Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശിവശങ്കര ഭഗവാന്റെ കൃപാകടാക്ഷം; വൈശാഖ പ്രദോഷം വ്രതം ഈ വിധം നോറ്റാല്‍ സൗഭാഗ്യം വിട്ടുപോകില്ല
ഹിന്ദുമതത്തില്‍ പ്രദോഷ വ്രതത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഈ വ്രതാനുഷ്ഠാനം എല്ലാ മാസത്തിലും രണ്ടുതവണ ആചരിക്കുന്നു. വൈശാഖ മാസത്തിലെ അവസാനത്തെ പ്രദോഷ വ്രതം ബുധപ്രദോഷ വ്രതമായി ആചരിക്കും. ബുധനാഴ്ച വരുന്നതിനാല്‍ ഈ വ്രതം ബുധപ്രദോഷ വ്രതം എന്നറിയപ്പെടുന്നു. പ്രദോഷ വ്രത ദിനത്തില്‍ ശിവനെയും പാര്‍വതിയെയും ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറുകയും ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
പ്രദോഷകാലത്ത് ശിവനെ ആരാധിക്കുന്നതിലൂടെ ഭഗവാന് വേഗത്തില്‍ പ്രസാദിക്കുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, വൈശാഖ മാസമാണ് ഇപ്പോള്‍. ഈ മാസത്തിലെ അവസാന പ്രദോഷ വ്രതം ശുക്ല പക്ഷത്തിലെ ത്രയോദശി ദിനത്തില്‍ ആചരിക്കും. മെയ് 3 ബുധനാഴ്ചയാണ് ഇത് വരുന്നത്. വൈശാഖ മാസത്തിലെ പ്രദോഷ വ്രതത്തിന്റെ പ്രാധാന്യവും ശുഭസമയവും പൂജാവിധിയും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വൈശാഖ പ്രദോഷ വ്രതം ശുഭസമയം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, വൈശാഖ ശുക്ല പക്ഷത്തിന്റെ ത്രയോദശി തിഥി മെയ് 02 ന് രാത്രി 11:17 ന് ആരംഭിച്ച് മെയ് 3ന് രാത്രി 11:49 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ പ്രദോഷ വ്രതം മെയ് 03ന് ബുധനാഴ്ച ആചരിക്കും. പഞ്ചാംഗമനുസരിച്ച് പ്രദോഷപൂജ മുഹൂര്‍ത്തം വൈകുന്നേരം 06:57 മുതല്‍ രാത്രി 09:06 വരെ ആയിരിക്കും.

പ്രദോഷ വ്രതം ശുഭയോഗം
ബുധ പ്രദോഷ വ്രത ദിനത്തില്‍ വളരെ ശുഭകരമായ രണ്ട് യോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഒന്ന് സര്‍വാര്‍ത്ത സിദ്ധിയോഗവും മറ്റൊന്ന് രവിയോഗവും. ഈ ദിവസം രാവിലെ 05.39 മുതല്‍ രാത്രി 08.56 വരെയാണ് സര്‍വാര്‍ത്ത സിദ്ധിയോഗം.
അതേസമയം, രവിയോഗം രാത്രി 08.56 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 05.38 വരെ ആയിരിക്കും. ഈ രണ്ട് ഐശ്വര്യ യോഗങ്ങളില്‍ ശിവനെയും ദേവതകളെയും ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ദു:ഖങ്ങളും അകന്നുപോകുകയും ജീവിതം സഫലമാകുകയും ചെയ്യുമെന്നാണ് വിശ്വാസം.

