Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
ഹരിയെയും ഹരനെയും ഒരുമിച്ച് ആരാധിക്കുന്ന അപൂര്വ്വ ദിനം; വൈകുണ്ഠ ചതുര്ദശി പൂജാവിധി
കാര്ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്ദശി ദിവസമാണ് വൈകുണ്ഠ ചതുര്ദശി ആഘോഷിക്കുന്നത്. വൈകുണ്ഠ ചതുര്ദശി നാളില് ഉപവസിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്ക്ക് മരണശേഷം വൈകുണ്ഠധാമത്തില് സ്ഥാനം ലഭിക്കുന്നു. മഹാവിഷ്ണുവിന്റെയും ശിവന്റെയും അനുഗ്രഹത്താല് എല്ലാ പാപങ്ങളും ഇല്ലാതാകുന്നു. ദേവ് ദീപാവലിക്ക് ഒരു ദിവസം മുമ്പാണ് ഈ ഉത്സവം.
ശിവപുരാണമനുസരിച്ച്, പരമശിവന് മഹാവിഷ്ണുവിന് സുദര്ശന ചക്രം നല്കിയത് വൈക്കുണ്ഠ ചതുര്ദശി ദിനത്തിലാണ്. ഈ ദിവസം ശിവനും വിഷ്ണുവും ഒരേ രൂപത്തില് തുടരുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ ആയിരം താമരകള് കൊണ്ട് പൂജിക്കുന്നവര്ക്ക് സ്വര്ഗ്ഗത്തില് സ്ഥാനം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഈ വര്ഷത്തെ വൈകുണ്ഠ ചതുര്ദശിയുടെ ശുഭമുഹൂര്ത്തം പൂജാവിധി ആരാധനാരീതി എന്നിവ അറിയാന് ലേഖനം വായിക്കൂ.

വൈകുണ്ഠ ചതുര്ദശി 2023 ശുഭമുഹൂര്ത്തം
2023 നവംബര് 25 ന് വൈക്കുണ്ഠ ചതുര്ദശി ആഘോഷിക്കും. ഈ ദിവസം വിഷ്ണുവിന്റെയും ശിവന്റെയും ഭക്തര്ക്ക് പവിത്രമായ ദിവസമായി കണക്കാക്കപ്പെടുന്നു. വാസ്തവത്തില് ഈ രണ്ട് ദേവതകളെയും ഒരേ ദിവസം ആരാധിക്കുന്നു. കാര്ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്ദശി തിഥി നവംബര് 25 ന് വൈകുന്നേരം 05:22 മുതല് ആരംഭിക്കും. ചതുര്ദശി തിഥി അടുത്ത ദിവസം 26 നവംബര് ഉച്ചകഴിഞ്ഞ് 03:53 ന് അവസാനിക്കും. വൈകുണ്ഠ ചതുര്ദശി ദിനത്തില് നിശിത കാലത്ത് മഹാവിഷ്ണുവിനെ ആരാധിക്കുന്നുവെന്ന് വേദങ്ങള് പറയുന്നു. വൈകുണ്ഠ ചതുര്ദശി നിശിതകാലം വരുന്നത് 25 നവംബര് 11.41 pm മുതല് 26 നവംബര് 12.35 am വരെയാണ്.
വൈകുണ്ഠ ചതുര്ദശിയുടെ പ്രാധാന്യം
പൊതുവേ ഒരേ ദിവസം തന്നെ ശിവനെയും വിഷ്ണുവിനെയും ഒരുമിച്ച് ആരാധിക്കാനുള്ള ഭാഗ്യം ലഭിക്കുന്നത് വളരെ വിരളമാണ്. എന്നാല് വര്ഷത്തില് ഒരു ദിവസം വൈകുണ്ഠ ചതുര്ദശിയില് ഹരിയെയും ഹരനെയും ഒരുമിച്ച് പൂജിക്കുന്നു. ഈ ദിവസം വിഷ്ണു ഭഗവാന് ശിവന് തുളസി ഇലകള് സമര്പ്പിക്കുന്നു, പകരം ശിവന് വിഷ്ണുവിന് കൂവള ഇല നല്കുന്നു. ശിവപുരാണമനുസരിച്ച്, ശിവന് വിഷ്ണുവിന് സുദര്ശന ചക്രം നല്കിയത് വൈക്കുണ്ഠ ചതുര്ദശി ദിനത്തിലാണ്. ഈ ദിവസം ശിവനും വിഷ്ണുവും ഒരേ രൂപത്തില് തുടരുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ ആയിരം താമരകള് കൊണ്ട് പൂജിക്കുന്നവര്ക്ക് സ്വര്ഗ്ഗത്തില് സ്ഥാനം ലഭിക്കുമെന്ന് പറയപ്പെടുന്നു.
ചരിത്രം
ശിവപുരാണത്തിലെ ഒരു ഐതിഹ്യമനുസരിച്ച് മഹാവിഷ്ണു ശിവനെ ആരാധിക്കുന്നതിനായി കാശി സന്ദര്ശിച്ചു. പൂജയ്ക്കിടെ ശിവന് 1000 താമരകള് സമര്പ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. വിഷ്ണുവിനെ പരീക്ഷിക്കുന്നതിനായി പരമശിവന് ഒരു സ്വര്ണ്ണ പുഷ്പം മാറ്റിവച്ചു. അതിനാല്, ആയിരാമത്തെ താമരയുടെ സ്ഥാനത്ത് അദ്ദേഹം തന്റെ ഒരു കണ്ണ് സമര്പ്പിച്ചു. അദ്ദേഹത്തിന്റെ ഭക്തിയില് സന്തുഷ്ടനായ ശിവന് വിഷ്ണുവിന്റെ കണ്ണ് വീണ്ടെടുക്കുകയും അനുഗ്രഹമായി സുദര്ശന ചക്രം നല്കുകയും ചെയ്തു. ഈ കാര്ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്ദശി 'വൈകുണ്ഠ ചൗദാസ്' എന്നറിയപ്പെടുന്നു. ഈ ദിവസം വ്രതമെടുത്ത് വിഷ്ണുവിനെ ആരാധിക്കുന്നവര് വൈകുണ്ഠലോകം പ്രാപിക്കും.
വൈകുണ്ഠവാസം
ഈ ദിവസം ഒരേ ദിവസം വിഷ്ണുവിനെയും ശിവനെയും ആരാധിക്കുന്നു. എന്നിരുന്നാലും വ്യത്യസ്ത സമയങ്ങളിലാണ് പൂജ നടത്തുന്നത്. നാല് മാസത്തെ നിദ്ര കഴിഞ്ഞ് ദേവോത്ഥാന ഏകാദശി നാളിലാണ് മഹാവിഷ്ണു ഉണരുന്നത്. അതിനു ശേഷം വൈകുണ്ഠ ചതുര്ദശി നാളില് പരമശിവന് വീണ്ടും സൃഷ്ടിഭാരം മഹാവിഷ്ണുവിനെ ഏല്പ്പിക്കുന്നു. ഈ ദിവസം വൈകുണ്ഠലോകത്തിന്റെ കവാടങ്ങളും തുറന്നിട്ടുണ്ടെന്നാണ് വിശ്വാസം. സമ്പൂര്ണ ആചാരങ്ങളോടെ വൈകുണ്ഠ ചതുര്ദശി നാളില് പൂജിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നവര് മരണശേഷം വൈകുണ്ഠധാമത്തില് മഹാവിഷ്ണുവിന്റെ അടുത്തേക്ക് പോകുമെന്നും പറയപ്പെടുന്നു.
ഇവ സമര്പ്പിക്കുക
ബൈകുണ്ഠ ചതുര്ദശി നാളില് മഹാവിഷ്ണുവിനെയും ശിവനെയും ഒരുമിച്ച് ആരാധിക്കുന്നതായി വേദഗ്രന്ഥങ്ങളില് പറയുന്നുണ്ട്. ഈ ദിവസം തുളസിയിലകള് ശിവന് സമര്പ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി ഭക്തരില് പ്രസാദിക്കുന്നു. കൂടാതെ, ഈ ദിവസം മഹാവിഷ്ണുവിന് കൂവള ഇലയും സമര്പ്പിക്കണം. ഇത് ചെയ്യുന്നതിലൂടെ ശ്രീ ഹരി സന്തുഷ്ടനാകുകയും വൈകുണ്ഠത്തില് ഭക്തര്ക്ക് സ്ഥാനം നല്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.
താമര
ബൈകുണ്ഠ ചതുര്ദശി നാളില് മഹാവിഷ്ണുവിന് താമര അര്പ്പിക്കുന്നതിലൂടെ ഒരാള്ക്ക് മോക്ഷം ലഭിക്കുമെന്നു പറയുന്നു. 108 താമര ഇലകള് സമര്പ്പിക്കുന്നത് ഏറ്റവും അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. ഇതോടൊപ്പം ഈ ദിവസം ശിവന് താമരയ്ക്കൊപ്പം വെളുത്ത ചന്ദനവും സമര്പ്പിക്കുക.
സാമ്പത്തിക പ്രശ്നങ്ങള് മാറാന്
ഈ ദിവസം മഹാവിഷ്ണുവിന് 3 കൂവള ഇലകള് സമര്പ്പിക്കുകയും അടുത്ത ദിവസം സുരക്ഷിതമായി ഇത് സൂക്ഷിക്കുകയും ചെയ്യുക എന്നാണ് വേദങ്ങളില് പറഞ്ഞിരിക്കുന്ന ഒരു പരിഹാരം. ഇങ്ങനെ ചെയ്താല് വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള് മാറി ഐശ്വര്യം വര്ദ്ധിക്കുമെന്ന് പറയുന്നു.
വീട്ടില് ഐശ്വര്യത്തിന്
വൈകുണ്ഠ ചതുര്ദശി ദിനത്തില് മൂന്ന് തുളസി ഇലകള് ശിവന് സമര്പ്പിക്കുകയും പൂജയ്ക്ക് ശേഷം അവ വെള്ളം നിറച്ച ചെമ്പ് പാത്രത്തില് സൂക്ഷിക്കുകയും ചെയ്യുക. അടുത്ത ദിവസം കുളിയ്ക്കും ധ്യാനത്തിനും ശേഷം,ആ വെള്ളം വീട്ടില് മുഴുവന് തളിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിലെ എല്ലാ നെഗറ്റീവിറ്റികളും ഇല്ലാതാകുകയും വീടിന് ഐശ്വര്യം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
പാപങ്ങള് അകറ്റാന്
ഈ ദിവസം മഹാദേവനെയും ശ്രീഹരി വിഷ്ണുവിനെയും ആരാധിച്ചാല് ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. വേദഗ്രന്ഥങ്ങള് അനുസരിച്ച്, ഭഗവാന് ഉറങ്ങുന്ന നാല് മാസങ്ങളില് പരമ ശിവനാണ് പ്രപഞ്ചത്തെ ഭരിക്കുന്നത്.



Click it and Unblock the Notifications
