Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
നിങ്ങളുടെ ഉള്ളം കൈ ഒന്ന് നോക്കൂ, ഈ ചിഹ്നമെങ്കില്‍ കരിയറും, ദാമ്പത്യവും വേറെ ലെവല്‍
ഹസ്തരേഖാശാസ്ത്രം അനുസരിച്ച് പല വിധത്തിലുള്ള ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ജ്യോതിഷപ്രകാരം ഭാഗ്യം മാത്രം തേടി വരുന്ന ചില കൈകളുണ്ട്. അത് നോക്കിയാല്‍ നിങ്ങളുടെ വിധി വരെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ ഏത് സമയത്താണ് വിജയം കരസ്ഥമാക്കുന്നത്, ഏത് പ്രായത്തിലാണ് പരാജയത്തിലേക്ക് എത്തുന്നത് എന്നുള്ളതെല്ലാം നമുക്ക് ഹസ്തരേഖാശാസ്ത്രത്തിലെ ചില കാര്യങ്ങള്‍ നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നു.
35 വയസ്സിന് ശേഷം നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു, ജീവിതം എത്രത്തോളം മാറി വരുന്നു എന്ന് നോക്കാം. ഒരാളുടെ വിധി പൂര്‍ണമായും കൈകളിലെ രേഖ നോക്കി മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോഴും വരുമാനം വരെ എത്രയെന്നും എപ്രകാരമെന്നും നമുക്ക് മനസ്സിലാക്കാന്‍ കൈകളിലെ ചില ചിഹ്നങ്ങള്‍ സഹായിക്കുന്നു. കൈയ്യിലെ V ചിഹ്നമാണ് ഇത്തരത്തില്‍ പ്രത്യേകതയുള്ളത്.

ഉള്ളംകൈയ്യിലെ V ചിഹ്നം
ഒരാളുടെ കൈപ്പത്തിയില്‍ മുകളിലേക്ക് V അടയാളം ഉണ്ടെങ്കില്‍ അത് വളരെ ശുഭകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഒരു പ്രായത്തിന് ശേഷമാണ് ഇവരുടെ ജീവിതം തന്നെ മാറുന്നത്. വിജയത്തിന് മുന്നില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ക്ക് എല്ലാം v ചിഹ്നം ഒരു പോസിറ്റീവ് മാറ്റം തന്നെയാണ് ഉണ്ടാക്കുന്നത്. നിങ്ങളുടെ കൈപ്പത്തിയില്‍ വിരലിനും നടുവിരലിനും ഇടയില്‍ വി അടയാളം ഉണ്ടായിരിക്കുന്നത് ഏറ്റവും ശുഭസൂചകമാമായാണ് കണക്കാക്കുന്നത്. അവര്‍ക്ക് 35 വയസ്സിന് ശേഷം ജീവിതത്തില്‍ സാമ്പത്തിക മാറ്റങ്ങളും അനുകൂല നേട്ടങ്ങളും ഉണ്ടാവുന്നു.
ധാരാളം പണം സമ്പാദിക്കും
കൈപ്പത്തിയില്‍ V ചിഹ്നം ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കുന്നു. കൂടാതെ ഇവര്‍ കരിയറിലെ ഉയരത്തിലേക്ക് കുതിക്കും എന്നതാണ് സത്യം. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിലും മികച്ച വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. കൂടാതെ 30 നും 35 നും ഇടയില്‍ ഇവര്‍ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പുരോഗതിയിലേക്കും നിങ്ങളെത്തുന്നു. രാജാക്കന്മാരെപ്പോലെ നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു കാര്യം. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ നിങ്ങളെ തേടി എത്തുന്നു.
പ്രതികൂല സാഹചര്യത്തിലും മികച്ച് നില്ക്കുന്നു
കൈയ്യില്‍ V ചിഹ്നമുള്ളവര്ക്ക് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഭയപ്പെടുന്നവരായിരിക്കില്ല. മാത്രമല്ല ഇവര്‍ ശക്തമായ മനസ്സോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഇവരുടെ ജീവിതത്തില്‍ 35 വയസ്സിന് ശേഷം മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ വിജയം കണ്ടെത്തുന്ന കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. എല്ലാ അര്‍ത്ഥത്തിലും ഇവര്‍ മുന്നില്‍ തന്നെയായിരിക്കും എന്നതാണ് സത്യം. 35 വയസ്സിന് ശേഷം ഇവര്‍ക്ക് പരാജയത്തിലേക്ക് എത്തി നോക്കേണ്ടി വരില്ല. മാത്രമല്ല ജീവിതം തന്നെ മാറി മറിയുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്.
വിവാഹ ജീവിതം സന്തോഷകരം
വിവാഹ ജീവിതം സന്തോഷകരമായി മാറ്റുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്കും അവരുടെ ജീവിതം മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ നേട്ടങ്ങള്‍ തേടി വരുന്നു. എല്ലാ മേഖലകളില്‍ നിന്നും നിങ്ങള്‍ക്ക് പങ്കാളിയെ കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന വൈവാഹിക ജീവിതമായിരിക്കും നിങ്ങളുടേത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications