Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കഷ്ടപ്പാടില്‍ നിന്ന് അടുത്തൊന്നും മോചനമില്ല, 2024ലും ദുരിതം വിട്ടുമാറില്ല ഈ 5 രാശിക്ക്
2024 പുതുവര്‍ഷം പിറന്നുകഴിഞ്ഞു. എല്ലാവരും പുതുവര്‍ഷത്തില്‍ അവരുടെ ഭാവിയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു. പുതുവര്‍ഷത്തില്‍ ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തില്‍ ആയിരിക്കും. ഇതോടൊപ്പം മേയ് മാസത്തോടെ വ്യാഴം മേടരാശിയിലേക്കും അതിനു ശേഷം ഇടവ രാശിയിലേക്കും പ്രവേശിക്കും.
രാഹുവും കേതുവും കന്നിരാശിയില്‍ തുടരുകയും സൂര്യന്, ബുധന്‍, ശുക്രന്, ചൊവ്വ എന്നിവ ഇടയ്ക്കിടെ രാശികള്‍ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച്, പുതുവര്‍ഷം ചില രാശിക്കാര്‍ക്ക് നല്ലതും മറ്റുചിലര്‍ക്ക് നിര്‍ഭാഗ്യകരവുമാണ്. 2024 വര്‍ഷം ചില രാശിക്കാര്‍ക്ക് അല്പം പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാരുടെ ജീവിതത്തില്‍ 2024-ല്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. വ്യാഴവും ശനിയും ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിലും തൊഴില്‍ ജീവിതത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ കുറച്ച് നഷ്ടം നേരിടേണ്ടി വന്നേക്കാം. അതിനാല്‍, ഏത് തരത്തിലുള്ള നിക്ഷേപവും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. ജോലിക്കാരെക്കുറിച്ച് പറഞ്ഞാല്‍, അവര്‍ ജോലിയില്‍ മാറ്റം ആഗ്രഹിക്കുന്നു. എന്നാല്‍ ചില ആശയക്കുഴപ്പങ്ങള്‍ കാരണം നിങ്ങള്‍ക്ക് ഈ ദിശയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. ചില കാര്യങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസവും ഉണ്ടാകാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വളരെ സ്വാധീനമുള്ള വ്യക്തിത്വമുണ്ട്. 2024-ലെ ജാതകം അനുസരിച്ച്, ഈ വര്‍ഷം നിങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ആയിരിക്കില്ല. 2024-ന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ നിങ്ങളുടെ വിവേകം കൊണ്ട് എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളോട് അടുപ്പമുള്ള ഒരാളുടെ പെരുമാറ്റം നിങ്ങളെ ദുഃഖിപ്പിച്ചേക്കാം. എന്നാല്‍ ഈ വര്‍ഷത്തിന്റെ രണ്ടാം പകുതി ചിങ്ങം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. കുടുംബജീവിതം മികച്ചതായിരിക്കും. ഒരു പുതിയ വസ്തു വാങ്ങാന്‍ കഴിയും. 2024 വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് അത്ര നല്ലതല്ല. കഠിനാധ്വാനത്തിലൂടെ മാത്രമേ നല്ല ഫലങ്ങള്‍ നേടാന്‍ കഴിയൂ.
കന്നി
കന്നി രാശിക്കാര്‍ വളരെ ബുദ്ധിശാലികളും വിവേകികളും മിടുക്കരും കൗശലക്കാരുമാണ്. കന്നി രാശിക്കാര്‍ക്ക് 2024 വളരെ ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് എല്ലാ വശത്തുനിന്നും നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. അതിനാല്‍ കന്നി രാശിക്കാര്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. പ്രണയത്തിനും വിവാഹത്തിനും സന്താനങ്ങള്‍ക്കും ഈ വര്‍ഷത്തിന്റെ ആദ്യഭാഗം വളരെ നല്ലതായിരിക്കും. ഈ വര്‍ഷം ബിസിനസ്സിന് വളരെ നല്ലതായിരിക്കും. എന്നാല്‍ നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ചിലവുകളും വര്‍ദ്ധിച്ചേക്കാം, അതിനാല്‍ നിങ്ങളുടെ ചെലവുകളിലും നിയന്ത്രണം നിലനിര്‍ത്തുക. നിങ്ങളുടെ മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും.
ധനു
ധനു രാശിക്കാര്‍ ആത്മീയവും പരമ്പരാഗതവുമായ ചിന്താഗതിക്കാരാണ്. വ്യാഴം എട്ടാം ഭാവത്തിലും ശനി പന്ത്രണ്ടാം ഭാവത്തിലും നില്ക്കുന്നതിനാല് 2024 വര്‍ഷം നിങ്ങള്‍ക്ക് മിതമായ ഫലമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം, എന്നാല്‍ കഠിനാധ്വാനത്തിന് ശേഷം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഈ വര്‍ഷം എവിടെയെങ്കിലും പണം നിക്ഷേപിക്കുമ്പോള്‍, തീര്‍ച്ചയായും ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക. കുടുംബത്തില്‍ മുമ്പത്തെപ്പോലെ സമാധാനവും സന്തോഷവും ഉണ്ടാകില്ല. നിങ്ങളുടെ ആരോഗ്യവും മോശമായേക്കാം. ഈ സമയവും പ്രണയ ജീവിതത്തിന് അനുകൂലമല്ല. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ എല്ലാം ശരിയാകുമെന്ന സൂചനകളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നല്ലതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ തത്ത്വചിന്തയുള്ളവരും ഉദാരമതികളും ആകര്‍ഷകത്വമുള്ളവരും തന്ത്രശാലികളുമാണ്. 2024-ലെ രാശിഫലം അനുസരിച്ച്, ഈ വര്‍ഷം നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കുടുംബാംഗങ്ങളുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കം. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരായേക്കാം. ഏതെങ്കിലും തരത്തിലുള്ള സംവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, അല്ലാത്തപക്ഷം ചില അനാവശ്യ പ്രശ്നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ഈ വര്‍ഷം കുംഭം രാശിക്കാര്‍ക്ക് പ്രണയകാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയും വികസിക്കും. ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്ലതായിരിക്കും, മത്സര പരീക്ഷകളില്‍ നല്ല ഫലങ്ങള്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
