For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഘോഷങ്ങളില്ലാതെ ഇന്ന് ചെറിയ പെരുന്നാള്‍

|

ഇന്ന് ചെറിയ പെരുന്നാള്‍, കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഇസ്ലാം മത വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് അല്‍പം ഇളക്കം തട്ടി എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. വിശുദ്ധിയുടെ നിറവില്‍ ഇന്ന് ഓരോരുത്തരും പെരുന്നാള്‍ ആഘോഷിക്കുകകയാണ്. കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിച്ചാണ് ഓരോരുത്തരും വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത്. വിശ്വാസികളാല്‍ സജീവമാകേണ്ട പള്ളികളെല്ലാം തന്നെ കോവിഡ് പശ്ചാത്തലത്തില്‍ ഇന്ന് ആളുകളില്ലാതെ ആയിരിക്കുകയാണ്.

നോമ്പ് കാലത്ത് സക്കാത്തിന്റെ പ്രാധാന്യംനോമ്പ് കാലത്ത് സക്കാത്തിന്റെ പ്രാധാന്യം

എന്നാല്‍ നല്ല നാളേക്കായി നമുക്കെല്ലാം ഇന്ന് തന്നെ പ്രതിരോധം തീര്‍ത്ത് ഒത്തൊരുമിച്ച് ഈ പുണ്യ ദിവസത്തില്‍ മുന്നോട്ട് പോകാവുന്നതാണ്. റംസാനെക്കുറിച്ചും വ്രതാനുഷ്ഠാനത്തെക്കുറിച്ചും പലര്‍ക്കും അറിയാത്തപല കാര്യങ്ങളും ഉണ്ട്. ഇതെല്ലാം അറിഞ്ഞിരിക്കുന്നത് ഒരു പൗരന്‍ എന്ന നിലക്ക് നമ്മുടെ കര്‍ത്തവ്യങ്ങള്‍ തന്നെയാണ്. പഞ്ചസ്തംഭങ്ങളില്‍ നാലാമത്തെയാണ് വ്രതാനുഷ്ഠാനം എന്ന് പറയുന്നത്. ഇസ്ലാം മതവവിഭാഗത്തില്‍ പെട്ട ബുദ്ധിക്ക് സ്ഥിരതയുള്ള സ്ത്രീ പുരുഷന്‍മാര്‍ നിര്‍ബന്ധമായും വ്രതമെടുത്തിരിക്കണം. കൂടുതല്‍ അറിയാന്‍ വായിക്കൂ....

മുഹമ്മദ് നബിയുടെ മാസം

മുഹമ്മദ് നബിയുടെ മാസം

മുഹമ്മദ് നബിയുടെ മാസമാണ് റംസാന്‍ മാസം. നബി അവതരിച്ച മാസം എന്നാണ് ഈ പുണ്യ മാസത്തെ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ഈ മാസം പുണ്യമാസം എന്ന് അറിയപ്പെടുന്നതും. മുസ്ലീം വിശ്വാസികള്‍ക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട മാസമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വ്രതാനുഷ്ഠാനത്തിലൂടെ മനസ്സിലെ തിന്‍മകളെ ഇല്ലാതാക്കി ജീവിതത്തില്‍ പ്രതീക്ഷകള്‍ നിറക്കുന്നതിനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. പരമകാരുണികനായ അല്ലാഹുവിനെ സ്തുതിച്ച് പോവുന്ന ഈ ഒരുമാസം കൊണ്ട് നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റം ചില്ലറയല്ല.

വ്രതാനുഷ്ഠാനങ്ങള്‍

വ്രതാനുഷ്ഠാനങ്ങള്‍

റംസാന്‍ മുന്‍പ് ഉള്ള 30 നോമ്പും എടുക്കാന്‍ ആണ് ഓരോരുത്തരും ശ്രദ്ധിക്കുന്നത്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളോ മറ്റ് കാരണങ്ങള്‍ കൊണ്ടോ ഇതിന് സാധിക്കാതിരുന്നാല്‍ പിന്നീട് നഷ്ടപ്പെട്ട നോമ്പ് എടുത്ത് പുണ്യം തേടാം എന്നാണ് വിശ്വാസം. കളവ് പറയുന്നത് പോലുള്ള കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്. ഇത് നോമ്പിന്റെ പ്രതിഫലം ഇല്ലാതാക്കുന്നു എന്നും നബി പറയുന്നു. നമസ്‌കാരങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. ചില നമസ്‌കാരങ്ങള്‍ 20 ഘട്ടങ്ങള്‍ വരെ പോവുന്നുണ്ട്.

 സക്കാത്ത്

സക്കാത്ത്

റംസാന്‍ കാലത്ത് നല്‍കുന്ന സക്കാത്ത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഇസ്ലാം മതവിശ്വാസികള്‍ അവരുടെ നിയമ പ്രകാരം നിര്‍ബന്ധമായും നല്‍കേണ്ട ഒന്നാണ് സക്കാത്ത്. സക്കാത്ത് എന്ന പദത്തിന് അര്‍ത്ഥം പരിശുദ്ധി എന്നാണ്. ധനികനായ ഒരു വ്യക്തിയുടെ സ്വത്തില്‍ ദരിദ്രനായ വ്യക്തിക്കും പങ്കുണ്ടെന്നും ഇത് അതിന്റെ അവകാശികള്‍ക്ക് നല്‍കിയിരിക്കണം എന്നുമാണ് സക്കാത്തിലൂടെ വ്യക്തമാക്കുന്നത്. നിര്‍ബന്ധ ബാധ്യതയുടെ ഗണത്തിലാണ് സക്കാത്തിനെ കണക്കാക്കുന്നതും.

റംസാന്റെ അവസാന നാളുകള്‍

റംസാന്റെ അവസാന നാളുകള്‍

റംസാന്‍ മാസത്തിലെ അവസാന നാളുകളിലാണ് ഇത് നല്‍കേണ്ടത്. ആവശ്യക്കാരനായ മനുഷ്യന് എത്രയാണോ അന്നത്തിന് വേണ്ടത് അത്രയുമാണ് സക്കാത്തിന്റെ അളവ്. ഇതിനെ സക്കാത്തുല്‍ ഫിത്വര്‍ എന്നാണ് പറയുന്നത്. എല്ലാ ഇസ്ലാം മത വിശ്വാസികളും ഇത് നല്‍കിയിരിക്കണം എന്നുള്ളതാണ്. ഈ ദ് നമസ്‌കാരത്തിന് മുന്‍പ് തന്നെ അന്നേ ദിവസം വീട്ടിലുള്ളവര്‍ ഭക്ഷണം എല്ലാം കഴിച്ച് ഫിത്വര്‍ സക്കാത്ത് നിര്‍വ്വഹിക്കണം എന്നാണ് പറയുന്നത്. ജനിക്കുന്ന കുഞ്ഞ് ഉള്‍പ്പടെയുള്ളവര്‍ക്ക് വേണ്ടി ഇത് നിര്‍വ്വഹിക്കേണ്ടതാണ്.

അതിന് ശേഷം

അതിന് ശേഷം

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍,

അല്ലാഹു അക്ബര്‍ ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍

അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍

വ ലില്ലാഹില്‍ ഹംദ്

അല്ലാഹു ഏറ്റവും വലിയവന്‍, അല്ലാഹു ഏറ്റവും വലിയവന്‍, അല്ലാഹു ഏറ്റവും വലിയവന്‍, ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവന്‍,അല്ലാഹു ഏറ്റവും വലിയവന്‍,സര്‍വ്വസ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു, എന്ന ഈദ് നമസ്‌കാരമാണ് ഈദ് ഗാഹുകളിലും പള്ളികളിലും സാധാരണയായി നടന്ന് വരുന്നത്. എന്നാല്‍ ഇന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനകള്‍ വീട്ടില്‍ തന്നെ മതിയെന്ന് മതപണ്ഡിതന്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിട്ടുണ്ട്.

English summary

Untold Facts About Holy Ramzan

Here in this article we are discussing about the untold facts about holy ramazan. Take a look.
Story first published: Sunday, May 24, 2020, 8:48 [IST]
X
Desktop Bottom Promotion