For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണശേഷം വൈകുണ്ഠത്തില്‍ സ്ഥാനം നല്‍കും ഈ വ്രതം; ചടങ്ങുകള്‍ ഇങ്ങനെ

|

കാര്‍ത്തിക മാസത്തില്‍ ആഘോഷിക്കുന്ന എണ്ണമറ്റ ഉത്സവങ്ങളില്‍ ഒന്നാണ് വൈകുണ്ഠ ചതുര്‍ദശി. ഈ ഉത്സവത്തിന് പ്രത്യേക പരാമര്‍ശമുണ്ട്. രസകരമെന്നു പറയട്ടെ, പരമശിവനും മഹാവിഷ്ണുവിനുവിനുമായി സംയുക്തമായി സമര്‍പ്പിച്ചിരിക്കുന്ന അപൂര്‍വ ദിവസങ്ങളില്‍ ഒന്നാണിത്. ഈ ഉത്സവം കാര്‍ത്തിക പൂര്‍ണിമ അല്ലെങ്കില്‍ ദേവ് ദീപാവലിക്ക് ഒരു ദിവസം മുമ്പ് ആചരിക്കുന്നു, അതായത് കാര്‍ത്തിക ശുക്ല പക്ഷത്തിലെ ചതുര്‍ദശി ദിവസം.

Most read: കാര്‍ത്തിക പൂര്‍ണിമയില്‍ ഇവ ചെയ്താല്‍ സമൃദ്ധിയും ഭാഗ്യവും എന്നും കൂടെ

അതിനാല്‍, ഇത് ദേവ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായും അറിയപ്പെടുന്നു. പരമ്പരാഗത ഹിന്ദു കലണ്ടറുകളും ഗ്രിഗോറിയന്‍ കലണ്ടറുകളും തമ്മില്‍ വ്യത്യാസമുള്ളതിനാല്‍, ആഘോഷ തീയതി എല്ലാ വര്‍ഷവും വ്യത്യാസപ്പെടുന്നു. വൈകുണ്ഠ ചതുര്‍ദശി 2021 തീയതിയും പൂജാ ശുഭ മുഹൂര്‍ത്തവും പ്രാധാന്യവും അറിയാന്‍ ലേഖനം വായിക്കൂ.

വൈകുണ്ഠ ചതുര്‍ദശി 2021

വൈകുണ്ഠ ചതുര്‍ദശി 2021

ഈ വര്‍ഷം വൈകുണ്ഠ ചതുര്‍ദശി നവംബര്‍ 17 ന് ആഘോഷിക്കും. ചതുര്‍ദശി തിഥി നവംബര്‍ 17 ന് രാവിലെ 9:50 ന് ആരംഭിച്ച് നവംബര്‍ 18 ന് ഉച്ചയ്ക്ക് 12:00 ന് അവസാനിക്കും. നവംബര്‍ 17 ന് രാത്രി 11:40 നും നവംബര്‍ 18 ന് പുലര്‍ച്ചെ 12:33 നും ഇടയില്‍ പൂജ നടത്തണം.

വൈകുണ്ഠ ചതുര്‍ദശി പ്രാധാന്യം

വൈകുണ്ഠ ചതുര്‍ദശി പ്രാധാന്യം

ഹിന്ദുക്കള്‍ ഒരേ ദിവസം വിഷ്ണുവിനെയും ശിവനെയും ഈ ദിവസം ആരാധിക്കുന്നു. എന്നിരുന്നാലും, വ്യത്യസ്ത സമയങ്ങളിലാണ് പൂജ നടത്തുന്നത്. നാല് മാസത്തെ ഉറക്കം കഴിഞ്ഞ് ദേവുത്താണി ഏകാദശി നാളിലാണ് മഹാവിഷ്ണു ഉണരുന്നത്. അതിനു ശേഷം വൈകുണ്ഠ ചതുര്‍ദശി നാളില്‍ ശിവന്‍ വീണ്ടും സൃഷ്ടിഭാരം മഹാവിഷ്ണുവിനെ ഏല്‍പ്പിച്ചു. ഈ ദിവസം വൈകുണ്ഠലോകത്തിന്റെ കവാടങ്ങളും തുറന്നിട്ടുണ്ടെന്നാണ് വിശ്വാസം. സമ്പൂര്‍ണ ആചാരങ്ങളോടെ വൈകുണ്ഠ ചതുര്‍ദശി നാളില്‍ പൂജിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ മരണശേഷം വൈകുണ്ഠധാമത്തിലെ മഹാവിഷ്ണുവിന്റെ അടുത്തേക്ക് പോകുമെന്നും പറയപ്പെടുന്നു.

Most read:ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പം നേടാന്‍ ശിവപഞ്ചാക്ഷരി മന്ത്രം ഇങ്ങനെ ചൊല്ലൂ

പൂജാരീതി

പൂജാരീതി

വൈകുണ്ഠ ചതുര്‍ദശി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് വ്രതാനുഷ്ഠാനം നടത്തുക. തുടര്‍ന്ന് രാത്രി 108 താമരപ്പൂക്കള്‍ കൊണ്ട് മഹാവിഷ്ണുവിനെ ആരാധിക്കുക. ഇതിനുശേഷം ശിവനെ ആരാധിക്കുക. ഈ ദിവസം ശങ്കരന് മഖാനില്‍ നിന്ന് ഉണ്ടാക്കിയ ഖീര്‍ മാത്രമേ നല്‍കാവൂ.

ചരിത്രം

ചരിത്രം

ശിവപുരാണത്തിലെ ഒരു ഐതിഹ്യമനുസരിച്ച് മഹാവിഷ്ണു ശിവനെ ആരാധിക്കുന്നതിനായി കാശി സന്ദര്‍ശിച്ചു. പൂജയ്ക്കിടെ ശിവന് 1000 താമരകള്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. വിഷ്ണുവിനെ പരീക്ഷിക്കുന്നതിനായി പരമശിവന്‍ ഒരു സ്വര്‍ണ്ണ പുഷ്പം മാറ്റിവച്ചു. അതിനാല്‍, ആയിരാമത്തെ താമരയുടെ സ്ഥാനത്ത് അദ്ദേഹം തന്റെ ഒരു കണ്ണ് സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഭക്തിയില്‍ സന്തുഷ്ടനായ ശിവന്‍ വിഷ്ണുവിന്റെ കണ്ണ് വീണ്ടെടുക്കുകയും അനുഗ്രഹമായി സുദര്‍ശന ചക്രം നല്‍കുകയും ചെയ്തു. ഈ കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ദശി 'വൈകുണ്ഠ ചൗദാസ്' എന്നറിയപ്പെടുന്നു. ഈ ദിവസം വ്രതമെടുത്ത് വിഷ്ണുവിനെ ആരാധിക്കുന്നവന്‍ വൈകുണ്ഠലോകം പ്രാപിക്കും.

ശ്രാദ്ധം നടത്താന്‍

ശ്രാദ്ധം നടത്താന്‍

മഹാഭാരതയുദ്ധത്തിനു ശേഷമുള്ള ഈ ദിവസമാണ് ഭഗവാന്‍ കൃഷ്ണന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ശ്രാദ്ധം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ഈ ദിവസത്തില്‍ ശ്രാദ്ധ തര്‍പ്പണം നടത്തുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്.

Most read:സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം

പാപങ്ങള്‍ അകറ്റാന്‍

പാപങ്ങള്‍ അകറ്റാന്‍

ഈ ദിവസം മഹാദേവനെയും ശ്രീ ഹരി വിഷ്ണുവിനെയും ആരാധിച്ചാല്‍ മനുഷ്യരുടെ എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. മതഗ്രന്ഥങ്ങള്‍ അനുസരിച്ച്, ഭഗവാന്‍ ഉറങ്ങുന്ന നാല് മാസങ്ങളില്‍, പരമ ശിവനാണ് പ്രപഞ്ചത്തെ ഭരിക്കുന്നത്.

ദേവ് ദീപാവലി ആഘോഷം

ദേവ് ദീപാവലി ആഘോഷം

വൈകുണ്ഠ ചതുര്‍ദശിയില്‍ ഭക്തര്‍ ഗംഗയിലെ പുണ്യജലത്തില്‍ മുങ്ങി ശിവനെ ആരാധിക്കുകയും തുടര്‍ന്ന് അരുണോദയയില്‍ പൂജ നടത്തുകയും ചെയ്യുന്നു. തുടര്‍ന്ന്, അര്‍ദ്ധരാത്രി പൂജ നടത്തി അവര്‍ വിഷ്ണുവിനെ ആരാധിക്കുന്നു. ഈ ഉത്സവം അടുത്ത ദിവസത്തെ ദേവ് ദീപാവലി ആഘോഷങ്ങളുമായി ലയിക്കുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും, പുണ്യനഗരമായ കാശിയിലെ (വാരണാസി) പുണ്യനദിയായ ഗംഗയുടെ ഘാട്ടുകളിലും എണ്ണ വിളക്കുകള്‍ കത്തിക്കുന്നു.

വൈകുണ്ഠ ചതുര്‍ദശി ആചാരം

വൈകുണ്ഠ ചതുര്‍ദശി ആചാരം

* ഈ ഉത്സവം ഭക്തര്‍ പുണ്യ നദിയില്‍ മുങ്ങി ആഘോഷിക്കുന്നു, ഇതിനെ കാര്‍ത്തിക സ്‌നാനം എന്ന് വിളിക്കുന്നു.

* ഋഷികേശില്‍ ദീപദാന മഹോത്സവം ആചരിക്കുന്നു. ചതുര്‍മാസത്തിനു ശേഷം മഹാവിഷ്ണു ഉണരുന്നതാണ് ഈ സന്ദര്‍ഭം. മാവ് കൊണ്ടോ മണ്‍ വിളക്കുകള്‍ കൊണ്ടോ നിര്‍മ്മിച്ച ആയിരക്കണക്കിന് ചെറിയ വിളക്കുകള്‍ പുണ്യ നദിയായ ഗംഗയില്‍ ഒഴുകുന്നു. ഗംഗാ ആരതിയും നടത്താറുണ്ട്.

* വിഷ്ണു സഹസ്ത്രനാമ പാരായണത്തോടെ ഭക്തര്‍ വിഷ്ണുവിന് ആയിരം താമരകള്‍ സമര്‍പ്പിക്കുന്നു.

Most read:വ്യാഴമാറ്റം; ഈ രാശിക്കാര്‍ക്ക് ഇനി അവസരങ്ങളുടെ ശുഭകാലം

വൈകുണ്ഠ ചതുര്‍ദശി ആചാരം

വൈകുണ്ഠ ചതുര്‍ദശി ആചാരം

* വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ മഹാവിഷ്ണുവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. പരസ്പരം ആരാധിക്കുന്നതിനാല്‍ ശിവനും വിഷ്ണുവും യഥാവിധി പൂജിക്കപ്പെടുന്നു.

* വിഷ്ണുവിന് ഇഷ്ടപ്പെട്ട തുളസിയിലകള്‍ ശിവനും, ശിവന് ഇഷ്ടപ്പെട്ട കൂവള ഇലകള്‍ വിഷ്ണുവിനും സമര്‍പ്പിക്കുന്നു.

* വിളക്കുകള്‍ കത്തിക്കുകയും ആരതി നടത്തുകയും ചെയ്യുന്നു.

* ദിവസം മുഴുവന്‍ ഭക്തര്‍ വ്രതം നോല്‍ക്കുന്നു.

English summary

Vaikuntha Chaturdashi 2021 Date, Shubh Muhurat, Puja Vidhi, Vrat Katha and Significance of Baikunth Chaturdashi in Malayalam

Vaikuntha Chaturdashi 2021 date: Vaikuntha Chaturdashi is observed on the Chaturdashi Tithi of Kartik Shukla Paksha. Read on to know the Vaikuntha Chaturdashi 2021 date and its significance.
X