Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രണയദിനത്തില്‍ നിങ്ങള്‍ക്കൊരു പങ്കാളിയെ ലഭിക്കുമോ? 12 രാശിക്കും വാലന്റൈന്‍സ് ഡേ ഫലങ്ങള്‍
സ്നേഹത്തിന്റെ പ്രതീകമായ വാലന്റൈന്‍സ് ഡേ ഫെബ്രുവരി 14 ന് ആഘോഷിക്കും. ഈ ദിവസം ആളുകള്‍ അവരുടെ പ്രണയ പങ്കാളികളുമായി സമയം ചെലവഴിക്കുകയും അവരുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ജ്യോതിഷപ്രകാരം ബുധനും ശുക്രനും സ്നേഹത്തിന്റെ ഘടകങ്ങളായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ ഗ്രഹങ്ങളുടെ സ്ഥാനം അനുകൂലമാണെങ്കില്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ സന്തോഷം മാത്രമേ ഉണ്ടാകൂ. ഈ പ്രണയദിനത്തില്‍ ആര്‍ക്കൊക്കെ ഇഷ്ടപ്രണയം ലഭിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
ശുക്രനും ചൊവ്വയും നിങ്ങളുടെ രാശിയില്‍ നന്നായി ഇരിക്കുകയും സ്നേഹവും അഭിനിവേശവും കൊണ്ടുവരുകയും ചെയ്യുന്നു. സ്നേഹം ലഭിക്കാന്‍ നിങ്ങള്‍ സ്വന്തം നിലയില്‍ പരിശ്രമിക്കേണ്ടിവരും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ക്കായി നിങ്ങള്‍ കാത്തിരിക്കുകയാണെങ്കില്‍ നിരാശപ്പെട്ടേക്കാം.

ഇടവം
ഈ വര്‍ഷം ശുക്രന് ഓരോ നിമിഷവും നിങ്ങളുടെ ജീവിതം മികച്ചതാക്കും. ശനിയുടെ സഞ്ചാരം മൂലം പങ്കാളിയുടെ തിരഞ്ഞെടുപ്പിന് മുന്‍ഗണന നല്‍കണം. ഈ വര്‍ഷം അവിവാഹിതര്‍ വിവാഹിതരായേക്കാം. ഏപ്രില്‍, മെയ്, ഒക്ടോബര്‍ മാസങ്ങള്‍ നിങ്ങളുടെ പ്രണയ ജീവിതത്തിന് ആവേശകരമായ മാസങ്ങളാണ്. ഈ വാലന്റൈന്‍സ് ദിനത്തില്‍ കാമദേവന് നിങ്ങളെ അനുഗ്രഹിച്ചേക്കാം. സ്നേഹത്തിന്റെ ദൈവം നിങ്ങളോടൊപ്പമുണ്ട്. ഇതിനകം ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവരുടെ ബന്ധം മികച്ചതാക്കാന്‍ സാധിക്കും.

മിഥുനം
നിങ്ങള്‍ക്ക് ആരുടെയെങ്കിലും കൂടെ ഈ വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ സാധിക്കും. എന്നാല്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ ഡേറ്റിംഗ് നടത്തിയിരുന്ന വ്യക്തിയുടെ കൂടെ ആയിരിക്കണമെന്നില്ല. വര്‍ഷത്തിന്റെ രണ്ടാം പകുതി നിങ്ങളുടെ പ്രണയ ജീവിതത്തിന് നല്ലതായിരിക്കും.

കര്‍ക്കടകം
നിങ്ങള്‍ വിചിത്രമായ സ്ഥലങ്ങളില്‍ സ്നേഹം കണ്ടെത്തുകയും തഴച്ചുവളരുകയും ചെയ്യും. ഈ വര്‍ഷം നിരവധി പരിപാടികളില്‍ പങ്കെടുക്കാനും പുതിയ ആളുകളെ കാണാനും സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ ഗൈഡ് ആകാന്‍ സാധിക്കും. 2023ല്‍ നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറുന്ന ഒരാളെ നിങ്ങള്‍ കാണും.

ചിങ്ങം
ഈ വര്‍ഷം നിങ്ങളുടെ ജീവിതം മാറും. മുന്‍ഗണനകളില്‍ സ്നേഹം വളരെ ഉയര്‍ന്നതാണ്. പഴയ ബന്ധങ്ങള്‍ ഗൗരവതരമായി മാറാനുള്ള സാധ്യതയുമുണ്ട്. നിങ്ങള്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതങ്ങള്‍ തമ്മില്‍ സന്തുലിതമാക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പ്രണയ ജീവിതത്തില്‍ പരാജയപ്പെട്ടേക്കാം.

