Latest Updates
-
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും!
പാപമോചനപുണ്യം നല്കുന്ന വൈകുണ്ഠ ഏകാദശി; വിഷ്ണു ആരാധനയും വ്രതവും ഈവിധം ചെയ്യണം
ഏകാദശി വ്രതത്തിന് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. അതേസമയം, പൗഷമാസത്തിലെ ശുക്ല പക്ഷത്തിലെ വൈകുണ്ഠ ഏകാദശിക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. ഈ ഏകാദശിക്ക് പുത്രദ ഏകാദശി എന്നും പേരുണ്ട്. ജ്യോതിഷപ്രകാരം, ഈ വര്‍ഷം വൈകുണ്ഠ ഏകാദശിയില്‍ ഒരേസമയം നിരവധി ശുഭകരമായ യോഗങ്ങള്‍ രൂപംകൊള്ളുന്നു. ഈ ശുഭയോഗങ്ങളില്‍ ആരാധന നടത്തുന്നത് വളരെ ഫലദായകമാണ്. വൈകുണ്ഠ ഏകാദശിയില്‍ വ്രതമെടുക്കുന്നവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഇതാ.

വൈകുണ്ഠ ഏകാദശി 2023
ഹിന്ദു കലണ്ടര്‍ അനുസരിച്ച് വൈകുണ്ഠ ഏകാദശിയുടെ തീയതി ജനുവരി 01 ന് വൈകുന്നേരം 07:11 മുതല്‍ ആരംഭിക്കുന്നു. അത് ജനുവരി 02 രാത്രി 08:23 ന് അവസാനിക്കും. ഹിന്ദുമതത്തിലെ സാര്‍വത്രിക തിഥിയാണ് ഉദയ തിഥി. അതുകൊണ്ടാണ് ജനുവരി 2 തിങ്കളാഴ്ച ഏകാദശി വ്രതം ആചരിക്കുന്നത്. ഏകാദശി വ്രതം ജനുവരി 03ന് രാവിലെ 07:16 മുതല്‍ 09:22 വരെ ആഘോഷിക്കും.

വൈകുണ്ഠ ഏകാദശിയില്‍ ശുഭമുഹൂര്‍ത്തങ്ങള്‍
ഏകാദശി നാളില്‍ അതായത് ജനുവരി 02ന് സുസ്ഥിര, ചാര് എന്നീ പേരുകളില്‍ ഒരു ഐശ്വര്യ യോഗവും രൂപം കൊള്ളുന്നു. ഈ ശുഭമുഹൂര്‍ത്തത്തില്‍ വിഷ്ണുവിനെ ആരാധിക്കുന്നത് പലവിധ ഫലങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം.

വൈകുണ്ഠ ഏകാദശിയുടെ പ്രാധാന്യം
വൈകുണ്ഠ ഏകാദശി, പുത്രദ ഏകാദശി എന്നും അറിയപ്പെടുന്നു. ഈ വ്രതത്തിന്റെ പ്രാധാന്യം ശ്രീകൃഷ്ണന് യുധിഷ്ടിരനോട് പറഞ്ഞിട്ടുണ്ട്. ഈ വ്രതമെടുക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് യോഗ്യനായ ഒരു കുഞ്ഞിന് ജന്മം നല്‍കാനാകും. കുട്ടിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ കഴിയും. കുട്ടിയുടെ ആരോഗ്യം മോശമാണെങ്കിലും ഈ വ്രതം അനുഷ്ഠിക്കേണ്ടതാണ്. ഈ ഏകാദശിയുടെ വ്രതം മറ്റു പല ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുണ്ട്.

വൈകുണ്ഠ ഏകാദശി പൂജാവിധി
വൈകുണ്ഠ ഏകാദശി ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് കുളിയും മറ്റും കഴിഞ്ഞ് വ്രതാനുഷ്ഠാനം ആരംഭിച്ച് പൂജിക്കുക. ഈ വ്രതത്തില്‍ മഹാവിഷ്ണുവിനൊപ്പം ഉണ്ണിക്കണ്ണനെയും ആരാധിക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക, വൃത്തിയുള്ള സ്ഥലത്ത് വിഷ്ണുവിന്റെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. ഉണ്ണിക്കണ്ണന്റെ പ്രതിമയും സമീപത്ത് സൂക്ഷിക്കുക. പശുവിന് പാലില്‍ വിഗ്രഹങ്ങള്‍ അഭിഷേകം ചെയ്യുക. ശുദ്ധജലം കൊണ്ട് അഭിഷേകം ചെയ്ത ശേഷം, മാല ധരിപ്പിക്കുകയും കുങ്കുമ തിലകം പുരട്ടുകയും നെയ്യ് വിളക്ക് കത്തിക്കുകയും ചെയ്യുക. ഇതിന് പഴങ്ങള്‍, വെണ്ണ, മധുരപലഹാരങ്ങള്‍ എന്നിവ നിവേദ്യമമായി സമര്‍പിക്കുക. തുളസിയിലയും ഇതോടൊപ്പം സമര്‍പിക്കുക. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുക. ഇതിനുശേഷം ആരതി നടത്തുകയും പ്രസാദം വിതരണം ചെയ്യുകയും ചെയ്യുക. ഇതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനാകും.

ഇക്കാര്യങ്ങള്‍ ചെയ്യണം
* വൈകുണ്ഠ ഏകാദശി ദിനത്തില്‍ ഉണ്ണിക്കണ്ണനെ ആരാധിക്കുകയും പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുകയും വേണം.
* വൈകുന്നേരം നെയ്യ് വിളക്ക് കത്തിച്ച് തുളസിയുടെ ചുവട്ടില്‍ വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
* വൈകുണ്ഠ ഏകാദശി ദിവസം വൈകുന്നേരം ആല്മരത്തില് വെള്ളം സമര്‍പ്പിച്ച് നെയ്യ് വിളക്ക് തെളിയിക്കുക.
* വൈകുണ്ഠ ഏകാദശി നാളില്‍ വിഷ്ണു ക്ഷേത്രത്തില്‍ ഗോതമ്പോ അരിയോ സമര്‍പ്പിക്കുക. എന്നിട്ട് അത് ദരിദ്രര്‍ക്ക് ദാനം ചെയ്യുക.
* നിങ്ങളുടെ സമീപപ്രദേശത്തുള്ള മഹാവിഷ്ണുവിന്റെയോ ഏതെങ്കിലും വിഷ്ണു അവതാരങ്ങളുടെയോ ക്ഷേത്രം സന്ദര്‍ശിച്ച് വൈകുണ്ഠ ഏകാദശി ആഘോഷങ്ങളില്‍ പങ്കെടുക്കുക.

മന്ത്രം ജപിക്കുക
വൈകുണ്ഠ ഏകാദശി ദിനത്തില്‍ ഹരേകൃഷ്ണ മഹാമന്ത്രം ജപിക്കുക.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഈ മന്ത്രം ജപിക്കുന്നത് നിങ്ങളുടെ ഹൃദയത്തെ ശുദ്ധീകരിക്കുകയും ജീവിതത്തിലെ എല്ലാ ദുരിതങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കുകയും ആത്യന്തികമായി ആത്മീയ പൂര്‍ണത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

വ്രത നിയമങ്ങള്‍
* വ്രതമെടുക്കുന്നവര്‍ സാത്വിക ഭക്ഷണം കഴിക്കണം.
* വ്രതാനുഷ്ഠാനം അനുസരിച്ച് ദ്വാദശി വരെ ബ്രഹ്മചര്യം പാലിക്കണം.
* ഏകാദശിയുടെ തലേ രാത്രിയില്‍ നിലത്ത് കിടന്ന് ഉറങ്ങുക.
* ഏകാദശി രാത്രിയില്‍ ഉണര്‍ന്നിരുന്ന് ദൈവത്തെ ധ്യാനിക്കുകയും ആരാധിക്കുകയും ചെയ്യുക.
* മനസ്സില്‍ മോശമായ ചിന്തകള്‍ കൊണ്ടുവരരുത്. ആരെയും ചീത്ത പറയരുത്, നിരപരാധികളെ ഉപദ്രവിക്കരുത്.
* ദ്വാദശി ദിനത്തില്‍ ബ്രാഹ്മണന് ഭക്ഷണം നല്കിയ ശേഷം നോമ്പ് മുറിക്കുക.



Click it and Unblock the Notifications