Latest Updates
-
ഓണത്തിന് വീടൊരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? ഈ തെറ്റ് ചെയ്താൽ ഐശ്വര്യം പോകും! -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; തിരക്കില്ലാതെ പാചകം ചെയ്യാം -
ചിങ്ങം ഒന്നിന് വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ശ്രദ്ധിക്കൂ; ഐശ്വര്യത്തിന് ഈ ദിശയിൽ വെക്കണം! -
വീടിന്റെ ഐശ്വര്യം കൂട്ടണോ? പ്രധാന വാതിലിൽ നെയിംപ്ലേറ്റ് വെക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത്! -
വീടിന്റെ വാതിലിൽ നെയിംപ്ലേറ്റ് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ്! -
ചിങ്ങമാസത്തിലെ ഈർപ്പം ചർമ്മത്തെയും മുടിയെയും തളർത്തുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ 7 ദിവസത്തെ ബ്യൂട്ടി റീസെറ്റ് പരീക്ഷിക്കൂ -
സൊഹൈൽ ഖാന്റെ 12 കിലോ കുറഞ്ഞ ലുക്ക് വൈറൽ; പെട്ടെന്ന് ഭാരം കുറയ്ക്കുമ്പോൾ അറിയേണ്ട സത്യങ്ങൾ ഇതാ! -
സൊഹൈൽ ഖാന്റെ തടി കുറയ്ക്കൽ വൈറൽ; പെട്ടെന്ന് തടി കുറയ്ക്കുന്നത് അപകടമോ? സുരക്ഷിതമായ വഴികൾ ഇതാ -
സൂര്യൻ മകം നക്ഷത്രത്തിലേക്ക്: ചിങ്ങം ഒന്നാം തീയതിയിലെ ഈ മാറ്റം ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
72 മണിക്കൂർ നീളുന്ന അപൂർവ്വ ബുധാദിത്യ യോഗം: ഈ രാശിക്കാർക്ക് തൊഴിലിലും ജീവിതത്തിലും വൻ മാറ്റം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പങ്കാളിക്കായുള്ള തെരച്ചില്‍ സഫലമാകും; 2024ല്‍ മാംഗല്യഭാഗ്യം കൈവരുന്ന രാശിക്കാര്‍
ഇന്ന് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ. പ്രണയിതാക്കളുടെ ദിനമായി ലോകം തന്നെ അംഗീകരിച്ച ദിവസമാണ് ഇത്. പ്രണയിതാക്കള്‍ അവരുടെ പ്രണയം പറയാനും സ്നേഹം പ്രകടിപ്പിക്കാനുമായി ഈ ദിവസം തിരഞ്ഞെടുക്കുന്നു. ജ്യോതിഷപ്രകാരം ശുക്രനാണ് പ്രണയത്തിന്റെ ഗ്രഹമായി കണക്കാക്കുന്നത്. 2024 ചില രാശിക്കാര്‍ക്ക് വളരെ സവിശേഷമായിരിക്കും. ഈ വര്‍ഷം ചില രാശിക്കാരുടെ ജീവിതത്തില്‍ പ്രണയത്തിന്റെ കാര്യത്തില്‍ സന്തോഷം വരാന്‍ പോകുന്നു.
ഈ വര്‍ഷം നിങ്ങളുടെ പങ്കാളിക്കായുള്ള അലച്ചില്‍ അവസാനിക്കാന്‍ പോകുന്നു. ചില രാശിക്കാര്‍ ഇക്കാര്യത്തില്‍ വളരെ ഭാഗ്യവാന്മാരായിരിക്കും. കാരണം 2024 വര്‍ഷത്തില്‍ ഇവരുടെ മാംഗല്യഭാഗ്യം തെളിയാന്‍ പോകുന്നു. ഒരു പങ്കാളിക്കായുള്ള തെരച്ചില്‍ പൂര്‍ത്തിയാകുന്ന വര്‍ഷമായിരിക്കും ഇവര്‍ക്ക് ഇത്. 2024ല്‍ വിവാഹത്തിന് ശക്തമായ സാധ്യതയുള്ള ചില രാശിചിഹ്നങ്ങളുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ വിവാഹത്തിനുള്ള പ്രധാന സാധ്യതകള്‍ ഉണ്ടാകും. വിവാഹത്തിന് അനുകൂല സമയമാണ് ഇത്. മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കും, അതുവഴി അവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാന്‍ കഴിയും. ഈ കാലയളവില്‍ വിവാഹത്തിനുള്ള സാധ്യതകള്‍ ശക്തമാണ്. ഇത്രയും വര്‍ഷമായി നിങ്ങള്‍ പ്രണയവിവാഹം നടത്താന്‍ ശ്രമിക്കുകയും മാതാപിതാക്കളുടെ പിന്തുണയില്ലാത്തതിനാല്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍, വിവാഹ ആസൂത്രണത്തിന് വര്‍ഷത്തിന്റെ തുടക്കമാണ് ഏറ്റവും അനുയോജ്യമായ സമയമാണ്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രണയ വിവാഹത്തിന് എല്ലാ കുടുംബാംഗങ്ങളുടെയും സമ്മതം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിയെ കുറിച്ച് പറയുകയാണെങ്കില്‍, ഈ വര്‍ഷം ചിങ്ങം രാശിക്കാര്‍ക്ക് വിവാഹത്തിന് നല്ല സാധ്യതകളുണ്ട്. വര്‍ഷത്തിന്റെ ആദ്യ, രണ്ടാം പാദങ്ങളില്‍ അവിവാഹിതര്‍ക്ക് വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും നല്ല പങ്കാളിയെ ലഭിക്കുകയും ചെയ്യും. നിങ്ങള്‍ ഒരു പ്രണയ വിവാഹത്തിന് ആസൂത്രണം ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തിലേക്ക് പ്രത്യേകമായി ആരെങ്കിലും വന്നേക്കാം. വിവാഹ പദ്ധതികള്‍ വിജയിക്കും. വര്‍ഷത്തിന്റെ ഒന്നും രണ്ടും പാദങ്ങളില്‍ പ്രണയവിവാഹത്തിന് ശക്തമായ സാധ്യതയുണ്ട്.
