Latest Updates
-
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
22 കിലോ കുറഞ്ഞു, ശർവാനന്ദിന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആ രഹസ്യം ഇതാണ്! -
ബുധൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മെയ് 2-ലെ ഈ സമയം അത്ര നല്ലതല്ല, അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ! -
ശനിദേവന്റെ അനുഗ്രഹം: മെയ് 2-ന് ഈ 5 രാശിക്കാർക്ക് ധനമഴയും പ്രണയഭാഗ്യവും, ജീവിതം മാറിമറിയും! -
ശനിയാഴ്ചത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
വിഷ്ണുവിന്റെയും ലക്ഷ്മീദേവിയുടെയും അനുഗ്രഹം, ജീവിതം ധന്യം; വൈശാഖ പൂര്‍ണിമയില്‍ ഇത് ചെയ്യൂ
ഹിന്ദുമതത്തില്‍ പൗര്‍ണമി ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ വിശേഷ ദിവസത്തില്‍ സ്നാനം ചെയ്യുന്നതിലൂടെയും ദാനം ചെയ്യുന്നതിലൂടെയും പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിലൂടെയും ഭക്തര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുന്നു. ജീവിതത്തിലെ പ്രശ്നങ്ങള്‍ നീങ്ങുന്നു. ഹൈന്ദവ കലണ്ടര്‍ അനുസരിച്ച്, വൈശാഖ പൂര്‍ണിമ വ്രതം മെയ് 5ന് ആചരിക്കും. ഈ പ്രത്യേക ദിനത്തില്‍ മഹാവിഷ്ണുവിനെയും ചന്ദ്രദേവനെയും ആരാധിക്കുന്നതിലൂടെ, ഭക്തര്‍ക്ക് സന്തോഷവും ഐശ്വര്യവും സമ്പത്തും ലഭിക്കും.
ഈ ദിവസം വ്രതാനുഷ്ഠാനം നടത്തിയാല്‍ വിഷ്ണു ഭഗവാന് അവരുടെ എല്ലാ കഷ്ടപ്പാടുകളും നീക്കുന്നു. ജ്യോതിഷത്തില്‍ പോലും, വൈശാഖ പൂര്‍ണിമയുടെ ചില പ്രത്യേക നടപടികള്‍ സൂചിപ്പിച്ചിട്ടുണ്ട്. അവ ചെയ്യുന്നതിലൂടെ ഭക്തര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നു. ജീവിതം മാറ്റിമറിക്കാനായി വൈശാഖ പൂര്‍ണിമ ദിനത്തില്‍ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

വൈശാഖ പൂര്‍ണിമ ശുഭമുഹൂര്‍ത്തം
സനാതന ധര്‍മ്മത്തില്‍ വൈശാഖ പൂര്‍ണിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വൈശാഖ പൂര്‍ണിമയില്‍ ഗംഗയില്‍ കുളിപ്പിച്ച് പൂജിക്കുന്ന ഒരു ആചാരമുണ്ട്. വൈശാഖ പൂര്‍ണ്ണിമ ദിനത്തില്‍ വൈദിക കലണ്ടര്‍ പ്രകാരം രാവിലെ 4.11 മുതല്‍ 4.55 വരെയായിരിക്കും സ്നാനം ചെയ്യുന്നതിന് അനുകൂല സമയം.
ഈ ദിവസം ഒരു പുണ്യനദിയില്‍ കുളിച്ചാല്‍ പുണ്യപരമായ നേട്ടങ്ങള്‍ നേടാന്‍ കഴിയും. വൈശാഖപൂര്‍ണിമ നാളില്‍ ചന്ദ്രോദയം 5:58 ന് ആയിരിക്കും. ഈ ദിവസം നിങ്ങള്‍ക്ക് ചന്ദ്രന് അര്‍ഘ്യം സമര്‍പ്പിക്കാം.

ഗംഗാസ്നാനം
പൗര്‍ണ്ണമി നാളില്‍ ഗംഗാനദിയില്‍ കുളിക്കുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഈ പ്രത്യേക ദിനത്തില്‍ പുണ്യനദിയില്‍, പ്രത്യേകിച്ച് ഗംഗാനദിയില്‍ പോയി കുളിക്കുന്നത് ശുഭകരമാണ്. ഇത് ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും കഴുകിക്കളയുകയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകുകയും ചെയ്യുന്നു. നദിയില്‍ കുളിക്കാന്‍ കഴിയില്ലെങ്കില്‍, വീട്ടില്‍ കുളിക്കുന്നതിന് മുമ്പ് ഗംഗാജലം വെള്ളത്തില്‍ കലക്കി കുളിക്കുക.

