For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയ്ക്ക് ഐശ്വര്യം വരും വാസ്തു ടിപ്‌സ്‌

By Saritha.p
|

ദീപാവലി വരവായി. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയ്ക്ക് നല്‍കാവുന്ന മറ്റൊരു വിശേഷണം വെളിച്ചത്തിന്റെ ഉത്സവം എന്നാണ്. പ്രകാശവും അന്ധകാരവും തമ്മിലാണിവിടെ മാറ്റുരക്കുന്നത്. പ്രകാശത്തേയും അന്ധകാരത്തേയും യഥാ്ക്രമം നന്മ തിന്മയായും മനസ്സിന്റെ സന്തോഷസന്താപമായും കാണക്കാക്കാം. അങ്ങനെ വരുമ്പോള്‍പ്രകാശത്തിന്റെ ഈ മേളനം നന്മയുടേയും സന്തോഷത്തിന്റെയും കൂടെ ഉത്സവമാണ്.

ഓരോ വീടുകളിലും ഉണ്ടാകുന്ന എണ്ണമറ്റ ദീപങ്ങളില്‍ നിന്ന് പുറപ്പെടുന്ന വെളിച്ചം ആ വീട്ടിലും ആളുകളിലും നിറക്കുന്ന പോസിറ്റീവ് ഊര്‍ജ്ജമാണ് ഈ ഉത്സവത്തെ സന്തോഷമയമാക്കുന്നത്. അങ്ങനെയുണ്ടാകുന്ന സന്തോഷത്തില്‍ ഒരോ വീടിനും പങ്കുണ്ട്. ഉത്സവത്തിന് തയ്യാറെടുക്കുന്ന ഈ അവസരത്തില്‍ കുടുംബത്തിന്റെ സമൃദ്ധിക്കായി വീടിനേയും ഒരുക്കേണ്ടതുണ്ട്.

ദീപാവലിക്ക് മുമ്പായി വീടിനെ അടിമുടിയൊന്ന് ശുചിയാക്കേണ്ടതുണ്ട്. ഓരോ കുടുംബത്തിന്റേയും ഐശ്വര്യം ആ വീടിന്റേയും കൂടിയാണ്. വീട് വൃത്തിയോടും സൗന്ദര്യത്തോടും കൂടി നില്‍ക്കുമ്പോള്‍ മാത്രമേ അവിടെ ലക്ഷ്മിദേവിയുടെ വാസം സാധ്യമാകൂ എന്ന് പഴമക്കാര്‍ പറയാറുള്ളത് ഓര്‍മ്മയുണ്ടാകും. ഇത് ഒരു വസ്തുതയാണ്. വീട്ടിന്റെ വൃത്തിയാണ് ആ വീട്ടിലെ വ്യക്തികളുടെ അടുക്കും ചിട്ടയേയും പ്രതിഫലിപ്പിക്കുക. വീടിന്റെ ഓരോ ഭാഗവും പൊടിതട്ടി തുടച്ച് വൃത്തിയാക്കുന്ന രീതിയിലുള്ള ഉദ്യമമായിരിക്കണം ഇത്.

വൃത്തിയാക്കേണ്ട ഇടങ്ങളില്‍ പൂജാറൂമിനുള്ള പ്രാധാന്യം എടുത്തുപറയാതെ തന്നെ അറിയാമല്ലോ. വീട് അടിച്ചുതുടച്ച് വൃത്തിയാക്കിയാല്‍ ഐശ്വര്യദേവതയായ ലക്ഷ്മി നമ്മളില്‍ സന്തുഷ്ടയാകുകയും നമ്മുടെ വീട്ടില്‍ വസിക്കുകയും ചെയ്യും. വീട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപേക്ഷിക്കുകയും വേണം. ദീപാവലി ദിവസം വീടിന്റെ ഒരു വശം പോലും ഇരുള് തട്ടിയിരിക്കാതെ പ്രകാശമാനമാക്കുന്നതിനും ശ്രദ്ധിക്കണം.

