Latest Updates
-
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
നെഗറ്റീവ് എനര്‍ജിയെ പടിക്ക് പുറത്താക്കും കര്‍പ്പൂരവും നെയ്യും
നെഗറ്റീവ് എനര്‍ജിയെക്കുറിച്ചും അതിന്റെ സ്വാധീന വലയങ്ങളെക്കുറിച്ചും നാമെല്ലാവരും ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ എങ്ങനെ ഇല്ലാതാക്കണം, എങ്ങനെയെല്ലാം പ്രതിരോധിക്കണം എന്നുള്ളതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. നമ്മെ നമ്മളറിയാതെ തന്നെ സ്വാധീനിയ്ക്കുന്ന നിരവധി ശക്തികള്‍ ഈ പ്രപഞ്ചത്തിലുണ്ട്. സയന്‍സ് എത്ര വളര്‍ന്നുവെന്നു പറഞ്ഞാലും സയന്‍സിനു പോലും വിശദീകരണം നല്കാന് കഴിയാത്ത ചിലതാണ് ഇത്തരത്തില്‍ ഉള്ള നെഗറ്റീവ് എനര്‍ജികള്‍. എന്നാല്‍ ഇനി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ നമുക്ക് ചെയ്യാവുന്നതാണ്.

പ്രപഞ്ചത്തില്‍ നിറഞ്ഞു നില്ക്കുന്ന ഒന്നാണ് ഊര്‍ജം അഥവാ എനര്‍ജി. ഇതിനെ നമുക്ക് കണ്ണ് കൊണ്ട് കാണുന്നതിന് സാധിക്കുന്നില്ല. എന്നാല്‍ ഇതിന്റെ ഓരോ മാറ്റങ്ങളും നമുക്ക് അനുഭവിച്ച് അറിയുന്നതിന് സാധിക്കുന്നുണ്ട്. ഇതില്‍ തന്നെ പോസറ്റീവ് എനര്‍ജി, നെഗറ്റീവ് എനര്‍ജി എന്നു രണ്ടു തരത്തിലാണ് ഉള്ളത്. ഇവ പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ നെഗററീവ് എനര്‍ജി നെഗറ്റീവ് ഫലങ്ങളും പോസിറ്റീവ് എനര്‍ജി പൊസറ്റീവ് ഫലങ്ങള്‍ സൂചിപ്പിയ്ക്കുന്നതുമാണ്. നമ്മുടെ വീട്ടിലും പരിസരത്തും, എന്തിന് നമ്മുടെ ശരീരത്തില്‍ പോലും നെഗറ്റീവ് പോസിറ്റീവ് ഊര്‍ജ്ജങ്ങള്‍ ഉണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ ഇതിനെ ഇല്ലാതാക്കി നിങ്ങള്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിന് സഹായിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

കര്‍പ്പൂരവും നെയ്യും
കര്‍പ്പൂരം നെയ്യു ചേര്‍ത്തു കത്തിച്ച് വീടിന്റെ മുന്‍വാതിലിനു സമീപവും ബെഡ്റൂമിനു മുന്നിലും വയ്ക്കാവുന്നതാണ്. ഇത് ജീവിതത്തിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. ഇത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ മാത്രമല്ല, രാത്രി നിങ്ങളിലുണ്ടാവുന്ന ദു:സ്വപ്നങ്ങളെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് മികച്ചതാണ് എന്തുകൊണ്ടും കര്‍പ്പൂരവും നെയ്യും കത്തിക്കുന്നത്.

സമാധാനം കൊണ്ട് വരാന്‍
വീട്ടില്‍ പോസിറ്റീവ് എനര്‍ജിയും സമാധാനവും വരുത്തുന്നതിന് വേണ്ടി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നെയ്യില്‍ കര്‍പ്പൂരം കത്തിച്ച് വീട്ടില്‍ മുഴുവന്‍ വെക്കുക. എല്ലാ ദിവസവും ഈ ഊര്‍ജ്ജം വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് കര്‍പ്പൂരവും നെയ്യും.

