക്കെ വിട്ടൊഴിയും. എന്നാത്തിനും അറുതി വന്ന് നല്ലകാലം പിറക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നപോലെ വലിയ സൗഭാഗ്യങ്ങള്‍ നിങ്ങളെതേടിവരും. റിസ്‌ക് എടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ വിജയിക്കും. തടസ്സങ്ങളെ വകഞ്ഞുമാറ്റി വിജയം കൈപ്പിടിയിലൊതുക്കാനാകും. മനസമാധാനവും സമ്പത്തും വന്നുചേരും. ബിസിനസില്‍ ഉയര്‍ച്ച ലഭിക്കും. പൂരാടം നക്ഷത്രജാതകര്‍ അയ്യപ്പ ഭജനം നടത്തുന്നത് വളരെയേറെ ഗുണംചെയ്യും.

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ ഭാഗ്യത്തിലേക്ക് കടക്കുന്ന സമയമാണ് ഇത്. ഒത്തിരി നല്ല നേട്ടങ്ങള്‍ നിങ്ങളെ തേടിവരും. ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ നിങ്ങള്‍ വരുംവര്‍ഷത്തില്‍ ദര്‍ശിക്കും. നിരവധി സൗഭാഗ്യങ്ങള്‍ കൈവരും. കഷ്ടപ്പാടുകളെല്ലാം മറിവരും. പരിശ്രമിക്കുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ക്ക് വിജയം ലഭിക്കാനാകും. ധന്വന്തരി ഭഗവാന്റെ ചിത്രം വച്ച് ആരാധിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. തീര്‍ച്ചയായും നിങ്ങളുടെ ജിവതത്തില്‍ നല്ലകാലം പിറക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, January 5, 2024, 9:47 [IST]
X
Desktop Bottom Promotion