വാസ്തുവും ദീപാവലിയെക്കുറിച്ച് പല വിശദീകരണങ്ങളും നല്‍കുന്നുണ്ട്. ദീപാവലി ദിവസം ഐശ്വര്യം നിറയാനുള്ള വഴികളെക്കുറിച്ചു വിശദീകരിയ്ക്കുന്നുമുണ്ട്. നാം വീട്ടില്‍ ചെയ്യേണ്ടുന്ന ചിലത്.

ഉത്സവത്തിനായി വീടൊരുങ്ങുമ്പോള്‍ പ്രാഥമികമായി ഉണ്ടായിരിക്കേണ്ട ചില വാസ്തു അനുബന്ധ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.ഇവ കൃത്യമായി ചെയ്താല്‍ വീടിന്റെ ഐശ്വര്യം ഉറപ്പിയ്ക്കാമെന്ന കാര്യത്തില്‍ സംശയം വേണ്ട.

വീടിന് മുന്നില്‍ സ്വസ്തികം തൂക്കിയിടുക

വീടിന് മുന്നില്‍ സ്വസ്തികം തൂക്കിയിടുക

മംഗളസൂചകമായ ഒരു താന്ത്രികചിഹ്നമാണ് സ്വസ്തികം. പവിത്രതയേറിയ സ്വസ്തികം പ്രധാന വാതിലിന് മുന്നിലായി തൂക്കിയിടുക. ഇത് വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരികയും ദീപാവലിക്ക് മാത്രമല്ല വര്‍ഷം മുഴുവന്‍ വീട്ടില്‍ സന്തോഷം നിറഞ്ഞുനില്‍ക്കാനിടയാക്കുകയും ചെയ്യും.ദീപാവലിയ്ക്കു മാത്രമല്ല, എപ്പോഴും സ്വാസ്തിക ചിഹ്നം തൂക്കിയിടുന്നത് ഐശ്വര്യം നല്‍കുന്ന ഒന്നുതന്നെയാണ്. കേരളത്തിനു പുറത്തായി പല സ്ഥലങ്ങളിലും സ്വാസ്തികചിഹ്നം വീടുകള്‍ക്കു മുന്‍പില്‍ തൂക്കിയിടാറുണ്ട്. ഇതു കടകളില്‍ നിന്നും വാങ്ങാനും ലഭിയ്ക്കും.പ്രധാന വാതിലിനു സമീപമോ മുന്നിലോ ആയി ഇതു തൂക്കിയിടുന്നതാണ് ഏറെ ഗുണകരം

കോലം വരയ്ക്കാം

കോലം വരയ്ക്കാം

വീടുകള്‍ക്ക് മുമ്പില്‍ വിവിധ വര്‍ണങ്ങളിലുള്ള കോലം വീടിന് അലങ്കാരമാണ്. രംഗോലി എന്ന് അന്യസംസ്ഥാനക്കാര്‍ വിളിക്കുന്ന കോലമിടല്‍ വെറുമൊരു കലാസൃഷ്ടിയല്ല. വിശ്വാസത്തിന്റെ പ്രമാണങ്ങളും ഇതിലുണ്ട്. വീട്ടിലെ അംഗങ്ങള്‍ക്ക് ആയുരാരോഗ്യവും സമ്പദ്‌സമൃദ്ധിയും നല്‍കുന്ന ഈ ശീലം തുടരുന്നത് ഗുണകരമാണ്. കോലമിടുമ്പോള്‍ പച്ച, നീല, വെള്ള, റോസ് പോലുള്ള ആകര്‍ഷകമായ നിറങ്ങള്‍ ഉപയോഗിക്കാം. തവിട്ട്, കറുപ്പ് തുടങ്ങിയ ഇരുണ്ട നിറങ്ങളുപയോഗിക്കാതിരിക്കുക. വീടിന്റെ ഗേറ്റിന് തൊട്ടുമുമ്പിലായി വേണം രംഗോലിയിടാന്‍.കോലം വരയ്ക്കുന്നത് വീടിന് ഐശ്വര്യം നല്‍കുന്ന ഒന്നാണ്. ദീപാവലിയ്ക്കു മാത്രമല്ല, സ്ഥിരമായും ഇതു ചെയ്യാം.

 ഭഗവാന് ചന്ദനത്തിരിയുഴിയാം

ഭഗവാന് ചന്ദനത്തിരിയുഴിയാം

വീടിന്റെ അകങ്ങളെ സുഗന്ധപൂരിതമാക്കുക മാത്രമല്ല ചന്ദനത്തിരികൊണ്ടുള്ള ഉപയോഗം. വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി ഉയര്‍ത്താനും ചന്ദനത്തിരി പുകയ്ക്കുന്നതിലൂടെ സാധിക്കുന്നു. കൂടാതെ രാവിലേയും വൈകുന്നേരവും വീട്ടില്‍ വിളക്ക് കത്തിക്കുന്നതും നെഗറ്റീവിനെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് എല്ലാദിവസവും ആവര്‍ത്തിക്കുക.വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ ഇത് ഏറെ സഹായിക്കും.

വിഗ്രഹങ്ങളുടെ സ്ഥാനം

വിഗ്രഹങ്ങളുടെ സ്ഥാനം

ദീപാവലി ദിനത്തില്‍ പൂജയോടെയാണ് അന്നത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. വാസ്തുപ്രകാരം ലക്ഷ്മിപൂജ നടത്തേണ്ടത് വീടിന്റെ ഉത്തരഭാഗത്താണ്. ഇത് വീട്ടില്‍ സമ്പദ്‌സമൃദ്ധി കൊണ്ടുവരുന്നു. പൂജ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ലക്ഷ്മി വിഗ്രഹത്തിന് ഇടത്തായി വേണം ഗണേശവിഗ്രഹത്തിന്റെ സ്ഥാനം്. കൂടാതെ വിദ്യയുടേയും അറിവിന്റേയും ദേവതയായ സരസ്വതി ലക്ഷ്മിയുടെ വലത്തുവശത്തായി പ്രതിഷ്ഠിക്കേണ്ടതുണ്ട്.പൂജാമുറി വളരെ വൃത്തിയായി സൂക്ഷിയ്‌ക്കേണ്ടതും അത്യാവശ്യം,കഴിവതും രണ്ടുനേരവും വൃത്തിയാക്കുക. ചൂലുപയോഗിയ്ക്കരുത്. വൃത്തിയുള്ള തുണിയോ ബ്രഷോ ഉപയോഗിയ്ക്കുക. ഇത് വേറെയൊരാവശ്യത്തിനും ഉപയോഗിയ്ക്കുകയുമരുത്.

എല്ലായിടത്തും ഉപ്പുജലം തളിക്കുക

എല്ലായിടത്തും ഉപ്പുജലം തളിക്കുക

വെള്ളത്തില്‍ അല്പം ഉപ്പുചേര്‍ത്തശേഷം ആ ജലം വീടിന് ചുറ്റിലുമായും എല്ലായിടങ്ങളിലും തളിക്കുക അഥവാ സ്േ്രപ ചെയ്യേണ്ടതുണ്ട്. പ്രധാനമായും ദീപാവലി ദിനത്തില്‍. വായുവിലെ എല്ലാ നെഗറ്റീവിറ്റിയേയും ഉപ്പ് ആഗിരണം ചെയ്യുകയും തന്മൂലം ചുറ്റുപാടിലുള്ള വായുവിനെ ശുദ്ധമാക്കാന്‍ കഴിയുന്നു എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീട്ടിലെ ഏതെങ്കിലും മൂലയില്‍ ഉപ്പ് നിറച്ച ഒരു കോപ്പ സൂക്ഷിക്കുന്നതും നല്ലതാണ്.ഉപ്പ് നെഗറ്റീവ് ഊര്‍ജം കളയുന്ന ഒന്നുകൂടിയാണ്. വീട്ടില്‍ ഉപ്പുവെള്ളം ദിവസവും തളിയ്ക്കുന്നതും നിലം തുടയ്ക്കുന്ന വെള്ളത്തില്‍ ഉപ്പിടുന്നതുമെല്ലാം ഗുണം ചെയ്യും.

പ്രധാനവാതില്‍ തുറന്നിടുക

പ്രധാനവാതില്‍ തുറന്നിടുക

ദീപാവലി ദിവസം വീടിന്റെ പ്രധാനവാതില്‍ പൂര്‍ണ്ണമായും അടച്ചിടരുത്. വാസ്തുശാസ്ത്രപ്രകാരം പ്രധാനവാതില്‍ ജീവിതത്തിലെ അവസരവുമായി ബന്ധപ്പെട്ടിരിക്കുന്നു. വാതില്‍ തുറന്നിട്ട നിലയിലായിരിക്കണം. ഇത് ലക്ഷ്മിദേവിയെ നിങ്ങള്‍ വീട്ടിലേക്ക് സ്വാഗതം ചെയ്യാനാഗ്രഹിക്കുന്നു എന്നതിനുള്ള സൂചനയാണ്. ഉറങ്ങുകയാണെങ്കില്‍ പോലും വീടിന്റെ ഒരു ജനവാതിലെങ്കിലും തുറന്നിട്ടിരിക്കണം. പ്രധാന വാതില്‍ ഭംഗിയുള്ളതും ഉറപ്പുള്ളതും കേടുപാടുകളില്ലാത്തവയുമായിരിയ്ക്കണം. ഇത് വാസ്തുപ്രകാരം ഏറെ പ്രധാനമാണ്.

ഒഴുകുന്ന വെള്ളം

ഒഴുകുന്ന വെള്ളം

വീട്ടില്‍ ജല ഉറവയുള്ളത് ശുഭകരമായാണ് കണക്കാക്കുന്നത്. ശുദ്ധജലത്തിന്റെ ഒഴുക്കിന് വീടിന്റെ ഐശ്വര്യവുമായി ബന്ധമുണ്ട്. ഇത് മോശം എനര്‍ജിയെ വലിച്ചെടുക്കും. ഇത്തരമൊരു സൗകര്യം വീട്ടില്‍ ഇല്ലെങ്കില്‍ ചെലവുകുറഞ്ഞ രീതിയില്‍ ഒരു ജലധാരയുണ്ടാക്കാവുന്നതാണ്. ജലധാരയുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് വീടിന്റെ വടക്കുകിഴക്ക് ഭാഗത്തായി വേണം ജലധാരായന്ത്രം ഘടിപ്പിക്കാന്‍. വീടിന്റെ ലിവിങ് റൂമില്‍ തെക്ക് കിഴക്ക് ഭാഗത്തായി ഒരു അക്വാറിയം വെക്കുന്നതും വാസ്തുപ്രകാരം ഗുണകരമാണ്.

ഇത് നെഗറ്റീവ് ഊര്‍ജം കളയുന്ന ഒന്നുകൂടിയാണ്.ഐശ്വര്യത്തേയും സമൃദ്ധിയേയും സാമ്പത്തിക ലാഭത്തേയുമെല്ലാം പ്രതിനിധാനം ചെയ്യുന്ന ഒന്നാണ് ഇത്.

