Latest Updates
-
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം!
വിവാഹയോഗം ശക്തമാകും, ഇഷ്ടപങ്കാളിയെ ലഭിക്കും; ഈ വര്‍ഷം വിവാഹ സാധ്യതയുള്ള 6 രാശിക്കാര്‍
ജ്യോതിഷ പ്രകാരം, നേരത്തെയുള്ളതോ വൈകിയതോ ആയ വിവാഹം ഓരോ വ്യക്തികളുടെയും ജാതകത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ജാതകത്തില്‍, നേരത്തെയുള്ള വിവാഹത്തിന്റെ സൂചനകളോ സാധ്യതകളോ ഉണ്ടെങ്കില്‍, ഒരു തടസ്സവുമില്ലാതെ നിങ്ങളുടെ വിവാഹം നടക്കും. എന്നാല്‍, ജാതകത്തില്‍ വിവാഹത്തിന് കാലതാമസം കാണുന്നുവെങ്കില്‍ നിങ്ങളുടെ വിവാഹത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.
2024 വര്‍ഷം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ജ്യോതിഷപ്രകാരം ഈ വര്‍ഷം ചില രാശിക്കാര്‍ക്ക് വിവാഹ സാധ്യതകള്‍ രൂപപ്പെട്ടുവരുന്നുണ്ട്. ഈ വര്‍ഷം നിങ്ങളുടെ വിവാഹ തടസ്സങ്ങള്‍ മാറിക്കിട്ടുകയും ഉടന്‍ തന്നെ നിങ്ങള്‍ ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയും ചെയ്യും. 2024ല്‍ വിവാഹയോഗമുള്ള രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ വിവാഹത്തിനുള്ള പ്രധാന സാധ്യതകള്‍ ഉണ്ടാകും. വിവാഹത്തിന് അനുകൂല സമയമാണ് ഇത്. മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കും, അതുവഴി അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാന്‍ കഴിയും. ഈ കാലയളവില്‍ വിവാഹത്തിനുള്ള സാധ്യതകള്‍ ശക്തമാണ്. ഇത്രയും വര്‍ഷമായി നിങ്ങള്‍ പ്രണയവിവാഹം നടത്താന്‍ ശ്രമിക്കുകയും മാതാപിതാക്കളുടെ പിന്തുണയില്ലാത്തതിനാല്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍, വിവാഹ ആസൂത്രണത്തിന് വര്‍ഷത്തിന്റെ തുടക്കമാണ് ഏറ്റവും അനുയോജ്യമായ സമയമാണ്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രണയ വിവാഹത്തിന് എല്ലാ കുടുംബാംഗങ്ങളുടെയും സമ്മതം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിയെ കുറിച്ച് പറയുകയാണെങ്കില്‍, ഈ വര്‍ഷം ചിങ്ങം രാശിക്കാര്‍ക്ക് വിവാഹത്തിന് നല്ല സാധ്യതകളുണ്ട്. വര്‍ഷത്തിന്റെ ആദ്യ, രണ്ടാം പാദങ്ങളില്‍ അവിവാഹിതര്‍ക്ക് വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും നല്ല പങ്കാളിയെ ലഭിക്കുകയും ചെയ്യും. നിങ്ങള്‍ ഒരു പ്രണയ വിവാഹത്തിന് ആസൂത്രണം ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തിലേക്ക് പ്രത്യേകമായി ആരെങ്കിലും വന്നേക്കാം. വിവാഹ പദ്ധതികള്‍ വിജയിക്കും. വര്‍ഷത്തിന്റെ ഒന്നും രണ്ടും പാദങ്ങളില്‍ പ്രണയവിവാഹത്തിന് ശക്തമായ സാധ്യതയുണ്ട്.
