Latest Updates
-
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ -
ഡേറ്റിംഗ് ആപ്പുകളിൽ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ടിൻഡർ, ഹിഞ്ച് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
2026 ഒക്ടോബർ 21 നക്ഷത്രഫലം: കുംഭം രാശിയിലേക്ക് ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ -
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ
സൂര്യന് പിണങ്ങിയാല്‍ ജീവിതം ദോഷങ്ങളാല് ബന്ധിതം; ജാതകത്തിലെ സൂര്യന്റെ ശക്തിക്ക് ചെയ്യേണ്ടത്
ജ്യോതിഷത്തില്‍ സൂര്യന് വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ്. സൂര്യന് ശക്തമായ കാന്തിക ശക്തിയുണ്ട്, അത് അതിനെ പിന്തുടരാന് മറ്റ് ഗ്രഹങ്ങളെ പ്രേരിപ്പിക്കുന്നു. ഇത് ജോലിസ്ഥലത്തെയോ മറ്റ് ബിസിനസ്സുകളിലെ ഉയര്‍ന്ന അധികാരികളെയോ പ്രതിനിധീകരിക്കുന്നു. സൂര്യന് നിങ്ങളുടെ ആരോഗ്യത്തിന്റെ കാരക ഗ്രഹമാണ്, നിങ്ങളുടെ പിതാവും കൂടിയാണ്. അതിനാല്‍, ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന്റെ സ്ഥാനം വളരെ പ്രധാനമാണ്. സൂര്യന് പ്രതികൂല സ്ഥാനത്ത് തുടര്‍ന്നാല്‍, ജീവിതത്തിന്റെ പല വശങ്ങളിലും പ്രശ്നങ്ങള്‍ ആകര്‍ഷിക്കും.
സൂര്യന്റെ നല്ല സ്വാധീനം പേര്, പ്രശസ്തി, വിജയം, ജ്ഞാനം, ആത്മവിശ്വാസം, സമ്പത്ത്, ബഹുമാനം എന്നിവ കൊണ്ടുവരും. അതേ സമയം, സൂര്യന്റെ ദോഷഫലം നിങ്ങളെ അന്തര്‍മുഖനും, അഹംഭാവവും, അമിതമോഹവും, അസൂയയും, അഹങ്കാരവും, ആഡംബരവും, മാനസിക പ്രശ്നങ്ങള്‍ക്കും വിധേയരാക്കും. ജ്യോതിഷ പ്രകാരം, ഒരാളുടെ ജാതകത്തില്‍ സൂര്യന്റെ സ്ഥാനം മോശമായാല്‍ അവര്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.
ബന്ധത്തില്‍ ചിലപ്പോള്‍ അകലം കൂടുകയും ചിലപ്പോള്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. സൂര്യന് ബലഹീനനാണെങ്കില്‍ നിങ്ങള്‍ ഗൂഢാലോചനകളുടെ ഇരയാകേണ്ടിവരും. നിങ്ങളും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ഇവിടെ പറഞ്ഞിരിക്കുന്ന പരിഹാരങ്ങള്‍ ഉപയോഗിച്ച്, നിങ്ങളുടെ ജാതകത്തിലെ സൂര്യന്റെ സ്ഥാനം മെച്ചപ്പെടുത്താം.

ദുര്‍ബലമായ സൂര്യന്റെ സൂചന
സൂര്യന്റെ ദുര്‍ബലമായ അല്ലെങ്കില്‍ ദോഷകരമായ സ്വാധീനത്തിന്റെ ചില സൂചനകള്‍ ഇനിപ്പറയുന്നവയാണ്:
* ജാതകത്തില്‍ ദുര്‍ബലമായ സ്ഥാനത്ത് സൂര്യനുള്ള ഒരാള്‍ക്ക് അവരുടെ സാമൂഹിക നിലയെയും സ്ഥാനത്തെയും കുറിച്ച് നിരന്തരം അരക്ഷിതാവസ്ഥ അനുഭവപ്പെടും.
* അത്തരം വ്യക്തികളിലെ അപകര്‍ഷതാബോധം അവരുടെ സാമൂഹിക ജീവിതത്തെയും ബാധിക്കുന്നു.
* അത്തരം ആളുകള്‍ക്ക് ആത്മവിശ്വാസമുണ്ടാവില്ല.
* അത്തരം വ്യക്തികള്‍ എല്ലായ്പ്പോഴും മറ്റുള്ളവരുടെ പിന്തുണ തേടുന്നു.
* അത്തരം ആളുകളുടെ പിതാവിന് പൊതുവെ നല്ല ഗതി കൈവരില്ല.
ആരോഗ്യ പ്രശ്നങ്ങള്‍
* ദുര്‍ബലമായ കാഴ്ചശക്തി
* തലവേദന
* അസ്ഥി ബലഹീനത
* ക്രമരഹിതമായ രക്തചംക്രമണം
* ഹൃദയ സംബന്ധമായ രോഗങ്ങള്‍
* ശാരീരിക അസ്വസ്ഥതകള്‍

