Latest Updates
-
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക്
Uthram Nakshatra 2022 : ഉത്രം നക്ഷത്രം: സാമ്പത്തികം, കരിയര്‍, കുടുംബം: ഭാഗ്യനിര്‍ഭാഗ്യങ്ങളിങ്ങനെ
ജ്യോതിഷപ്രകാരം ഉത്തരഫാല്‍ഗുനി എന്ന് അറിയപ്പെടുന്ന നക്ഷത്രമാണ് ഉത്രം നക്ഷത്രം. ഇതിന്റെ ആദ്യ കാല്‍ ഭാഗം വരുന്നത് ചിങ്ങം രാശിയിലും അവസാന മുക്കാല്‍ ഭാഗം കന്നി രാശിയിലും ആണ് വരുന്നത്. ഉത്രം നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. ഇവര്‍ ദേഹസൗന്ദര്യം, വിദ്യാഭ്യാസം, സുഖം എന്നിവയില്‍ മികച്ച ഫലങ്ങളാണ് ഉണ്ടാവുന്നത്. പൊതുവേ ഇവര്‍ സൗന്ദര്യ ബോധമുള്ളവരും അഭിമാനികളും ആയിരിക്കും. പല കലകളിലും ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഏത് കാര്യത്തിലും അങ്ങേയറ്റം കഠിനാധ്വാനം ചെയ്യുക എന്നത് ഇവരുടെ അടിസ്ഥാന സ്വഭാവമാണ്.

എന്നാല്‍ ഇവര്‍ക്ക് ക്ഷമ വളരെയധികം കുറവായിരിക്കും. സ്വന്തം തെറ്റ് സമ്മതിക്കുന്നതിന് ഇവര്‍ പലപ്പോഴും തയ്യാറാവുന്നില്ല. ശരിയായ രീതിയില്‍ ഇവര്‍ എല്ലാ വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് ശ്രമിക്കുന്നവരാണ്. ജോലിക്കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. എല്ലാ ജോലിയും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നവരായിരിക്കും ഉത്രം നക്ഷത്രക്കാര്‍. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്നവരായിരിക്കും ഉത്രം നക്ഷത്രക്കാര്‍. 2022-ലെ ഉത്രം നക്ഷത്രക്കാരുടെ ഫലം എന്താണെന്ന് നമുക്ക് നോക്കാം.

വര്‍ഷഫലം
ഉത്രം നക്ഷത്രം ഒന്നാം പാദത്തില്‍ ജനിച്ച ചിങ്ങം രാശിക്കാര്‍ക്ക് ഈ വര്‍ഷം ഭാഗ്യക്കുറി, ഓഹരികള്‍, സ്വത്ത് കാര്യങ്ങള്‍ എന്നിവക്കുള്ള ഭാഗ്യമുണ്ട്. ഉത്രം നക്ഷത്രം രണ്ടാം പാദത്തില്‍ കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും, ചിലര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ഉത്രം നക്ഷത്രം മൂന്നാം പാദത്തില്‍ കന്നിരാശിയില്‍ ജനിച്ചവര്‍ എതിര്‍ലിംഗത്തിലുള്ളവരുമായി അനാവശ്യ ബന്ധത്തില്‍ ഏര്‍പ്പെടും, ഇത് ചീത്തപ്പേരുണ്ടാക്കും. ഉത്രം നക്ഷത്രം നാലാം പാദത്തില്‍ കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് അപകടങ്ങളോ മോഷണമോ പ്രകൃതിക്ഷോഭമോ നേരിടേണ്ടിവരും.

മികച്ച മാസങ്ങള്‍
2022-ല്‍ ഉത്രം നക്ഷത്രക്കാര്‍ക്ക് മികച്ച മാസങ്ങളും മോശം മാസങ്ങളും ഏതൊക്കെയെന്ന് നോക്കാവുന്നതാണ്. ഫെബ്രുവരി, മാര്‍ച്ച്, മെയ്, ഓഗസ്റ്റ്, ഒക്ടോബര്‍ 2022 നല്ല മാസങ്ങളാണ്. 2022 ജനുവരി, ഏപ്രില്‍, ജൂലൈ, സെപ്റ്റംബര്‍ മാസങ്ങള്‍ സമ്മിശ്രഫലങ്ങള്‍ നല്‍കുന്നു. 2022 ജൂണ്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ മോശം മാസങ്ങളാണ്. ഈ സമയത്ത് ഒരു കാര്യത്തിനും തുടക്കമിടരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ മാസപ്രകാരം നിങ്ങള്‍ക്ക് ഓരോ കാര്യങ്ങളും ചെയ്യേണ്ടതാണ്.