തുലാം
തുലാം രാശിക്കാര്‍ക്ക് 2024 വര്‍ഷത്തില്‍ വിവാഹിതരാകാന്‍ ശക്തമായ അവസരങ്ങളുണ്ട്. വ്യാഴം ഏഴാം ഭാവത്തില്‍ നില്‍ക്കുകയും ശരിയായ ദിശ നല്‍കുകയും ചെയ്യും. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിവാഹത്തിനുള്ള അവസരങ്ങളുണ്ട്, ഈ കാലയളവില്‍ നിങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കും. ഈ വര്‍ഷം ശരിയായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനുള്ള സാധ്യതകളുണ്ട്. ഇത് അവസരത്തിന് അനുകൂല സമയമാണ്. അവിവാഹിതരായവര്‍ക്കും പ്രണയത്തിലുള്ളവര്ക്കും വര്‍ഷത്തിന്റെ ആദ്യ പകുതി വളരെ അനുകൂലമാണ്. തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ അനുയോജ്യമായ അവസരങ്ങള്‍ കണ്ടെത്തും. വിവാഹം കഴിക്കുന്നതിലും ജീവിതത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക്, വര്‍ഷത്തിന്റെ രണ്ടാം പകുതി വിവാഹത്തിന് അനുകൂലമായ ഫലങ്ങള്‍ നല്‍കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ രാഹു അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്നത് നിങ്ങളുടെ സ്നേഹവികാരങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇത് പ്രണയ വിവാഹത്തിന് ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യും. ദേവഗുരു വ്യാഴം ഏഴാം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ 2024 മെയ് 1 മുതല്‍ വിവാഹത്തിന് അനുയോജ്യമായ സമയം ആയിരിക്കും. ആ സമയം മുതല്‍ വര്‍ഷാവസാനം വരെ വിവാഹത്തിന് പ്രത്യേക യോഗങ്ങള്‍ ഉണ്ടാകും. ഇഷ്ടമുള്ള ജീവിത പങ്കാളിയെ ലഭിക്കും. വര്‍ഷത്തിന്റെ അവസാന പകുതിയില്‍, പ്രധാനമായും അവസാന മൂന്ന് മാസങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് നല്ല സമയമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് 2024 വര്‍ഷം വിവാഹത്തിന് മികച്ചതായിരിക്കും. ജൂലൈ, ഡിസംബര്‍ മാസങ്ങള്‍ വിവാഹത്തിന് അനുകൂലമായിരിക്കും. ഈ കാലയളവില്‍ അവിവാഹിതര്‍ വിവാഹിതരാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അവിവാഹിതരായ ആളുകള്‍ക്ക് തങ്ങളുടെ ജീവിതത്തിലേക്ക് ആരെങ്കിലും കടന്നുവരും. മാര്‍ച്ച് മുതല്‍ ഏപ്രില്‍, മെയ്-ജൂണ്‍ വരെയുള്ള സമയം ജീവിത പങ്കാളിയെ ലഭിക്കുന്നതിന് അനുകൂലമാണ്. 2024ല്‍ പ്രണയിതാക്കള്‍ക്ക് പ്രണയ വിവാഹത്തിനും സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് വിവാഹത്തിന് വളരെ അനുകൂലമായ വര്‍ഷമാണ് ഇത്. നിങ്ങള്‍ അവിവാഹിതരോ പങ്കാളിയെ തിരയുന്നവരോ ആണെങ്കില്‍ 2024 വര്‍ഷത്തിന്റെ രണ്ടാം പകുതി വിജയകരമായ ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ വിവാഹത്തിന് സാധ്യതയുണ്ട്. ദേവഗുരു വ്യാഴത്തിന്റെ അനുഗ്രഹം വിവാഹത്തിനും അനുയോജ്യമായ പങ്കാളിയെ ലഭിക്കുന്നതിനും കാരണമാകും. മാര്‍ച്ച് മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള സമയം പ്രണയ വിവാഹത്തിന് വളരെ അനുകൂലമാണ്. ഈ കാലയളവില്‍ കുടുംബാംഗങ്ങള്‍ നിങ്ങളുടെ ബന്ധത്തെ അംഗീകരിച്ചേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications