Latest Updates
-
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ
മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
ഹിന്ദു മതത്തില്‍ ഓരോ മാസത്തിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ചൈത്ര മാസത്തിന് ശേഷം വൈശാഖ മാസം വന്നെത്തിയിരിക്കുകയാണ്. മലയാളത്തില്‍ മാധവമാസം എന്ന് കൂടി അറിയപ്പെടുന്ന വൈശാഖ മാസം മാഹാവിഷ്ണുവിനെ ആരാധിക്കാന്‍ ഏറ്റവും അനുയോജ്യമായ മാസമായാണ് അറിയപ്പെടുന്നത്. സ്നാനം, ജപം, ദാനം എന്നിവയാണ് വൈശാഖമാസ ധര്‍മ്മങ്ങളായി പറയപ്പെടുന്നത്. ഹോമം, പുരാണങ്ങളുടെ പാരായണം, സജ്ജന സംസര്‍ഗം എന്നിവയും വൈശാഖമാസത്തില്‍ പുണ്യകരമായി കരുതപ്പെടുന്നു. വൈശാഖ മാസത്തിന്റെ മറ്റ് പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വൈശാഖ മാസത്തിന്റെ മാഹാത്മ്യം
സര്വ്വമാസങ്ങളില് ശ്രേഷ്ഠമായ മാസം അതാണ് വൈശാഖമാസമെന്ന് സ്കന്ദപുരാണത്തില്‍ പറയുന്നു. നന്മയുടെയും അഭിവൃദ്ധിയുടെയും മാസമായ വൈശാഖം മാധവന് അഥവാ ഭഗവാന് വിഷ്ണുവിന് ഏറെ പ്രിയപ്പെട്ട മാസമായതിനാല്‍ മാധവമാസം എന്നും അറിയപ്പെടുന്നു.
വിശാഖം നക്ഷത്രത്തോടുള്ള ബന്ധം നിമിത്തമാണ് വൈശാഖമാസത്തിന് ആ പേര് ലഭിച്ചത്. വ്യാഴവും ഇന്ദ്രനുമാണ് വിശാഖം നക്ഷത്രത്തിന്റെ ദേവന്മാര്. ചൈത്ര പൗര്‍ണ്ണമിയുടെ അവസാനത്തോടെയാണ് വൈശാഖ മാസം ആരംഭിക്കുന്നത്. വൈശാഖ പൗര്‍ണ്ണമിയോടെ ഈ മാസം അവസാനിക്കുന്നു. ഇംഗ്ലീഷ് മാസം അനുസരിച്ച് ഇന്ന് (2024, ഏപ്രില്‍ 24) ആരംഭിച്ച് മെയ് 23ന് വൈശാഖ മാസം അവസാനിക്കുന്നു.
ഹിന്ദുപുരാണത്തില്‍ പല ദേവകാര്യങ്ങളും സംഭവിച്ച മാസമായാണ് വൈശാഖ മാസം അറിയപ്പെടുന്നത്. ഉദാഹരണത്തിന് ഭഗവാന് വിഷ്ണു വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ അക്ഷയ തൃതീയ ദിവസമാണ് നര-നാരായണന്, പരശുരാമന്, നരസിംഹ, ഹയഗ്രീവന് എന്നിങ്ങനെ പല അവതാരങ്ങളും കൈക്കൊണ്ടത്. ശുക്ല പക്ഷ നവമിക്കാണ് ലക്ഷ്മീ ഭഗവതി ഭൂമിയില്‍ സീതയായി അവതരിച്ചത്. തേത്രായുഗം ആരംഭിച്ചത് വൈശാഖമാസത്തിലാണ് തുടങ്ങി വൈശാഖ മാസത്തിന്റെ മാഹാത്മ്യം പല ഐതിഹ്യങ്ങളിലായി പരന്നുകിടക്കുന്നു.
ഹിന്ദുവിശ്വാസം അനുസരിച്ചുള്ള നാല് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ (ചാര് ധാം) ഒന്നായ ബദ്രിനാഥ് ധാം വൈശാഖ മാസത്തിലെ അക്ഷയ തൃതീയക്കാണ് തുറക്കുന്നത്. ഭഗവാന്റെ ജഗന്നാഥന്റെ രഥ യാത്ര നടക്കുന്നത് വൈശാഖ മാസത്തിലെ ശുക്ലപക്ഷ ദ്വിതീയക്കാണ്. വൈശാഖ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ പൗര്‍ണ്ണമിക്ക് ആളുകള്‍ ദേവ വൃക്ഷമായ അരയാലിനെ ആരാധിക്കുന്നു.
ഗൗതമ ബുദ്ധന്റെ ജന്മദിനമായ വൈശാഖ പൗര്‍ണ്ണമി ബുദ്ധ പൂര്‍ണ്ണിമ എന്നും അറിയപ്പെടാറുണ്ട്. വൈശാഖ മാസത്തിലെ ശുക്ല പഞ്ചമി ശങ്കരാചാര്യന്റെ ജന്മദിനമായി ആഘോഷിക്കുന്നു. തമിഴ്നാട്ടില്‍ വൈശാഖ പൗര്‍ണ്ണമി പരമശിവന്റെ ആദ്യപുത്രനായ സുബ്രഹ്മണ്യനെ ആരാധിക്കുന്നതിനുള്ള വൈശാഖി വിശാഖമായും അറിയപ്പെടുന്നു.
വൈശാഖ മാസത്തിലെ ആചാരങ്ങള്‍
വൈശാഖ മാസത്തിലുടനീളം പുണ്യസ്നാനം, ദാനം, നാമജപം, പ്രായശ്ചിത്തം എന്നിവ ചെയ്യുന്നതിലൂടെ ഭക്തര്‍ക്ക് ഐശ്വര്യവും അനുഗ്രഹവും സന്തോഷവും നല്‍കുമെന്നും പലവിധ സങ്കടങ്ങളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നും കരുതപ്പെടുന്നു. എല്ലാ ദേവീദേവന്മാരെയും പൂജിക്കാന്‍ അനുയോജ്യമായ മാസമാണ് വൈശാഖം എങ്കിലും വിഷ്ണുവിനെയും കൃഷ്ണനെയും ഭജിക്കലാണ് വൈശാഖത്തില്‍ ഏറ്റവും പ്രധാനം.
വൈശാഖ മാസത്തില്‍ ഗംഗാനദിപോലുള്ള നദികളില്‍ സ്നാനം ചെയ്യുന്നത് ശ്രേഷ്ഠമായി കരുതുന്നു. ഈ മാസത്തിലെ പ്രഭാത സ്നാനം തന്നെ പുണ്യകരമാണെന്നാണ് പറയപ്പെടുന്നത്. കാരണം ഈ മാസം ആറ് നാഴിക പുലരുന്നത് വരെ ജലാശയങ്ങളിലെല്ലാം ത്രിലോകങ്ങളിലെ സര്‍വ്വ തീര്‍ത്ഥങ്ങളുടെയും സാന്നിധ്യം ഉണ്ടാകുമത്രേ. അതിനാല്‍ രാവിലെയുള്ള കുളി, അത് കിണറില്‍ നിന്നുള്ള വെള്ളത്തിലാണെങ്കില്‍ പോലും തീര്‍ത്ഥസ്നാനത്തിന്റെ ഫലം നല്‍കും.



Click it and Unblock the Notifications
