Uthradam Nakshatra 2022: ഉത്രാടം നക്ഷത്രഫലം: കടം വാങ്ങരുത്, കൊടുക്കരുത് അതിദാരിദ്ര്യം ഫലം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെയാണ് ഫലം നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഉത്രാടം നക്ഷത്രത്തിന്റെ ഫലപ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ നക്ഷത്രത്തിലുള്ളവര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമാണ് എന്ന് നമുക്കറിയാം. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്.

Uthradam Nakshatra 2022

2022-ലെ ഉത്രാടം നക്ഷത്രത്തിന്റെ ഫലങ്ങള്‍ നിസ്സാരമല്ല. സാമ്പത്തികവും ആരോഗ്യവും ബിസിനസും കരിയറും എല്ലാം ഉത്രാടം നക്ഷത്രക്കാര്‍ക്ക് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മാസഫലങ്ങള്‍

മാസഫലങ്ങള്‍

മാസഫലങ്ങള്‍ ഉത്രാടം നക്ഷത്രക്കാര്‍ക്ക് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഉത്രാടം നക്ഷത്രം പ്രകാരം 2022 ജനുവരി, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങള്‍ മോശം മാസങ്ങളാണ്. 2022 ഫെബ്രുവരി, മെയ്, ജൂണ്‍, നവംബര്‍ മാസങ്ങളില്‍ സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. 2022 മാര്‍ച്ച്, ഏപ്രില്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങള്‍ മികച്ച അനുഭവങ്ങള്‍ നല്‍കുന്ന മാസമാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം മാസഫലങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത്.

ഓരോ പാദങ്ങള്‍

ഓരോ പാദങ്ങള്‍

ഉത്രാടം നക്ഷത്രം പാദം 1 ജനിച്ച ധന രാശിക്കാര്‍ക്ക് തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ദൂരസ്ഥലത്ത് ജോലി ലഭിക്കും. ഉത്രാടം നക്ഷത്രം പാദം 2 മകരം രാശിയില്‍ ജനിച്ചവര്‍ സ്വത്തും സാമ്പത്തിക ഇടപാടുകളും നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഉത്രാടം നക്ഷത്രം പാദം 3 മകരം രാശിയില്‍ ജനിച്ചവര്‍ ഭാവിയിലേക്കുള്ള സുപ്രധാന നിക്ഷേപങ്ങള്‍ നടത്തുന്നതാണ്. ഇത് എന്തുകൊണ്ടും നിങ്ങള്‍ക്ക് സാമ്പത്തിക ഗുണങ്ങള്‍ ചെയ്യുന്നതാണ്. ഉത്രാടം നക്ഷത്രം പാദം 4 മകരം രാശിയില്‍ ജനിച്ചവര്‍ നിങ്ങളുടെ ഒരു വലിയ രഹസ്യം വെളിപ്പെടുത്തേണ്ടതായി വരും. തെറ്റിദ്ധാരണ കാരണം നിങ്ങള്‍ക്ക് അപകീര്‍ത്തിയോ പ്രശ്നമോ നേരിടേണ്ടി വന്നേക്കാം.

കരിയര്‍

കരിയര്‍

കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്ന ഒരാള്‍ നിങ്ങളെ വഞ്ചിച്ചേക്കാം. നിങ്ങളില്‍ ചിലര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കരിയറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. നിങ്ങളുടെ സ്ഥലത്ത് നിന്ന് നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍ മികച്ച അതിന് മികച്ച വര്‍ഷമായിരിക്കില്ല എന്നുള്ളതാണ് സത്യം. നിങ്ങളില്‍ ചിലര്‍ക്ക് വിദേശത്ത് ജോലി ലഭിക്കും. ഇത് നിരവധി കാലതാമസങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ശേഷമായിരിക്കും സംഭവിക്കുക. നിങ്ങളില്‍ ചിലര്‍ സഹപ്രവര്‍ത്തകരുടെയും മുതിര്‍ന്നവരുടെയും മാനേജ്‌മെന്റിന്റെയും അഭിനന്ദനം ലഭിക്കുന്നുണ്ട്. പരീക്ഷകളിലും ഇന്റര്‍വ്യൂവുകളിലും വിജയം ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല വര്‍ഷമായിരിക്കും. ഓഹരികള്‍, ഊഹക്കച്ചവടം എന്നിവയില്‍ നിന്നുള്ള നഷ്ടം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കുടുംബം

