Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
നിര്‍ബന്ധബുദ്ധിയും അമിത ദേഷ്യവും; നക്ഷത്രഫലം
ഓരോ നക്ഷത്രത്തിനും ഓരോ തരത്തിലുള്ള പ്രത്യേകതകളാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇതില്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതും സ്വഭാവസവിശേഷതകള്‍ ഉള്ളതുമായ നിരവധി പേരുണ്ട്. എന്നാല്‍ ഉത്രാട നക്ഷത്രത്തിന്റെ ഫലപ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ നക്ഷത്രത്തിലുള്ളവര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമാണ്.
ഉത്രാടം നക്ഷത്രക്കാരില്‍ ഉണ്ടാവുന്ന ചില സ്വഭാവ സവിശേഷതകള്‍ നമുക്ക് നോക്കാം. അവ എന്തൊക്കെയെന്നും ഓരോ നക്ഷത്രക്കാരില്‍ നിന്നും എങ്ങനെയെല്ലാം മാറി നില്‍ക്കുന്നുണ്ട് എന്നും നമുക്ക് നോക്കാം. നിങ്ങളുടെ നക്ഷത്രം ഉത്രാടമാണോ, കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശാരീരിക പ്രത്യേകതകള്‍
ഉത്രാടം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ചില പ്രത്യേക ശാരീരിക പ്രത്യേകതകള്‍ ഉണ്ട്. ഇവര്‍ വളരെയധികം സൗന്ദര്യ ബോധമുള്ളവരായിരിക്കും. കൂടാതെ വളരെയധികം മനോഹരവും ആകര്‍ഷകവും ആയിരിക്കും ഇവര്‍. അവര്‍ക്ക് സമീകൃത ശരീരമുണ്ട്, തിളക്കമുള്ള കണ്ണുകള്‍, വിശാലമായ തല, നീളമുള്ള മൂക്ക് ആകര്‍ഷകമായ വ്യക്തിത്വം എന്നിവയെല്ലാം ഉത്രാടം നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. ശാരീരിക പ്രത്യേകതകള്‍ കൂടാതെ ചില സ്വഭാവ സവിശേഷതകളും ഇവരെക്കുറിച്ച് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എളിമയുള്ളവര്‍
ഈ നക്ഷത്രത്തിലെ ആളുകള്‍ പൊതുവെ വളരെ എളിമയുള്ളവരും മൃദുവായ സമീപനം സ്വീകരിക്കുന്നവരും ആയിരിക്കും. കൂടാതെ വളരെയധികം ആത്മാര്‍ത്ഥതയുള്ളവരാണ്, ഏതൊരു ജോലിയും തികഞ്ഞ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുകയും അത് പൂര്‍ത്തീകരിക്കുന്നതിന് എത്രയൊക്കെ കഷ്ടപ്പെടേണ്ടി വന്നാലും അത് ചെയ്യുകയും ചെയ്യുന്നു. ഉത്രാടം നക്ഷത്രക്കാര്‍ ആരെയും കബളിപ്പിക്കുന്നില്ല, അന്തര്‍ലീനമായ ഈ സത്യസന്ധത അവയിലെ മറ്റൊരു വ്യക്തിത്വ സവിശേഷതയാണ്, അത് എളുപ്പത്തില്‍ ശ്രദ്ധിക്കാവുന്നതും വളരെ ആകര്‍ഷകവുമാണ്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് വളരെയധികം പ്രിയപ്പെട്ട സ്വഭാവ സവിശേഷതകള്‍ ഇവരില്‍ ധാരാളമുണ്ട്.

നിര്‍ബന്ധബുദ്ധിക്കാര്‍
നിര്‍ബന്ധബുദ്ധിക്കാരാണ് ഉത്രാടം നക്ഷത്രക്കാര്‍. മാത്രമല്ല ഇവരില്‍ അമിത ദേഷ്യമാണ് ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത്. ശനിയുടെ അപഹാരം ഇവരിലുള്ളത് കൊണ്ടാണ് അല്‍പം നിര്‍ബന്ധബുദ്ധി ഇവരില്‍ കൂടുതലുണ്ടാവുന്നത്. എന്നാല്‍ ഇതേ നിര്‍ബന്ധബുദ്ധിയില്‍ നിന്നുണ്ടാവുന്ന ദേഷ്യം പലപ്പോഴും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ഇവരെ എത്തിക്കുന്നുണ്ട്. ഇത്തരം കാര്യത്തില്‍ ഇവര്‍ തന്നെ ആശങ്കാകുലരായിരിക്കും എന്നുള്ളതാണ് സത്യം. എങ്കിലും ഇവരുടെ ആത്മാര്‍ത്ഥ സമീപനം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഇവരില്‍ ഉണ്ട് എന്നുള്ളതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ്.

ആളുകളെ പെട്ടെന്ന് മനസ്സിലാക്കും
ആളുകളെ വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇവരുടെ പ്രത്യേകതയാണ്. ആര്‍ക്കെങ്കിലും കരുതല്‍ പ്രത്യേകം വേണം എന്നുണ്ടെങ്കില്‍ അതിന് വേണ്ടി ഇവര്‍ ശ്രമിക്കുന്നു. ഒരിക്കലും അവര്‍ കാപട്യം ഇഷ്ടപ്പെടാത്തവരും പ്രകടിപ്പിക്കാത്തവരുമായ സത്യസന്ധരായ മനുഷ്യരായിരിക്കും. ഏത് കാര്യവും നേരിട്ട് പരിഹരിക്കുന്നതിനും നേരിട്ട് ഉള്ള ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നവനും ആയിരിക്കും. ഏത് കാര്യത്തിനും കൃത്യമായ തീരുമാനം ഉണ്ട്. അതിലുപരി ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നവരായിരിക്കും ഉത്രാടം നക്ഷത്രക്കാര്‍. പ്രതികൂല സാഹചര്യങ്ങളില്‍ എളുപ്പത്തില്‍ അതില്‍ വീഴുന്നില്ല. തീരുമാനമെടുക്കുന്നതിന് മുമ്പ് മറ്റുള്ളവരുമായി ആലോചിക്കുന്നതും ശാന്തവും നിയന്ത്രിതവുമായ സ്വഭാവമുള്ളവരായിരിക്കുക എന്നത് തന്നെയാണ് ഇവരുടെ പ്രത്യേകത.

മറ്റുള്ളവരോടുള്ള പെരുമാറ്റം
മറ്റുള്ളവരോട് വളരെയധികം വിനീതരായി ഇടപെടുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരെ അവര്‍ എന്താണെന്നും അവരുടെ ആവശ്യങ്ങള്‍ എന്താണെന്നും അറിഞ്ഞ് സ്വന്തം സാമൂഹിക, സാമ്പത്തിക നിലകള്‍ പരിഗണിക്കാതെ അവര്‍ ചെയ്യുന്ന കാര്യങ്ങളെ ബഹുമാനിക്കുന്നു. ഇത് കൂടാതെ ഉത്രാടം നക്ഷത്രക്കാര്‍ സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നവരാണ്. ഇത് കൂടാതെ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പോലും ഒരു കാര്യത്തിനും ആരോടും മുഖം കറുപ്പിച്ച് ഇവര്‍ ഒന്നും പറയുകയില്ല. പലപ്പോഴും മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രചോദനം ഉയര്‍ത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

സഹിഷ്ണുത കൂടുതലുള്ളവര്‍
ഇവര്‍ മറ്റുള്ളവരോട് പെരുമാറുമ്പോള്‍ പോലും വളരെയധികം സഹിഷ്ണുത കാണിക്കുന്നു. ആളുകളോട് പരുഷമായി പെരുമാറാന്‍ കഴിയാത്തത് പലപ്പോഴും ഇവരെ അപകടത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുടെ ഇത്തരം സ്വഭാവങ്ങള്‍ കാരണം പലപ്പോഴും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരെയെങ്കിലും വിശ്വസിച്ചാല്‍ അവര്‍ തെറ്റ് ചെയ്‌തെങ്കില്‍ പോലും ഇവരോടുള്ള സ്വഭാവം മാറുകയില്ല. പുകഴ്ത്തല്‍ ഇവര്‍ക്ക് ഇഷ്ടമുള്ള ഒന്നാണ്. അതില്‍ സുഖം കണ്ടെത്തുന്നവരാണ് ഇവര്‍. മനസ്സിനകത്ത് ഒന്നും സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല.

മനപ്രയാസം കൂടുതല്‍
ഉത്രാടം നക്ഷത്രക്കാരില്‍ പലപ്പോഴും അല്‍പം മനപ്രയാസം കൂടുതല്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും കുടുംബക്ലേശവും മാനസിക പ്രയാസവും എല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് ഇവരെ നയിക്കുന്നുണ്ട്. കുടുംബത്തിന്റെ അന്തസ്സിനും അഭിമാനത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് ഉത്രാടം നക്ഷത്രക്കാര്‍. ആദര്‍ശങ്ങള്‍ വളരെയധികം ശ്രേഷ്ഠമായിരിക്കും. നിയമത്തിന് അനുസരിച്ച് ജീവിക്കുന്നവരായിരിക്കും. അതിലുപരി ഒരു കാര്യത്തിലും ഇവര്‍ പിശുക്ക് സ്വഭാവം കാണിക്കുകയില്ല. സത്യവും ധര്‍മ്മവും എപ്പോഴും വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍.



Click it and Unblock the Notifications











