Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
ഇട്ടുമൂടാന്‍ പണം, കരിയറില്‍ കുതിച്ചുചാട്ടം; 2024ല്‍ സൗഭാഗ്യത്താല്‍ ആറാടുന്ന രാശിക്കാര്‍
2024 പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്. ഈ വര്‍ഷം ജീവിതത്തെക്കുറിച്ച് എല്ലാവര്ക്കും വളരെ പ്രതീക്ഷയുണ്ടാകും. വരുംകാലത്ത് ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ജ്യോതിഷപരമായി വളരെ പ്രത്യേകത നിറഞ്ഞ വര്‍ഷം തന്നെയാണ് ഇത്. ഗ്രഹങ്ങളുടെ ചലനം ഓരോ മനുഷ്യരുടെയും ജീവിതത്തെ ബാധിക്കുന്നു.
ഗ്രഹസ്ഥാനങ്ങള്‍ നിങ്ങള്‍ക്ക് നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നല്കുന്നു. ജ്യോതിഷപ്രകാരം 2024 വര്‍ഷത്തില്‍ ഭാഗ്യത്താല്‍ ആറാടുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് 2024 വര്‍ഷം ഒരു അനുഗ്രഹം തന്നെയായിരിക്കും. 2024 വര്‍ഷത്തില്‍ സൗഭാഗ്യനേട്ടങ്ങള് കരസ്ഥമാക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ ബുദ്ധിയുള്ളവരും ധൈര്യശാലികളും കൗശലക്കാരുമാണ്. ഈ രാശിക്കാര്‍ സാമ്പത്തികമായി അഭിവൃദ്ധിയുള്ളവരും ആഡംബരങ്ങള്‍ ഇഷ്ടപ്പെടുന്നവരുമാണ്. ജാതകം 2024 അനുസരിച്ച്, നിങ്ങള്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കാന്‍ പോകുന്നു, അതിനാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെയേറെ മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കാന്‍ കഴിയും. നിക്ഷേപത്തിന് ഈ വര്‍ഷം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. നിങ്ങളുടെ ഭാഗ്യം നിങ്ങളുടെ നാലാമത്തെയും അഞ്ചാമത്തെയും വീട്ടില്‍ ആയിരിക്കും. അതിനാല്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങളുടെ ജീവിതം സന്തോഷകരമായിരിക്കും. 2024 വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ വര്‍ഷം നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലങ്ങള്‍ ലഭിക്കും.
മിഥുനം
മിഥുന രാശിക്കാര്‍ വളരെ ഉയര്‍ന്ന ബൗദ്ധിക ശേഷിയുള്ളവരും പ്രായോഗികവും കഠിനാധ്വാനികളുമാണ്. 2024-ലെ പ്രവചനമനുസരിച്ച്, ഈ വര്‍ഷം നിങ്ങള്‍ക്ക് ഒരുപാട് സന്തോഷവാര്‍ത്തകള്‍ നിറഞ്ഞതായിരിക്കും. ഈ വര്‍ഷം നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. മിഥുന രാശിക്കാര്‍ക്കും ഈ വര്‍ഷം പ്രശസ്തിയുടെയും പണത്തിന്റെയും സുഖങ്ങള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ അതില്‍ നിന്ന് ആശ്വാസം ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലി മാറാനുള്ള മികച്ച അവസരങ്ങളും ലഭിക്കും. 2024 വര്‍ഷം ബിസിനസുകാര്‍ക്ക് പ്രയോജനകരമായിരിക്കും. ഈ വര്‍ഷം മറ്റ് ചില ബിസിനസുകളില്‍ നിക്ഷേപിക്കാം.