പ്രദോഷ വ്രതാനുഷ്ഠാന നിയമങ്ങള്‍
പ്രദോഷവ്രത നാളില്‍ നിങ്ങള്‍ അതിരാവിലെ എഴുന്നേല്‍ക്കണം. കുളിയും മറ്റും കഴിഞ്ഞ് ശിവനെ ആരാധിക്കണം. വ്രതം അനുഷ്ഠിക്കുന്നവര്‍ ഭക്ഷണം കഴിക്കരുത്, പഴങ്ങള്‍ മാത്രമേ കഴിക്കാവൂ. ഈ ദിവസം നിങ്ങള്‍ കോപവും മോശം പെരുമാറ്റവും ഒഴിവാക്കണം. മനസ്സില്‍ ചീത്ത ചിന്തകള്‍ കൊണ്ടുവരരുത്. പ്രദോഷവ്രതം നാളില്‍ തീര്‍ച്ചയായും ബ്രഹ്മചര്യം പാലിക്കണം. പ്രദോഷകാലത്ത് ഭഗവാനെ ആരാധിക്കുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി കുളിച്ച് ചിട്ടകളനുസരിച്ച് പൂജ നടത്തണം.

വാസ്തുദോഷം നീക്കാന്‍
വാസ്തുദോഷം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഈ ബുധപ്രദോഷത്തില് ചില ലളിതമായ വാസ്തു പരിഹാരങ്ങള്‍ ചെയ്യുന്നതിലൂടെ, പരമേശ്വരന്റെ അനുഗ്രഹം നിങ്ങളില്‍ വര്‍ഷിക്കും. ശ്രീ രുദ്രാഷ്ടകം പാരായണം ചെയ്യുന്നത് വാസ്തു ദോഷങ്ങള്‍ മൂലമുണ്ടാകുന്ന അനാവശ്യ ഭയം, പ്രശ്നങ്ങള്‍ മുതലായവ തടയുന്നതിന് നല്ല ഫലങ്ങള്‍ നല്‍കും.
വീട്ടില്‍ നിന്നുള്ള നെഗറ്റീവ് എനര്‍ജികള്‍ അകറ്റാന്‍, ഈ ദിവസം ശിവലിംഗത്തിന് അഭിഷേകം ചെയ്ത ശേഷം, ജലഹാരിയിലെ വെള്ളം വീട്ടിലേക്ക് കൊണ്ടുവന്ന് 'ഓം നമഃ ശിവായ കരളം മഹാകാല കാല കൃപാലം ഓം നമഃ ശിവായ' എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വീട് മുഴുവന്‍ തളിക്കുക.

ജോലി തടസ്സം നീക്കാന്‍
നിങ്ങളുടെ ജോലിയില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയോ വിയോജിപ്പ്, രോഗം മുതലായവയാല്‍ വിഷമിക്കുകയോ ചെയ്യുന്നുവെങ്കില്‍, വീടിന്റെ വടക്കുകിഴക്കോ ബ്രഹ്മ സ്ഥലത്തോ രുദ്രാഭിഷേകം ചെയ്യുന്നത് ശുഭകരമായ ഫലങ്ങള്‍ നല്‍കും.

കൂവള വൃക്ഷം നടുക
സാമ്പത്തിക പരാധീനതകള്‍ അകറ്റാനും വീട്ടില്‍ ഐശ്വര്യം നിലനിറുത്താനുമായി വീടിന്റെ കിഴക്ക് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ ഒരു കൂവള മരം നട്ടുപിടിപ്പിച്ച് പതിവായി വെള്ളം നനച്ച് വൈകുന്നേരം നെയ്വിളക്ക് കത്തിക്കുക. കൂവളവൃക്ഷം ശിവന്റെ രൂപമാണ്. അതിനാല്‍ മരത്തിന് ചുറ്റും ഒരു തരത്തിലുള്ള അഴുക്കും ഉണ്ടാകരുത്. അത് ഉണങ്ങാതിരിക്കാനും ശ്രദ്ധിക്കണം.

വീടിന്റെ ഐശ്വര്യത്തിന്
വടക്ക് കിഴക്ക് ദിശ ദൈവത്തിന്റെ ദിശയായി കണക്കാക്കപ്പെടുന്നു, അതായത് ശിവന്റെ. വീട്ടില്‍ പോസിറ്റീവ് എനര്‍ജി പ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും ഐശ്വര്യ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കുടുംബത്തിലെ ഐക്യത്തിനുമായി പരമശിവന്റെ കുടുംബ ചിത്രം ഇവിടെ സ്ഥാപിക്കുന്നത് ഉത്തമമാണ്.



Click it and Unblock the Notifications

