Latest Updates
-
കഠിനമായ വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ -
മെലിഞ്ഞത് സർജറിയിലൂടെയോ? അഭ്യൂഹങ്ങൾക്ക് വിട; കീർത്തി സുരേഷിന്റെ ഫിറ്റ്നസ് രഹസ്യം ഇതാ -
വ്യാഴം മിഥുനം രാശിയിലേക്ക്: നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ? -
മെയ് 23-ന് ചന്ദ്രൻ ചിങ്ങത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഗുരുപുഷ്യ യോഗം നഷ്ടമായോ? വിഷമിക്കേണ്ട, സാമ്പത്തിക ഐശ്വര്യത്തിനായി വൃദ്ധി യോഗവും അഭിജിത്ത് മുഹൂർത്തവും ഇതാ വരുന്നു! -
2026 മെയ് 22: ഗ്രഹനിലയിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും - ഭാഗ്യം കൂടെയുണ്ട്! -
കരിയറിലും സമ്പത്തിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനമെന്നാണ്! -
ഇന്നത്തെ രാശിഫലം: ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ, കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമോ? വീട്ടിലിരുന്ന് സുരക്ഷിതമായി തടി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്വർണം വാങ്ങാൻ പറ്റിയ സുവർണ്ണ നിമിഷം; ഗുരുപുഷ്യ യോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഐശ്വര്യം ഇരട്ടിയാകും!
വൈശാഖമാസം: ധനസമൃദ്ധിയും സര്‍വ്വൈശ്വര്യവും വിഷ്ണുഭഗവാന് വാരിക്കോരി നല്‍കും രാശിക്കാര്‍
വൈശാഖ മാസത്തെ ഭഗവാന് വിഷ്ണുവിന്റെ മാസം എന്നാണ് പറയുന്നത്. കാരണം അത്രയേറെ പ്രധാനപ്പെട്ട മാസമാണ് എന്നത് തന്നെയാണ് കാര്യം. മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട മാസമാണ്. അതുകൊണ്ട് തന്നെ ഈ മാസത്തെ മാധവ മാസം എന്നും പറയുന്നുണ്ട്. ഭഗവാന് ഈ സമയത്തെല്ലാം തന്നെ ലക്ഷ്മീ സമേതനായി ഭൂമിയില്‍ ഉണ്ടായിരിക്കും എന്നാണ് വിശ്വാസം.
വൈശാഖമാസത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും സ്കന്ദപുരാണത്തിലും പത്മപുരാണത്തിലും പരാമര്‍ശിച്ചിട്ടുണ്ട് എന്നതാണ്. ദാനധര്‍മ്മങ്ങള്‍ നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ മാസമായാണ് വൈശാഖമാസത്തെ കണക്കാക്കുന്നത്. ചെയ്യുന്ന എല്ലാ പുണ്യകര്‍മ്മങ്ങള്‍ക്കും അതിന്റേതായ ഫലം ലഭിക്കുന്നു. ഭഗവാന് കൈക്കൊണ്ട ദശാവതാരങ്ങളില്‍ നരസിംഹം, പരശുരാമന്, ബലരാമന് എന്നീ അവതാരങ്ങള്‍ നടന്നത് വൈശാഖമാസത്തിലാണ് എന്നാണ് വിശ്വാസം.

വ്രതാനുഷ്ഠാനത്തോടെ ഭഗവാനെ ആരാധിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളില്‍ ഒന്നാണ് വൈശാഖമാസം. എല്ലാ രാശിക്കാര്‍ക്കും ഒരുപോലെ ഭഗവാനെ ആരാധിക്കാവുന്നതാണ്. എന്നാല്‍ വൈശാഖമാസത്തിലെ ദ്വാദശി, പൗര്‍ണമി എന്നീ ദിനങ്ങളില്‍ വ്രതമെടുക്കുന്നവര്‍ക്ക് വൈകുണ്ഠത്തില്‍ സ്ഥാനമുറപ്പാണ് എന്നാണ് പറയുന്നത്. പല ക്ഷേത്രങ്ങളിലും വൈഷ്ണവമാസം അഥവാ വൈശാഖമാസം വളരെ പ്രധാനപ്പെട്ട മാസമായി കണക്കാക്കുന്നു. എന്നാല്‍ ഈ സമയം നമുക്ക് ചില രാശിക്കാരില്‍ ഭഗവാന് വിഷ്ണുവിന്റെ സാന്നിധ്യവും അനുഗ്രഹവും കൂടുതലുണ്ടാവുന്നു. ഇതിനെക്കുറിച്ച് അറിയാന്‍ വായിക്കൂ.
