For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Varsha Phalam 2022: 12 രാശിക്കാര്‍ക്കും 2022 -ലെ സമ്പൂര്‍ണഫലം

|

കൊവിഡ് എന്ന മഹാമാരിയിലൂടെയായിരുന്നു 2019-ന് ശേഷമുള്ള രണ്ട് വര്‍ഷവും. അതുകൊണ്ട് തന്നെ വര്‍ഷഫലം ആര്‍ക്കും അത്ര നല്ലതായിരുന്നില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ 2021- അവസാനിക്കുന്ന ഈ സമയത്ത് നമ്മളെല്ലാവരും വളരെയധികം പ്രതീക്ഷയോടെയാണ് 2022-നെ വരവേല്‍ക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ എന്തൊക്കെയാണ് 12 രാശിക്കാര്‍ക്കും ഈ വര്‍ഷം നല്‍കുന്ന ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

12 രാശിയില്‍ മേടം മുതല്‍ മീനം വരെയുള്ള രാശിക്കാര്‍ക്ക് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ വര്‍ഷത്തെ രാശിഫലം അനുസരിച്ച് ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ കോട്ടങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ ഏതൊക്കെ രാശിക്കാരാണ് പ്രതീക്ഷ വിടാതെ കാത്തിരിക്കേണ്ടത് എന്നും ഏതൊക്കെ രാശിക്കാരാണ് അല്‍പം ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

മേടം രാശി

മേടം രാശി

വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള മേടം രാശിക്കാരുടെ 2022-ലെ ഫലം വ്യക്തമാക്കുന്നത് മാസത്തിന്റെ അവസാന പകുതിയില്‍, അതായത് ജനുവരി 16 ന് ചൊവ്വ രാശിചിഹ്നമായ ധനു രാശിയില്‍ പ്രവേശിക്കുമെന്നാണ്. ഇത് മൂലം സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് അനുകൂലഫലമായി മാറുന്നു. ഈ സംക്രമം മേടം രാശിക്കാരുടെ ജീവിതത്തില്‍ നല്ല ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഏപ്രില്‍ 13-ന് വ്യാഴം സ്വന്തം രാശിയായ മീനരാശിയില്‍ സഞ്ചരിക്കുന്നത് നിങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയിക്കാന്‍ സഹായിക്കും. ഈ വര്‍ഷത്തിന്റെ ഭൂരിഭാഗവും നിങ്ങളുടെ പത്താം ഭാവത്തില്‍ ശനി ഗ്രഹം നില്‍ക്കുന്നതിനാല്‍, വിജയം നേടാന്‍ നിങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നുണ്ട്.

2022-ന്റെ ആരംഭം മുതല്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ ചില വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. 2022-ന്റെ തുടക്കം മുതല്‍ മാര്‍ച്ച് വരെ ശനിയും ബുധനും കൂടിച്ചേരുന്നത് ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മെയ് പകുതി മുതല്‍ ഓഗസ്റ്റ് വരെ മീനരാശിയില്‍ ചൊവ്വ സഞ്ചരിക്കുന്നതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ എടുക്കേണ്ടതാണ്.

