For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴാഴ്ചയും ഏകാദശിയും ഒരു ദിനം- ഐശ്വര്യം പടികയറും

|

ഏകാദശികളില്‍ പ്രധാനപ്പട്ടതാണ് വൈകുണ്ഠ ഏകാദശി അതവാ സ്വര്‍ഗ്ഗവാതില്‍ ഏകാദശി. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജനുവരി 13 അതായത് ഇന്നാണ് വൈകുണ്ഠ ഏകാദശി വരുന്നത്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ധനുമാസത്തിലെ വെളുത്ത ഏകാദശി എന്നാണ് ഈ ദിനം അറിയപ്പടുന്നത്. ഭഗവാന്‍ വൈകുണ്ഠത്തിലേക്ക് വാതില്‍ തുറക്കുന്ന ദിവസമാണ് ഏകാദശി ദിനം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം പ്രധാനപ്പെട്ടതാണ്.

Vaikuntha Ekadashi 2022

ഏകാദശി ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നത് എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. ഈ ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നത് രോഗശമനം, മോക്ഷപ്രാപ്തി, ഐശ്വര്യലബ്ധി എന്നിവയിലേക്ക് നയിക്കും എന്നാണ് പറയുന്നത്. പല ക്ഷേത്രങ്ങളിലും വളരെയധികം പ്രാധാന്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ഇതിന്റെ ഐതിഹ്യം കൃഷ്ണനും കുചേലനുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഭഗവാന്‍ കൃഷ്ണന്റെ സതീര്‍ത്ഥ്യനായിരുന്ന കുചേലന്റെ അവില്‍പ്പൊതി കൃഷ്ണനുമായി പങ്ക് വെച്ച് കഴിച്ച് കുചേലന കുബേരനാക്കിയ ദിനമാണ് വൈകുണ്ഠ ഏകാദശി എന്ന് പറയുന്നത്. ഈ ദിനത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ധനുമാസത്തിലെ ഏകാദശി

ധനുമാസത്തിലെ ഏകാദശി

ധനുമാസത്തിലാണ് വൈകുണ്ഠ ഏകാദശി വരുന്നത്. ഈ വര്‍ഷത്തെ വൈകുണ്ഠ ഏകാദശി ദിനം വരുന്നത് വ്യാഴാഴ്ചയും ആണ്. ഈ ദിനത്തില്‍ വൈകുണ്ഠ ഏകാദശി വരുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. വ്യാഴാഴ്ച ദിനത്തില്‍ ഏകാദശി അനുഷ്ഠിക്കുമ്പോള്‍ വ്യാഴദശാകാലത്തെ ഇല്ലാതാക്കുന്നതിനും വ്യാഴഗ്രഹത്തിന് പ്രീതി വരുത്തുന്നതിനും സഹായിക്കുന്നുണ്ട്. എന്താണ് വൈകുണ്ഠ ഏകാദശിയുടെ പ്രാധാന്യം എന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

വിഷ്ണുവിന്റെ അനുഗ്രഹം

വിഷ്ണുവിന്റെ അനുഗ്രഹം

വിഷ്ണു ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി സഹായിക്കുന്ന ദിവസമാണ് വൈകുണ്ഠ ഏകാദശി ദിനം. എന്നാല്‍ ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് വ്രതമനുഷ്ഠിക്കുമ്പോള്‍ ഉള്ള കാര്യങ്ങള്‍ ആണ്. ഈ ദിനത്തില്‍ എണ്ണ തേച്ച് കുളിക്കാന്‍ പാടില്ല. ഏകാദശി ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ തലേദിവസം മുതല്‍ തന്നെ വ്രതം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യം നിറയും എന്നതാണ് സത്യം. പകലുറങ്ങാന്‍ പാടില്ല എന്നുള്ളതാണ് സത്യം. അരിയാഹാരം കഴിക്കരുത്. അടുത്ത ദിനത്തില്‍ പാരണ വീടി വേണം വ്രതം അവസാനിപ്പിക്കുന്നതിന്. പൂര്‍ണമായും വ്രതമെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് പഴങ്ങള്‍ കഴിക്കാവുന്നതാണ്.

പ്രധാന ക്ഷേത്രങ്ങള്‍

പ്രധാന ക്ഷേത്രങ്ങള്‍

എന്നാല്‍ ഇത് കൂടാതെ വൈകുണ്ഠ ഏകാദശിക്ക് ചില പ്രധാന ക്ഷേത്രങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഗുരുവായൂറിലും തൃപ്രയാറിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും മറ്റ് വിഷ്ണു ക്ഷേത്രങ്ങളിലും എല്ലാം ഈ ദിനം വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതാണ്. ഇത് കൂടാതെ ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടും ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. കാരണം ഈ ദിനത്തിലാണ് മേല്‍പ്പത്തൂര്‍ ഭട്ടതിരി നാരായണിയം എഴുതി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത് എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ ചില സൂക്തങ്ങള്‍ ജപിച്ചാല്‍ ഇരട്ടി ഫലം ലഭിക്കും എന്നാണ് വിശ്വാസം.

ഭാഗ്യസൂക്തം.

ഭാഗ്യസൂക്തം.

പ്രാതരഗ്‌നിം പ്രാതരിന്ദ്രം ഹവാമഹേ

പ്രാതമ്മിത്രാ വരുണാ പ്രാതരശ്വിനാ

പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം

പ്രാതസ്സോമ മുതരുദ്രം ഹുവേമ

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ

വയം പുത്ര മദിതേര്‍യ്യോ വിധര്‍ത്താ

ആധ്രശ്ചിദ്യം മന്യമാന സ്മരശ്ചില്‍

രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ ||

ഭഗപ്രണേതര്‍ ഭഗസത്യരാധ:

ഭഗേമാന്ധിയ മുദവാദദന്ന:

ഭഗപ്രണോ ജനയ ഗോഭിര സൈ്വ:

ഭഗപനൃഭിര്‍ നൃവന്ത സ്യാമ ||

ഉതേ ദാനീം ഭഗവന്ത സ്യാമ

ഉതപ്രപിത്വ ഉതമദ്ധ്യേ അഹ്നാം

ഉതോദിതാ മഘവന്‍ സൂര്യസ്യ

വയം ദേവാനാം സുമതൌ സ്യാമ ||

ഭഗ ഏവ ഭഗവാന്‍ അസ്തു ദേവാ:

തേന വയം ഭഗവന്ത സ്യാമ

തം ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി

സനോ ഭാഗപുര ഏതാ ഭവേഹ||

സമധ്വരാ യോഷ സോന മന്ത

ദധിക്രാവേവ ശുചയേ പദായ

അര്‍വ്വാചീനം വസുവിദം ഭഗന്ന:

രഥമിവാശ്വാ വാജിന ആവഹന്തു||

അശ്വാവതീ ഗ്ഗോര്‍മതീര്‍ന്ന ഉഷാസ:

വീരവതീസ്സദമുച്ഛന്തു ഭദ്രാ:

ഘൃതന്ദു ഹാനാ വിശ്വത: പ്രപീതാ

യൂയം പാത സ്വസ്തിഭിസ്സ ദാന:

യോ മാഅഗ്‌നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി.

അഭാഗമഗ്‌നേ തം കുരു മാമഗ്‌നേ ഭാഗിനം കുരു

ishakha Nakshatra 2022: 2022-ല്‍ വര്‍ഷാവസാനം വരെ ഭാഗ്യഫലങ്ങള്‍ മാത്രമുള്ള നക്ഷത്രംishakha Nakshatra 2022: 2022-ല്‍ വര്‍ഷാവസാനം വരെ ഭാഗ്യഫലങ്ങള്‍ മാത്രമുള്ള നക്ഷത്രം

Read more about: ekadashi ഏകാദശി
English summary

Vaikuntha Ekadashi 2022: Date, Time, pujavidhi And Significance In Malayalam

Here in this article we are sharing the date, time and significance of vaikunta ekadashi in malayalam.
Story first published: Wednesday, January 12, 2022, 17:29 [IST]
X
Desktop Bottom Promotion