തുലാം
തുലാം രാശിക്കാര്‍ക്ക് 2024 സാധാരണമായിരിക്കും. ശനിയുടെ സ്വാധീനം മൂലം കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും, കുടുംബത്തില്‍ ചില മംഗള പരിപാടികള്‍ നടക്കാം. ഈ വര്‍ഷം, തുലാം രാശിക്കാരുടെ ആരോഗ്യം അനുകൂലമായിരിക്കും. ഈ വര്‍ഷം ഒരു വീടോ കാറോ വാങ്ങാന്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അതെല്ലാം സ്വന്തമാക്കാന്‍ അവസരം ലഭിക്കും. പ്രണയ കാര്യങ്ങള്‍ക്കും വ്യക്തിജീവിതത്തിനും വര്‍ഷത്തിന്റെ രണ്ടാം പകുതി വളരെ നല്ലതായിരിക്കും. ഈ വര്‍ഷം, ജോലിക്കാര്‍ക്ക് പ്രമോഷനും മറ്റ് വരുമാന മാര്‍ഗ്ഗങ്ങളും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം സമ്മിശ്രമായേക്കാം. 2024ല്‍ കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചേക്കാം, അത് എല്ലാവരേയും സന്തോഷിപ്പിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെങ്കിലും ദാമ്പത്യത്തില്‍ സാഹചര്യം സാധാരണമായിരിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് 2024 വളരെ നല്ലതായിരിക്കും. ഈ വര്‍ഷം, എല്ലാ ഗ്രഹങ്ങളും നിങ്ങളോട് ദയ കാണിക്കുന്നു, അതിനാല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. ശനി ഗ്രഹം മൂലം ചില പ്രശ്നങ്ങള്‍ ഉണ്ടാകാമെങ്കിലും വിഷമിക്കേണ്ട കാര്യമില്ല, എല്ലാ പ്രശ്നങ്ങളും നിങ്ങള്‍ക്ക് നേരിടാന്‍ കഴിയും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും, കുടുംബത്തില്‍ ആരുടെയെങ്കിലും വിവാഹമുണ്ടാകാം. ഈ വര്‍ഷം പ്രണയ ജീവിതത്തിന് വളരെ നല്ലതായിരിക്കും. ചില തര്‍ക്കങ്ങള്‍ ഉണ്ടാകും, പക്ഷേ നിങ്ങളുടെ ബന്ധം ശക്തമായി നിലനില്ക്കും. 2024 വിവാഹിതര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ വര്‍ഷമായിരിക്കും, എന്നാല്‍ വര്‍ഷം മുഴുവനും പരസ്പരം പിന്തുണച്ച് പ്രവര്‍ത്തിക്കും. ജോലിയിലും ബിസിനസ്സിലും ഈ വര്‍ഷം നിങ്ങള്‍ക്ക് കാര്യങ്ങള്‍ അനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്താല്‍ നല്ല ഫലങ്ങള്‍ ലഭിക്കും.
മകരം
മകരം രാശിക്കാര്‍ ഉദാരമതികളും ലജ്ജാശീലരും മറ്റുള്ളവരോട് അനുകമ്പയുള്ളവരുമാണ്. 2024-ലെ പ്രവചനമനുസരിച്ച്, വര്‍ഷത്തിന്റെ ആദ്യഭാഗം നിങ്ങള്‍ക്ക് വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പദ്ധതികള്‍ നിങ്ങളെ വിജയത്തിന്റെ ഉയരങ്ങളിലെത്തിക്കും. കുടുംബത്തില്‍ സമാധാനവും കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹവും ഉണ്ടാകും. നിങ്ങള്‍ വിവാഹിതരല്ലെങ്കില്‍ ഈ വര്‍ഷം നിങ്ങളുടെ വിവാഹത്തിന് അനുകൂലമാണ്. കുടുംബവും ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. ഈ വര്‍ഷം നിങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ബഹുമതി ലഭിക്കും, ഇത് സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. 2024-ല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ എവിടെയെങ്കിലും നിക്ഷേപം നടത്താന്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കില്‍, അത് ശ്രദ്ധാപൂര്‍വ്വം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications