Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ഓരോ നിമിഷവും ആസ്വദിക്കും, അടിച്ചുപൊളിച്ച് ജീവിതം; ഈ രാശിക്കാര്‍ മികച്ച പ്രണയ ജോഡികള്‍
ഏറ്റവും മനോഹരമായ വികാരങ്ങളിലൊന്നാണ് പ്രണയം. ഇത്രയും നിര്‍മ്മലവും പവിത്രവുമായ മറ്റൊരു വികാരം മനുഷ്യര്‍ക്കിടയിലില്ല. പരസ്പരം പരിധികളില്ലാത്ത സ്‌നേഹം കൈമാറുന്നതാണ് പ്രണയം. പ്രണയിക്കുന്നവര്‍ക്ക് ഫെബ്രുവരി മാസം വളരെ സവിശേഷമാണ്. കാരണം ഈ മാസത്തിലാണ് പ്രണയത്തിന്റെ നാളായ വാലന്റൈന്‍സ് ഡേ വരുന്നത്. പ്രണയം പറയാന്‍ ഇതില്‍പ്പരം അനുയോജ്യമായ മറ്റൊരു ദിനമില്ല. വാലന്റൈന്‍സ് ദിനം ലോകത്ത് അത്രമേല്‍ പ്രസക്തമാണ്. ആണായാലും പെണ്ണായാലും തന്റെ ഉള്ളിലെ ഇഷ്ടം പങ്കാളിയോട് പറയാന്‍ ഈ ദിനം തിരഞ്ഞെടുക്കുന്നു.
ജ്യോതിഷപ്രകാരം ചില രാശിക്കാര്‍ മികച്ച പ്രണയജോഡികളാണെന്ന് പറയുന്നു. ഒരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ എല്ലാ സന്തോഷങ്ങളിലും ദുഃഖത്തിലും താങ്ങായി ജീവിതത്തിലുടനീളം കൂടെ നടക്കണമെന്ന് എല്ലാവരും തന്നെ ആഗ്രഹിക്കുന്നു. നിങ്ങളുടെ രാശിയുമായി പൊരുത്തപ്പെടുന്ന ഒരു പങ്കാളിയെ ലഭിച്ചാല്‍ നിങ്ങളുടെ പ്രണയ ജീവിതം വളരെ മികച്ചതായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു. ഇവിടെ ഞങ്ങള്‍ നിങ്ങളോട് പറയുന്നത് മികച്ച പ്രണയ ജോഡികളാകുന്ന ചില രാശിക്കാരെക്കുറിച്ചാണ്.

മിഥുനം, തുലാം
സ്നേഹത്തിന്റെയും ആശയവിനിമയത്തിന്റെയും ഗ്രഹങ്ങള്‍ ഭരിക്കുന്ന രാശിക്കാരാണ് ഇവര്‍. മിഥുനം രാശിക്കാര്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍, തുലാം രാശിക്കാര്‍ വളരെ ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറുള്ളവരാണ്. തുലാം രാശിക്കാരും മിഥുനം രാശിക്കാരും പ്രണയത്തിലായിരിക്കുമ്പോള്‍ അവര്‍ വളരെ സന്തോഷത്തിലായിരിക്കും. ഇരുവരും പരസ്പര ധാരണയോടെ അവരുടെ ബന്ധത്തില്‍ സമാധാനം നിലനിര്‍ത്തുന്നു. അതിനാല്‍ മികച്ച രാശി ജോഡികളാണ് ഇവര്‍.
ഇടവം, മകരം
സ്ഥിരതയാണ് ഇവരുടെ പ്രണയത്തിന്റെ അടിസ്ഥാനം. മകരം രാശിക്കാര്‍ അവരുടെ പദ്ധതികളില്‍ ഉറച്ചുനില്‍ക്കുന്നു. തുടക്കം മുതല്‍ അവസാനം വരെ അവര്‍ ഒന്നിച്ച് നില്‍ക്കുന്നു. ഈ രണ്ട് രാശിക്കാരും ശാന്ത സ്വഭാവക്കാരാണ്. അതിനാല്‍, ഈ രാശി ജോഡികള്‍ അവരുടെ ജീവിതത്തില്‍ ഏറ്റവും സമതുലിതവും സുരക്ഷിതരുമായിരിക്കും.
തുലാം, ചിങ്ങം
തുലാം, ചിങ്ങം എന്നീ രാശിയിലുള്ള ആളുകളുടെ ധാര്‍മ്മികതയും ചിന്തകളും നന്നായി പൊരുത്തപ്പെടും. അതിനാല്‍ അവര്‍ ജീവിതത്തല്‍ നന്നായി യോജിച്ച് നീങ്ങും. ഈ രണ്ട് രാശികളിലേയും ആളുകള്‍ സമൂഹവുമായി വളരെയേറെ ബന്ധം പുലര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ ആളുകള്‍ക്കിടയില്‍ ആകര്‍ഷണ കേന്ദ്രമാകാന്‍ ഇഷ്ടപ്പെടുന്നു. മികച്ച പ്രണയ ജോഡികളായിരിക്കും ഈ രണ്ട് രാശിക്കാര്‍. അവരുടെ ബന്ധത്തിന്റെ അടിസ്ഥാനം സൗഹൃദം കൂടിയാണ്. അതുകൊണ്ട് അവര്‍ ഓരോ നിമിഷവും നന്നായി ആസ്വദിക്കുന്നവരാണ്. ഇത്തരം ദമ്പതികള്‍ എല്ലാവരെയും അസൂയപ്പെടുത്തുന്ന ജീവിതം നയിക്കുകയും ചെയ്യും.
ചിങ്ങം, ധനു
ഈ രണ്ട് രാശിക്കാര്‍ക്കും പരസ്പര ശീലങ്ങളും വ്യക്തിത്വവും ഒരുപോലെയാണ്. ദുഖത്തിലും സന്തോഷത്തിലും അവര്‍ പരസ്പരം കൂടെ നില്‍ക്കുന്നു, ഒരിക്കലും കൈവിടില്ല. അവരുടെ ബന്ധം അതിശയകരമായ രീതിയില്‍ മുന്നേറും. ഈ രണ്ട് രാശിചക്രത്തിലെ ആളുകളും എല്ലായ്പ്പോഴും പരസ്പരം പിന്തുണയ്ക്കുന്നു. ധനു രാശിക്കാര്‍ ചിങ്ങം രാശിയുടെ ആത്മവിശ്വാസം ഇഷ്ടപ്പെടുന്നു. പരസ്പരം പരമാവധി സമയം ചെലവഴിക്കാനാണ് ഇരുവരും ഇഷ്ടപ്പെടുന്നത്.
ചിങ്ങം, കുംഭം
ചിങ്ങം, കുംഭം രാശിക്കാരും മികച്ച പങ്കാളികളാണ്. ജീവിതത്തിലുടനീളം സത്യസന്ധമായ ബന്ധം കാത്തുസൂക്ഷിച്ചുകൊണ്ട് അവര്‍ ലൗ ബേഡ്സിനെ പോലെ ജീവിക്കുന്നു. അവരുടെ ബന്ധത്തിലെ സ്നേഹവും ബഹുമാനവും ഉത്സാഹവും വാര്‍ദ്ധക്യത്തില്‍ പോലും നിലനില്‍ക്കുന്നു.
മേടം, കുംഭം
മേടം, കുംഭം രാശിക്കാരെ എന്തുകൊണ്ടും നിങ്ങള്‍ക്ക് പ്രണയ ദമ്പതികള്‍ എന്ന് വിളിക്കാം. ഈ രണ്ട് രാശിക്കാരും വളരെ സാഹസികതയുള്ളവരും സമാനമായ ഹോബികളുള്ളവരുമാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ പരസ്പരം ഒന്നിച്ച് വളരെ സന്തുഷ്ടരായി ജീവിക്കാനുള്ള കഴിവ് ഈ രാശിക്കാര്‍ക്കുണ്ട്.
കന്നി, മകരം
ഈ രാശിക്കാര്‍ പരസ്പരം വളരെ സത്യസന്ധരും പരസ്പരം കള്ളം പറയാത്തവരുമാണ്. ഇക്കാരണത്താല്‍ ഇവരുടെ ബന്ധം വളരെ ശക്തമായി നിലനില്‍ക്കുന്നു.
മിഥുനം, കുംഭം
ഈ രാശിയിലുള്ളവര്‍ പരസ്പരം വളരെയധികം ആകര്‍ഷിക്കപ്പെടുന്നു. ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകളെയും ഒരുമിച്ച് തരണം ചെയ്യുന്നു. ഈ രണ്ടുപേരും പരസ്പരം തോളോട് തോള്‍ ചേര്‍ന്ന് കാലാകാലം നടക്കുന്നവരായിരിക്കും.



Click it and Unblock the Notifications