ജ്യോതിഷത്തില്‍ സൂര്യഗ്രഹത്തിനുള്ള പ്രതിവിധികള്‍
സൂര്യന്റെ പ്രതികൂല വശങ്ങള് പരിഹരിക്കാന്‍ ജ്യോതിഷത്തിലെ ചില ഉപയോഗപ്രദമായ പരിഹാരങ്ങള്‍ ഇതാ:
* അതിരാവിലെ എഴുന്നേറ്റ് നഗ്നനേത്രങ്ങള്‍ കൊണ്ട് ഉദിക്കുന്ന സൂര്യനെ നോക്കുക.
* ദിവസവും രാവിലെ ഒരു ചെമ്പ് പാത്രത്തില്‍ നിന്ന് സൂര്യന് വെള്ളം സമര്‍പ്പിക്കുക.
* ഒരു പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നതിനോ വീടുവിട്ടിറങ്ങുന്നതിനോ മുമ്പ്, ജാതകത്തില്‍ ദുര്‍ബലമായ സൂര്യന്റെ സ്ഥാനമുള്ളവര്‍ എല്ലായ്പ്പോഴും പഞ്ചസാര ചേര്‍ത്ത ഒരു ഗ്ലാസ് വെള്ളം കുടിക്കണം.
* നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, മദ്യപാനം എന്നിവ ഒഴിവാക്കുക
ദുര്‍ബലമായ സൂര്യന് പ്രതിവിധികള്‍
* ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളും വസ്തുക്കളും സംഭാവന ചെയ്യുക.
* സൂര്യന്റെ പ്രതികൂല ഫലങ്ങള്‍ ശമിപ്പിക്കാന്‍ ഞായറാഴ്ച പ്രത്യേക ലോഹത്തില്‍ മാണിക്യ രത്നം ധരിക്കുക.
* സമാധാനം കൊണ്ടുവരാന്‍ സൂര്യ ബീജ മന്ത്രം 'ഓം ഹ്രം ഹ്രീം ഹ്രൗം സഃ സൂര്യായ നമഃ' ദിവസവും ജപിക്കുക. ഈ മന്ത്രം സൂര്യനില്‍ നിന്ന് പോസിറ്റീവ് വൈബ്രേഷനുകളും കൃപയും ഉണ്ടാക്കുന്നു.

ഞായറാഴ്ചകളില്‍ വ്രതം
ജ്യോതിഷ പ്രകാരം, സൂര്യന്റെ സ്ഥാനം മോശമാണെങ്കില്‍, ഞായറാഴ്ച നിങ്ങളുടെ നെറ്റിയില്‍ ചന്ദനം പുരട്ടാന്‍ മറക്കരുത്. ഇതുകൂടാതെ, എല്ലാ ഞായറാഴ്ചകളിലും സൂര്യദേവന്റെ വ്രതം അനുഷ്ഠിക്കുക, സൂര്യന് വെള്ളം സമര്‍പ്പിക്കുമ്പോള്‍, അതില്‍ തീര്‍ച്ചയായും ഒരു നുള്ള് കുങ്കുമം ഇടുക. ഞായറാഴ്ചകളില്‍ ഉറുമ്പുകള്‍ക്ക് പഞ്ചസാര നല്‍കുക. ഇത് ദിവസവും ചെയ്യേണ്ടതാണ്, പക്ഷേ നിങ്ങള്‍ക്ക് ഇത് ദിവസവും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, തീര്‍ച്ചയായും ഞായറാഴ്ച ചെയ്യുക.
മാണിക്യം അണിയുക
സൂര്യന്റെ മോശം സ്ഥാനം പരിഹരിക്കാന്‍ ഏതെങ്കിലും ഞായറാഴ്ച, സംക്രാന്തി അല്ലെങ്കില്‍ സപ്തമി ദിവസങ്ങളില്‍ ജപവും ഹവനവും ആരംഭിക്കണം. നിങ്ങള്‍ക്ക് ഇത് സ്വന്തമായി ചെയ്യാം അല്ലെങ്കില്‍ ഒരു ജ്യോത്സ്യനെക്കൊണ്ട് നിങ്ങള്‍ക്ക് ഇത് പരിഹരിക്കാവുന്നതാണ്. ഇതുകൂടാതെ വിദഗ്ദന്റെ അഭിപ്രായം സ്വീകരിച്ച് ഞായറാഴ്ച സ്വര്‍ണത്തില്‍ മാണിക്യം പതിപ്പിച്ച് മോതിരവിരലില്‍ അണിയണം. എന്നാല്‍ രത്നം പൂര്‍ണ്ണവും ശുദ്ധവും ആയിരിക്കണമെന്ന് ഓര്‍മ്മിക്കുക.
സൂര്യദേവനെ പ്രീതിപ്പെടുത്താന്‍
* വെല്ലം, അരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മധുരപലഹാരങ്ങള്‍ പുഴയിലോ നദികളിലോ സമര്‍പ്പിക്കുക. ശുക്ലപക്ഷത്തിലെ ഞായറാഴ്ച ദിവസം നിങ്ങള്‍ ഇത് ചെയ്യണം.
* ചെമ്പ് നാണയങ്ങള്‍ നദിയില്‍ സമര്‍പ്പിച്ച് ഞായറാഴ്ച ദിവസം സ്വന്തം കൈയാല്‍ തയാറാക്കിയ മധുര പലഹാരങ്ങള്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.
* ഞായറാഴ്ച ക്ഷേത്രങ്ങളില്‍ വെല്ലം അര്‍പ്പിക്കുന്നതും ഗുണം ചെയ്യും.
* സൂര്യോദയ സമയത്ത് ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുക



Click it and Unblock the Notifications