മണിനാദം കേള്‍ക്കാം

മണിനാദം കേള്‍ക്കാം

വീടിന് മുന്നില്‍ കാറ്റില്‍ ശബ്ദിക്കുന്ന ലോഹമണികള്‍ തൂക്കിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കാറ്റിലാടുന്ന മണികളുടെ ശബ്ദം സമ്മര്‍ദ്ദത്തിലുള്ള നമ്മുടെ മനസ്സിന് എത്രത്തോളം സ്വസ്ഥത നല്‍കുന്നു എന്നും മനസ്സിലാക്കിയിട്ടുണ്ടാകും. പോസിറ്റീവിനെ ആകര്‍ഷിക്കാനാകുന്ന ശബ്ദമാണ് മണികള്‍ക്കുള്ളത്. കവാടത്തിന് മുന്നിലായി ലോഹമണികള്‍ തൂക്കിയിടുന്നത് നല്ലതാണ്. കാറ്റില്‍ ഇതില്‍ നിന്ന് വരുന്ന താളക്രമത്തിലുള്ള നാദം വീട്ടിലേക്ക് കടന്നുവരുന്ന നെഗറ്റീവ് എനര്‍ജി പാറ്റേണുകളെ പിളര്‍ത്തി നശിപ്പിക്കാന്‍ കഴിവുള്ളവയാണ്.വീടിന് ഐശ്വര്യം കൊണ്ടുവരുന്ന ഒന്നാണിത്. ദീപാവലിയ്ക്കും പരീക്ഷിയ്ക്കാവുന്ന ഒന്ന്.

മന്ത്രം ഉരുവിടാം

മന്ത്രം ഉരുവിടാം

ദീപാവലി ദിനത്തില്‍ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ഉരുവിടുന്നത് വീടിനും കുടുംബാംഗങ്ങള്‍ക്കും ഗുണകരമാണ്. ഈ മന്ത്രം പല ആവര്‍ത്തിയായി ഉരുവിടേണ്ടതുണ്ട്.

വീടിനെ അലങ്കരിക്കാനായി ഫോട്ടോ തെരഞ്ഞെടുക്കുമ്പോള്‍ ദുരന്തങ്ങള്‍, യുദ്ധം, ദേഷ്യം, പരുന്ത്, മൂങ്ങ എന്നിവയുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കാതിരിക്കണം. അത്തരം ഫോട്ടോകള്‍ വീട്ടില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കില്‍ അതിനെ മാറ്റുകയും വേണം.വീടിന് ഐശ്വര്യം കൊണ്ടുവരുന്ന ഒന്നാണിത്. ദീപാവലിയ്ക്കും പരീക്ഷിയ്ക്കാവുന്ന ഒന്ന്.

തിന്മയെ തടയുക

തിന്മയെ തടയുക

ദീപാവലിയുടെ രണ്ടാം ദിവസം കാളി ചൗദഷ് അഥവാ കാളി പൂജാദിവസമാണ്. വീട്ടിനുള്ളിലെ എല്ലാവിധ മോശം ഊര്‍ജ്ജത്തേയും (നെഗറ്റീവ് എനര്‍ജി) ഒഴിവാക്കാന്‍ അനുയോജ്യമായ ദിവസമാണ് ഇത്. ഈ ദിവസം കാളി ദേവിയേയോ ഹനുമാനേയോ പൂജിക്കണം. ഇത് വീടിനുള്ളിലെ നെഗറ്റീവിനെ ഇല്ലാതാക്കി സമൃദ്ധിയും ഐശ്വര്യവും കൊണ്ടുവരാനാകും.രാവിലെ തന്നെ ചടങ്ങുകള്‍ ചെയ്യുന്നതാണ് ഏറ്റവും പ്രധാനമെന്നു പറയാം. ഇതുപോലെ പാവങ്ങള്‍ക്കു ദാനം നല്‍കുന്നതും ദീപാവലി ദിവസം നല്ലതാണെന്നു വേണം, പറയാന്‍. മധുരത്തോടെ വേണം, ദീപാവലി ആഘോഷിയ്ക്കാന്‍

English summary

Useful Vastu Tips For A Happy Diwali

Useful Vastu Tips For A Happy Diwali,
X
Desktop Bottom Promotion