Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
പുതുവര്‍ഷഫലം: കഷ്ടനഷ്ടങ്ങള്‍ 2023-ല്‍ പ്രയാസപ്പെടുത്തും ദൗര്‍ഭാഗ്യകരമായ രാശിക്കാര്‍
2023-ന് ഇനി അധികം സമയമില്ല. ജീവിതത്തില്‍ നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങള്‍ കടന്ന് പോയ വര്‍ഷമാണ് 2022. നമുക്ക് മറക്കാന്‍ പറ്റാത്ത നഷ്ടങ്ങളും മറക്കാനാവാത്ത നേട്ടങ്ങളും നല്കിയ വര്‍ഷമാണ് 2022. എന്നാല്‍ പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നേട്ടങ്ങളും ഭാഗ്യവും ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം ജ്യോതിഷത്തിന് പുതുവര്ഷഫലത്തില് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്.

12 രാശിക്കാരില്‍ പുതുവര്‍ഷം ഭാഗ്യമായയി മാറുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും ഏതൊക്കെ രാശിക്കാരാണെന്നും നമ്മള് വായിച്ചു. എന്നാല്‍ ഒരു നാണയത്തിന് രണ്ട് വശം എന്ന പോലെ തന്നെ ഭാഗ്യം പോലെ നിര്‍ഭാഗ്യം നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും നമുക്ക് നോക്കാം. 2023-ലെ നിര്‍ഭാഗ്യം നല്കുന്ന ചില രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ദൗര്‍ഭാഗ്യം നിറയുന്ന ഒരു വര്‍ഷമായിരിക്കും 2023. ഇവര്‍ പലപ്പോഴും ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ കൊണ്ട് നടക്കുന്നവരായിരിക്കില്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കാരണം അടുത്തത് എന്ത് ചെയ്യണം എന്നുള്ളതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. ഇവര്‍ക്ക് ജോലിയുടെ കാര്യത്തില്‍ പോലും അശ്രദ്ധ ഉണ്ടായിരിക്കും. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്കും അത് കൂടാതെ സാമ്പത്തിക പരാധീനതയിലേക്കും ഇവരെ എത്തിക്കുന്നു. പലപ്പോഴും അമിതമായി പണം ചിലവഴിക്കുന്നതിന് ആിയിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. അവധി ദിവസങ്ങള്‍, ഉത്സവങ്ങള്‍, സുഹൃത്തുക്കളുമൊത്തുള്ള പാര്‍ട്ടികള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയില്‍ പണം അമിതമായി ചിലവാക്കുന്നു. കരിയറില്‍ വളരെധികം ശ്രദ്ധിച്ച് മുന്നേറേണ്ട രാശിക്കാരാണ് ഇവര്‍. വിവാഹത്തിന്റെ കാര്യത്തിലും ഇവരെ തേടി ഭാഗ്യഫലം ഉണ്ടാവണം എന്നില്ല. പലപ്പോഴും കാലക്രമേണ ഇവരുടെ ജീവിതത്തില്‍ മാറ്റം വരാം.

