Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
തിരിച്ചടി കണ്ട് മനം മടുക്കും, കഷ്ടപ്പാട് എമ്പാടും; ഡിസംബര്‍ ഒരു ദുരിതകാലം ഈ 4 രാശിക്ക്
വര്‍ഷത്തിലെ അവസാന മാസമായ ഡിസംബര്‍ എത്തിക്കഴിഞ്ഞു. ഈ മാസം ജ്യോതിഷപരമായി വളരെ പ്രാധാന്യമുണ്ട്. പല പ്രധാന ഗ്രഹങ്ങളും ഈ മാസം രാശി മാറും. ഡിസംബര്‍ 13ന് ധനുരാശിയില്‍ ബുധന്‍ വക്രഗതിയിലായിരിക്കും. അതിനുശേഷം ഡിസംബര്‍ 16ന് സൂര്യന് ധനു രാശിയിലേക്ക് കടക്കും. ഡിസംബര്‍ 25ന് ശുക്രന് വൃശ്ചിക രാശിയില്‍ സംക്രമിക്കും. ചൊവ്വ തന്റെ രാശിയായ വൃശ്ചിക രാശിയില്‍ നിന്ന് മാറി ഡിസംബര്‍ 27ന് ധനു രാശിയിലേക്ക് കടക്കും.
വര്‍ഷത്തിന്റെ അവസാന ദിവസം വ്യാഴം നേര്രേഖയിലേക്കും നീങ്ങും. ഗ്രഹനിലകള്‍ നോക്കുമ്പോള്‍ ഡിസംബര്‍ മാസം ചില രാശിക്കാര്‍ക്ക് നല്ലതും ചിലര്‍ക്ക് അല്പം കഠിനവുമായിരിക്കും. ഡിസംബര്‍ മാസം കടക്കാന്‍ കഷ്ടപ്പെടേണ്ടിവരുന്ന 4 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ വളരെ തിരക്കിലായിരിക്കും. വര്‍ദ്ധിച്ചുവരുന്ന ജോലിഭാരം കാരണം, നിങ്ങള്‍ക്ക് സ്വയം മതിയായ സമയം ലഭിക്കില്ല. ഈ സമയത്ത് നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം സന്തുലിതമാക്കുന്നതില്‍ നിങ്ങള്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പ്രധാനപ്പെട്ട പല ജോലികളും തടസ്സപ്പെട്ടേക്കാം. ഈ കാലയളവില്‍, എതിരാളികള്‍ സജീവമായിരിക്കുകയും നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
മാസത്തിന്റെ മധ്യത്തില്‍ പെട്ടെന്ന് ആരോഗ്യനില വഷളാകുന്നതിനാല്‍, നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ അപൂര്‍ണ്ണമായി തുടരും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. സാഹചര്യം എന്തുതന്നെയായാലും, നിങ്ങളുടെ ശാന്തത നഷ്ടപ്പെടാതിരിക്കുക. വ്യവസായികള്‍ നിയമപരമായ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. വിഷമകരമായ സാഹചര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങള്‍ക്ക് ഈ സമയം ഒരു പ്രണയാഭ്യര്‍ത്ഥന ലഭിച്ചേക്കാം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ഉപയോഗശൂന്യമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ ഈ മാസം നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പൂര്‍ണ്ണമായ പോസിറ്റിവിറ്റിയോടെ മുന്നോട്ട് പോകുക. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസ് കോടതിയില്‍ നടക്കുന്നുണ്ടെങ്കില്‍, തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായേക്കില്ല. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ചെലുത്തണം. അസൂയയുള്ള ചില സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചേക്കാം. ബിസിനസുകാര്‍ക്ക് ഈ മാസം ശരാശരി ആയിരിക്കും.
നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങളുടെ പ്ലാന്‍ പാതിവഴിയില്‍ സ്തംഭിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. മാസാവസാനം നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്, നിങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ ഡിസംബര്‍ മാസത്തില്‍ അതീവ ജാഗ്രത പാലിക്കുക. ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം, അല്ലാത്തപക്ഷം ലാഭത്തിന് പകരം നഷ്ടം സംഭവിക്കാം. ജോലിക്കാര്‍ക്ക് ഈ കാലയളവില്‍ നിങ്ങള്‍ക്ക് ശരിയായ അവസരം ലഭിച്ചേക്കില്ല. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ വലിയ ലാഭം നേടുന്നതിന് കുറുക്കുവഴികള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണം, അല്ലാത്തപക്ഷം നിങ്ങള്‍ വലിയ കുഴപ്പത്തില്‍ അകപ്പെട്ടേക്കാം. നിങ്ങള്‍ പങ്കാളിത്തത്തോടെയാണ് ബിസിനസ് ചെയ്യുന്നതെങ്കില്‍ ആരെയും അന്ധമായി വിശ്വസിക്കരുത്.
മാസത്തിന്റെ മധ്യം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ അന്തരീക്ഷം വളരെ നല്ലതായിരിക്കും. ഈ സമയം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വളരെ അവിസ്മരണീയമായ സമയം ചെലവഴിക്കും. എന്നാല്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധം തകര്‍ന്നേക്കാം. അശ്രദ്ധമൂലം ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം മോശമായേക്കാം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഡിസംബര്‍ മാസത്തിന്റെ ആരംഭം നിങ്ങള്‍ക്ക് വളരെ ചെലവേറിയതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരാം. അശ്രദ്ധ തുടര്‍ന്നാല്‍ ഭാവിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. വൈകാരികമായി, ഈ കാലയളവില്‍ നിങ്ങള്‍ക്ക് വളരെ ബലഹീനത അനുഭവപ്പെടും. ചില ആളുകള്‍ നിങ്ങളുടെ മനസ് മുറിപ്പെടുത്തിയേക്കാം. ദേഷ്യത്തിലും ഈ സാഹചര്യത്തില്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കുക. ജോലിയുടെ കാര്യത്തില്‍ മാസത്തിന്റെ മധ്യം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും. ജോലിയായാലും ബിസിനസ്സായാലും, നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് നല്ല വിജയം നേടാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
