Latest Updates
-
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ! -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ ഈ തെറ്റുകൾ ഒഴിവാക്കി സുരക്ഷിതരാകൂ
പങ്കാളിയെ ആകര്‍ഷിക്കാന്‍ പ്രത്യേക കഴിവ് ഈ രാശിക്ക്; ഇവരുടെ റൊമാന്‍സിനെ ആര്‍ക്കും വെല്ലാനാകില്ല
ജ്യോതിഷത്തില്‍ 12 രാശിചിഹ്നങ്ങളെയും 9 ഗ്രഹങ്ങളെയും കുറിച്ച് വിവരിക്കുന്നുണ്ട്. ഓരോ രാശിചിഹ്നങ്ങളുമായി ബന്ധപ്പെട്ട ആളുകളുടെ സ്വഭാവം പരസ്പരം വ്യത്യസ്തമായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു. കാരണം ഈ രാശികളില് ഏതെങ്കിലും ഒരു ഗ്രഹം ആധിപത്യം പുലര്‍ത്തുന്നു. എല്ലാവരും ഇഷ്ടമുള്ള പങ്കാളിയെ ലഭിക്കാന്‍ ആഗ്രഹിക്കുന്നു.
അവരുടെ പ്രണയം വളരെ റൊമാന്റിക് ആയി മാറുന്നു. പങ്കാളികളെ വളരെയധികം സ്നേഹിക്കുന്ന അത്തരം രാശികളെക്കുറിച്ചാണ് നമ്മള് ഇവിടെ പറയാന്‍ പോകുന്നത്. ജ്യോതിഷപ്രകാരം ഈ ആളുകള്‍ വളരെ റൊമാന്റിക് ആയി കണക്കാക്കുന്നു. ഏതൊക്കെയാണ് 12 രാശികളില് വച്ച് ഏറ്റവും റൊമാന്റിക് ആയ രാശികള്‍ എന്ന് നമുക്ക് നോക്കാം.

ഇടവം
ജ്യോതിഷം അനുസരിച്ച്, ഇടവം രാശിയുള്ള ആണ്‍കുട്ടികള്‍ വളരെ റൊമാന്റിക് ആയി കണക്കാക്കുന്നു. അത്തരം ആണ്‍കുട്ടികള്‍ അവരുടെ പങ്കാളികളെ വളരെയധികം സ്നേഹിക്കുന്നു. ഇത്തരക്കാര്‍ അവരുടെ പങ്കാളികളെ വളരെയധികം ശ്രദ്ധിക്കുന്നു. തങ്ങളുടെ ഇണയെ നന്നായി പരിപാലിക്കുന്നു. അവരുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പങ്കാളികള്‍ക്ക് എപ്പോഴും ജീവിതത്തില്‍ സന്തോഷം തോന്നുന്നു. ആഡംബര ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇടവം രാശിക്കാര്‍. ഇടവം രാശിക്കാരെ ഭരിക്കുന്നത് ശുക്രന് ഗ്രഹമാണ്. ശുക്രനെ സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും ധാതാവായി കണക്കാക്കുന്നു. ഇടവം രാശിക്കാര്‍ക്ക് പ്രണയ ഗുണങ്ങള്‍ നല്‍കുന്നത് ശുക്രനാണ്.
മകരം
മകരം രാശിയുള്ള ആണ്‍കുട്ടികള്‍ അവരുടെ പങ്കാളികളെ വളരെയധികം സ്നേഹിക്കുന്നു. ഇവര്‍ അവരുടെ പങ്കാളിയെ പ്രത്യേകം ശ്രദ്ധിക്കുകയും പങ്കാളിയുടെ വാക്കുകളെ വിലമതിക്കുകയും ചെയ്യുന്നു. മകരം രാശിക്കാര്‍ വളരെ വിശ്വസനീയരാണ്, ഒരിക്കലും അവരുടെ പങ്കാളികളെ അവര്‍ വഞ്ചിക്കില്ല. അന്തസ്സോടെ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മകരം രാശിക്കാര്‍.
കൂടാതെ, ഈ രാശിക്കാര്‍ വളരെ കഠിനാധ്വാനികളും ഉത്സാഹമുള്ളവരുമാണ്. എല്ലാ ജോലികളും അവര്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നവരാണ്. വളരെ കഠിനാധ്വാനം ചെയ്യുന്നവരുമാണ് മകരം രാശിക്കാര്‍. ബന്ധങ്ങള്‍ വളരെ ശക്തവും ആഴവുമുള്ളതായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മകരം രാശിക്കാര്‍. മകരം രാശിയെ ഭരിക്കുന്നത് ശനി ദേവനാണ്. അതിനാല്‍ ഇത് അവര്‍ക്ക് ഈ ഗുണങ്ങള്‍ നല്കുന്നു.
മേടം
ജ്യോതിഷ പ്രകാരം, തങ്ങളുടെ പങ്കാളിക്ക് എല്ലാ സന്തോഷവും നല്കാന് ശ്രമിക്കുന്നവരാണ് മേടം രാശിക്കാര്‍. പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും ഇത്തരക്കാര്‍ വളരെ സന്തോഷവാന്മാരായിരിക്കും. കൂടാതെ ഈ ആളുകള്‍ അവരുടെ പങ്കാളിയുടെ ആഗ്രഹങ്ങളെ മാനിക്കുകയും അവ നിറവേറ്റാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നവരാണ്. ഈ ആളുകള്‍ വളരെ ധൈര്യശാലികളും നിര്‍ഭയരുമാണ്. മേടം രാശിക്കാരായവര്‍ അവരുടെ പങ്കാളികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നു. ഇവര്‍ വളരെ റൊമാന്റിക് ആയവരാണ്. മേടരാശിയുടെ അധിപന് ചൊവ്വയാണ്.
ചിങ്ങം
സൂര്യന്റെ ഉടമസ്ഥതയിലുള്ളതാണ് ചിങ്ങം രാശി. ഈ രാശിചക്രത്തിലെ ആളുകള്‍ വളരെ റൊമാന്റിക് ആയി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഒരു പങ്കാളിയെ സ്വന്തമാക്കുന്നവരാണ് എന്ന് പറയപ്പെടുന്നു. മറ്റുള്ളവരെ വളരെ വേഗത്തില്‍ ആകര്‍ഷിക്കാന്‍ കഴിവുള്ളവരാണ് ഇവര്‍. സ്നേഹം ലഭിക്കാന്‍ ഇവര്‍ എന്തും ചെയ്യും. എപ്പോഴും തങ്ങളുടെ പങ്കാളിക്ക് വേണ്ടി പുതിയ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയും അവരെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ചിങ്ങം രാശിക്കാര്‍.
വൃശ്ചികം
വൃശ്ചികം രാശിയുടെ അധിപന് ചൊവ്വയാണ്. അവരുടെ പ്രത്യേകത എന്തെന്നാല്‍ ഈ രാശിക്കാരുടെ വ്യക്തിത്വം വളരെ ആകര്‍ഷണീയമാണ് എന്നതാണ്. ഈ രാശിയിലുള്ളവര്‍ ഇന്ദ്രിയാനുഭൂതിയുള്ള പെരുമാറ്റത്തിലൂടെ പങ്കാളികളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രണയത്തില്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നവരാണ് ഈ രാശിക്കാര്‍. തങ്ങളെയും പങ്കാളിയെയും സന്തോഷിപ്പിക്കാന്‍ അവര്‍ എന്തും ചെയ്യാന്‍ തയ്യാറാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











