അഷ്ടസിദ്ധിയും മഹാലക്ഷ്മിയുടെ അനുഗ്രഹവും; വരലക്ഷ്മീ വ്രതം നല്‍കും പുണ്യഫലം, വ്രതരീതിയും പ്രാധാന്യവും

ആരാധനകള്‍ക്കും വ്രതങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ മാസവും പല തരത്തിലുള്ള വ്രതങ്ങള്‍ ആചരിക്കാറുണ്ട്. ഈ വര്‍ഷം അധികമാസം ആയതിനാല്‍ ശ്രാവണ മാസത്തില്‍ 59 ദിവസം വരുന്നുണ്ട്. ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ശ്രാവണ മാസം വളരെ പുണ്യമാസമായി കണക്കാക്കപ്പെടുന്നു. ഈ മാസത്തില്‍ നിരവധി വ്രതങ്ങള്‍ വരുന്നുണ്ട്. അതുപ്രകാരം, ശ്രാവണ മാസത്തിലെ അവസാന വെള്ളിയാഴ്ചയാണ് വരലക്ഷ്മി വ്രതം ആചരിക്കുന്നത്.

ഇത്തവണ വരലക്ഷ്മീ വ്രതം വരുന്നത് ഓഗസ്റ്റ് 25 വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച ദിവസം ലക്ഷ്മീ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ദിവസം കൂടിയാണ്. ഈ ദിവസം ലക്ഷ്മി ദേവിയെ ആചാരങ്ങളോടെ ആരാധിക്കുന്നു. വരലക്ഷ്മി വ്രത ദിനത്തില്‍ സ്ത്രീകള്‍ കുടുംബത്തിന്റെ ക്ഷേമത്തിനും സന്തോഷകരമായ ദാമ്പത്യത്തിനും വേണ്ടി വ്രതമെടുക്കുകയും ലക്ഷ്മി ദേവിയെ ആരാധിക്കുകയും ചെയ്യുന്നു. ദക്ഷിണേന്ത്യയിലും മഹാരാഷ്ട്രയിലുമാണ് വരലക്ഷ്മി വ്രതം പ്രധാനമായും ആഘോഷിക്കുന്നത്. വരലക്ഷ്മി വ്രതാനുഷ്ഠാനത്തിന്റെ രീതി എങ്ങനെയാണെന്നും ശുഭകരമായ സമയം എന്താണെന്നും നമുക്ക് നോക്കാം.

Varalakshmi Vrat 2023

ശുഭയോഗങ്ങള്‍

ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍, ഈ ദിവസം രണ്ട് ഐശ്വര്യ യോഗങ്ങള്‍ രൂപം കൊള്ളുന്നു. സര്‍വാര്‍ത്ത സിദ്ധി, രവിയോഗം എന്നിവയാണത്. സര്‍വാര്‍ത്ത സിദ്ധി യോഗം രാവിലെ 5:55 ന് ആരംഭിച്ച് അടുത്ത ദിവസം രാവിലെ 9:14 വരെ തുടരും. അതേ സമയം രവിയോഗം രാവിലെ 9:14 ന് ആരംഭിച്ച് അടുത്ത ദിവസം ഓഗസ്റ്റ് 26 ന് രാവിലെ 5:56 വരെ തുടരും.

വരലക്ഷ്മി വ്രതം 2023 ശുഭമുഹൂര്‍ത്തം

വരലക്ഷ്മി വ്രതം ആരംഭിക്കുന്ന തീയതി: ഓഗസ്റ്റ് 24 വ്യാഴാഴ്ച, രാവിലെ 5.55
വരലക്ഷ്മി വ്രതം തീയ്യതി: ഓഗസ്റ്റ് 25, പകല്‍ വെള്ളി വൈകുന്നേരം 6.50
സൂര്യോദയം അനുസരിച്ച് ഓഗസ്റ്റ് 25-ന് വരലക്ഷ്മി വ്രതം ആചരിക്കും.
ചിങ്ങ ലഗ്‌ന പൂജാമുഹൂര്‍ത്തം: രാവിലെ 5.55 മുതല്‍ 7.42 വരെ
വൃശ്ചിക ലഗ്‌ന ആരാധന സമയം: ഉച്ചയ്ക്ക് 12.17 മുതല്‍ 2.36 വരെ
കുംഭലഗ്‌നപൂജ മുഹൂര്‍ത്തം: വൈകിട്ട് 6.22 മുതല്‍ 7.50 വരെ
ഇടവ ലഗ്‌ന പൂജാമുഹൂര്‍ത്തം: രാത്രി 10.50 മുതല്‍ 12.45 വരെ

Varalakshmi Vrat 2023

വരലക്ഷ്മി വ്രതത്തിന്റെ പ്രാധാന്യം

വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ആഗ്രഹിക്കുന്ന വരനെ ലഭിക്കുകയും ദാമ്പത്യ ജീവിതം സന്തോഷകരമാകുകയും ചെയ്യുന്നു. മഹാവിഷ്ണുവിന്റെ ഭാര്യയായി അറിയപ്പെടുന്ന ലക്ഷ്മിയുടെ ഒരു രൂപമാണ് വരലക്ഷ്മി. വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നതിലൂടെ അഷ്ട സിദ്ധിയുടേയും മഹാലക്ഷ്മിയുടേയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം വീട്ടിലും ദാമ്പത്യ ജീവിതത്തിലും നിലനില്‍ക്കും.

