Latest Updates
-
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം
ധീരതയും അലസതയും; ഉത്രട്ടാതിക്കാരിങ്ങനെയാണ്
27 നക്ഷത്രങ്ങളില്‍ 26-ാമത്തെ നക്ഷത്രമാണ് ഉത്രട്ടാതി. എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും മികച്ച ഒരു നക്ഷത്രമാണ് ഉത്രട്ടാതി നക്ഷത്രം. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നിരവധി സ്വഭാവ സവിശേഷതകള്‍ ഉണ്ട്. എന്നാല്‍ എല്ലാ നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്നത് പോലെ ചില മോശം അവസ്ഥകള്‍ ഇവരിലും ഉണ്ടാവുന്നുണ്ട്. ഉത്രട്ടാതി നക്ഷത്രക്കാരുടെ മാറ്റങ്ങള്‍ ജീവിതത്തില്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
ഇവരുടെ നക്ഷത്ര മൃഗം പശു, വൃക്ഷം കരിമ്പന, ഗണം മനുഷ്യ ഗണം, യോനി സ്ത്രീ, പക്ഷി മയില്‍ നക്ഷത്ര ദേവത അഗ്നി എന്നിവയാണ്. എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഉത്രട്ടാതി നക്ഷത്രം ഉപയോഗിക്കാവുന്നതാണ്. വിശേഷിച്ച് ദേവപ്രതിഷ്ഠ, വിവാഹം, ഗൃഹാരംഭം എന്നീ കാര്യങ്ങള്‍ക്ക് ഉത്രട്ടാതി നക്ഷത്രം ഉത്തമമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ധീരന്‍മാരും ഈശ്വരവിശ്വാസികളും
ധീരന്‍മാരും ഈശ്വര വിശ്വാസികളും ആയിരിക്കും ഉത്രട്ടാതി നക്ഷത്രക്കാര്‍. ഇവര്‍ക്ക് ഏത് സാഹചര്യത്തിലും അതനുസരിച്ച് നില്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനുള്ള കഴിവ് ഇവര്‍ക്കുണ്ട്. ഇവരുടെ മനസ്സിലെ ചിന്തകള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. മറ്റുള്ളവരില്‍ നിന്ന് പലതും മറച്ച് വെച്ച് പെരുമാറുന്നതിനുള്ള കഴിവ് ഇവര്‍ക്കുണ്ട്.

ധീരരെങ്കിലും അലസര്‍
ധീരന്‍മാരെങ്കിലും ഇവര്‍ വലിയ അലസന്‍മാരായിരിക്കും. ഏത് കുഴപ്പം പിടിച്ച സാഹചര്യത്തിലും ഇവര്‍ മുന്നോട്ട് പോവുമെങ്കിലും പലതും നേടുന്നതില്‍ ഇവര്‍ക്ക് പലപ്പോഴും മടിയായിരിക്കും. അതിന് വേണ്ടി അധ്വാനിക്കുന്നതില്‍ ഇവര്‍ പലപ്പോഴും പുറകിലായിരിക്കും. ഇവരുടെ മനസ്സില്‍ എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല മറ്റുള്ളവരെ കൊണ്ട് ജോലിചെയ്യിക്കുന്നതിനാണ് പലപ്പോഴും ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കുക.

അനുസരണയില്ലാത്തവര്‍
മാതാപിതാക്കളെ പോലും അനുസരിക്കാത്തവരായിരിക്കും ഉത്രട്ടാതി നക്ഷത്രക്കാര്‍. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് വേണ്ടി എത്ര സമയം വേണമെങ്കിലും വാദിക്കും. എന്നാല്‍ അത് തെറ്റാണെങ്കില്‍ പോലും അംഗീകരിക്കാന്‍ ഇവര്‍ മടി കാണിക്കും. എല്ലാവരോടും സ്‌നേഹമായി പെരുമാറുമെങ്കിലും ഇവര്‍ പലപ്പോഴും ആ സ്‌നേഹത്തെ മുതലെടുക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കും.

ബന്ധുക്കളോട് അടുപ്പം
സ്വന്തക്കാരോടും ബന്ധുക്കളോടും ഇവര്‍ക്ക് അടുപ്പം കാണില്ല. അച്ഛനമ്മമാരോടും കൂടപ്പിറപ്പുകളോടും സ്‌നേഹമായിരിക്കും എന്നുള്ളതാണ് ഇവരുടെ പ്രത്യേകത. കര്‍ശനമായി പെരുമാറുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. മറ്റുള്ളവരോടുള്ള വിരോധം മുഖത്ത് നോക്കി കാണിക്കുന്നതിന് ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടാവില്ല എന്നുള്ളതാണ്. ദേഷ്യത്തിനെ ദേഷ്യം കൊണ്ട് തന്നെ നേരിടുന്നവരായിരിക്കും ഇവര്‍. സാമ്പത്തിക ലാഭത്തെക്കുറിച്ചോ നഷ്ടത്തെക്കുറിച്ചോ ഇവര്‍ ശ്രദ്ധിക്കില്ല.

ഔദ്യോഗിക രംഗത്ത് ശോഭിക്കും
ജോലിസ്ഥലത്തും ജോലിയിലും തിളങ്ങുന്ന വിജയം ഇവരെ കാത്തിരിക്കുന്നുണ്ട്. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും സഹിക്കാന്‍ ഇവര്‍ തയ്യാറാവും. പിണങ്ങിക്കഴിഞ്ഞാല്‍ പക്ഷേ അനിഷ്ടം കാണിക്കുന്നതില്‍ ഇവര്‍ എപ്പോഴും മുന്നിലാണ്. കാരണമില്ലാതെ വഴക്കുണ്ടാക്കുകയും അതിനെക്കുറിച്ച് ആലോചിച്ച് പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. നേട്ടത്തില്‍ സന്തോഷിക്കുകയോ നഷ്ടത്തില്‍ സങ്കപ്പെടുകയോ ഇല്ല.

പണം ചിലവാക്കുന്നവര്‍
ധാരാളം പണം ചിലവാക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പണം ചിലവാക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. അധ്യാപനത്തിലും വാര്‍ത്താവിനിമയ രംഗത്തും ഇവര്‍ വളരെയധികം ശോഭിക്കും. സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നതിന് ഇവര്‍ക്ക് സാധിക്കും. പത്രപ്രവര്‍ത്തന രംഗത്ത് ശോഭിക്കും, വിട്ടു വീഴ്ചാ മനോഭാവം കൂടുതലുള്ള പങ്കാളിയെ വിവാഹം കഴിക്കുന്നതാണ് നല്ലത്. വിവാഹശേഷം വിദേശ വാസത്തിനുള്ള സാധ്യതയുണ്ട്.

ആഢംബരം കുറഞ്ഞവര്‍
ആഢംബരത്തില്‍ വിശ്വസിക്കാത്തവരായിരിക്കും ഇവര്‍. മാത്രമല്ല ആരോഗ്യമുള്ള ശരീരപ്രകൃതിയും സാമാന്യം പുഷ്ടിയും ഇവര്‍ക്കുണ്ടാവും. രോഗപ്രതിരോധ ശേഷി ഇവരില്‍ അല്‍പം കുറവായിരിക്കും. മാത്രമല്ല ഇവരില്‍ പലപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന തരത്തില്‍ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കലാകായിക വിനോദങ്ങളില്‍ പ്രഗത്ഭരായിരിക്കും. 27 വയസ്സ് വരെ വിദ്യാഭ്യാസത്തിനുള്ള സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം തന്നെയായിരിക്കും ഇവരുടെ കൈമുതല്‍.



Click it and Unblock the Notifications