ഇടവം രാശി
ഇടവം രാശിക്കാരില്‍ ഭഗവാന് അല്പം കൂടുതല്‍ കൃപ ചൊരിയും എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം ഇവരുടെ ജന്മനാതന്നെ വിഷ്ണു സാന്നിധ്യവും ഐശ്വര്യവും ഉണ്ടാവുന്നു. ഭഗവാന് ഇവരോട് പ്രത്യേക മമതയാണെന്ന് ഇവരുടെ ജീവിതത്തില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഈ രാശിക്കാരായവര്‍ക്ക് എല്ലാ കാര്യത്തിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. എന്ന് മാത്രമല്ല ഇടവം രാശിക്കാര്‍ക്ക് അവര്‍ സ്ഥിരമായി ഭഗവാന് വിഷ്ണുവിനെ തന്നെ ആരാധിക്കുന്നതിനും ശ്രദ്ധിക്കണം. ജീവിതം ഇവര്‍ക്ക് മുന്നില്‍ പല രൂപത്തില്‍ ഭഗവാന്റെ അനുഗ്രഹം ചൊരിയുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്കും ഭഗവാന് വളരെയധികം ഐശ്വര്യവും അനുഗ്രഹവും നല്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും അകറ്റി ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നതിന് സഹായിക്കുന്നു മിഥുനം രാശിക്കാര്‍. ഇവരെ അനുഗ്രഹിച്ച് ഭഗവാന് കൂടെ തന്നെ ഉണ്ടാവും എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും നിങ്ങള്‍ക്ക് പോസിറ്റീവ് ഫലം നല്‍കുന്നതിനും ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നതിനും വേണ്ടി മിഥുനം രാശിക്കാരോടൊപ്പം വിഷ്ണുഭഗവാന്റെ അനുഗ്രഹവും ഉണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭഗവാന് എപ്പോഴും വളരെയധികം ദയയോടെയാണ് പെരുമാറുന്നതും അനുഗ്രഹങ്ങള്‍ നല്‍കുന്നതും. ഈ രാശിചക്രത്തില്‍ പെട്ടവരോടൊപ്പം എപ്പോഴും ഭഗവാന്റെ അനുഗ്രവും സാന്നിധ്യവും ഉണ്ടാവുന്നു. എല്ലാ കാര്യങ്ങളിലും വിജയം കരസ്ഥമാക്കുന്നതിനും ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഭഗവാന് ഇവരെ അനുഗ്രഹിക്കുന്നു. മരണാനന്തരം വൈകുണ്ഠത്തില്‍ പ്രത്യേക സ്ഥാനം വരെ കര്‍ക്കിടകം രരാശിക്കാര്ക്ക് ലഭിക്കുന്നു. ജീവിതത്തില്‍ വളരെയധികം അനുകൂലമാറ്റങ്ങള്‍ ഭഗവാന്റെ അനുഗ്രഹം നിമിത്തം ഉണ്ടാവുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് വൈശാഖ മാസം. ഈ സമയം ഭഗവാന് നിങ്ങളില്‍ പ്രത്യേക കൃപ ചൊരിയുന്നു. ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ ഉണ്ടാവുന്നു. അവരുടെ എല്ലാ വിധത്തിലുള്ള കഠിന പ്രയത്നങ്ങള്‍ക്കും നിങ്ങള്‍ക്ക് ഭഗവാന് വളരെ എളുപ്പത്തില്‍ തന്നെ ഫലം നല്കുന്നു. ലക്ഷ്മീ സമേതനായ വിഷ്ണുവിനെയാണ് ചിങ്ങം രാശിക്കാര്‍ ആരാധിക്കേണ്ടത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഭഗവാന്റെ പ്രത്യേക അനുഗ്രഹത്തില്‍ എല്ലാ സന്തോഷങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. എപ്പോഴും ഇവരെ മറ്റുള്ളവര്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഈ രാശിക്കാരുടെ മനസ്സില്‍ എപ്പോഴും വിഷ്ണുനാമങ്ങള്‍ ഉണ്ടായിരിക്കും. ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതാണ്. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു ഭഗവാന്റെ അനുഗ്രഹത്തിലൂടെ.



Click it and Unblock the Notifications