ഇടവം രാശി

ഇടവം രാശി

2022-ലെ ഇടവം രാശിഫലം അനുസരിച്ച്, ഈ വര്‍ഷം ജീവിതത്തിന്റെ വിവിധ സമയങ്ങളിലായി മികച്ച ഫലങ്ങള്‍ കൈവരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ധനു രാശിയില്‍ ജനുവരി 16 ന് ചൊവ്വയുടെ സംക്രമണം നടക്കുന്നു ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിന്റെ പ്രധാന വശങ്ങളില്‍ ഭാഗ്യം കൊണ്ട് വരുന്നതിന് സഹായിക്കുന്നുണ്ട്. കരിയര്‍ മേഖലയില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കൂടാതെ, നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ ശനി നില്‍ക്കുന്നതിനാല്‍, ഒന്നിലധികം വരുമാന സ്രോതസ്സുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഏപ്രിലില്‍ നിരവധി ഗ്രഹ ചലനങ്ങള്‍ നടക്കുന്നതിനാല്‍, നിങ്ങള്‍ക്ക് സമ്പത്തും പണവും വിവിധ വഴികളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇത് കൂടാതെ ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏപ്രില്‍ മുതല്‍ നിങ്ങളുടെ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ വ്യാഴം സംക്രമിക്കുന്നതോടെ പണം ധാരാളം ചിലവഴിക്കുന്നതിനുള്ള വഴികള്‍ ഉണ്ട്. നിങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നിങ്ങള്‍ക്ക് നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയും. 2022-ലെ അവസാന മൂന്ന് മാസങ്ങളായ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് എല്ലാ രീതിയിലും അനുകൂലമായ മാസമായിരിക്കും

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് 2022 നിരവധി വെല്ലുവിളികളും അവസരങ്ങളും നേരിടേണ്ടി വരുന്ന ഒരു വര്‍ഷമാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെ എട്ടാം ഭാവത്തില്‍ സ്വന്തം രാശിയില്‍ നില്‍ക്കുന്ന ശനി സാമ്പത്തിക നഷ്ടവും ആരോഗ്യപരമായ വെല്ലുവിളികളും കഷ്ടപ്പാടുകളും ഉണ്ടാക്കും. മിഥുന രാശിക്കാര്‍ക്ക് ഇത് ഒരു പരീക്ഷണ സമയമാണെന്നതാണ് സത്യം. ഫെബ്രുവരി പകുതി മുതല്‍ (ഫെബ്രുവരി 17) ഏപ്രില്‍ വരെ നിങ്ങള്‍ക്ക് അസിഡിറ്റി, സന്ധി വേദന, ജലദോഷം-ചുമ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നല്ല എന്നുള്ളതാണ് സത്യം.

എന്നിരുന്നാലും, ഏപ്രില്‍ പകുതിക്ക് ശേഷം പതിനൊന്നാം ഭാവത്തില്‍ രാഹു സഞ്ചരിക്കുന്നത് മിഥുന രാശിക്കാരുടെ ജീവിതത്തില്‍ ചില നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കുകയില്ല. വ്യാഴം മീനം രാശിയിലും പത്താം ഭാവത്തിലും സംക്രമിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ അവരുടെ അക്കാദമിക് ജീവിതത്തില്‍ അവര്‍ ആഗ്രഹിച്ച ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നിരുന്നാലും, ഏപ്രില്‍ 27 ന് ശേഷം, നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തില്‍ ശനി സംക്രമിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുമെന്നതാണ് ഫലം പറയുന്നത്. മെയ്-ഓഗസ്റ്റ് മാസങ്ങളില്‍ നിങ്ങളുടെ രാശിയില്‍ നിന്ന് പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഭാവങ്ങളില്‍ ചൊവ്വ സംക്രമിക്കുന്നതിന്റെ ഫലമായി തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കടകം രാശിക്കാര്‍ക്ക് 2022-ല്‍ ഏഴാം ഭാവത്തില്‍ ശനിയുടെ സാന്നിധ്യം ഉണ്ടാവുന്നത് നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ ജനുവരി 16-ന് ധനു രാശിയില്‍ ചൊവ്വ സംക്രമിക്കുന്നതോടെ പല കാര്യങ്ങളിലും ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും പല പ്രശ്നങ്ങളില്‍ നിന്നും തല്‍ക്ഷണം മോചനം ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ അമ്മയുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഇതിനുശേഷം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏപ്രിലില്‍ ധാരാളം ഗ്രഹസംക്രമങ്ങളും ചലനങ്ങളും നടക്കുന്നുണ്ട്. ഏപ്രില്‍ അവസാനം മുതല്‍ ജൂലൈ പകുതി വരെ കുംഭ രാശിയില്‍ ശനിയുടെ സംക്രമണം ഉള്ളത് കൊണ്ട് തന്നെ നിങ്ങളുടെ സാമ്പത്തിക നില അല്‍പം പ്രശ്‌നത്തിലാവുന്നുണ്ട്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയം അതുകൊണ്ട് തന്നെ അല്‍പം പ്രയാസത്തില്‍ മുന്നോട്ട് പോവേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുക. ഏപ്രില്‍ പകുതിയോടെ നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തില്‍ വ്യാഴം സഞ്ചരിക്കുന്നതോടെ സ്ഥിതി മെച്ചപ്പെടും. മേടത്തില്‍ രാഹുവിന്റെ സംക്രമണം നിരവധി തൊഴിലവസരങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ജൂണ്‍-ജൂലൈയ്ക്കിടയില്‍, ചൊവ്വ മേടം രാശിയില്‍ പ്രവേശിക്കുകയും നിങ്ങളുടെ രാശിചിഹ്നത്തെ പൂര്‍ണ്ണമായി വീക്ഷിക്കുകയും ചെയ്യും.

ചിങ്ങം രാശി

ചിങ്ങം രാശി

വര്‍ഷത്തിന്റെ തുടക്കത്തില്‍ അഞ്ചാം ഭാവത്തില്‍ രാശിയുടെ അധിപനായ സൂര്യന്‍ സഞ്ചരിക്കുന്നതോടെ സാമ്പത്തിക സ്ഥിതി ചിങ്ങം രാശിക്കാര്‍ക്ക് മെച്ചപ്പെടും. ജനുവരി അവസാനം മുതല്‍ മാര്‍ച്ച് വരെയുള്ള ചൊവ്വയുടെ സംക്രമണം നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എങ്കിലും നിങ്ങളുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടും. ഫെബ്രുവരി 26 ന് നിങ്ങളുടെ രാശിയില്‍ നിന്ന് ആറാം ഭാവത്തില്‍ നില്‍ക്കുന്ന ചൊവ്വ, ഭാഗ്യത്തിലേക്ക് നയിക്കുന്നുണ്ട്. നിങ്ങളുടെ തൊഴില്‍ ജീവിതത്തില്‍ മികച്ച വിജയം കൈവരിക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നിരുന്നാലും, ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ ഗ്രഹയോഗം മുതല്‍ അല്‍പം ജാഗ്രത പാലിക്കേണ്ടതാണ്.

ചിങ്ങം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം അപ്രതീക്ഷിത സംഭവങ്ങള്‍ നിറഞ്ഞതായിരിക്കും. ഏപ്രില്‍ 12-ന് മേടം രാശിയില്‍ രാഹു സംക്രമിക്കുന്നതിനാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഏപ്രില്‍ 13 മുതല്‍ ഓഗസ്റ്റ് വരെ മീനംരാശിയിലെ വ്യാഴത്തിന്റെ സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കുന്നുണ്ട്. വിവാഹിതരായ ദമ്പതികള്‍ക്ക് ചെറിയ രീതിയില്‍ ഉള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഓഗസ്റ്റ് 10-നും ഒക്ടോബറിനും ഇടയില്‍ ചൊവ്വ ഇടവം രാശിയില്‍ സഞ്ചരിക്കുന്നത് ഭാഗ്യം കൊണ്ട് വരുന്നതിന് സഹായിക്കുന്നുണ്ട്.

കന്നി രാശി

കന്നി രാശി

2022 ലെ കന്നി രാശിഫലം അനുസരിച്ച്, ജനുവരി മാസത്തില്‍ ധനു രാശിയില്‍ ചൊവ്വയുടെ സംക്രമണം നടക്കുന്നുണ്ട്. അതിന്റെ ഫലമായി കന്നിരാശിക്കാര്‍ക്ക് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നിരുന്നാലും, ആരോഗ്യപരമായി അല്‍പം പ്രയാസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏപ്രില്‍, ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങള്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഇവരെ വളരെയധികം അലട്ടിക്കൊണ്ടിരിക്കും. അതുപോലെ തന്നെ. ഫെബ്രുവരി 26 മുതല്‍ മകരം രാശിയിലെ ചൊവ്വയുടെ സംക്രമവും നിങ്ങളുടെ രാശിയില്‍ നിന്നുള്ള അഞ്ചാം ഭാവവും കന്നി രാശിക്കാര്‍ക്ക് മികച്ച പ്രതീക്ഷകള്‍ ജീവിതത്തെക്കുറിച്ച് നല്‍കുന്നു.

