Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Lucky Zodiac Signs of 2023 : സര്‍വ്വസൗഭാഗ്യത്തോടെ 2023-ല്‍ വിജയിക്കും ഭാഗ്യരാശിക്കാര്‍
ഉയര്‍ച്ച താഴ്ചകള്‍ എപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്നതാണ്. അതിന് വര്‍ഷമോ മാസമോ ആഴ്ചകളോ ദിവസമോ മണിക്കൂറുകളോ ഒന്നും ബാധകമല്ല. ഒരു ഉയര്‍ച്ചയുണ്ടെങ്കില്‍ അതിനൊരു താഴ്ചയുണ്ടാവും എന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ നമ്മള്‍ എപ്പോഴും ആഗ്രഹിക്കുന്നത് നന്മയും സ്‌നേഹവും ഐശ്വര്യവും വരുന്നതിന് വേണ്ടിയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും കാര്യങ്ങള്‍ നമ്മുടെ പരിധിക്ക് അപ്പുറത്തേക്ക് പോവുന്നു. ഏതൊരു വര്‍ഷത്തേയും പോലെ തന്നെ 2023-ലും ഇതേ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. സുഖവും ദു:ഖവും ഒരുപോലെ തന്നെ അനുഭവിക്കേണ്ടി വരുന്ന ഒരു വര്‍ഷം തന്നെ ആയിരിക്കാം 2023.

എന്നാല്‍ ചില പ്രവചനങ്ങള്‍ നമുക്ക് അല്‍പം ആശ്വാസം പകരാറുണ്ട്. ഇതില്‍ തന്നെ എങ്ങനെ 2023 നിങ്ങള്‍ക്ക് ഭവിക്കും എന്ന് അറിയാന്‍ ഉള്ള ആഗ്രഹം കൂടി ഉണ്ടായേക്കും. ജ്യോതിഷ പ്രകാരം രാശിപ്രവചനങ്ങള്‍ വിശ്വസിക്കുന്നവരും വായിക്കുന്നവരും ധാരാളമുണ്ട്. 2023 ഏതൊക്കെ രാശിക്കാര്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരും ആരൊക്കെ വീണ് പോവും ആര്‍ക്കൊക്കെ ഭാഗ്യം തുണക്കും എന്നറിയാന്‍ ഈ ലേഖനം വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് 2023 ഒരു മികച്ച തുടക്കമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുത്തേക്കാം. അത് ഗംഭീരമായി നടപ്പിലാക്കുന്നതിന് നിങ്ങള്‍ ശ്രമിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വീട് വാങ്ങിക്കുന്നതിനോ പണി ആരംഭിക്കുന്നതിനോ ഉള്ള യോഗം ഈ വര്‍ഷം ഉണ്ടാവുന്നു. നിങ്ങളുടെ ജീവിത്തതിലെ ഏത് ശ്രമത്തിനും വിജയം ഉറപ്പാക്കുന്ന സമയമാണ് 2023.

ഇടവം രാശി
വര്‍ഷത്തിന്റെ തുടക്കത്തില്‍, ചെറിയ ചില അസ്വസ്ഥതകളും പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരും. എന്നാല്‍ പിന്നീടങ്ങോട്ട് നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും. ഒരു കാര്യത്തെക്കുറിച്ചും മുന്‍വിധിയോടെ സമീപിക്കരുത്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും. പങ്കാളിയുടെ ഇടപെടല്‍ നിമിത്തം ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന വര്‍ഷമാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യകരമായ വര്‍ഷമാണ് 2023. കാരണം ഈ വര്‍ഷം നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും സാക്ഷാത്കരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അതിന് വേണ്ടി നിങ്ങള്‍ ഇന്ന് തന്നെ കഠിനാധ്വാനം ചെയ്ത് തുടങ്ങുക. ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെയ്യുന്ന ജോലിയില്‍ എപ്പോഴും ആത്മാര്‍ത്ഥത കൊണ്ട് വരുക. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും. നിങ്ങളുടെ ഭാഗ്യ വര്‍ഷം എന്ന് കണ്ണടച്ച് പറയാന്‍ സാധിക്കുന്ന ഒരു വര്‍ഷമാണ് 2023. പഠിച്ച എല്ലാ കാര്യങ്ങളും പ്രാവര്‍ത്തികമാക്കുന്നതിനും അതില്‍ വിജയം നേടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ ബിസിനസ്സിലും ജോലിസ്ഥലത്തും അത്യുഗ്ര വിജയം നേടുന്നു. ഇത് കൂടാതെപുതുതായി ആരംഭിക്കാന്‍ പോവുന്ന സംരംഭങ്ങളില്‍ വിജയിക്കുകയും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു. സ്പോര്‍ട്സ്, സിനിമാ വ്യവസായങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ ഭാഗ്യവും വിജയവും ഒരുമിച്ചുണ്ടാവുന്ന വര്‍ഷമാണ് 2023. ബിസിനസിന്റെയും ലാഭത്തിന്റെയും കാര്യത്തില്‍ അനുകൂലമായ വര്‍ഷം കൂടിയാണ്. സന്താനഭാഗ്യം, വീട്, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവയെല്ലാം ഈ വര്‍ഷത്തെ പ്രത്യേകതകളാണ്. എന്നാല്‍ ഏത് ഉയര്‍ച്ചക്കും ഒരു താഴ്ചയുണ്ടാവും എന്ന കാര്യവും ഓര്‍മ്മയില്‍ വെക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ വര്‍ഷം ജോലിക്കാര്യത്തില്‍ മികച്ച സാധ്യതകള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമായിരിക്കും. ലക്ഷ്യങ്ങള്‍ ഓരോന്നോരോന്നായി നേടിയെടുക്കുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ വളരെ തിരക്കുള്ള ഒരു വര്‍ഷമായിരിക്കും 2023 ചിങ്ങം രാശിക്കാര്‍ക്ക്. ഏത് കാര്യത്തിലും സജീവമായി ഇടപെടുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്ന ഒരു വര്‍ഷമായിരിക്കും. ചെയ്യുന്ന ഒരു ജോലിയും കുറ്റമറ്റതാക്കുന്നതിന് വേണ്ടി അങ്ങേ അറ്റം പാടുപെടുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്ന ഒരു സമയമായിരിക്കും 2023.

ചിങ്ങം രാശി
ജോലിയില്‍ അശ്രദ്ധ കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ ജോലിയിലെ അശ്രദ്ധ ചെറിയ രീതിയില്‍ ജീവിതത്തിലംം പ്രതിഫലിക്കും. അതുകൊണ്ട് ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്യണം. എന്നാല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ ഓരോന്നോരോന്നായി നിങ്ങള്‍ക്ക് കീഴടക്കാന്‍ സാധഇക്കും. കരിയറിന്റെ കാര്യത്തില്‍ ഇത്രയധികം അനുയോജ്യമായ ഒരു വര്‍ഷം ചിങ്ങം രാശിക്കാര്‍ക്ക് ഉണ്ടാവില്ല. നിരവധി തൊഴിലവസരങ്ങള്‍ നിങ്ങളെ തേടി വരും. വിജയം കൈവരിക്കാന്‍ നല്ലതുപലെ പരിശ്രമിക്കുക. പ്രണയിക്കുന്ന കാര്യത്തിലും അനുകൂല ഫലങ്ങളായിരിക്കും. ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക.

തുലാം രാശി
2023-ല്‍ ഭാഗ്യ രാശികളുടെ കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ് തുലാം രാശി.. തുലാം രാശിക്കാര്‍ക്ക് മികച്ച അവസരങ്ങളുടെ കാലമാണ് എന്നാണ് പറയുന്നത്. രാശിചക്രത്തിന്റെ ഏഴാമത്തെ രാശിയായ തുലാം സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 22 നും ഇടയില്‍ ജനിച്ചവരുടെ ഫലത്തെക്കുറിച്ചാണ് പറയുന്നത്. ഇവരെ ഭരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് ശുക്രനാണ്. അതുകൊണ്ട് തന്നെ എല്ലാവരോടും സ്‌നേഹത്തോടും സന്തോഷത്തോടും പെരുമാറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അതിശയകരമായ ഒരു വര്‍ഷമായിരിക്കും തുലാം രാശിക്കാര്‍ക്ക് എന്നതാണ് സത്യം.

തുലാം രാശി
ഇവര്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുതിയ അവസരങ്ങളും സാധ്യതകളും ഉണ്ടാവുന്ന ഒരു വര്‍ഷമാണ്. പല കാര്യങ്ങളിലും മുന്നേറ്റം നടത്തുന്നതിന് അനുകൂലമായ സമയമായിരിക്കും. ജീവിതത്തില്‍ പല ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വര്‍ഷമായിരിക്കും തുലാം രാശിക്കാര്‍ക്ക് 2023. പല കാര്യങ്ങളും എത്രയും പെട്ടെന്ന് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോഴും മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടവും പുതിയ ജോലി സാധ്യതകളും 2023-ല്‍ തുലാം രാശിക്കാരെ കാത്തിരിക്കുന്നു.

തുലാം രാശിവൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് 2023 ഒരു ഭാഗ്യവര്‍ഷമാണെന്ന് ഉറപ്പിച്ച പറയാന്‍ സാധിക്കും. അതിശയകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന എല്ലാ മുന്നേറ്റങ്ങളുടേയും സാധ്യതകളുടേയും വര്‍ഷം കൂടിയാണ് 2023. ലക്ഷ്യങ്ങളില്‍ ജാഗരൂകരാവുകയും അതിനെ പിന്തുടരുകയും ചെയ്യുന്നവരായിരിക്കും ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ കൃത്യമായ ക്രമീകരണത്തോടെ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുന്നു. ഒരിക്കലും നിങ്ങള്‍ക്ക് തോറ്റ് പിന്‍മാറേണ്ട അവസ്ഥയുണ്ടാവുന്നില്ല എന്നതാണ് സത്യം.

തുലാം രാശിവൃശ്ചികം രാശി
നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ് വൃശ്ചികം രാശിക്കാര്‍ക്ക്. കാരണം നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം തന്നെയാണ് നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കുന്നത്. സാമ്പത്തിക നേട്ടവും ജോലി സാധ്യതകളും എല്ലാം നിങ്ങള്‍ക്കായി ഈ വര്‍ഷം കാത്തിരിക്കുന്നു. അതുകൊണ്ട് തന്നെ അതിശയകരമായ ഒരു വര്‍ഷം എന്നാണ് 2023 പറയുന്നത്. സാമ്പത്തിക നേട്ടത്തോടൊപ്പം സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധയും അത്യാവശ്യമാണ്. ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിദേശ യാത്രാ യോഗവും ഉണ്ടാവുന്നുണ്ട്. ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും സാധിക്കുന്നു.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