തുലാം
തുലാം രാശിക്കാര്‍ക്ക് 2024 വര്‍ഷത്തില്‍ വിവാഹിതരാകാന്‍ ശക്തമായ അവസരങ്ങളുണ്ട്. വ്യാഴം ഏഴാം ഭാവത്തില്‍ നില്‍ക്കുകയും ശരിയായ ദിശ നല്‍കുകയും ചെയ്യും. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിവാഹത്തിനുള്ള അവസരങ്ങളുണ്ട്, ഈ കാലയളവില്‍ നിങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കും. ഈ വര്‍ഷം ശരിയായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനുള്ള സാധ്യതകളുണ്ട്. ഇത് അവസരത്തിന് അനുകൂല സമയമാണ്. അവിവാഹിതരായവര്‍ക്കും പ്രണയത്തിലുള്ളവര്ക്കും വര്‍ഷത്തിന്റെ ആദ്യ പകുതി വളരെ അനുകൂലമാണ്. തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ അനുയോജ്യമായ അവസരങ്ങള്‍ കണ്ടെത്തും. വിവാഹം കഴിക്കുന്നതിലും ജീവിതത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക്, വര്‍ഷത്തിന്റെ രണ്ടാം പകുതി വിവാഹത്തിന് അനുകൂലമായ ഫലങ്ങള്‍ നല്‍കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ രാഹു അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്നത് നിങ്ങളുടെ സ്നേഹവികാരങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇത് പ്രണയ വിവാഹത്തിന് ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യും. ദേവഗുരു വ്യാഴം ഏഴാം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ 2024 മെയ് 1 മുതല്‍ വിവാഹത്തിന് അനുയോജ്യമായ സമയം ആയിരിക്കും. ആ സമയം മുതല്‍ വര്‍ഷാവസാനം വരെ വിവാഹത്തിന് പ്രത്യേക യോഗങ്ങള്‍ ഉണ്ടാകും. ഇഷ്ടമുള്ള ജീവിത പങ്കാളിയെ ലഭിക്കും. വര്‍ഷത്തിന്റെ അവസാന പകുതിയില്‍, പ്രധാനമായും അവസാന മൂന്ന് മാസങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് നല്ല സമയമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് 2024 വര്‍ഷം വിവാഹത്തിന് മികച്ചതായിരിക്കും. ജൂലൈ, ഡിസംബര്‍ മാസങ്ങള്‍ വിവാഹത്തിന് അനുകൂലമായിരിക്കും. ഈ കാലയളവില്‍ അവിവാഹിതര്‍ വിവാഹിതരാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അവിവാഹിതരായ ആളുകള്‍ക്ക് തങ്ങളുടെ ജീവിതത്തിലേക്ക് ആരെങ്കിലും കടന്നുവരും. മാര്‍ച്ച് മുതല്‍ ഏപ്രില്‍, മെയ്-ജൂണ്‍ വരെയുള്ള സമയം ജീവിത പങ്കാളിയെ ലഭിക്കുന്നതിന് അനുകൂലമാണ്. 2024ല്‍ പ്രണയിതാക്കള്‍ക്ക് പ്രണയ വിവാഹത്തിനും സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് വിവാഹത്തിന് വളരെ അനുകൂലമായ വര്‍ഷമാണ് ഇത്. നിങ്ങള്‍ അവിവാഹിതരോ പങ്കാളിയെ തിരയുന്നവരോ ആണെങ്കില്‍ 2024 വര്‍ഷത്തിന്റെ രണ്ടാം പകുതി വിജയകരമായ ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ വിവാഹത്തിന് സാധ്യതയുണ്ട്. ദേവഗുരു വ്യാഴത്തിന്റെ അനുഗ്രഹം വിവാഹത്തിനും അനുയോജ്യമായ പങ്കാളിയെ ലഭിക്കുന്നതിനും കാരണമാകും. മാര്‍ച്ച് മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള സമയം പ്രണയ വിവാഹത്തിന് വളരെ അനുകൂലമാണ്. ഈ കാലയളവില്‍ കുടുംബാംഗങ്ങള്‍ നിങ്ങളുടെ ബന്ധത്തെ അംഗീകരിച്ചേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