മാര്‍ച്ചിന്റെ തുടക്കത്തില്‍, അഞ്ചാം ഭാവത്തിലും മകരം രാശിയിലും നാല് പ്രധാന ഗ്രഹങ്ങള്‍, അതായത് ശനി, ചൊവ്വ, ബുധന്‍, ശുക്രന്‍ എന്നിവയുടെ സംയോജനം അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങള്‍ കന്നി രാശിക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. ഏപ്രില്‍ അവസാനം മുതല്‍ ജൂലൈ പകുതി വരെ, കുംഭ രാശിയിലെ നിങ്ങളുടെ ആറാം ഭാവത്തില്‍ ശനി സംക്രമിക്കുന്നതിനാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഇടയില്‍ അഭിപ്രായവ്യത്യാസങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബുധന്‍ തുലാം രാശിയില്‍ സഞ്ചരിക്കുന്നതിലൂടെ ഒക്ടോബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് പ്രിയപ്പെടവരുമായി ചേര്‍ന്ന് മികച്ച സമയം ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്.

തുലാം രാശി

തുലാം രാശി

വേദ ജ്യോതിഷ പ്രകാരം, തുലാം രാശിക്കാര്‍ക്ക് 2022 ശാരീരികമായും മാനസികമായും തൊഴില്‍പരമായും അനുകൂലമായ ഫലങ്ങള്‍ നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ ബിസിനസിനെയും കുടുംബത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ കാര്യങ്ങള്‍ യു-ടേണ്‍ എടുക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ജനുവരി മധ്യത്തില്‍ ധനു രാശിയില്‍ ചൊവ്വയുടെ സംക്രമണം അനുകൂലമായ സാമ്പത്തിക ഫലങ്ങളും ലാഭവും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മാര്‍ച്ചിന്റെ തുടക്കത്തില്‍ ശനി, ചൊവ്വ, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ചതുര് ഗ്രഹയോഗം ഉണ്ടാക്കുന്നതിലൂടെ സാമ്പത്തിക വിജയവും സുഗമമായ പണത്തിന്റെ ഒഴുക്കും ഉണ്ടാക്കുന്നു.

പഠിക്കുന്നവര്‍ക്ക് ഏപ്രില്‍ മാസത്തില്‍ വ്യാഴം മീനരാശിയില്‍ സഞ്ചരിക്കുന്നത് വിദ്യാഭ്യാസ മേഖലയില്‍ നല്ല ഫലങ്ങള്‍ നല്‍കും. വിദേശ രാജ്യവുമായോ ജോലിയുമായോ വിദ്യാഭ്യാസവുമായോ ബന്ധപ്പെട്ട എന്തും മെയ് മുതല്‍ നവംബര്‍ വരെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നുണ്ട്. ഫെബ്രുവരി 26 ന് നിങ്ങളുടെ രാശിയില്‍ നിന്ന് നാലാം ഭാവത്തില്‍ ചൊവ്വയുടെ സംക്രമണം വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമായ നേട്ടങ്ങളും വിജയങ്ങളും നല്‍കുന്നുണ്ട്. മേടം രാഹു അല്ലെങ്കില്‍ ഏപ്രിലിലെ നിങ്ങളുടെ രാശിയില്‍ നിന്നുള്ള ഏഴാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ വൈവാഹിക ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അവിവാഹിതരായവര്‍ക്ക് 2022 ഒക്ടോബറിനും നവംബറിനും ഇടയില്‍ വിവാഹം നടക്കുന്നതിനുള്ള യോഗം ഉണ്ട്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചിക രാശിക്കാരുടെ 2022 അനുസരിച്ച് ഇവര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. 2022 ന്റെ തുടക്കം മുതല്‍ ഏപ്രില്‍ വരെ അനാവശ്യ ചെലവുകള്‍ നിങ്ങളെ തേടിയെത്തുന്നു. ഏപ്രില്‍ മാസത്തിന്റെ അവസാനത്തില്‍, കുംഭം രാശിയിലെ ശനിയുടെ സംക്രമണം നിങ്ങളുടെ കരിയറിലും സാമ്പത്തികമായും കുടുംബജീവിതത്തിലും സമ്മിശ്ര ഫലങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ ഏപ്രില്‍ പകുതിയോടെ മീനരാശിയിലെക്ക് വ്യാഴത്തിന്റെ സംക്രമണം ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതി ഇതിലൂടെ ഉണ്ടാവുന്നു. ഏപ്രില്‍ 12-ന് രാഹു സ്ഥാനം മാറുന്നതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കേണ്ടതില്ല.