വിശ്വാസമനുസരിച്ച്, ഈ ദിവസം ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ മുക്തി ലഭിക്കും. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്കും ഈ വ്രതം വളരെ ഉപകാരപ്രദമാണ്. ഈ വ്രതം അനുഷ്ഠിക്കുന്ന ഏതൊരാളും ജീവിതത്തിന്റെ എല്ലാ സുഖങ്ങളും ആസ്വദിക്കുന്നു, പണത്തിന് ഒരു കുറവുമുണ്ടാകില്ല.

പൂജാരീതി

ഈ ദിവസം രാവിലെ കുളിയും മറ്റും കഴിഞ്ഞശേഷ ംസ്ത്രീകള്‍ വൃത്തിയുള്ള വസ്ത്രം ധരിക്കണം. തുടര്‍ന്ന് പൂജാമുറിയില്‍ ഒരു പീഠത്തില്‍ ചുവന്ന തുണി വിരിച്ച് അതില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ച് പൂജകള്‍ നടത്തുക. ആരാധനയ്ക്ക് ശേഷം 7, 11 അല്ലെങ്കില്‍ 21 വിവാഹിതരായ സ്ത്രീകള്‍ക്ക് വിവാഹ സാമഗ്രികള്‍ സമ്മാനമായി നല്‍കുക. ഈ ദിവസം ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കാം. പകല്‍ സമയത്ത് നിങ്ങള്‍ക്ക് പൂജ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, വൈകുന്നേരം മധുരപലഹാരങ്ങള്‍ സമര്‍പ്പിച്ച് ദേവിയുടെ ആരതി നടത്തുക.

ഗ്രാമ്പൂ ഉപയോഗിച്ച് പ്രതിവിധി

ലക്ഷ്മി ദേവിക്ക് ഗ്രാമ്പൂ വളരെ പ്രിയപ്പെട്ടതാണ്. വരലക്ഷ്മി വ്രത പൂജി കഴിഞ്ഞ ശേഷം, ഒരു ജോടി ഗ്രാമ്പൂ ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ വീട്ടില്‍ ഐശ്വര്യത്തിന്റെ സ്ഥാനത്ത് സൂക്ഷിക്കുക. ഇതിലൂടെ നിങ്ങളുടെ സമ്പത്തില്‍ ഒരു കുറവും ഉണ്ടാകില്ല. വീട്ടില്‍ എപ്പോഴും ഐശ്വര്യം ഉണ്ടാകും.

Varalakshmi Vrat 2023

പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം

വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നവര്‍ വൈകുന്നേരം വ്രതാനുഷ്ഠാനത്തിന് ശേഷം 5, 7 അല്ലെങ്കില്‍ 11 പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കണം. വ്രതമനുഷ്ഠിക്കാത്തവര്‍ക്കും ഇത് ചെയ്യാവുന്നതാണ്. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ മധുരാഹാരം നല്‍കണം. ഭക്ഷണത്തില്‍ പായസവും പഞ്ചസാര മിഠായിയും ഉണ്ടാകണം. പെണ്‍കുട്ടിക്ക് നിങ്ങളുടെ കഴിവിനനുസരിച്ച് സംഭാവനകളും സമ്മാനങ്ങളും നല്‍കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി പ്രസാദിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യും.

ബിസിനസ്സ് നേട്ടങ്ങള്‍ക്ക്

വൈകുന്നേരം, കൈയില്‍ ഒരു വെറ്റിലയും ഒരു ചെമ്പ് നാണയവുമായി ആല്‍മരത്തിനടുത്തു പോയി നിങ്ങളുടെ ആഗ്രഹം പറഞ്ഞതിന് ശേഷം ആ നാണയവും വെറ്റിലയും ആല്‍മരത്തില്‍ സമര്‍പ്പിക്കുക. പിറ്റേന്ന് രാവിലെ ഈ വസ്തുക്കള്‍ വീട്ടില്‍ കൊണ്ടുവന്നശേഷം നിങ്ങളുടെ കടയിലോ സ്ഥാപനത്തിലോ ഇരിക്കുന്ന സീറ്റിനടിയില്‍ വയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ബിസിനസ്സ് വളരാന്‍ തുടങ്ങുന്നതായിരിക്കും.

ശംഖ്

ഈ ദിവസം, വീടിന്റെ എല്ലാ കോണുകളിലും പോയി ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ട ശംഖ് മുഴക്കുക. ഇത് ചെയ്യുന്നതിലൂടെ വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാകുന്നു. ലക്ഷ്മി ദേവി സന്തോഷിക്കുകയും നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം നിറയുകയും ചെയ്യുന്നു.

Story first published: Wednesday, August 23, 2023, 11:26 [IST]
X
Desktop Bottom Promotion