Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
സമ്പത്തും ഐശ്വര്യവും കൈവരും; വെള്ളിയാഴ്ച ദിവസം വൈഭവ ലക്ഷ്മി വ്രതം

ഹിന്ദുമതത്തില്‍ ലക്ഷ്മീ ദേവിയെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി കണക്കാക്കപ്പെടുന്നു. ലക്ഷ്മീദേവി കുടികൊള്ളുന്ന വീട്ടില്‍ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ല. എല്ലാവരും ലക്ഷ്മി ദേവിയെ ആരാധിക്കുകയും അനുഗ്രഹം നേടുന്നതിന്റെയും കാരണം ഇതാണ്. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ വെള്ളിയാഴ്ച ദിവസം വൈഭവ ലക്ഷ്മി വ്രതം ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. വൈഭവ ലക്ഷ്മി വ്രതവും ആരാധനയും നടത്തിയാല്‍ ലക്ഷ്മി ദേവിയെ എളുപ്പത്തില്‍ സന്തോഷിപ്പിക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു.
വെള്ളിയാഴ്ച ദിവസം വൈഭവ ലക്ഷ്മിയെ ആരാധിക്കുന്ന രീതി പുരാണഗ്രന്ഥങ്ങളില് പറഞ്ഞിട്ടുണ്ട്. ലക്ഷ്മി ദേവിയെയും ദേവിയുടെ വിവിധ രൂപങ്ങളെയും വെള്ളിയാഴ്ച ദിവസം ആരാധിക്കുന്നു. ലക്ഷ്മി ദേവിയുടെ പല രൂപങ്ങളില്‍ ഒന്നാണ് വൈഭവ ലക്ഷ്മി. വെള്ളിയാഴ്ച ദിവസം വൈഭവ ലക്ഷ്മിയെ ആരാധിക്കുന്ന ഭക്തരുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും കുടികൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടില്‍ നിന്ന് ദാരിദ്ര്യം അകറ്റാനും സന്തോഷം, സമ്പത്ത്, ഐശ്വര്യം എന്നിവ കൈവരുത്താനുമായി വെള്ളിയാഴ്ച ദിവസം വൈഭവ ലക്ഷ്മിയെ എങ്ങനെ ആരാധിക്കണമെന്ന് നമുക്ക് നോക്കാം.
വെള്ളിയാഴ്ച ദിവസം രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. പൂജാമുറിയില്‍ വിളക്ക് കത്തിച്ച് ലക്ഷ്മീദേവിയെ ധ്യാനിച്ച് ഉപവാസം തുടങ്ങുക. വൈഭവ ലക്ഷ്മിയെ രാവിലെയും വൈകുന്നേരവും ആരാധിക്കുന്നു. ആരാധനയ്ക്കായി ഒരു ചുവന്ന നിറത്തിലുള്ള തുണി വിരിച്ച് വൈഭവ ലക്ഷ്മിയുടെ ചിത്രമോ വിഗ്രഹമോ സ്ഥാപിക്കുക. ഫോട്ടോയ്ക്ക് സമീപം ശ്രീയന്ത്രവും വയ്ക്കുക. വൈഭവ ലക്ഷ്മിയുടെ മുന്നില്‍ ഒരു പിടി അരി വച്ചിട്ട് അതിനു മുകളില്‍ വെള്ളം നിറച്ച ഒരു ചെമ്പ് കലശം വയ്ക്കുക. കലശത്തിന് മുകളില്‍ ഒരു ചെറിയ പാത്രത്തില്‍ സ്വര്‍ണ്ണ-വെള്ളി നാണയം അല്ലെങ്കില്‍ ഏതെങ്കിലും ആഭരണങ്ങള്‍ സൂക്ഷിക്കുക. ലോഹ നാണയങ്ങള്‍ ഇല്ലെങ്കില്‍, ഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിച്ച് നിങ്ങള്‍ക്ക് സാധാരണ നാണയങ്ങളും വയ്ക്കാം.
ഇതിനുശേഷം വൈഭവ ലക്ഷ്മിക്ക് ചുവന്ന ചന്ദനം, പൂക്കള്‍, ചുവന്ന വസ്ത്രങ്ങള്‍ മുതലായവ സമര്‍പ്പിക്കുക. ഇതോടൊപ്പം ശ്രീ യന്ത്രത്തെയും ആരാധിക്കുക. ഈ ദിവസം അരിപായസം ഉണ്ടാക്കി ദേവിക്ക് നൈവേദ്യമായി സമര്‍പ്പിക്കണം. ഇതല്ലെങ്കില്‍, വെളുത്ത മധുരപലഹാരങ്ങള്‍ നല്‍കുക. ഇനി വൈഭവ ലക്ഷ്മിയുടെ വ്രതകഥ വായിച്ച് ആരതി നടത്തുക. അവസാനം കൈ കൂപ്പി ദേവിയോട് പ്രാര്‍ത്ഥിക്കുക. ഈ ദിവസം സ്ത്രീകള്‍ കുറഞ്ഞത് 7 വിളക്കുകള്‍ തെളിയിക്കണം. വീടിന്റെ പ്രധാന വാതിലിലും നെയ്യ് വിളക്ക് കത്തിക്കണം. ഈ രീതി ഉപയോഗിച്ച് വൈഭവ ലക്ഷ്മിയെ പൂജിച്ചാല്‍ ദേവി നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു.



Click it and Unblock the Notifications
