For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദി കവി വാത്മീകിയുടെ ജയന്തി ദിനത്തില്‍ അറിഞ്ഞിരിക്കാന്‍

|

മഹത്തായ ഹിന്ദു ഇതിഹാസമായ രാമായണത്തിന്റെ രചയിതാവ് കൂടിയായ പുരാതന കവി മഹര്‍ഷി വാല്മീകിയെ ആദരിക്കുന്ന ദിനമാണ് വാത്മീകി ജയന്തി. ഇതിഹാസത്തില്‍ 24,000 ശ്ലോകങ്ങളുണ്ട്. മഹര്‍ഷി വാല്മീകി സംസ്‌കൃതത്തില്‍ നിരവധി ശ്ലോകങ്ങള്‍ (ശ്ലോകങ്ങള്‍) എഴുതിയിട്ടുണ്ട്. വാല്മീകി സംസ്‌കൃതത്തിലെ ആദ്യ കവി അഥവാ ആദി-കവി എന്നും അറിയപ്പെടുന്നു. ഹിന്ദു ചാന്ദ്ര കലണ്ടര്‍ അനുസരിച്ച് അശ്വിനി മാസത്തിലെ ശുക്ലപക്ഷത്തിന്റെ പതിനഞ്ചാം ദിവസമാണ് വാല്മീകി ജയന്തി ആഘോഷിക്കുന്നത്.

മഹര്‍ഷി വാത്മീകി അശ്വിനി പൂര്‍ണിമയിലാണ് ജനിച്ചതെന്ന് പറയപ്പെടുന്നു, ഈ ദിവസം വാല്മീകി മഹര്‍ഷിയുടെ ഭക്തര്‍ ശോഭാ യാത്രകള്‍ നടത്തുന്നു. ഈ ദിവസം ആഘോഷിക്കാന്‍ അവര്‍ ഭക്തിഗാനങ്ങളും ഭജനകളുമായി ആഘോഷിക്കുന്നു. ഈ വര്‍ഷം, വാല്‍മീകി ജയന്തി ഒക്ടോബര്‍ 20ന് അതായത് ഇന്ന് ആണ് ആഘോഷിക്കുന്നത്. എന്താണ് വാല്മീകി ജയന്തിയുടെ ചരിത്രവും പ്രാധാന്യവും എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Valmiki Jayanti 2021
Valmiki Jayanti 2021

ചരിത്രം ഇങ്ങനെ

തുലാം മാസത്തില്‍ 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണഫലംതുലാം മാസത്തില്‍ 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണഫലം

മഹര്‍ഷി വാല്മീകിക്ക് ഹിന്ദു പുരാണങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്, അതിനാല്‍ അദ്ദേഹത്തിന്റെ ജന്മദിനം ഭക്തര്‍ക്ക് ഒരു പ്രധാന ഉത്സവമാണ്. ശ്രീരാമന്റെ വനവാസകാലത്ത്, അദ്ദേഹം മഹര്‍ഷി വാല്മീകിയെ കണ്ടുമുട്ടി, പിന്നീട് മഹര്‍ഷി രാമന്റെ ഭാര്യയായ സീതയെ രാമന്‍ അയോദ്ധ്യ രാജ്യത്തില്‍ നിന്ന് നാടുകടത്തിയപ്പോള്‍ അഭയം നല്‍കി സംരക്ഷിച്ച് പോന്നു. വാല്‍മീകിയുടെ ആശ്രമത്തില്‍വച്ച് സീത തന്റെ ഇരട്ടക്കുട്ടികളായ ലവനെയും കുശനെയും പ്രസവിച്ചു, വാത്മീകി അവരുടെ ഗുരുവായിത്തീരുകയും രാമായണം പഠിപ്പിക്കുകയും ചെയ്തു.

അശ്വമേധ യജ്ഞത്തില്‍ ലവനും കുശനും അയോധ്യയില്‍ രാമായണം ആലപിക്കുകയും ചെയ്തു. ഇത് ശ്രീരാമനെ അവരുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചു. ലവനും കുശനും തന്റെ മക്കളാണെന്ന വാദം ശരിയാണോയെന്ന് സ്ഥിരീകരിക്കാന്‍ ശ്രീരാമന്‍ മഹര്‍ഷി വാല്‍മീകിയുടെ ആശ്രമം സന്ദര്‍ശിക്കുകയും സീതയെ ആശ്രമത്തില്‍ കണ്ടുമുട്ടുകയും ചെയ്തു എന്നാണ് ഐതിഹ്യം.

Valmiki Jayanti 2021

കാര്യസാധ്യവും ആഗ്രഹസാഫല്യവും ഗണപതിക്ക് നാരങ്ങ മാലകാര്യസാധ്യവും ആഗ്രഹസാഫല്യവും ഗണപതിക്ക് നാരങ്ങ മാല

ബ്രാഹ്മണനായി ജനിക്കുകയും ശൂദ്രസ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്ത വ്യക്തിയാണ് വാത്മീകി. വഴിവിട്ട ജീവിതം നയിച്ചിരുന്ന വാത്മീകി സപ്തര്‍ഷിമാരുടെ അനുഗ്രഹാശിസ്സുകളോടെ തേജസ്വിയായ ഋഷീശ്വരനായി മാറുകയും ചെയ്തു എന്നാണ് വിശ്വാസം. വാത്മീകത്തില്‍ നിന്ന് അഥവാ മണ്‍പുറ്റില്‍ നിന്ന് ഉണ്ടായവന്‍ എന്നാണ് വാത്മീകിയുടെ അര്‍ത്ഥം.

കാട്ടാളനായി ജീവിച്ച് പല മോശം അവസ്ഥകളിലൂടേയും കടന്നു പോയിരുന്ന രത്‌നാകരന്‍ ആണ് രാമ എന്ന ദിവ്യമന്ത്രത്തിന്റെ ശക്തിയില്‍ സ്വയം പുറ്റില്‍ അകപ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അതില്‍ നിന്ന് പരിപൂര്‍ണനായി പുറത്ത് വരുകയും ചെയ്തു എന്നാണ് വിശ്വാസം. വാത്മീകിയുടെ ജന്‍മസ്ഥലം മുമ്പ് ബ്രഹ്മഘട്ട് എന്നറിയപ്പെട്ടിരുന്ന ബൈത്തൂര്‍ ആണെന്നാണ് വിശ്വാസം. ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഗംഗാനദിയുടെ തീരത്തുള്ള ബൈത്തൂര്‍ എന്ന സ്ഥലത്താണ് ആദികവിയായ വാത്മീകി ജീവിച്ചിരുന്നത്.

English summary

Valmiki Jayanti 2021: Date, History, Shubh Muhurat and Significance in Malayalam

Here in this article we are discussing about the history, subh muhurat and significance on valmiki Jayanthi 2021 in malayalam
Story first published: Wednesday, October 20, 2021, 11:45 [IST]
X
Desktop Bottom Promotion