സമ്പത്ത് നേടാന്‍
നിങ്ങള്‍ സമ്പത്ത് നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു കഷണം കര്‍പ്പൂരത്തെ റോസ് പുഷ്പത്തില്‍ സൂക്ഷിച്ച് വൈകുന്നേരം ദുര്‍ഗാദേവിയുടെ മുന്നില്‍ വയ്ക്കുക, തുടര്‍ന്ന് അടുത്ത ദിവസം റോസ് പുഷ്പവും കര്‍പ്പൂരവും കത്തിക്കുക. തുടര്‍ച്ചയായി 43 ദിവസം ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സാമ്പത്തികാനുകൂല്യങ്ങള്‍ ഉണ്ടാവും എന്നാണ് പറയുന്നത്.

ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് കര്‍പ്പൂരത്തിന്റെ രണ്ട് കഷണങ്ങള്‍ ഒരു പാത്രത്തില്‍ എടുത്ത് നിങ്ങളുടെ ഭര്‍ത്താവിന്റെ തലയിണയ്ക്കടിയില്‍ വയ്ക്കുക. രാവിലെ, ഇത് കിടപ്പുമുറിയില്‍ കത്തിക്കാവുന്നതാണ്. ഇതലൂടെ ഇത് ജീവിതത്തിലുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതുപോലെ നിങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കാം.

വെള്ളം
വെള്ളം നെഗറ്റീവ് ഊര്‍ജം ഇല്ലാതാക്കുന്നതിന് ഏറെ പ്രധാനപ്പെട്ടതാണ്. വീട്ടിലെ നെഗറ്റീവ് ഊര്‍ജത്തെ പടിയിറക്കാന്‍ വെള്ളം ഉപയോഗിച്ചു ചെയ്യാവുന്ന പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. വൃത്തിയുള്ള ഒരു പാത്രത്തില്‍ വെള്ളം സൂര്യനടിയില്‍ വയ്ക്കുക. സൂര്യ രശ്മികള്‍ വെള്ളത്തെ വൃത്തിയാക്കുമെന്നാണ് വിശ്വാസം. ശേഷം അശോകത്തിന്റെ ഇല കൊണ്ടോ മാവില കൊണ്ടോ അല്പ സമയത്തിനു ശേഷം ഈ വെള്ളം വീട്ടിലും പരിസരത്തും തളിയ്ക്കണം. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഉപ്പിട്ട വെള്ളം
വീട്ടില്‍ വെള്ളത്തില്‍ ഉപ്പിട്ട് വെക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം പുറത്തേയ്ക്ക് ഒഴിച്ചു കളയേണ്ടതാണ്. ഇതു ദിവസവും ചെയ്യുന്നത് നെഗറ്റീവ് ഊര്‍ജം ഇല്ലാതാക്കുന്നതിന് മികച്ചതാണ്. കല്ലുപ്പാണ് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന്ത്. ഇതുപോലെ അടുക്കളയില്‍ വൃത്തിയുള്ള ബോട്ടിലിലോ പാത്രത്തിലോ ശുദ്ധമായ വെള്ളം നിറച്ചു വയ്ക്കുക. ഉപ്പു വെള്ളം നെഗറ്റീവ് എനര്‍ജിയെ പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്.

ശംഖില്‍ വെള്ളം നിറച്ച്
ശംഖില്‍ വെള്ളം നിറച്ച് വെച്ച് അല്പ സമയത്തിന് ശേഷം ഈ വെള്ളം എല്ലായിടത്തും തളിക്കേണ്ടതാണ്. ഇത് കുടുംബത്തിലേയും ആളുകളിലേയും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതു പോലെ രാവിലെയും വൈകീട്ടും വീട്ടില്‍ ശംഖൂതുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന് മികച്ചതാണ്.



Click it and Unblock the Notifications