അനുകൂലമായ ഗ്രഹനിലയുടെ ഫലമായി മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. സെപ്തംബര്‍ മാസത്തില്‍ ലാഭത്തിന്റെയും നേട്ടങ്ങളുടെയും ഭാവാധിപനായ ശുക്രന്റെ സംക്രമണം നിങ്ങള്‍ക്ക് ജീവിതവിജയവും സാമ്പത്തിക ലാഭവും ഉണ്ടാക്കുന്നു. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍, നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിലും പങ്കാളിയുടെ ആരോഗ്യത്തിലും നിങ്ങള്‍ നന്നായി ശ്രദ്ധിക്കണം. കന്നിരാശിയിലും പതിനൊന്നാം ഭാവത്തിലും ശുക്രന്റെ സംക്രമവും ശുക്രന്‍ ദുര്‍ബലമായ അവസ്ഥയിലാണെങ്കിലും, നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോടൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിന് അവസരം ഉണ്ടാവുന്നുണ്ട്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് 2022 സാമ്പത്തികമായി അനുകൂലമായി മാറുന്ന അവസ്ഥയാണ് ഉള്ളത്. 2022 വര്‍ഷത്തിന്റെ തുടക്കത്തില്‍, അതായത് ജനുവരിയില്‍, ചൊവ്വ ഗ്രഹം നിങ്ങളുടെ രാശിയില്‍ സംക്രമിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും, മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതമായിരിക്കും. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ധനു രാശിയിലെ ചൊവ്വയുടെ സംക്രമണം മാനസികമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും വിവിധ തരത്തിലുള്ള ആകുലതകള്‍ക്കും സമ്മര്‍ദത്തിനും കാരണമാകുന്നു.

ജനുവരിയില്‍ മകരത്തില്‍ സൂര്യന്റെ സംക്രമണം, അതേ രാശിയിലെ ശനിയുടെ സംയോജനത്തിന്റെ ഫലമായി പലപ്പോഴും നിങ്ങള്‍ക്കും പങ്കാളിക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സംസാരിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഏപ്രിലിനും ജൂണിനുമിടയില്‍, വ്യാഴത്തിന്റെ സ്വന്തം രാശിയായ മീനത്തിലെ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജൂണ്‍ മുതല്‍ ജൂലൈ 20 വരെ നിങ്ങളുടെ ദാമ്പത്യ ജീവിതം വലിയ പുരോഗതിയിലേക്ക് എത്തുന്നുണ്ട്. 2022 അവസാന ഘട്ടത്തില്‍ നിങ്ങള്‍ ദാമ്പത്യ സുഖം ആസ്വദിക്കും. നവംബര്‍ മുതല്‍ ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ ടെന്‍ഷനടിക്കേണ്ട ആവശ്യം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് വരും വര്‍ഷത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ധാരാളം ഉണ്ടായിരിക്കും. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ശനിയുടെ സ്വന്തം രാശിയില്‍ സ്ഥാനം പിടിക്കുന്നത് നിങ്ങളുടെ കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സാമ്പത്തിക നേട്ടത്തിനും അക്കാദമിക് വിദഗ്ധര്‍ക്കും അനുകൂലമാണെന്നതാണ് സത്യം. എന്നിരുന്നാലും, ഏപ്രില്‍ മാസത്തിലെ സംക്രമണം ജീവിതത്തിന്റെ വിവിധ വശങ്ങളില്‍ വെല്ലുവിളികള്‍ നിറക്കുന്നു. അത് മാത്രമല്ല സാമ്പത്തികമായി നിങ്ങള്‍ക്ക് അത്ര നല്ല സമയമായിരിക്കില്ല. കാരണം 12-ാം ഭാവത്തില്‍ ചൊവ്വയുടെ സംക്രമണം പണം സ്വരൂപിക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.

എന്നിരുന്നാലും, ബിസിനസുകാര്‍ക്കും വ്യാപാരികള്‍ക്കും, സെപ്റ്റംബര്‍ മുതല്‍ വര്‍ഷാവസാനം വരെയുള്ള കാലയളവ് മികച്ചതായിരിക്കും. ഏപ്രില്‍ മാസത്തില്‍ കുംഭം രാശിയില്‍ ശനിയുടെ സംക്രമണം ആരോഗ്യകാര്യങ്ങളില്‍ അല്‍പം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഭക്ഷണക്രമം നന്നായി ശ്രദ്ധിക്കുകയും ദിവസവും യോഗ ചെയ്യുകയും വേണം. സെപ്റ്റംബറിനും നവംബറിനുമിടയില്‍ ദഹനപ്രശ്‌നമോ വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരിക്കലും നിങ്ങള്‍ അതിനെ അവഗണിക്കരുത്. ആവശ്യമെങ്കില്‍ വൈദ്യസഹായം തേടുക. വൃശ്ചികം രാശിയില്‍ കേതുവിന്റെ സ്ഥാനം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ മികച്ചതായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് മികച്ച ഫലമാണ് ഈ വര്‍ഷം ഉണ്ടാവുന്നത്. സാമ്പത്തികമായി, ഈ വര്‍ഷം മികച്ചതായിരിക്കും. ജനുവരി മാസത്തിലെ ചൊവ്വയുടെ സംക്രമണം നിങ്ങള്‍ക്ക് സാമ്പത്തികമായി ഗുണം ചെയ്യും. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ നാല് പ്രധാന ഗ്രഹങ്ങള്‍, അതായത് ശനി, ചൊവ്വ, ബുധന്‍, ശുക്രന്‍ എന്നിവയുടെ സംയോജനം നിങ്ങള്‍ക്ക് എന്തും നേടിയെടുക്കുന്നതിനും ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കും മികച്ച സമയമായിരിക്കും. ഏപ്രില്‍ 12-ന് മേടം രാശിയില്‍ രാഹുവിന്റെ സംക്രമണവും നിങ്ങളുടെ രാശിയില്‍ നിന്നുള്ള മൂന്നാം ഭാവവും നിങ്ങള്‍ക്ക് മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അനുകൂല സമയമായിരിക്കും. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ നന്നായി ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ഫെബ്രുവരി മുതല്‍ മെയ് വരെ പ്രതികൂലമായ ഗ്രഹ ചലനങ്ങളുടെയും സ്ഥാനചലനങ്ങളുടെയും ഫലമായി നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങളും മാനസികമായ പ്രതിസന്ധികളും സൃഷ്ടിച്ചേക്കാവുന്നതാണ്. ഏപ്രില്‍ മാസത്തില്‍ നിങ്ങളുടെ രാശിയില്‍ നിന്നുള്ള മൂന്നാം ഭാവവും മേടത്തിലെ രാഹുവും സംക്രമിക്കുന്നതിനാല്‍, സഹോദരങ്ങള്‍ക്ക് ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കരിയറിനെക്കുറിച്ചും തൊഴില്‍ ജീവിതത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍, ജനുവരി മാസത്തില്‍ ധനു രാശിയില്‍ ചൊവ്വയുടെ സ്ഥാനം ജോലിയിലും ബിസിനസ്സിലും വിജയം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. എന്നിരുന്നാലും, സെപ്തംബര്‍ മുതല്‍ നവംബര്‍ വരെ നിങ്ങളുടെ മുതിര്‍ന്നവരുമായും മേലുദ്യോഗസ്ഥരുമായും നിങ്ങള്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ രാശിയില്‍ നിന്ന് രണ്ടാം ഭാവത്തില്‍ അതായത് ഏപ്രില്‍ മാസത്തില്‍ മീനം രാശിയില്‍ വ്യാഴം സഞ്ചരിക്കുന്നതിന്റെ ഫലമായി വിവാഹക്കാര്യത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാവുന്നു.