Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
ഒരിക്കലും ചതിക്കില്ല, കാലാകാലം കൂടെനില്‍ക്കും; രാശിപ്രകാരം പ്രണയം പറയാം ഇങ്ങനെ
എല്ലാ വര്‍ഷവും ഫെബ്രുവരി 14 സ്നേഹത്തിന്റെ ദിനമായ വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നു. പ്രണയിതാക്കള്‍ അവരുടെ ഇഷ്ടം പറയാന്‍ ഈ ദിനം തിരഞ്ഞെടുക്കുന്നു. ലോകമെമ്പാടും വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന ഒരു ദിനമാണ് വാലന്റൈന്‍സ് ഡേ. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ ഇഷ്ടം ആരൊടെങ്കിലും പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജ്യോതിഷത്തിന്റെ സഹായം കൂടി തേടാം. കാരണം, രാശിചിഹ്നമനുസരിച്ച് പങ്കാളിയെ തിരഞ്ഞെടുത്താല്‍ ആ പ്രണയത്തിന് കൂടുതല്‍ ആഴമുണ്ടാകും.
നിങ്ങളുടെ ബന്ധവും അഭേദ്യമായിരിക്കും. ജ്യോതിഷപ്രകാരം, ചില രാശിക്കാര്‍ തമ്മിലുള്ള പ്രണയബന്ധം കൂടുതല്‍ ശക്തവും ശാശ്വതവുമാകുമെന്ന് കണക്കാക്കുന്നു. അതിനാല്‍ ഈ വാലന്റൈന്‍സ് ഡേയില്‍ ഓരോ രാശിക്കാരും ആരെയാണ് പ്രൊപ്പോസ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ ചിങ്ങം, തുലാം, ധനു രാശിയിലുള്ളവരോട് പ്രണയം പറയുക. ഈ രാശിക്കാരുമായുള്ള നിങ്ങളുടെ ഏകോപനം മികച്ചതായിരിക്കും. നിങ്ങളുടെ ബന്ധവും വളരെ മധുരമുള്ളതാകും.
ഇടവം
ഇടവം രാശിക്കാര്‍ കന്നി, മകരം, കുംഭം എന്നീ രാശിയിലുള്ളവരോട് പ്രണയം പറയുക. ഈ രാശിക്കാരുമായുള്ള നിങ്ങളുടെ പ്രണയബന്ധം ആഴമേറിയതും ശാശ്വതവുമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ തുലാം, ധനു, കുംഭം എന്നീ രാശിയിലുള്ളവരോട് പ്രണയം പറയുക. ഈ രാശിക്കാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ ആവേശകരവും സന്തോഷകരവുമായിരിക്കും.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ വൃശ്ചികം, മകരം, മീനം എന്നീ രാശികളിലുള്ളവരെ പ്രൊപ്പോസ് ചെയ്യുക. ഈ രാശിക്കാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ വൈകാരികവും സുരക്ഷിതവുമായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ മേടം, മിഥുനം, തുലാം രാശിയിലുള്ളവരോട് പ്രൊപ്പോസ് ചെയ്യുക. ഈ രാശിക്കാരുമായുള്ള നിങ്ങളുടെ ബന്ധം ഊര്‍ജ്ജസ്വലവും ഉത്സാഹഭരിതവുമായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ ഇടവം, മകരം, മീനം രാശിയിലുള്ളവരോട് സ്നേഹം അറിയിക്കുക. ഈ രാശിക്കാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ പ്രായോഗികവും ശാശ്വതവുമായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ മേടം, മിഥുനം, ചിങ്ങം രാശിയിലുള്ളവരോട് സ്നേഹം പറയുക. ഈ രാശിക്കാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ ആകര്‍ഷകമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ കര്‍ക്കടകം, മകരം, മീനം രാശിയിലുള്ളവരോട് പ്രൊപ്പോസ് ചെയ്യുക. ഈ രാശിക്കാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ ആഴമേറിയതും നിഗൂഢവുമായിരിക്കും.
ധനു
മേടം, മിഥുനം, തുലാം രാശിയിലുള്ളവരോട് നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക. ഈ രാശിക്കാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ ആവേശകരവും രസകരവുമായിരിക്കും.
മകരം
മകരം രാശിക്കാര്‍ ഇടവം, കന്നി, മീനം എന്നീ രാശികളിലുള്ളവരോട് സ്നേഹം പറയുക. ഈ രാശിക്കാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ ഉത്തരവാദിത്തമുള്ളതും വിശ്വാസയോഗ്യവുമായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ മിഥുനം, തുലാം, ധനു രാശിയിലുള്ളവരെ പ്രൊപ്പോസ് ചെയ്യുക. ഈ രാശിക്കാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ സൗഹൃദപരവും ഉത്സാഹബന്ധിതവുമായിരിക്കും.
മീനം
മീനം രാശിക്കാര്‍ കര്‍ക്കടകം, വൃശ്ചികം, മകരം രാശിയിലുള്ളവരെ പ്രൊപ്പോസ് ചെയ്യുക. ഈ രാശിക്കാരുമായുള്ള നിങ്ങളുടെ ബന്ധം വളരെ വൈകാരികവും ക്രിയാത്മകവുമായിരിക്കും
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
