Latest Updates
-
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
സമ്പത്തിന്റെ ഒഴുക്ക്, ചെയ്യുന്നതിനെല്ലാം ഇരട്ടി നേട്ടം; 12 രാശിക്കും 2024ല്‍ ഭാഗ്യമാസം
2024 പുതുവര്‍ഷം പിറന്നുകഴിഞ്ഞു. ഈ പുതുവര്‍ഷം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ എല്ലാവര്ക്കും ആകാംക്ഷയുണ്ട്. ഇത്തരത്തിലുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് ജ്യോതിഷം നിങ്ങളെ സഹായിക്കുന്നു. ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ കാരണം ഒരു വ്യക്തിക്ക് നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നിശ്ചയിക്കുന്നു. സാധാരണയായി ഗ്രഹങ്ങളുടെ സ്ഥാനം ഒരു നിശ്ചിത കാലയളവില്‍ മാറിക്കൊണ്ടിരിക്കും. അത് ഓരോ ആളുകളുടെ ജീവിതത്തിലും പ്രതിഫലിക്കുന്നു.
ഗ്രഹനിലകളുടെ കാര്യത്തില്‍, 2024ലെ ചില മാസങ്ങള്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യമായിരിക്കും. ഈ പ്രത്യേക മാസത്തില്‍ അവര്‍ക്ക് ധാരാളം മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കും. കൂടാതെ, ഈ മാസങ്ങളില്‍ ചെയ്യുന്ന എല്ലാ ജോലികളിലും നിങ്ങള്‍ക്ക് പൂര്‍ണ വിജയവും ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ പുരോഗതി കൈവരികയും സമ്പത്തിന്റെ ഒഴുക്ക് ഉണ്ടാകുകയും ചെയ്യും. 2024 വര്‍ഷത്തില്‍ 12 രാശിക്കും ഭാഗ്യം നല്കുന്ന മാസങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
2024-ലെ ആദ്യ മാസം അതായത് ജനുവരി മേടം രാശിക്കാര്‍ക്ക് വളരെ നല്ലതാണ്. മേടം രാശിക്കാര്‍ക്ക് ഈ മാസം ഭാഗ്യവും സന്തോഷവും ലഭിക്കും. കൂടാതെ ഈ മാസം മേടം രാശിക്കാര്‍ക്ക് ജീവിത പുരോഗതിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുകയും ജീവിതത്തില്‍ വലിയ മാറ്റം കാണുകയും ചെയ്യും.
ഇടവം
2024 ഏപ്രില്‍ മാസത്തില്‍ ഇടവം രാശിക്കാര്‍ക്ക് ഭാഗ്യം വരും. ഇടവം രാശിക്കാര്‍ ഈ മാസം ബിസിനസ്സില്‍ നല്ല പുരോഗതി കാണും. ഇതുകൂടാതെ, നിങ്ങള്‍ എന്തെങ്കിലും പുതിയ ജോലികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഈ മാസം അത് ആരംഭിച്ചാല്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് ഈ മാസം നല്ല ജീവിത പങ്കാളിയെ ലഭിച്ചേക്കാം.
മിഥുനം
2024 സെപ്തംബര്‍ മിഥുന രാശിക്കാര്‍ക്ക് അത്ഭുതകരമായ മാസമായിരിക്കും. ഈ മാസം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ നല്ല പുരോഗതി കാണുകയും ജീവിത പുരോഗതിക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ മാസം നിങ്ങള്‍ക്ക് ചില പുതിയ ജോലികളും തുടങ്ങാം.
കര്‍ക്കിടകം
2024 ജൂലൈ നിങ്ങള്‍ക്ക് ഭാഗ്യമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ ലഭിക്കും. പണത്തിന്റെ ഒഴുക്ക് കൂടുതലായിരിക്കും, സാഹചര്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ മാസം നിങ്ങളുടെ സ്വപ്നങ്ങള്‍ പലതും സാക്ഷാത്കരിക്കും.
ചിങ്ങം
2024 ഓഗസ്റ്റ് ചിങ്ങം രാശിക്കാര്‍ക്ക് വളരെ ഗുണകരമായ മാസമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഈ മാസം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും ഈ മാസത്തില്‍ നിറവേറപ്പെടും.
കന്നി
2024 സെപ്തംബര്‍ കന്നി രാശിക്കാര്‍ക്ക് ഭാഗ്യമായിരിക്കും. ഈ മാസം അവര്‍ക്ക് പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബന്ധങ്ങളില്‍ വന്നിരുന്ന പ്രശ്നങ്ങള്‍ നീങ്ങും. വിവാഹിതര്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ഉണ്ടാകും. ഈ മാസം നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് 2024 ഒക്ടോബര്‍ നല്ല മാസമാണ്. ഈ മാസം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ചിലര്‍ക്ക് വസ്തുവകകള്‍ വാങ്ങാനുള്ള അവസരവും ഉണ്ടാകും. നിങ്ങള്‍ക്ക് 2024ല്‍ പുതിയ ജോലികള്‍ ആരംഭിക്കണമെങ്കില്‍ ഒക്ടോബറില്‍ ആരംഭിക്കുക. ഇത് നല്ല ഫലങ്ങള്‍ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
വൃശ്ചികം
2024 ല്‍ വൃശ്ചിക രാശിക്കാര്‍ക്ക് നവംബര്‍ ഭാഗ്യ മാസമായിരിക്കും. ഈ മാസം നിങ്ങള്ക്ക്് ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഈ മാസത്തില്‍ പണത്തിന്റെ ഒഴുക്ക് മറ്റ് മാസങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കും. സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മെച്ചമായിരിക്കും.
ധനു
2024 മെയ് ധനു രാശിക്കാര്‍ക്ക് ഭാഗ്യ മാസമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് ഓഫീസില്‍ അഭിനന്ദനങ്ങള്‍ ലഭിച്ചേക്കാം. ഈ മാസം ജീവിതം സന്തോഷകരമായിരിക്കും. പല പുതിയ ചിന്തകളും മനസ്സില്‍ വരും, ആ ചിന്തകളെല്ലാം നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കും.
മകരം
2024 ജൂണ്‍ മാസം മകരം രാശിക്കാര്‍ക്ക് ഭാഗ്യ മാസമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. പുരോഗതിയുടെ പാതകള്‍ ഈ മാസം നിങ്ങള്‍ക്കായി തുറന്നേക്കാം. കൂടാതെ, പണത്തിന്റെ ഒഴുക്കും ഈ മാസം കൂടുതലായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് ധാരാളം പണം ലാഭിക്കാന്‍ കഴിയും.
കുംഭം
കുംഭ രാശിക്കാര്‍ക്ക് 2024 മാര്‍ച്ച് ഒരു സുവര്‍ണ്ണ മാസമാണെന്ന് തെളിയും. ഈ മാസം ഭാഗ്യത്തിന്റെ ബലത്തില്‍ നിങ്ങളുടെ എല്ലാ ജോലികളിലും വിജയിക്കും. ദീര്‍ഘനാളത്തെ ആഗ്രഹങ്ങള്‍ സഫലമാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ബിസിനസ്സ് കാഴ്ചപ്പാടില്‍ ഈ മാസം നല്ലതാണ്.
മീനം
2024 ഫെബ്രുവരി മീനം രാശിക്കാര്‍ക്ക് ഭാഗ്യ മാസമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് നിരവധി നേട്ടങ്ങള്‍ ലഭിക്കും. വലിയ വരുമാന സാധ്യതകള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രമോഷന്, ശമ്പള വര്‍ദ്ധനവ് തുടങ്ങിയവ ലഭിക്കാന്‍ സാധ്യതയുണ്ട്. മൊത്തത്തില്‍, ഫെബ്രുവരി നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന മാസമായിരിക്കും.



Click it and Unblock the Notifications