ജോലി
നിങ്ങളുടെ അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും നിങ്ങള്‍ ആദരിക്കപ്പെടും. ആവശ്യമുള്ള സ്ഥലത്തേക്ക് പ്രമോഷനന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അഭിമുഖങ്ങളിലും ജോലി സംബന്ധമായ പരീക്ഷകളിലും വിജയം കാണുന്നുണ്ട്. നിങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കുന്നതിനും അത് ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനും സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന്റെ ഫലം ലഭിക്കുന്നതിനും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

സാമ്പത്തികം
നിങ്ങള്‍ ഒരു പുതിയ വീട് വാങ്ങുകയോ ഒരു വീട് പണിയാന്‍ തുടങ്ങുകയോ ചെയ്യും. കാലതാമസം നേരിടുന്ന വായ്പകള്‍ക്ക് ഈ വര്‍ഷം അംഗീകാരം നല്‍കും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരികെ ലഭിക്കും. സര്‍ക്കാര്‍, നിയമകാര്യങ്ങളില്‍ അനുകൂലമായ ഫലം ഉണ്ടാവുന്നുണ്ട്. ശാരീരിക ക്ഷേമത്തില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. സൗന്ദര്യ സംബന്ധമായ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. വാഹന വില്‍പനയില്‍ നിന്ന് നേട്ടമുണ്ടാകും. ആഡംബര വസ്തുക്കള്‍ക്കായി പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേമം പണം ചിലവാക്കുന്നതിന്. കാരണം അത് പലപ്പോഴും അനാവശ്യ ചിലവിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

പൊതുവായ ഫലങ്ങള്‍
വിദേശയാത്രയ്ക്ക് അവസരമുണ്ടാകുന്നുണ്ട്. അവസാന നിമിഷത്തില്‍ നിങ്ങള്‍ ചില യാത്രാ പദ്ധതികള്‍ ഉപേക്ഷിക്കും. യാത്രയ്ക്കിടയിലുള്ള മോശം സംഭവങ്ങള്‍ പ്രത്യേകിച്ച് അജ്ഞാതരായ ആളുകളുമായി ഇടപെടാതിരിക്കുന്നതാണ് നല്ലത്. വിനോദ യാത്രകള്‍ ആസൂത്രണം ചെയ്യും. മറവി കാരണം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്. കാര്യങ്ങള്‍ എഴുതി സൂക്ഷിക്കേണ്ടതാണ്. കാരണം മറന്ന് പോവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികള്‍ ചില മാനസിക വിഷമങ്ങള്‍ ഉണ്ടായേക്കാം. അതിന് വേണ്ടി ശ്രദ്ധിക്കണം. അനാവശ്യ ചര്‍ച്ചകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

പൊതുവായ ഫലങ്ങള്‍
നിങ്ങളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് പല അവസരങ്ങളിലും നിങ്ങള്‍ പശ്ചാത്തപിക്കും. പ്രധാനമായും ഓര്‍ക്കാതെ ചെയ്ത പല കാര്യങ്ങളും വെല്ലുവിളിയുണ്ടാക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. പ്രധാനപ്പെട്ട രേഖകളിലും പേപ്പറുകളിലും ഒപ്പിടുകയും ഏറെ നാളായി നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു ആഗ്രഹം ഈ വര്‍ഷം സഫലമാകും. കുടുംബത്തില്‍ സന്തോഷവും മംഗളകരവുമായ അവസരങ്ങള്‍ ഉണ്ടാകും.

കുടുംബം
പഴയ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട് മുട്ടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. നിര്‍ണായക സമയത്ത് അയല്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സഹായം ലഭിക്കാത്ത അവസ്ഥ വരുന്നുണ്ട്. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ വിജയം ഉണ്ടാവുന്നുണ്ട്. ഒരു സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ പെട്ടെന്നുള്ള മരണം ഞെട്ടിക്കുന്നതാണ്. ഇത് കൂടാതെ മറ്റുള്ളവരുടെ അഭിപ്രായം കേട്ട് കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് ഒഴിവാക്കണം. അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

വിവാഹം, ആരോഗ്യം, ബിസിനസ്
ഈ വര്‍ഷം തന്നെ വിവാഹ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് ഉണ്ടാവുക. പഴയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആശ്വാസം കാണും. അപകടങ്ങളില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപെടും. ബിസിനസ്സുകാര്‍ക്ക് ലാഭം കാണുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ നവീകരണം ഏറ്റെടുക്കുകയും പുതിയ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ സമയമായിരിക്കും ഉണ്ടായിരിക്കുക. ഏത് പരീക്ഷയിലും വിജയം ഉണ്ടാവുന്നു.



Click it and Unblock the Notifications