കുടുംബം

കുടുംബത്തില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും വിടാതെ നിങ്ങളെ വലയ്ക്കും. പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും കൂടിക്കാഴ്ചയും നിങ്ങളില്‍ സന്തോഷമുണ്ടാക്കും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം വര്‍ദ്ധിക്കും. നിങ്ങളുടെ കഴിവും കഠിനാധ്വാനവും പേരും പ്രശസ്തിയും കൊണ്ടുവരും. കുടുംബത്തില്‍ സന്തോഷവും മംഗളകരവുമായ അവസരങ്ങള്‍ വന്ന് ചേരുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിങ്ങളില്‍ വിടാതെ പിന്തുടരുന്നുണ്ട്. നിങ്ങള്‍ മോശം ശീലങ്ങള്‍ തുടങ്ങുന്നതിനുള്ള സാധ്യതയുണ്ട്.

കുടുംബം

കുടുംബം

മോശം കാലാവസ്ഥയുമായി ബന്ധപ്പെട്ട കേടുപാടുകള്‍ നിങ്ങളെ ബാധിക്കുന്നു. നിങ്ങള്‍ തര്‍ക്കങ്ങളിലും വഴക്കുകളിലും ഏര്‍പ്പെടുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ശത്രുതക്ക് കാരണമാകുമെന്നതിനാല്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. ഈ വര്‍ഷം നിങ്ങളുടെ സ്വന്തം ബിസിനസ്സ് ശ്രദ്ധിക്കേണ്ടതാണ്. കലാകാരന്മാര്‍ക്ക് നല്ല വര്‍ഷമായിരിക്കും. വര്‍ഷം മുഴുവനും പല കാര്യങ്ങളിലും കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നു.

കുടുംബം

കുടുംബം

പൂര്‍വ്വിക സമ്പത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്യും. പണം വെച്ച് കളിക്കുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. സാമ്പത്തികം, ബിസിനസ്സ്, സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടുന്നുണ്ട്. ഇത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത അവസ്ഥയില്‍ ദാരിദ്ര്യത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ബിസിനസ്

ബിസിനസ്

ബിസിനസ്സുകാര്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. നിയമപരമായ പ്രശ്‌നങ്ങള്‍ ഇവരെ വിടാതെ പിന്തുടരുന്നു. മൊത്തത്തില്‍ നിങ്ങളില്‍ അല്‍പം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ് 2022. കുടുംബ ബിസിനസില്‍ കുഴപ്പമുണ്ടാവുകയും പങ്കാളിയുമായി ബിസിനസ് ചെയ്യുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് കൂടുതല്‍ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും ശ്രദ്ധിക്കണം. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം.

വിവാഹം

വിവാഹം

വിവാഹത്തിന്റെ കാര്യത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട സമയമാണ്. എന്നാല്‍ പലപ്പോഴും വിവാഹ സംബന്ധമായ ചര്‍ച്ചകള്‍ വിജയിച്ചേക്കില്ല. ചിലര്‍ക്ക് അവസാന പാദത്തിലോ അടുത്ത വര്‍ഷത്തിലോ വിവാഹം നടക്കും. എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഈ വര്‍ഷം പ്രണയിതാക്കള്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അറേഞ്ച്ഡ് മാര്യേജ് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഉള്ള സാധ്യത വളരെ കുറവായിരിക്കും.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

വിദ്യാര്‍ത്ഥികള്‍ക്ക് കഠിനമായ വര്‍ഷമായിരിക്കും. നിങ്ങള്‍ മോശം സൗഹൃദം ഒഴിവാക്കുകയും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. വിദേശ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരം നിങ്ങളെ തേടി വരുന്നുണ്ട്. ക്ഷമയോടെയാണെങ്കില്‍ ഏത് യാത്രയും നിങ്ങള്‍ക്ക് ഫലം നല്‍കും. മോശം ശീലങ്ങള്‍ കാരണം മോശം ആരോഗ്യം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചര്‍മ്മം അല്ലെങ്കില്‍ ഞരമ്പുകളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ നിങ്ങളെ തേടിവരുന്നുണ്ട്. അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള അസ്വഭാവികതകള്‍ തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

Story first published: Wednesday, January 19, 2022, 12:36 [IST]
X
Desktop Bottom Promotion