കന്നി
മെയ് മുതല്‍ പ്രണയത്തില്‍ ഏര്‍പ്പെടാനുള്ള ഊര്‍ജ്ജം നിങ്ങളിലുണ്ടാകും. ചില കന്നി രാശിക്കാര്‍ ഒരു പുതിയ പ്രണയം വരെ ലഭിച്ചേക്കാം. അതേ സമയം നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി അമിതമായി പണം ചെലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

തുലാം
പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കാര്യത്തില്‍ വ്യാഴം ഭരിക്കും. അതിനാല്‍ 2023 ല്‍ നിങ്ങള്‍ പ്രത്യേകമായി ആരെയെങ്കിലും കണ്ടുമുട്ടുകയോ വിവാഹം കഴിക്കുകയോ ചെയ്തേക്കാം. ചില ആളുകള്‍ക്ക് അവരുടെ ബന്ധങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. നവംബറില്‍ നിങ്ങള്‍ യഥാര്‍ത്ഥ സ്നേഹം കണ്ടെത്തുന്നതിന് ചില പുതിയ വഴികള്‍ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്.

വൃശ്ചികം
നിങ്ങളുടെ പ്രണയകഥ ഈ വര്‍ഷം പുതിയ ഉയരങ്ങളിലെത്തും. പുതിയ തുടക്കങ്ങളുടെ ഒരു പുതുവര്‍ഷം നിങ്ങളുടെ മുന്നിലുണ്ട്. സെപ്റ്റംബറില്‍ നിങ്ങളുടെ ജീവിതത്തില്‍ പുതിയ ബന്ധങ്ങള്‍ വരും. നിങ്ങള്‍ക്ക് കര്‍മ്മബന്ധം തോന്നുന്ന ആളുകള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വരും.

ധനു
നിങ്ങളുടെ പങ്കാളി നിങ്ങളേക്കാള്‍ പ്രായമുള്ളവരോ മകരം അല്ലെങ്കില്‍ മീനം രാശിക്കാരോ ആയിരിക്കാം. ചിലരെ സംബന്ധിച്ചിടത്തോളം, സ്നേഹം ഒരു പ്രതിബദ്ധതയോടെയാണ് വരുന്നത്. മാര്‍ച്ച് അവസാനം പങ്കാളിയുമായി അകല്‍ച്ച ഉണ്ടാകാം.

മകരം
യഥാര്‍ത്ഥ സ്നേഹം കണ്ടെത്തുന്നത് നിങ്ങള്‍ ഈ വര്‍ഷം കഠിനമായി പരിശ്രമിക്കും. ചിലപ്പോള്‍ ഒരു പുതിയ സ്ഥലത്തേക്ക് പോകുന്നത് ദീര്‍ഘകാല ബന്ധത്തിന് പുതുജീവന്‍ നല്‍കും. ഈ വര്‍ഷം ഒരു പുതിയ പങ്കാളിയെ കണ്ടുമുട്ടുന്നതിന് മികച്ച സമയം മെയ് മുതല്‍ ജൂണ്‍ വരെയാണ്. ഏപ്രിലിലോ നവംബറിലോ പ്രണയത്തില്‍ ചില തടസ്സങ്ങള്‍ കണ്ടേക്കാം.

കുംഭം
കുംഭം രാശിയിലുള്ള ആളുകള്‍ പുതിയ ബന്ധങ്ങളിലൂടെ ഒരുമിച്ച് മുന്നോട്ട് പോകും. ഒരു പുതിയ പ്രണയ ബന്ധത്തില്‍ ചിലര്‍ തടസ്സങ്ങള്‍ കണ്ടെത്തിയേക്കാം. ജൂണ്‍ മാസമാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ മാസം. വളരെക്കാലമായി നഷ്ടപ്പെട്ട പ്രണയം കണ്ടെത്താനുള്ള സമയമാണ് ഓഗസ്റ്റ് മാസം.

മീനം
ആരെങ്കിലും നിങ്ങളുടെ സ്നേഹം നേടാന്‍ യോഗ്യരാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും കഴിവുണ്ട്. വരാനിരിക്കുന്ന പ്രണയത്തിനായി പുതിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുക. ഫെബ്രുവരിയില്‍ നിങ്ങള്‍ക്ക് ഒരു പുതിയ പങ്കാളിയെ കണ്ടെത്താനുള്ള സാധ്യതകള്‍ ഉയര്‍ന്നുവരാം. എന്നാല്‍ ആ ബന്ധം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സമയമാണ് നവംബര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
