Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
എണ്ണിയാല്‍ തീരാത്തത്ര ഫലം, ഐശ്വര്യവും പാപമോക്ഷവും; ഉത്പന്ന ഏകാദശി വ്രതം മഹത്തരം
ഹിന്ദുമതത്തില്‍ എല്ലാ ഏകാദശിക്കും പ്രത്യേക പ്രാധാന്യമുണ്ട്. പഞ്ചാംഗമനുസരിച്ച് ഒരു വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ മാസവും കൃഷ്ണ, ശുക്ല പക്ഷത്തില്‍ ഓരോ ഏകാദശി വീതം വരുന്നു. ഓരോ ഏകാദശിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അതുപോലെ മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി ഉത്പാന ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഈ വ്രതം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിന് വേണ്ടിയുള്ളതാണ്.
വിശ്വാസമനുസരിച്ച്, ഏകാദശി തിയതിയില്‍ വിഷ്ണുവിനെ പ്രീതിപ്പെടുത്താനും പ്രത്യേക ആരാധന നടത്താനും ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ വിഷമങ്ങളും മാറുകയും ശ്രീഹരിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഉത്പന്ന ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും പൂജാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

ഉത്പന്ന ഏകാദശി 2023
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തീയതി ഡിസംബര്‍ 8ന് രാവിലെ 5.06 മുതല്‍ ഡിസംബര്‍ 9 ന് രാവിലെ 6.31 ന് അവസാനിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ഡിസംബര്‍ എട്ടിന് ഉത്പന്ന ഏകാദശി വ്രതം ആചരിക്കുന്നത്. എന്നാല്‍ ഡിസംബര്‍ 9 പുലര്‍ച്ചെ ആയതിനാല്‍ പലരും ഈ ദിവസവും ഉപവസിക്കും.
ഈ വര്‍ഷം ഉത്പന്ന ഏകാദശി രണ്ട് ദിവസമാണ്. ഹിന്ദു കലണ്ടര്‍ പ്രകാരം ഡിസംബര്‍ എട്ടിനാണ് സൗഭാഗ്യ യോഗം രൂപീകരിക്കുന്നത്. ഡിസംബര്‍ 9-നെക്കുറിച്ച് സംസാരിക്കുമ്പോള്‍, ശോഭന യോഗത്തിനൊപ്പം സര്‍വാര്‍ത്ത സിദ്ധി യോഗം, ദ്വിപുഷ്കര യോഗം എന്നിവയും രൂപീകരിക്കുന്നു. ഡിസംബര്‍ 8-ന് ഉത്പന്ന ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഡിസംബര്‍ 9-ന് ഉച്ചയ്ക്ക് 1:15 മുതല്‍ 3:20 വരെ പാരണ നടത്താം. ഡിസംബര്‍ 9 ന് വ്രതാനുഷ്ഠാനം നടത്തുന്ന ഭക്തര്‍ക്ക് ഡിസംബര്‍ 10 ന് രാവിലെ 7:03 മുതല്‍ 7:13 വരെ വ്രതം തുറക്കാം.
ഉത്പന്ന ഏകാദശിയുടെ പ്രാധാന്യം
ഉത്പന്ന ഏകാദശി നാളില്‍ മഹാവിഷ്ണുവിന്റെ ഹൃദയത്തില്‍ നിന്നാണ് മാതാ ഏകാദശി ജനിച്ചത്. ഒരിക്കല്‍ മഹാവിഷ്ണു ഉറങ്ങിക്കിടക്കുമ്പോള്‍ മൂര്‍ എന്ന അസുരന് അദ്ദേഹത്തെ കൊല്ലാന്‍ വന്നുവെന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തില്‍ ദേവി ഉത്പന്ന പ്രത്യക്ഷപ്പെട്ട് മുരാസുരനെ വധിച്ചു. ഈ ദിവസം ആരാധനയ്ക്കൊപ്പം വ്രതാനുഷ്ഠാനം നടത്തുന്നത് ലക്ഷമിരട്ടി ഫലങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. മഹാവിഷ്ണുവിനൊപ്പം ലക്ഷ്മിദേവിയും സന്തുഷ്ടയാകുന്നു.
ഏകാദശിയില്‍ ഈ പ്രതിവിധികള്‍
ഉത്പന്ന ഏകാദശി നാളില്‍ മഹാവിഷ്ണുവിന്റെ ഭക്തര്‍ തീര്‍ച്ചയായും വലംപിരി ശംഖിനെ പൂജിക്കണമെന്ന് പുണ്യഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഇത് പല തരത്തിലുള്ള കഷ്ടപ്പാടുകളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം നല്‍കും.
മഞ്ഞ പുഷ്പങ്ങളുടെ മാല
ഈ ദിവസം മഹാവിഷ്ണുവിന് മഞ്ഞ പുഷ്പങ്ങളുടെ മാല സമര്‍പ്പിക്കുക. നിവേദ്യമായി കുങ്കുമപ്പൂവ് ഇട്ട പായസം സമര്‍പ്പിക്കുക. അതില്‍ തുളസി ഇലകളും ചേര്‍ക്കുക.
ദാനധര്‍മ്മം
ഉത്പന്ന ഏകാദശി ദിനത്തില്‍ ദാനധര്‍മ്മം പ്രത്യേകമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ മഹാവിഷ്ണുവിനേയും ലക്ഷ്മി ദേവിയെയും പൂജിച്ചതിന് ശേഷം മഞ്ഞ പഴങ്ങളോ ഭക്ഷണമോ പണമോ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുക.
മന്ത്രം
ഏകാദശി വ്രതാനുഷ്ഠാന ദിനത്തില്‍ 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം തുടര്‍ച്ചയായി ജപിക്കുക. കൂടാതെ, ഈ ദിവസം വൈകുന്നേരം തുളസിക്ക് മുന്നില്‍ വിളക്ക് കത്തിച്ച് ആരതി നടത്തുക, കൂടാതെ 11 തവണ പരിക്രമണം കൂടി നടത്തുക.
ആല്‍മര ആരാധന
ഈ ദിവസം മഹാവിഷ്ണുവിനെ പൂജിച്ചതിന് ശേഷം ആല്‍മരത്തെ ആരാധിക്കുന്നത് വ്യക്തിക്ക് പ്രത്യേക നേട്ടങ്ങള്‍ നല്കുന്നു. കൂടാതെ വീടിന്റെ പ്രധാന കവാടത്തില്‍ നെയ്യ് വിളക്ക് കത്തിച്ച് വയ്ക്കാനും ശ്രദ്ധിക്കുക.
സന്താനലബ്ദിക്ക്
കുട്ടികളില്ലാത്ത ദമ്പതികള്‍ ഉത്പന്ന ഏകാദശി വ്രതമനുഷ്ഠിച്ചാല്‍, മഹാവിഷ്ണുവിന്റെ കൃപയാല്‍ അവരുടെ ആഗ്രഹം സഫലമാകും. പൂജാവേളയില്‍ വിഷ്ണുസഹസ്ത്രനാമം ചൊല്ലുക.
തുളസീപൂജ
ഉത്പന്ന ഏകാദശി ദിനത്തിലും തുളസിയെ ആരാധിക്കുക. പൂജാവേളയില്‍, 'ഓം നമോ ഭഗവതേ വാസുദേവായ നമഃ' എന്ന് ജപിക്കുകയും തുളസിയെ 11 തവണ പ്രദക്ഷിണം ചെയ്യുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ലഭിക്കുകയും മുടങ്ങിക്കിടക്കുന്ന ജോലികളും വീണ്ടും ചെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നു.
ദാമ്പത്യ സന്തോഷത്തിന്
ഉത്പന്ന ഏകാദശി നാളില്‍ ഭാര്യാഭര്ത്താക്കന്മാര് ഒരുമിച്ചിരുന്ന് ഉപവസിക്കുകയും ദരിദ്രര്‍ക്ക് ദാനം നല്‍കുകയും ചെയ്യുക. വിഷ്ണുവിന് പായസത്തില്‍ തുളസിയില ചേര്‍ത്ത് സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ദാമ്പത്യ ജീവിതം സന്തോഷകരമാകും.
നെഗറ്റീവ് എനര്‍ജി നീക്കാന്‍
വീട്ടില്‍ നെഗറ്റീവ് എനര്‍ജി പ്രവേശിക്കുന്നത് മൂലം പല തരത്തിലുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. ഇത് നീക്കാനായി ഏകാദശി നാളില്‍ മഹാവിഷ്ണുവിനൊപ്പം പത്ത് മുഖ രുദ്രാക്ഷവും പൂജിക്കുക. ഇത് വീട്ടില്‍ ഉള്ള നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വര്‍ദ്ധിക്കുകയും ചെയ്യും.
തൊഴില്‍ പ്രശ്നം നീക്കാന്‍
തൊഴില്‍-ബിസിനസ്സ് അല്ലെങ്കില്‍ പണവുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള പ്രശ്നങ്ങളും തരണം ചെയ്യാന്‍ ഉത്പന്ന ഏകാദശി നാളില്‍ മഹാവിഷ്ണുവിന് മുന്നില്‍ ഒമ്പത് മുഖമുള്ള വിളക്ക് തെളിയിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കാന്‍ മഹാവിഷ്ണുവിനെ കുങ്കുമം കലക്കിയ ജലം കൊണ്ട് അഭിഷേകം ചെയ്യുക.



Click it and Unblock the Notifications