മിഥുനം രാശി
മിഥുനം രാശിക്കാരാണ് 2023-ല്‍ നിര്‍ഭാഗ്യകരമായ ഫലങ്ങള്‍ അനുഭവിക്കേണ്ട മറ്റൊരു രാശി. ഇവര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. ഇവര്‍ ഉദാരമായി ഏത് കാര്യത്തേയും സമീപിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് പ്രതികൂല സമയമാണ് ഉണ്ടാവുക എന്നതാണ് ഇവരെ വിഷമിപ്പിക്കുന്നത്. പലപ്പോഴും ജീവിതം തന്നെ പ്രശ്നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുടെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം എന്നത് ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ ആരംഭിക്കുന്നത് ബന്ധങ്ങള്‍ തകരുന്നത് വഴിയാണ്. 2023 അതിന് വഴിവെക്കുന്നു എന്നുള്ളതാണ് സത്യം. എന്നാല്‍ ജീവിതത്തില്‍ ഇവര്‍ക്ക് വളരെയധികം പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. പലപ്പോഴും വര്‍ഷത്തിന്റെ പകുതിയില്‍ ഈ പ്രശ്നങ്ങളില്‍ നിന്ന് നമുക്ക് മുക്തി നേടാവുന്നതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ ഉള്ളവരാണ്. എന്നാല്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഓരോ കാര്യവും ഇവരെ ഭാഗ്യത്തില്‍ നിന്ന് നിര്‍ഭാഗ്യത്തിലേക്ക് എത്തുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന ചിലവുകള്‍ അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇവര്‍ ദാരിദ്ര്യത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ധാരാളം പണം ചിലവാക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് ഇവരുടെ കര്‍ത്തവ്യമാണ്. സമ്പാദിക്കുന്ന കാര്യത്തില്‍ ഇവര്‍ പൊതുവേ പുറകിലേക്കായിരിക്കും. എങ്കിലും ശ്രദ്ധയോടെ ഓരോ ചുവടും മുന്നോട്ട് വെക്കേണ്ടതാണ്. 2023-ല്‍ ഭാഗ്യത്തോടൊപ്പം തന്നെ നിര്‍ഭാഗ്യവും നിലനില്‍ക്കുന്ന അപൂര്‍വ്വം രാശിക്കാരില്‍ ഒന്നാണ് തുലാം രാശി. അശ്രദ്ധയാണ് ഇവരില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധ വേണം ഏത് കാര്യത്തിനും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നു. കാരണം മകരം എപ്പോഴപം പ്രണയത്തിന്റെ ദൗര്‍ഭാഗ്യകരമായ ഫലങ്ങള്‍ നല്കുന്ന ഒന്നായിരിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. കാരണം ഓരോ ബന്ധങ്ങള്‍ക്കും വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്. ഇവര്‍ കുടുംബത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണെങ്കില്‍ പോലും പലപ്പോഴും ഇവര്‍ക്ക് വേണ്ടത്ര ഫലം ലഭിക്കണം എന്നില്ല. കാരണം ഇവരുടെ ത്യാഗവും മറ്റും ആരും മനസ്സിലാക്കണം എന്നില്ല. പലപ്പോഴും മകരം രാശിക്കാര്‍ അവരുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ സ്നേഹത്തേക്കാള്‍ മറ്റ് ചില ഘടകങ്ങള്‍ ഉണ്ട്. പ്രൊഫഷണല്‍ വിജയം, ബാങ്ക് അക്കൗണ്ട് തുടങ്ങിയ എല്ലാത്തരം മാനദണ്ഡങ്ങളും ഇവര്‍ നോക്കുന്നു. മറ്റുള്ളവരുടെ സഹതാപത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ദൗര്‍ഭാഗ്യകരമായ പല വിധത്തിലുള്ള കാര്യങ്ങളും ഇവരുടെ ജീവിതത്തില്‍ 2023-ല്‍ നടക്കുന്നു.

കുംഭം രാശി
നിര്‍ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ കുംഭം രാശിക്കാര്‍ മുന്നില്‍ തന്നെയാണ്. ഇവര്‍ക്ക് പലപ്പോഴും ചിലവുകള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കണം എന്നില്ല. സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. ഉള്ള ജോലി നഷ്ടപ്പെടുന്നതിനും പുതിയതിന് വേണ്ടിയുള്ള അന്വേഷണത്തിലും കൂടിയായിരിക്കും ഈ രാശിക്കാര്‍. സാഹസികത ഇഷ്ടപ്പെടുന്നതിനാല് എന്ത് ചെയ്യണം എന്നത് ഇവര്‍ മുന്‍കൂട്ടി തീരുമാനിക്കുന്നില്ല. പെട്ടെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനാണ് ഇവര്‍ താല്പ്പര്യപ്പെടുന്നതും. യാത്ര ചെയ്യുന്നത് ഇഷ്ടമായത് കൊണ്ട് തന്നെ ധാരാളം യാത്രകള്‍ നടത്തുന്നതിന് ഇവര്‍ മുന്നിലായിരിക്കും. കുടുംബത്തെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നില്ല. എന്നാല്‍ പലപ്പോഴും തന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ കുടുംബത്തെ സമീപിക്കും. ലോണും വായ്പകളും മറ്റും ഇവരുടെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications