Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സ്വര്‍ഗ്ഗത്തിലേക്ക് വാതില്‍ തുറക്കും വൈകുണ്ഠ ഏകാദശി, ഏകാദശിക്ക് ഈയൊരു കാര്യം ചെയ്താല്‍ ഫലം ഉറപ്പ്
Vaikunta Ekadasi 2025: ഏകാദശികളില്‍ വലിയ പ്രാധാന്യമുള്ള ഏകാദശിയാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. 2025-ലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശ് വരുംദിവസങ്ങളിലാണ്. എല്ലാ ഹൈന്ദവ വിശ്വാസികളും, പ്രത്യേകിച്ച് വിഷ്ണുഭക്തര് ജീവിതത്തില്‍ ഒരിക്കലെങ്കിലും എടുക്കേണ്ട ഏകാദശിയാണിത്. സ്വര്‍ഗ്ഗവാതില്‍ ഏകാദശി ഒരു തിഥി വ്രതമാണ്. അതുകൊണ്ട് ഏകാദശി ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള കാലയളവാണ് വ്രതം ആചരിക്കേണ്ടത്.

സ്വര്‍ഗ്ഗവാതില്‍ ഏകാദശി
ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വൈകുണ്ഡ ഏകാദശി, അഥവാ സ്വര്‍ഗ്ഗവാതില്‍ ഏകാദശി. ഈ ദിവസം വ്രതമനുഷ്ഠിച്ചാല്‍ മോക്ഷമുണ്ടാകുമെന്നാണ് വിശ്വാസം. ഈ ഏകാദശി അനുഷ്ഠിക്കുന്നവര്‍ക്ക് മുമ്പില്‍ സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുമെന്നും വിശ്വാസമുണ്ട്. ഈ ദിവസത്തെ വിഷ്ണുക്ഷേത്ര ദര്‍ശനത്തിനും ചില പ്രാധാന്യമുണ്ട്. മുന്‍വാതിലിലൂടെ അകത്ത് പ്രവേശിച്ച് പ്രാര്‍ത്ഥനയ്ക്ക് ശേഷം മറ്റൊരു വാതിലിലൂടെ പുറത്ത് കടക്കുന്നത് സ്വര്‍ഗ്ഗവാതില്‍ കടക്കുന്നതിന് തുല്യമാണെന്ന് പറയപ്പെടുന്നു.
ഇത്തവണ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ്
ഈ വര്‍ഷത്തെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ് എന്നതിനെ ചൊല്ലി ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ട്. മിക്ക കലണ്ടറുകളിലും ജനുവരി 10 ആണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശിയായി അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചില കലണ്ടറുകളും അമ്പലങ്ങളുമെല്ലാം ജനുവരി 9 ആണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശിയെന്നും പറയുന്നുണ്ട്. ഏകാദശി ദിവസം തന്നെ എടുക്കേണ്ടതിനാല്‍ കൃത്യമായി ഏത് ദിവസമാണ് ഏകാദശി വരുന്നതെന്ന് അറിഞ്ഞ് വ്രതം അനുഷ്ഠിച്ചെങ്കില് മാത്രമേ ഫലം ലഭിക്കുകയുള്ളു.
പഞ്ചാംഗം അനുസരിച്ച് ജനുവരി 8 ബുധനാഴ്ച ഉച്ചയ്ക്ക് 2.26ന് ശേഷം ദശമി ആരംഭിക്കും. പിറ്റേദിവസം ജനുവരി ഒമ്പതിന് 12.23 വരെ ദശമിയാണ്. അതിന് ശേഷം ഏകാദശി ആരംഭിക്കും. ജനുവരി 10, രാവിലെ 10.21 വരെ ഏകാദശിയാണ്. അപ്പോള്‍ ഏകാദശി വ്രതം ജനുവരി 9 ഉച്ചയ്ക്ക് 12.23ന് തുടങ്ങി ജനുവരി 10, രാവിലെ 10.21 വരെയാണ് അനുഷ്ഠിക്കേണ്ടത്. ഏകാദശിക്ക് മുമ്പുള്ള ദിവസം മുതല്‍ വ്രതാനുഷ്ഠാനങ്ങള്‍ തുടങ്ങണം എന്നതിനാല്‍ ദശമി ദിവസമായ ജനുവരി 8-ന് ഒരിക്കലെടുത്ത് വ്രതാചരണം തുടങ്ങണം.
വ്രതം എടുക്കേണ്ടത് എങ്ങനെ
ഏകാദശിക്ക് തലേദിവസം മുതല്‍ വ്രതം ആരംഭിക്കണം.സാധാരണയായി ദശമി ദിവസം ഒരിക്കലൂണ് ആണ്. എന്നാല്‍ ഇത്തവണ ദശമി ഉച്ചതൊട്ടാണ് തുടങ്ങുന്നത് എന്നത് കൊണ്ട് ബുധനാഴ്ച ദിവസം ഒരിക്കലൂണ് വേണമെന്നില്ല. പിറ്റേദിവസം, വ്യാഴാഴ്ച 12.23നാണ് ഏകാദശി ആരംഭിക്കുന്നത്. അതുകൊണ്ട് ആ ദിവസം 12.23ന് മുമ്പ് ഒരിക്കല്‍ മാത്ര അരിയാഹാരം കഴിക്കുക. ശേഷം ഉപവാസം ആരംഭിക്കുക. ഉണ്ണാവ്രതമായി ഏകാദശി എടുക്കുന്നതാണ് ഏറെ പുണ്യദായകമായത്. എന്നാല്‍ ആരോഗ്യസ്ഥിതി അനുസരിച്ച് പഴവും വെള്ളവും മാത്രം കഴിച്ചും എടുക്കാം. പിറ്റേദിവസം രാവിലെ 10.21ന് ഏകാദശി തീരുമെങ്കിലും വ്രതം ദ്വയോദശി സൂര്യോദയത്തില്‍ അവസാനിപ്പിക്കുന്നതാണ് ഉത്തമം. അതായത് ശനിയാഴ്ച പുലര്‍ച്ചയ്ക്ക്.
ഫലങ്ങള്‍
അര്ജ്ജുനന് ഭഗവാന് ശ്രീകൃഷ്ണന് ഗീതോപദേശം നല്‍കിയത് ധനുമാസത്തിലെ ഏകാദശിക്കാണെന്നാണ് വിശ്വാസം. ഈ ഏകാദശി വ്രതമെടുക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ സ്ഥാനം ലഭിക്കുമെന്നും വിഷ്ണുപാദം പൂകാമെന്നുമാണ് വിശ്വാസം. ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങളില്‍ നിന്ന് മുക്തി നല്കുന്ന ഏകാദശി വ്രതമാണിത്.
സ്വര്‍ഗ്ഗമെന്നാല്‍ ജീവിതത്തിലെ ഏറ്റവും നല്ല സമയമെന്നും അര്‍ത്ഥമാക്കാം. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും ലഭിക്കാന്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം സഹായിക്കും. ഈ ദിവസം ഗുരുവായൂരും മറ്റ് മഹാവിഷ്ണു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നത് ഐശ്വര്യകരമാണ്. മക്കളുടെയും സന്തതി പരമ്പരകളുടെയും നന്മയ്ക്ക് വേണ്ടി എടുക്കാവുന്ന ഏറ്റവും നല്ല വ്രതമാണിത്.



Click it and Unblock the Notifications