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ഈ വര്‍ഷം വളരെ അനുകൂലമായ ഒരു വര്‍ഷമായിരിക്കും. ഈ വര്‍ഷത്തിന്റെ ഭൂരിഭാഗവും നിങ്ങള്‍ സാമ്പത്തികമായി അഭിവൃദ്ധിയിലേക്കെത്തുന്നതിനുള്ള സാധ്യതയുണ്ട്. ഏപ്രില്‍ മാസത്തില്‍ ശനി പതിനൊന്നാം ഭാവത്തില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തിലേക്ക് എത്തുന്നത് പുതിയ വരുമാന മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാക്കുന്നു. ആഗസ്റ്റിനും ഒക്ടോബറിനുമിടയില്‍ ഗ്രഹസ്ഥാനങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാല്‍, നിങ്ങളുടെ ജീവിതത്തില്‍ നിരവധി സാമ്പത്തിക ഉയര്‍ച്ച താഴ്ചകള്‍ക്ക് നിങ്ങള്‍ സാക്ഷ്യം വഹിക്കും. തൊഴില്‍പരമായി, മീനം രാശിക്കാര്‍ ആഗ്രഹിച്ച ഫലം പല കാര്യത്തിലും സംഭവിക്കുന്നു. ഏപ്രില്‍ മാസത്തില്‍ മീനരാശിയില്‍ വ്യാഴം സഞ്ചരിക്കുന്നത് സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധത്തിലേക്ക് എത്തുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ശമ്പളവര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കുടുംബജീവിതത്തിന്റെ കാര്യത്തില്‍, ഏപ്രില്‍ അവസാന ദിവസങ്ങളില്‍ നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തില്‍ ശനിയുടെ സംക്രമണം കുടുംബത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് കാരണമാകുന്നുണ്ട്. മെയ്-ഓഗസ്റ്റ് മാസങ്ങളില്‍ നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിന് അല്‍പം പ്രയാസം നേരിട്ടേക്കാം. എങ്കിലും നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍, ശനി ഗ്രഹം നിങ്ങളുടെ ആരോഗ്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കിയേക്കാം. ഈ വര്‍ഷം സെപ്റ്റംബറിനും നവംബറിനും ഇടയിലുള്ള ചെറിയ കാര്യങ്ങളില്‍ തര്‍ക്കിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം 12 രാശിക്കും ഫലങ്ങള്‍ ഇതെല്ലാം

Sani Gochar 2022 ശനിയുടെ രാശിമാറ്റത്തില്‍ 12രാശിയുടേയും ഫലങ്ങള്‍

English summary

Varsha Phalam 2022, Vaarshika Phalam 2022, Yearly Horoscope Predictions in Malayalam

2021 Astrology Predictions In Malayalam: Read your Varsha Phalam 2022 for all 12 rashi in Malayalam. Know your yearly astrology predictions for taurus, virgo, libra, leo, aquarius, sagittarius, gemini, aries, cancer, scorpio,capricone, pisces on Boldsky Malayalam.
Story first published: Thursday, November 25, 2021, 17:51 [IST]
X