വീട് വൃത്തിയാക്കി വയ്ക്കുക
പൗര്‍ണ്ണമി നാളില്‍ നിങ്ങളുടെ വീട് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിയുള്ള വീട്ടില്‍ ലക്ഷ്മി ദേവി വസിക്കുന്നു. ഇതോടൊപ്പം വീടിന്റെ പ്രധാന വാതിലില്‍ സ്വസ്തിക ചിഹ്നവും വരയ്ക്കുക. ഇത് വീട്ടിലെ നെഗറ്റീവ് ശക്തികളെ ഇല്ലാതാക്കും.

ചന്ദ്ര ആരാധന
വൈശാഖ പൂര്‍ണിമ നാളില്‍ ചന്ദ്രദേവനെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ചന്ദ്രദേവന് അരിയും പഞ്ചസാരയും പാലില്‍ കലര്‍ത്തി അര്‍ഘ്യം അര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ടെന്‍ഷനും ശരീര വേദനയുമെല്ലാം ഇല്ലാതാകും. ആരോഗ്യം ലഭിക്കും.

സാമ്പത്തിക പ്രശ്നം നീക്കാന്‍
സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, പൗര്‍ണ്ണമി നാളില്‍ ആല് മരത്തിന്റെ ചുവട്ടില്‍ നെയ്യ് വിളക്ക് കത്തിക്കുക. തുടര്‍ന്ന് ലക്ഷ്മി ദേവിയെ സ്മരിച്ച് നിങ്ങളുടെ ആഗ്രഹങ്ങള്‍ പറയുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ജീവതത്തില്‍ ധനവും ധാന്യവും ലഭിക്കുന്നതായിരിക്കും.

ജീവിത പ്രശ്നം നീക്കാന്‍
പൗര്‍ണമി നാളില്‍ അരിയും പഞ്ചസാരയും കലര്‍ത്തിയ പാല് ശിവന് സമര്‍പ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ അകറ്റുകയും എല്ലാ ദു:ഖങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു.
ഗീത പാരായണം ചെയ്യുക
വൈശാഖ പൗര്‍ണ്ണമി ദിനത്തില്‍ ഗീത പാരായണം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരുത്തുന്നു. ഇത് ചെയ്യുന്നതിലൂടെ, ഭഗവാന് വിഷ്ണു നിങ്ങളില്‍ പെട്ടെന്ന് പ്രസാദിക്കുകയും അദ്ദേഹത്തിന്റെ പ്രത്യേക കൃപ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

വിഷ്ണു ആരാധന
ഈ പ്രത്യേക ദിനത്തില്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെ ആരാധിക്കുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് സാമ്പത്തികമായി ഉന്നതി കൈവരികയും എപ്പോഴും സമ്പത്ത് വന്നുകൊണ്ടിരിക്കുകയും ചെയ്യും. ഇതുകൂടാതെ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുകയും ചെയ്യുന്നു.

ദാമ്പത്യബന്ധം ശക്തമാക്കാന്‍
മതവിശ്വാസമനുസരിച്ച് പൗര്‍ണ്ണമി നാളില്‍ ഭാര്യാഭര്ത്താക്കന്മാര് ചന്ദ്രന് പാല് അര്‍പ്പിക്കണം. ഇത് ചെയ്യുന്നത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നല്‍കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

തുളസിയില പറിക്കരുത്
പൗര്‍ണ്ണമി നാളില്‍ അബദ്ധത്തില്‍ പോലും തുളസിയില പറിക്കാന്‍ പാടില്ല. മതവിശ്വാസമനുസരിച്ച്, ഇത് ചെയ്യുന്നതിലൂടെ മഹാവിഷ്ണു കോപിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ കഷ്ടതകള്‍ വരികയും ചെയ്യുന്നു. അതുകൊണ്ട് പൗര്‍ണ്ണമി ദിനത്തില്‍ നിങ്ങള്‍ തുളസിയിലകള്‍ പറിക്കാന്‍ പാടില്ല.



Click it and Unblock the Notifications
