For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈശാഖമാസത്തിന് തുടക്കം: തുളസിയെ ആരാധിച്ചാല്‍ വന്ന് ചേരുന്ന മഹാഭാഗ്യവും വിജയവും

|

വൈശാഖ മാസം എന്നത് നമ്മള്‍ മലയാളികള്‍ക്ക് അത്ര പരിചിതമായ ഒരു മാസമായിരിക്കണം എന്നില്ല. എങ്കിലും വൈശാഖമാസത്തിലെ ആരാധനകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ചില പ്രത്യേകതകള്‍ ഉണ്ട്. ഈ ദിവസങ്ങളില്‍ പൂജ ചെയ്യുന്നത് അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഈ ദിവസങ്ങളില്‍ നാം പൂജിക്കേണ്ടത് തുളസി ദേവിയെയാണ്. ഹിന്ദുമതത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു മാസമാണ് വൈശാഖമാസം. വൈശാഖപൂര്‍ണിമ വരെയാണ് ഈ മാസം നിലനില്‍ക്കുന്നത്.

Vaishakh month

വൈശാഖ മാസത്തിന്റെ പ്രത്യേക പ്രാധാന്യം ഹിന്ദുമതത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുന്നതിന് വേണ്ടി ഈ ദിനം നമുക്ക് തുളസി ദേവിയെ ആരാധിക്കാവുന്നതാണ്. വൈശാഖ മാസത്തില്‍ ഏതൊക്കെ ചിട്ടകള്‍ പാലിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. മഹാവിഷ്ണുവിന്റെ പൂജാവിധികള്‍ അനുസരിച്ച് വിഷ്ണുവിനെ ആരാധിക്കേണ്ടതാണ്. വൈശാഖമാസം എന്തുകൊണ്ട് ഇത്രയധികം പ്രത്യേകതകള്‍ ഉള്ള ഒരു മാസമായി മാറി എന്ന് നമുക്ക് നോക്കാവുന്നതാണ്.

മാധവമാസവും വൈശാഖമാസവും

മാധവമാസവും വൈശാഖമാസവും

മാധവ മാസവും വൈശാഖമാസവും ഒന്നാണ്. കാരണം തുളസിയെ ആരാധിക്കുന്നതിന് സമാനമായി തന്നെ മഹാവിഷ്ണുവിനേയും ആരാധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മാധമവാമസവും വൈശാഖമാസവും ഒരുപോലെ എന്ന് പറയുന്നത്. പുരാണങ്ങള്‍ അനുസരിച്ച്, വൈശാഖ മാസത്തില്‍ പതിവായി 11 തവണ 'ഓം മാധവായൈ നമഃ' എന്ന മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജീവിത വിജയത്തിനും ഭാഗ്യത്തിനും വേണ്ടി ഈ മാസത്തിലുടനീളം നമുക്ക് ഈ മന്ത്രം ജപിക്കാവുന്നതാണ്. വൈശാഖ മാസത്തില്‍ മികച്ച ഭാഗ്യം നല്‍കുന്നതിന് വേണ്ടി ഈ മാസം ചെയ്യേണ്ടതായ കാര്യങ്ങള്‍ നോക്കാവുന്നതാണ്.

തുളസിയെ പൂജിക്കുന്നത്

തുളസിയെ പൂജിക്കുന്നത്

തുളസിയെ പൂജിക്കുന്നതിലൂടെ നമുക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വൈശാഖ മാസത്തില്‍ തുളസിയെ പൂജിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ മഹാവിഷ്ണുവിനെ പൂജിക്കുന്നതിനും നമ്മള്‍ ശ്രമിക്കണം. രണ്ടു പേര്‍ക്കും പ്രത്യേകം പൂജകള്‍ നടത്തുന്നതിന് മറക്കരുത്. വിഷ്ണുഭഗവാനെ തുളസിയില കൊണ്ട് പൂജിക്കേണ്ടതാണ്. ഇതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ജോലിയുടെ കാര്യത്തില്‍ പുരോഗതി ഉണ്ടാവുന്നു. തുളസി പൂജ എന്നത് അത്ര തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ തുളസി പൂജ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു.

 ആരോഗ്യം മികച്ചതാവുന്നു

ആരോഗ്യം മികച്ചതാവുന്നു

തുളസി പൂജ ചെയ്യുന്നതിലൂടെ അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇവര്‍ക്ക് ചുറ്റും പോസിറ്റീവ് എനര്‍ജി നിലനില്‍ക്കുന്നു. കുടുംബത്തിന് മഹാവിഷ്ണുവിന്റെ അനുഗ്രഹവും ലഭിക്കുന്നു. കുടുംബത്തില്‍ ഏത് സമയവും സമാധാനവും സന്തോഷവും നിലനില്‍ക്കുന്നുണ്ട്. തുളസി ചെടി അതുകൊണ്ട് തന്നെ മംഗളകരമായി കണക്കാക്കുന്നു. ഏത് മംഗള കാര്യത്തിനും തുളസി ഉപയോഗിക്കുന്നത് തന്നെ അതുകൊണ്ടാണ്. തുളസി ചെടിയെ വേണ്ട വിധം പരിപാലിച്ചാല്‍ ജീവിതത്തില്‍ നമുക്ക് ഉയര്‍ച്ചയുണ്ടാവുന്നു.

പ്രാധാന്യം നല്‍കേണ്ടത്

പ്രാധാന്യം നല്‍കേണ്ടത്

വൈശാഖമാസത്തില്‍ തുളസിയെ പൂജിക്കുന്നതിനോടൊപ്പം തന്നെ ജപം, തപസ്സ് എന്നിവക്ക് പ്രാധാന്യം നല്‍കേണ്ടതാണ്. എന്നാല്‍ നമുക്ക് ജീവിത വിജയം ഉണ്ടാവുന്നു. ദാനധര്‍മ്മം നടത്തുന്നതിനും സല്‍ക്കര്‍മ്മത്തിനും എല്ലാം പ്രാധാന്യം നല്‍കണം. ഇതെല്ലാം ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുകയും ദാരിദ്ര്യം നിങ്ങളെ വിട്ടകലുകയും ചെയ്യുന്നു. വൈശാഖമാസത്തില്‍ തുളസിയോടൊപ്പം തന്നെ മഹാവിഷ്ണുവിനേയും ആരാധിക്കുന്നത് നിങ്ങള്‍ക്ക് അശ്വമേധയാഗത്തിന് തുല്യമായ ഫലം നല്‍കുന്നു എന്നാണ് വിശ്വാസം.

തുളസിയില്‍ ദീപം തെളിയിക്കുന്നത്

തുളസിയില്‍ ദീപം തെളിയിക്കുന്നത്

തുളസിത്തറയില്‍ ഒരു ദീപം തെളിയിക്കുന്നത് ലക്ഷദീപം തെളിയിക്കുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ലക്ഷ്മി ദേവി കൊണ്ട് തരും എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ഇതോടൊപ്പം തുളസി തറയില്‍ ദീപം തെളിയിച്ച ശേഷം തീര്‍ത്ഥം സേവിച്ചാല്‍ അത് നിങ്ങള്‍ക്ക് ദീര്‍ഘസുമംഗലിയായിരിക്കുന്നതിനും ദേവിയുടെ അനുഗ്രഹം ഉണ്ടാവും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ദിനവും തുളസി തീര്‍ത്ഥം സേവിച്ചാല്‍ ദീര്‍ഘമാംഗല്യവും ഐശ്വര്യവും ഫലംദിനവും തുളസി തീര്‍ത്ഥം സേവിച്ചാല്‍ ദീര്‍ഘമാംഗല്യവും ഐശ്വര്യവും ഫലം

പണമുണ്ടാകാന്‍ ഈ ദാനം ഇങ്ങനെ ഉത്തമംപണമുണ്ടാകാന്‍ ഈ ദാനം ഇങ്ങനെ ഉത്തമം

Read more about: tulsi puja പൂജ തുളസി
English summary

Vaishakh month : Worship Tulsi In Vaishakh Month to Get Success In Life in Malayalam

Vaishakh month 2022: Worship Tulsi In Vaishakh Month to Get Success In Life in Malayalam..
Story first published: Thursday, April 21, 2022, 16:41 [IST]
X
Desktop Bottom Promotion